Newsmill Media

അറു­പതു­ തി­കയു­ന്ന ഐക്യകേ­രളവും, മൂ­ല്യച്ച്യു­തി­യി­ലേ­ക്ക് നീ­ങ്ങു­ന്ന ജനതയും !
06-Nov-2016


നിസാർ കൊല്ലം

 

ക്യകേരളത്തിന്‍റെ അറുപതാം വാർ‍ഷികാഘോഷ വേളയിലാണ് പ്രബുദ്ധ കേരളവും, സർ‍ക്കാരും അവിടുത്തെ പ്രജകളും. സാക്ഷരതയൊക്കെ പഴയ കഥ. ഇന്ന് ബിരുദവും ബിരുദാനന്തര ബിരുദവുമൊക്കെയായി ആധുനികതയുടെയും സാങ്കേതിക വിദ്യയുടെയും ആഴങ്ങളിൽ‍ മുങ്ങാംകുഴിയിട്ടു ചികയുകയാണ് മലയാളികൾ‍. ജനാധിപത്യ പ്രക്രിയയിലൂടെ ആദ്യമായി തിരഞ്ഞെടുത്ത ഒരു സർ‍ക്കാർ‍ അധികാരത്തിൽ‍വന്നതും കേരളത്തിൽ‍ തന്നെ. അവിടം തുടങ്ങി പുരോഗമന−വിപ്ലവ പ്രസ്ഥാനവും വലതുപക്ഷ പ്രസ്ഥാനവും മാറി മാറി ഭരിച്ച നാട്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിവിധ മേഖലകളിൽ‍ മാതൃകാപരമായ ഒട്ടനവധി നേട്ടങ്ങൾ‍ കഴിഞ്ഞ കാലങ്ങളിൽ‍ നാം നേടി. ജ്ഞാനപീഠ ജേതാക്കളുൾ‍പ്പെടെ നിരവധി സാമൂഹിക-സാഹിത്യ-ബൗദ്ധിക നിപുണന്മാർ‍ക്ക് ജന്മവും പ്രവർ‍ത്തന മണ്ധലവും ഒരുക്കിയ നാടാണ് നമ്മുടെ കൊച്ചു കേരളം. കേര−നിരകളുടെ ഹരിതശോഭയോടെയും സഹ്യ പർ‍വ്വത നിരകളാൽ‍ പ്രകൃതി ദുരന്ധങ്ങളെ സംരക്ഷിച്ചും “ദൈവത്തിന്‍റെ സ്വന്തം നാട്” എന്ന ഓമനപ്പേരിൽ‍ വിളിക്കപ്പെടുന്ന കേരളത്തിൽ‍ വിവിധ ജാതി−മത വിശ്വാസികൾ‍ പരസ്പരം ബഹുമാനിച്ചും സംരക്ഷിച്ചും ജീവിതം കഴിച്ചു പോയിരുന്നു. പുരോഗമന പ്രസ്ഥാനങ്ങളുടെയും വിദ്യാഭ്യാസ മൂല്യത്തിന്റെയും പിൻബലത്തിൽ‍ മറ്റു സംസ്ഥാനങ്ങളിലെ ജനതയ്ക്ക് മേൽ‍ ഇന്നും നിലകൊള്ളുന്ന പലവിധ അനാചാരങ്ങളും അന്ധവിശ്വാസങ്ങളും വർ‍ഷങ്ങൾ‍ക്കു മുന്നേ പിഴുതു അറബിക്കടലിൽ‍ എറിഞ്ഞ പ്രബുദ്ധ സുന്ദരമായ പാരന്പര്യമുള്ള സംസ്ഥാനമാണ് നമ്മുടേത്‌.

ഐക്യകേരളത്തിന്‍റെ സന്പന്നമായ ഭൂതകാലത്തെ, വർ‍ത്തമാനകാലത്തെ ദിനേനയുള്ള സംഭവങ്ങൾ‍ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രബുദ്ധതയുടെയും വിദ്യാഭ്യാസത്തിന്‍റെയും പരകോടിയിൽ‍ വിരാജിക്കുന്ന ജനതയിൽ‍ നിന്ന് തന്നെ മൂല്യച്യുതിയുടെയും വിഘടനവാദത്തിന്‍റെയും അനാചാരങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും ദൈനംദിന സംഭവങ്ങൾ‍ വന്നു കൊണ്ടിരിക്കുന്നത്. പ്രത്യയശാസ്ത്രത്തിന്‍റെ പേരിൽ‍ രാഷ്ട്രീയ പോരാട്ടങ്ങൾ‍ നടക്കുന്പോഴും അവകാശ സമരങ്ങളുടെയും അതിനെതിരെയുള്ള അടിച്ചമർ‍ത്തലുകളുടെയും നൊന്പരപ്പിക്കുന്ന ചരിത്രം ആവേശപൂർ‍വ്വം പറയുന്ന ജനതയും പ്രത്യേകിച്ചു വിപ്ലവ പാർ‍ട്ടികളും ഇന്ന് നിലനിൽ‍പ്പിനായി രാഷ്ട്രീയ അറുംകൊലകൾ‍ ഒരുവശത്ത് നടത്തുന്പോൾ‍ ഒരിക്കലും വേരോട്ടം നടത്താൻ‍ കഴിയാതിരുന്ന ഫാസിസ്റ്റ് വർ‍ഗീയ രാഷ്ട്രീയം മതാതിഷ്ടിത ചെരിതിരുവുകളും സംഘട്ടനങ്ങളും നടത്തി പാർ‍ട്ടിയുടെ വേരോട്ടം ശക്തമാക്കുന്നു. ഭൂരിപക്ഷ വർ‍ഗീയതയെ ചെറുക്കാനെന്ന പേരിൽ‍ ന്യൂനപക്ഷത്തിലെ ചില ചേരികൾ‍ വൈകാരികമായി ജനത്തെ ഭിന്നിപ്പിച്ചു വിഘടനവാദ നിലപാടിലേയ്ക്ക് എത്തിക്കുന്നു.

അഴിമതിയും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും തുടർ‍ക്കഥയാകുന്ന കേരളത്തിൽ‍, അധികാരത്തിന്‍റെ തണലിൽ‍ വടക്കേഇന്ത്യൻ‍ സംസ്ഥാനങ്ങളിലെപ്പോലെ ഗുണ്ടാഭരണവും സ്ത്രീപീഡനക്കഥകളും പുറത്തു വരുന്നു. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളിലെ അണികളിൽ‍ നിന്നും നേതാക്കളിൽ‍ നിന്നും എതിർ‍ രാഷ്ട്രീയ സഹചാരികൾ‍ പോലും വിശ്വസിക്കാത്ത തരത്തിൽ‍ ഉണ്ടാകുന്ന ഇത്തരം സംഭവങ്ങൾ‍ പാർ‍ട്ടികളുടെ പ്രത്യയശാസ്ത്ര മൂല്യച്യുതിയെയോ അതല്ല അണികളുടെ മൂല്യചൂഷണമോ എന്ന് തിരിച്ചറിയാൻ‍ കഴിയുന്നില്ല. എല്ലാ പാർ‍ട്ടികളിലും ഇത്തരം സംഭവങ്ങൾ‍ നടക്കുന്നുണ്ടെന്നുള്ള സാമാന്യവൽ‍ക്കരണം കൊണ്ട് മാത്രം തീരുന്ന പ്രശ്നമല്ല വിപ്ലവ പാർ‍ട്ടികൾ‍ നേരിടേണ്ടി വരിക. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പുരോഗമന പ്രസ്ഥാനത്തിലൂടെയും സാമൂഹിക പരിഷ്കർ‍ത്താക്കളിലൂടെയും നാം നേടിയെടുത്ത നേട്ടങ്ങൾ‍ വെറും അധികാരത്തിനു വേണ്ടി ഇത്തരം ചില വ്യക്തികളുടെ താൽപര്യ സംരക്ഷണത്തിന് വേണ്ടി പങ്കുവെച്ച് കൊടുക്കേണ്ടിയുള്ളതല്ല.

എവിടെയാണ് നമുക്ക് മൂല്യച്യുതി സംഭവിച്ചുകൊണ്ടിരിക്കുന്നത് ? മൂന്നേകാൽ‍ കോടി വരുന്ന മലയാളികളുടെ മാതൃഭൂമിയായ കേരളത്തിൽ‍ എന്ത് വിശ്വാസത്തിന്‍റെ പേരിലായാലും പിറന്നുവീണ കുഞ്ഞിനു ഒരു ദിവസം മുഴുവനും മുലപ്പാൽ‍ നിഷേധിച്ചുകൊണ്ട് നാം പുരോഗതിയിലേയ്ക്ക് കുതിക്കുന്നു. എല്ലാ മതങ്ങളിലും മത വിശ്വാസത്തെക്കാളും അന്ധവിശ്വാസവും ആൾ‍ദൈവ ആരാധനയും കടന്നു വന്നിരിക്കുന്നു. ഇത്തരം സംഭവങ്ങളെ എതിർ‍ക്കാനുള്ള സാംസ്കാരികവും രാഷ്ട്രീയവുമായ ശേഷി നമുക്ക് കൈമോശം വന്നിരിക്കുന്നു. നാം ഇന്ന് ആശങ്കയുടെ നിഴലിലാണ്. ആർ‍ഭാടപൂർ‍വ്വമായ ജീവിതം എന്ന ലക്ഷ്യം സാധിക്കാനുള്ള നെട്ടോട്ടത്തിൽ‍ പലവിധ സാമൂഹിക തിന്മകളിലേയ്ക്കുമാണ് നമ്മെ കൊണ്ടെത്തിച്ചിരിക്കുന്നത്‌. സൂക്ഷ്മമായി നിരീക്ഷിച്ചാൽ‍ എന്തൊക്കെയാണ് നമുക്ക് ചുറ്റും നടക്കുന്നത് ? വർ‍ദ്ധിച്ചു വരുന്ന അക്രമങ്ങൾ‍, സ്ത്രീപീഡനങ്ങൾ‍, കവർ‍ച്ചകൾ‍, മാഫിയാസംഘങ്ങളുടെ തേർ‍വാഴ്ച, പ്രകൃതിക്ക് മേലുള്ള കടന്നു കയറ്റം, അമിതമായ വാഹന അപകടങ്ങൾ‍, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും പ്രായഭേദമന്യേ വലിയ തോതിലുള്ള ഉപയോഗം ഒരു വശത്ത്. മറുവശത്ത് കുറഞ്ഞു വരുന്ന സാമൂഹിക കൂട്ടായ്മകൾ‍, രാഷ്ട്രീയ രംഗത്തെ മൂല്യച്യുതി, സാംസ്കാരിക രംഗത്തെ നിശബ്ധത, അപ്രസക്തമാകുന്ന പൊതു വിദ്യാലയങ്ങളും ആരോഗ്യരംഗവും, വിവിധ സേവന മേഖലകളും, പടർ‍ന്നു പിടിക്കുന്ന പകർ‍ച്ചവ്യാധികൾ‍.... ഇങ്ങനെ അരക്ഷിതാവസ്ഥയുടെ കരാളഹസ്തങ്ങളിലേക്ക് നാം നാമറിയാതെ മെല്ലെ അടുത്തുകൊണ്ടിരിക്കുന്നു. “കേരളമെന്നു കേട്ടാൽ‍ തിളക്കണം ചോര നമുക്ക് ഞരന്പുകളിൽ‍”, എന്തിനായിരിക്കണം തിളക്കേണ്ടത് എന്ന് ഓരോ കേരളീയനും ചിന്തിക്കേണ്ട സമയമാണിത്... ഐക്യ കേരളം നീണാൾ വാഴട്ടെ !!!


Related Articles

യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...
Mar 18

യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...

ജനാധിപത്യ ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പ് വിധിക്ക് സാക്ഷ്യം വഹിച്ച നാളുകളാണ് കഴിഞ്ഞു പോയത്. അഞ്ചു...

Read More
സദാ­ചാ­രവും സദാ­ചാ­ര ബോ­ധവും...
Mar 13

സദാ­ചാ­രവും സദാ­ചാ­ര ബോ­ധവും...

നിസാർ കൊല്ലം  പ്രബുദ്ധ ജനതയുടെ ബോധം നശിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. രാഷ്ട്രീയവും മതവും വേണ്ടിടത്തും...

Read More
ബജറ്റ്: ചർ‍ച്ചയും “ചോർ‍ച്ചയും”...
Mar 04

ബജറ്റ്: ചർ‍ച്ചയും “ചോർ‍ച്ചയും”...

നിസാർ കൊല്ലം 2017−18−ലേയ്ക്കുള്ള കേരള ബജറ്റും അതിലുപരി പിണറായി സർ‍ക്കാരിന്‍റെ രണ്ടാമത്തെ ബജറ്റും ധനമന്ത്രി...

Read More
മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....
Feb 25

മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....

മൂല്യങ്ങളെ താലോലിക്കുന്ന മനുഷ്യൻ അവയിലൂടെ സ്വപ്ന സഞ്ചാരമാണ് നടത്തുന്നത്. എന്തിനെയാണ് ‘മൂല്യം’ എന്ന്...

Read More
ലോ­കം ഇന്ത്യയി­ലേ­ക്ക്  ചു­രു­ങ്ങി­യ ദി­നം...
Feb 19

ലോ­കം ഇന്ത്യയി­ലേ­ക്ക് ചു­രു­ങ്ങി­യ ദി­നം...

ചാന്ദ്രയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്ക് ശേഷം 104 ഉപഗ്രഹങ്ങളെ ഒരേ സമയം വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ തങ്ങളുടെ ആകാശക്കുതിപ്പിന്...

Read More
പ്രവാ­സി­കൾ‍ക്ക് വാ­നോ­ളമി­ല്ലെങ്കി­ലും  കു­ന്നോ­ളമെ­ങ്കി­ലും കി­ട്ടണം...!
Feb 12

പ്രവാ­സി­കൾ‍ക്ക് വാ­നോ­ളമി­ല്ലെങ്കി­ലും കു­ന്നോ­ളമെ­ങ്കി­ലും കി­ട്ടണം...!

പ്രവാസികൾ‍, പ്രത്യേകിച്ച് ബഹ്റിനിൽ‍ അധിവസിക്കുന്ന മലയാളി പ്രവാസികളുടെ സുഖ−ദുഃഖ സമിശ്ര ജീവിതം “ജനായത്തം”...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.