യു.എ.ഇയിൽ സൈബർ സുരക്ഷയ്ക്ക് പ്രത്യേക കൗൺസിൽ

ദുബൈ: യു.എ.ഇ.യിൽ സൈബർ സുരക്ഷാ കൗൺസിൽ രൂപവത്കരിക്കാൻ തീരുമാനം. എല്ലാ മേഖലകളിലും സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിന് കൗൺസിൽ നയങ്ങളും നിയന്ത്രണങ്ങളും രൂപവത്കരിക്കുമെന്ന് യു.എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം മന്ത്രിസഭായോഗത്തിൽ അറിയിച്ചു. യു.എ.ഇ. സ്മരണദിനത്തിനും ദേശീയദിനത്തിനും മുന്നോടിയായി ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങൾക്ക് അംഗീകാരം നൽകിയത്.