യുഎഇയില്‍ പൊതുമാപ്പിന് സമാനമായ ഇളവുകള്‍ അവസാനിക്കാന്‍ ഇനി രണ്ടു നാള്‍


 

അബുദാബി: യുഎഇയിൽ പൊതുമാപ്പിന് സമാനമായ ഇളവുകൾ അവസാനിക്കാൻ ഇനി രണ്ടു നാൾ മാത്രം. മാർച്ച് ഒന്നിന് മുന്പ് വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാൻ നീട്ടി നൽകിയ സമയമാണ് നവംബർ 17 ന് അവസാനിക്കുന്നത്. മെയ് 18 നാണ് ഇളവ് പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 18 വരെയായിരുന്നു അനധികൃതമായി തങ്ങിയവർക്ക് രാജ്യം വിടാനുള്ള അന്തിമ സമയം. എന്നാൽ പിന്നീടത് നവംബർ 17 വരെ നീട്ടി നൽകുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് യുഎഇ ഇളവുകള്‍ പ്രഖ്യാപിച്ചത്. 17 നകം രാജ്യം വിട്ടു പോകാത്തവർ കനത്ത പിഴ ഒടുക്കേണ്ടിവരും.

You might also like

Most Viewed