യുഎഇയില്‍ കൂടുതല്‍ തൊഴില്‍ മേഖലകളിൽ ഇനി ഗോള്‍ഡൻ വിസ അനുവദിക്കും


 

ദുബൈ: യുഎഇയില്‍ 10 വര്‍ഷത്തേക്ക് നല്‍കുന്ന ഗോള്‍ഡന്‍ വിസ കൂടുതല്‍ തൊഴില്‍ മേഖലകളിലുള്ളവര്‍ക്ക് ഇനി ലഭ്യമാക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
പി.എച്ച്.ഡിയുള്ളവര്‍, ഡോക്ടര്‍മാർ, കന്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, പ്രോഗ്രാമിങ്, ഇലക്ട്രിക്കല്‍സ്, ഇലക്ട്രോണിക്സ് ആന്റ് ആക്ടീവ് ടെക്നോളജി എന്നി വിഭാഗങ്ങളിലെ എഞ്ചിനീയര്‍മാർ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസകള്‍ ലഭ്യമാവുക. അംഗീകൃത സര്‍വകലാശാലകളിൽ നിന്ന് ഉയര്‍ന്ന സ്കോര്‍ നേടുന്നവര്‍ക്കും (3.8ന് മുകളില്‍) ഇത്തരം ദീര്‍ഘകാല വിസകള്‍ ലഭിക്കും. ഇതിന് പുറമെ ആര്‍ട്ടിഫിഷൽ ഇന്റലിജന്‍സ്, ബിഗ് ഡാറ്റ ആന്റ് വൈറസ് എപ്പിഡെമിയോളജി എന്നീ രംഗങ്ങളില്‍ ബിരുദമുള്ള വിദഗ്ധര്‍ക്കും ഗോള്‍ഡൻ വിസകള്‍ ലഭിക്കുമെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു.

You might also like

Most Viewed