ദുബൈയിൽ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് ജോലിക്കെത്താം


ദുബൈ ∙ സർക്കാർ ഓഫീസുകളിൽ 50% ജീവനക്കാർക്ക് 31 മുതൽ ജോലിക്കെത്താമെന്ന് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. അടുത്തമാസം 14 മുതൽ എല്ലാ ജീവനക്കാരെയും വരാൻ അനുവദിക്കും.

ഇതോടെ ഓഫീസ് പ്രവർത്തനങ്ങൾ പൂർണമായും പഴയ നിലയ്ക്കാകുമെന്നും വ്യക്തമാക്കി. കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനെ തുടർന്നാണിത്. ഇതുവരെ 30% ജീവനക്കാർക്കു മാത്രമായിരുന്നു അനുവാദം. വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതടക്കമുള്ള മാർഗനിർദേശങ്ങൾ എല്ലാ സ്ഥാപനങ്ങളും പാലിക്കണം.

എലിവേറ്ററുകളിലടക്കം ഇതു നിർബന്ധം. കോവിഡ് വ്യാപനത്തെ തുടർന്നു മാർച്ച് 29 നാണ് ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നു മാനവവിഭവശേഷി-സ്വദേശിവൽകരണ മന്ത്രാലയം നിർദേശിച്ചത്. വർക്ക് ഫ്രം ഹോം നടപ്പാക്കുമ്പോൾ ഗർഭിണികൾ, 60 വയസ്സ് കഴിഞ്ഞവർ, നിശ്ചയദാർ‍ഢ്യ വിഭാഗത്തിൽപ്പെട്ടവർ, രോഗികൾ, 9ന് താഴെയുള്ള ക്ലാസുകളിൽ പഠിക്കുന്നവരുടെ അമ്മമാർ എന്നിവർക്കു മുൻഗണന നൽകണമെന്നു നിർദേശിച്ചിരുന്നു.

You might also like

Most Viewed