രാജ്യ സുരക്ഷ: മുന്നറിയിപ്പ് നൽകി സൽമാൻ രാജകുമാരൻ


റിയാദ്: രാജ്യ സുരക്ഷയും സ്ഥിരതയും തകർക്കാൻ ശ്രമിക്കുന്നവരെ ശക്തമായി നേരിടുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. ബുധനാഴ്ച സൗദിയിൽ ഫ്രഞ്ച് കോൺസുലേറ്റ് സംഘടിപ്പിച്ച അനുസ്മരണ ചടങ്ങിലുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുന്നറിയിപ്പ്. സ്ഫോടനത്തിൽ 2 പേർക്കു പരുക്കേറ്റിരുന്നു.

2017ൽ ആഭ്യന്തര മന്ത്രാലയം പുനഃസംഘടിപ്പിക്കുകയും സുരക്ഷാ മേഖലയിൽ പരിഷ്‌കരണങ്ങൾ നടപ്പാക്കുകയും ചെയ്തതോടെ രാജ്യത്തു ഭീകരാക്രമണങ്ങൾ ഗണ്യമായി കുറഞ്ഞതായും സൽമാൻ രാജകുമാരൻ പറഞ്ഞു.

You might also like

Most Viewed