Newsmill Media
LATEST NEWS:

സഹകരണ സംഘങ്ങൾ “സഹാ­യ” സംഘങ്ങളാ­ണ് !
20-Nov-2016


ന്നായി ജീവിക്കുകയും ചിന്തിക്കുകയും ചെയ്യുക എന്ന സോഷ്യലിസ്റ്റ് ആശയം ഗ്രാമീണ തലത്തിൽ‍ നടപ്പിൽ‍ വരുത്തുന്നതാണ് സഹകരണ പ്രസ്ഥാനങ്ങൾ‍. 1904ൽ‍ ആവിർ‍ഭവിച്ച ഇന്ത്യൻ‍ സഹകരണരംഗം 112−വർ‍ഷം പിന്നിടുന്പോൾ‍ 21 കോടിയിലേറെ അംഗങ്ങളുള്ള ഒരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. കള്ളപ്പണം ഇല്ലാതാക്കുന്നതിനും കള്ളനോട്ടു തടയുന്നതിനും മറ്റു ചില പരിഷ്കാരങ്ങൾ‍ക്കും വേണ്ടി കേന്ദ്ര സർ‍ക്കാർ‍ നടപ്പിലാക്കിയ അഞ്ഞൂറിന്റെയും ആയിരത്തിന്‍റെയും നോട്ടു റദ്ദാക്കൽ‍ തീരുമാനത്തെ തുടർ‍ന്ന് രാജ്യത്തെ സഹകരണ സംഘങ്ങളെയും പ്രസ്ഥാനങ്ങളെയും കൂച്ച് വിലങ്ങിടാൻ ഏതൊക്കെയോ കോണിൽ‍ നിന്നും ശക്തമായ ശ്രമങ്ങൾ‍ നടക്കുന്നു എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഫ്യൂഡൽ‍ വ്യവസ്ഥിതിയിൽ‍ തംബ്രാക്കന്മാരുടെ മുന്നിൽ‍ ആശുപത്രിയിൽ‍ പോകാനും കൃഷി ചെയ്യാനും കാശിനു വേണ്ടി ഓച്ചാനിച്ചു നിന്നിരുന്ന കാലത്താണ് ഇന്ത്യയിൽ‍ സഹകരണ സംഘങ്ങൾ‍ തുടങ്ങിയത്. ചരിത്രത്തിന്‍റെ പിന്നാംപുറങ്ങളിലേയ്ക്ക് പോകുന്നില്ല, എന്നാൽ‍ രാജ്യത്തിന്‍റെ ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ ജീവിതവുമായി ഏറ്റവും അടുത്ത് നിൽ‍ക്കുന്ന പ്രസ്ഥാനങ്ങളാണ് സഹകരണ സംഘങ്ങൾ‍. ഇന്ത്യയിൽ‍ എല്ലാ സംസ്ഥാനത്തും സഹകരണ സംഘങ്ങൾ‍ പ്രവർ‍ത്തിക്കുന്നുണ്ട്. അതൊക്കെ എത്രത്തോളം ലക്ഷ്യപ്രാപ്തി കൈവരിച്ചു എന്നറിയില്ല. എന്നാൽ‍ കേരളത്തിൽ‍ സഹകരണ സംഘങ്ങളുടെ സ്ഥിതി വ്യത്യസ്തമാണ്. കേരളത്തിലെ 1500 ഓളം വരുന്ന സഹകരണ സംഘങ്ങൾ‍ സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സഹകരണ ബാങ്ക്, പ്രാഥമിക സഹകരണ സംഘങ്ങൾ‍, എന്ന രീതിയിലാണ് പ്രവർ‍ത്തിക്കുന്നത്. ഇവക്കെല്ലാം സംസ്ഥാന സർ‍ക്കാരിന്‍റെ അനുമതിയുമുണ്ട്. ഏകദേശം നൂറു കോടിയിലധികം നിക്ഷേപമാണ് ഒട്ടു മിക്ക സഹകരണ സംഘങ്ങളിലും ഉള്ളത്. ഓരോ സംഘത്തിലും പതിനായിരക്കണക്കിനു സഹാകാരികർ‍ ഉണ്ടാവും. പ്രാഥമിക സഹകരണ സംഘങ്ങളുടെ നിക്ഷേപവും വായ്പയും അടങ്ങുന്ന ബാങ്കിംഗ് പ്രവർ‍ത്തനം കർ‍ശ്ശനമായും ജില്ലാ സഹകരണ ബാങ്കുകളുടെ നിയന്ത്രണത്തിലും, ജില്ല−സംസ്ഥാന സഹകരണ ബാങ്കുകൾ‍ റിസർ‍വ്വ് ബാങ്കിന്‍റെ നിയന്ത്രണത്തിലുമാണ്.

രാജ്യത്തെ പൊതുമേഖല ബാങ്കുകളിലും ന്യുജൻ ബാങ്കുകളിലും ഉള്ളപോലെ പലതരം തിരിമറികളും ക്രമക്കേടും ഒരു പക്ഷെ വളരെ കുറച്ചു സഹകരണ ബാങ്കുകളിലും നടക്കുന്നു എന്നുള്ളതിൽ‍ നിന്നും പൊതുവായി സഹകരണ ബാങ്കുകളിൽ‍ മുഴുവനായും കള്ളപ്പണക്കാർ‍ എന്ന് മുദ്രകുത്താൻ നമുക്ക് കഴിയില്ല. സംസ്ഥാനത്തിന്‍റെ സാന്പത്തിക ഘടനയിൽ‍ സഹകരണ സ്ഥാപനങ്ങളുടെ പങ്ക് ചെറുതല്ല. ഗ്രാമീണ കാർ‍ഷിക വായ്പ്പകളും ഭവന നിർ‍മ്മാണ പ്രക്രിയകളിലും, വരുമാനം കുറഞ്ഞ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനും, ചെറുകിട കച്ചവടക്കാർ‍ക്കും എളുപ്പത്തിൽ‍ ധനസഹായം വളരെ കുറഞ്ഞ പലിശ നിരക്കിൽ‍ വായ്പ്പകളായി നൽ‍കി അതുവഴി ഗ്രാമീണ ജനത്തിന്‍റെ ജീവിത നിലവാരം ഉയർ‍ത്തുന്നു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ചേർ‍ന്നുള്ള പ്രവർ‍ത്തനമാണ് ഇന്ന് കേരളത്തിൽ‍ ഗ്രാമീണ മേഖലയുടെ അടിസ്ഥാന വികസനം സാധ്യമാക്കുന്നത്. വിവിധ തരം ക്ഷേമ പെൻഷനുകൾ‍ ഭക്ഷണ സാധനങ്ങളുടെ വിലകുറച്ചുള്ള ലഭ്യത, പാചക വാതക വിതരണം, അവശ്യ മരുന്നുകൾ‍ കന്പോള വിലയിൽ‍ നിന്നും കുറച്ചു പാവപെട്ട ജനങ്ങൾ‍ക്ക്‌ നൽ‍കൽ‍ ഇങ്ങനെ സമസ്ത മേഖലയിലും സാധാരണക്കാരുടെ ഒരു ആശ്വാസമാണ് സഹകരണ സ്ഥാപനങ്ങൾ‍. കയർ‍, കശുവണ്ടി, പാൽ‍ തുടങ്ങി പരന്പരാഗത വ്യവസായങ്ങളും കാർ‍ഷിക ഉൽ‍പ്പനങ്ങളുടെയും ഉൽ‍പ്പാദന വിതരണ മേഖല, ബീഡി, ഓട്, കൈത്തറി തുടങ്ങി ഏറ്റവും പുതിയ സംരംഭമായ കുടുംബശ്രീ കൂട്ടായ്മകൾ‍ക്ക് വരെ സഹകരണ പ്രസ്ഥാനങ്ങൾ‍ നൽ‍കുന്ന സഹായം ചെറുതല്ല. ഇന്ന് പൊതു വിതരണ സന്പ്രദായം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ‍ കേന്ദ്ര സർ‍ക്കാർ‍ പ്രഖ്യാപിച്ച ഭക്ഷ്യ സുരക്ഷാ പദ്ധതി പോലും സഹകരണ പ്രസ്ഥാനങ്ങൾ‍ വഴി നടത്തുന്നതിനെ കുറിച്ച് സർ‍ക്കാർ‍ ആലോചിക്കുന്ന സമയത്താണ് ഇത്തരമൊരു കൂച്ച് വിലങ്ങു റിസർ‍വ് ബാങ്കിന്‍റെ ഭാഗത്ത്‌ നിന്നുണ്ടാകുന്നത്.

വിരമിച്ച സർ‍ക്കാർ‍ ഉദ്യോഗസ്ഥരുടെ പ്രോവിഡംഫണ്ടും, കൃഷിക്കാരുടെ വാർ‍ഷിക ലാഭവും ചെറുകിട കച്ചവടക്കാരുടെ വാർ‍ഷിക സന്പാധ്യങ്ങളുടെയും ഒക്കെ ഒരു കരുതൽ‍ നിക്ഷേപ സ്ഥലമാണ് സഹകരണ സംഘങ്ങൾ‍. എന്നാൽ‍ ഇവിടെയും പൊതുമേഖല ബാങ്കുകളിൽ‍ ഉള്ളത് പോലെ കള്ളപ്പണ സാധ്യത തള്ളിക്കളയുന്നില്ല, അത് പരിശോധിക്കപ്പെടണം. അല്ലാതെ രാജ്യത്തെ റിസർ‍വ്വ് ബാങ്കിന്‍റെ അനുമതിയോടെയും നിയന്ത്രണത്തോടെയും പ്രവർ‍ത്തിക്കുന്ന സഹകരണ ബാങ്കുകളെ അവഗണിച്ചു നിക്ഷേപകരിൽ‍ ഭീതി പടർ‍ത്തി സാധാരണ ജനത്തിന്‍റെ ആശ്രയമായ സഹകരണ പ്രസ്ഥാനങ്ങളെ തകർ‍ക്കുന്നത് വൻ‍കിട പൊതുമേഖല ബാങ്കുകൾ‍ക്കും സ്വകാര്യ ബാങ്കുകളായ ന്യൂജൻ‍ ബാങ്കുകൾ‍ക്ക് ഇത്തരം മേഖല തുറന്നു കൊടുക്കാനും അതുവഴി പാവപ്പെട്ട ജനത്തിന്‍റെ കഴുത്ത് ഞരിക്കാനും ആണെന്നതിൽ‍ സംശയമില്ല, ഇതിനെ രാഷ്ട്രീയ ഭേതമന്യേ പൊതുസമൂഹം എതിർ‍ത്ത് തോൽ‍പ്പിക്കണം.


Related Articles

രോ­ഹിത് മു­തൽ ജിഷ്ണു­ വരെ­...  ആർ­ക്കാണ് ചോ­ദി­ക്കാ­നർ­ഹത?
Apr 10

രോ­ഹിത് മു­തൽ ജിഷ്ണു­ വരെ­... ആർ­ക്കാണ് ചോ­ദി­ക്കാ­നർ­ഹത?

രോഹിത് വെമുല എന്ന ദളിത് വിദ്യർത്ഥി ഹൈദരാബാദ് സർവകലാശാലയിൽ അധികാരികളുടെ പീഡനം മൂലം ആത്മഹത്യ ചെയ്തിട്ട് ഒരു വർഷം...

Read More
ഞെ­ട്ടി­ക്കാൻ ഇറങ്ങി­ പു­റപ്പെ­ടു­ന്നവർ
Apr 01

ഞെ­ട്ടി­ക്കാൻ ഇറങ്ങി­ പു­റപ്പെ­ടു­ന്നവർ

നിസാർ കൊല്ലം  സദാചാര ഗുണ്ടായിസത്തിനെതിരെ വാതോരാതെ ചർച്ചകൾ നടത്തിയ മാധ്യമപ്രവർത്തകർക്ക് ലജ്ജിച്ചു ശിരസ്...

Read More
യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...
Mar 18

യു­.പി­. മു­തൽ ഗോ­വ വരെ... ജനാ­ധി­പത്യത്തി­ന്‍റെ­ വി­കൃ­തി­കളും...

ജനാധിപത്യ ഇന്ത്യ മറ്റൊരു തിരഞ്ഞെടുപ്പ് വിധിക്ക് സാക്ഷ്യം വഹിച്ച നാളുകളാണ് കഴിഞ്ഞു പോയത്. അഞ്ചു...

Read More
സദാ­ചാ­രവും സദാ­ചാ­ര ബോ­ധവും...
Mar 13

സദാ­ചാ­രവും സദാ­ചാ­ര ബോ­ധവും...

നിസാർ കൊല്ലം  പ്രബുദ്ധ ജനതയുടെ ബോധം നശിച്ചു തുടങ്ങിയിട്ട് കാലം കുറെയായി. രാഷ്ട്രീയവും മതവും വേണ്ടിടത്തും...

Read More
ബജറ്റ്: ചർ‍ച്ചയും “ചോർ‍ച്ചയും”...
Mar 04

ബജറ്റ്: ചർ‍ച്ചയും “ചോർ‍ച്ചയും”...

നിസാർ കൊല്ലം 2017−18−ലേയ്ക്കുള്ള കേരള ബജറ്റും അതിലുപരി പിണറായി സർ‍ക്കാരിന്‍റെ രണ്ടാമത്തെ ബജറ്റും ധനമന്ത്രി...

Read More
മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....
Feb 25

മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....

മൂല്യങ്ങളെ താലോലിക്കുന്ന മനുഷ്യൻ അവയിലൂടെ സ്വപ്ന സഞ്ചാരമാണ് നടത്തുന്നത്. എന്തിനെയാണ് ‘മൂല്യം’ എന്ന്...

Read More

News Tracker


Follow us on


4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.