യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ഡിസംബർ വരെയുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു


അബുദാബി: യുഎഇയിൽ നിന്ന് ഇന്ത്യയിലെ വിവിധ സെക്ടറുകളിലേക്ക് ഡിസംബർ വരെയുള്ള വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എയർ ഇന്ത്യാ എക്സ്പ്രസ്, എയർ ഇന്ത്യ, സ്പൈസ് ജെറ്റ് എയർലൈനുകളാണ് ബുക്കിംഗ് ആരംഭിച്ചത്. ഇൻഡിഗോ വൈകാതെ പ്രഖ്യാപിക്കും. അതത് എയർലൈൻ ഓഫിസിൽ നേരിട്ടോ വെബ്സൈറ്റിലൂടെയോ ട്രാവൽ ഏജൻസികളിൽനിന്നോ ടിക്കറ്റ് ബുക്ക് ചെയ്യാം. കോവിഡ് പകർച്ച തടയുന്നതിന്റെ ഭാഗമായി രാജ്യാന്തര വിമാന സർവീസ് നിർത്തിയതോടെ യുഎഇയിൽ കുടുങ്ങിയ ഇന്ത്യക്കാരെ വന്ദേഭാരത് മിഷൻ സർവീസിലൂടെയാണ് നാട്ടിലെത്തിച്ചു വരുന്നത്.

പിന്നീട് ഇന്ത്യയിലുള്ള യുഎഇ വിസക്കാരെ തിരിച്ചെത്തിക്കാനും ഈ സേവനം ഉപയോഗപ്പെടുത്തി. ഇതുവരെ 4.5 ലക്ഷം പേരെ ഇന്ത്യയിൽ എത്തിച്ചിട്ടുണ്ട്.

 

You might also like

Most Viewed