Newsmill Media

പ്രത്യക്ഷത്തിൽ കണ്ടു­ തു­ടങ്ങി­യ ചങ്ങാ­ത്ത മു­തലാ­ളി­ത്തം!
12-Dec-2016


തെങ്കിലും ഒരു വികസന വിപ്ലവ മുന്നേറ്റം ഇന്ത്യയിൽ നടത്താൻ വേണ്ടിയായിരുന്നില്ല ഉയർന്ന മൂല്യങ്ങളായ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ഇല്ലാതാക്കുന്നു എന്ന പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയത്. കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാൻ വേണ്ടിയാണ് എന്ന ഭരണകൂടത്തിന്റെ വിവർത്തനം ആദ്യ ദിവസങ്ങളിൽ ജനം വിശ്വസിക്കുകയും ഒരു ചെറു ന്യൂനപക്ഷമെങ്കിലും ഇന്നും ആ തീരുമാനം ശരിയെന്നു വിശ്വസിക്കുകയും ചെയ്തു പോന്നു. എന്നാൽ ദിനങ്ങൾ കഴിയുന്തോറും ഉദ്ദേശശുദ്ധിയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്.

ഈ സാഹചര്യത്തിലെങ്കിലും ഇന്ത്യയുടെ സാന്പത്തിക നയങ്ങളെ നാം ഒന്ന് വിശകലനം ചെയ്യണം. തൊണ്ണൂറുകളുടെ കാലഘട്ടത്തിലാണ് ഇന്ത്യയിൽ ആഗോളീകരണം കെട്ടിയിറക്കപ്പെട്ടത്. നവഉദാരീകരണവും സ്വകാര്യവൽകരണവും ആയിരുന്നു ആഗോളീകരണത്തിന്റെ ലക്ഷ്യങ്ങൾ എന്ന് തുടക്കം നാം മനസിലാക്കിയതിലാണ് തെറ്റുപറ്റിയത്. ആഗോളീകരണം മൂലം ഇന്ത്യയുടെ ബാങ്കിംഗ് വ്യവസ്ഥയിൽ ദൂരവ്യാപക ആഘാതങ്ങൾ സൃഷ്ടിച്ചു എന്നാണ് ഇന്നത്തെ അവസ്ഥയിൽ നമുക്ക് മനസിലാക്കാൻ കഴിയുന്നത്. ആഗോളീകരണം എന്നത് യഥാർത്ഥത്തിൽ മുതലാളിത്തത്തിന്റെ ഒരു ഉയർന്ന ഘട്ടം മാത്രമാണ്. ആഗോള തലത്തിലുള്ള മൂലധന ഏകീകരണം വഴി മുതലാളിത്തം തങ്ങളുടെ പ്രതിസന്ധി മറികടക്കാനുള്ള വഴി കണ്ടെത്തി. പ്രാകൃതമായ മൂലധന സമാഹാരണത്തിന്റെ മറ്റൊരു മുഖമായിരുന്നു ആഗോളീകരണ മൂലധന സമാഹരണം. ഇവിടെ പ്രകൃതിയിലെ വിഭവങ്ങളും, മനുഷ്യരുടെ അദ്ധ്വാനശേഷിയും ആയിരുന്നു നാം ആദ്യം കണ്ട ആഗോളീകരണം എങ്കിൽ അതിന്റെ ഒടുവിലത്തെ മൂലധനമാണ് ജനതയുടെ സന്പാദ്യം പിടിച്ചു വാങ്ങി മൂലധനമാക്കുക എന്ന പ്രക്രിയ. ഇതാണ് ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നത്. 

സ്വതന്ത്ര ഇന്ത്യയിലെ ഒരു വിപ്ലവമായിരുന്നു ബാങ്കുകളുടെ ദേശസാൽക്കരണം. ഏകദേശം മൂന്നു പതിറ്റാണ്ടുകളായി രാജ്യത്തിന്റെ ഒട്ടെല്ലാ പ്രദേശങ്ങളിലും ബാങ്കുകൾ തുറന്നു ആഭ്യന്തര നിക്ഷേപവും വായ്പാ വിതരണവും നടത്തി ഇന്ത്യൻ സന്പദ്ഘടനയുടെ ശ്വാസകോശങ്ങളായി വിരാജിക്കുന്ന കാലമായിരുന്നു തൊണ്ണൂറുകൾ. ആഗോളീകരണവും നവ ഉദാരവൽകരണവും നമ്മിലേക്ക് എത്തുന്നതുവരെ ബാങ്കിംഗ് ജീവനക്കാരുടെയും വിവിധ സർക്കാരുകളുടെയും (വലതുപക്ഷ− ഇടതു− സോഷ്യലിസ്റ്റ് പിന്തുണയും) തീവ്രപ്രവർത്തനത്തിന്റെ ഫലമായി ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ ജനങ്ങൾക്കുള്ള വിശ്വാസം വർദ്ധിപ്പിക്കാൻ കഴിഞ്ഞു. 

കാർഷിക രാജ്യമായ ഇന്ത്യയിൽ ദേശസാൽകൃത ബാങ്കുകൾ എൺപത്− തൊണ്ണൂറു കാലഘട്ടങ്ങളിൽ ആഭ്യന്തര നിക്ഷേപം സമാഹരിക്കുക മാത്രമായിരുന്നില്ല മറിച്ചു സന്പദ്ഘടനയിൽ പാർശ്വവൽകരിക്കപെട്ട ബഹുഭൂരിപക്ഷം വരുന്ന ജനതയെ ദേശീയ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന് കൃഷിക്കും ചെറുകിട വ്യവസായത്തിനും വ്യാപാരത്തിനും പരന്പരാഗത വ്യവസായങ്ങൾക്കും ഒക്കെ വായ്പ നൽകി തുടങ്ങി. പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സ്വയം തൊഴിൽ കണ്ടെത്താനും ഉതകുന്ന പദ്ധതികൾ പ്രഖ്യാപിച്ചുമാണ് ബാങ്കുകൾ രാജ്യത്തിന്റെ വളർച്ചാ നിരക്ക് ഉയർത്തിയിരുന്നത്.

ഇന്ത്യയിലെ മൂലധന നിക്ഷേപത്തെ മുതലാളിത്തത്തിനു ആഗോളീകരണ മൂലധന കണ്ണിയിലേക്ക് ചേർക്കാൻ പെട്ടന്ന് കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് സുസജ്ജമായിരുന്നു ഇന്ത്യൻ ബാങ്കിംഗ് സംവിധാനം. അവിടെയാണ് ചങ്ങാത്ത മുതലാളിത്തം ഇന്ത്യൻ രാഷ്ട്രീയത്തിൽ സ്വാധീനം ചെലുത്തി തുടങ്ങിയത്. വ്യക്തിപരമായി തുടങ്ങുന്ന സുഹൃത്ത് ബന്ധങ്ങൾ വളർന്നു കച്ചവട കണ്ണിലേക്കു വരുന്നു. എളുപ്പത്തിൽ കീഴടക്കാൻ പാകത്തിൽ അധികാരത്തിന്റെ ഭ്രമം ജനിപ്പിക്കുക എന്ന തന്ത്രം ആവിഷ്കരിച്ച്, മോഹന വാഗ്ദാനങ്ങൾ നൽകി കൂടെക്കൂട്ടി. എത്ര തെറ്റായ തീരുമാനം ആയാലും നാട് ഓടുന്പോൾ നെടുകേ ഓടണം എന്ന ചൊല്ലു നമ്മെ പഠിപ്പിച്ചു, ആഗോളീകരണ പ്രക്രിയയിൽ ഇന്ത്യയെയും പങ്കാളിയാക്കി. പിന്നെ നടന്നതും, ഇപ്പോൾ നടക്കുന്നതുമെല്ലാം കഥയിലെ ആട്ടങ്ങൾ മാത്രം, വേഷക്കാർ മാത്രം മാറുന്നു എന്ന് ചുരുക്കം. ഇന്ത്യയിലെ ബാങ്കിംഗ് സ്വകാര്യവൽക്കരണം എളുപ്പത്തിൽ നടപ്പിലാക്കാനോ സ്വായത്തമാക്കാനോ കഴിയില്ല എന്നുള്ളത് കൊണ്ട് ദേശസാൽകൃത ബാങ്കുകളുടെ സേവന മേഖലയിൽ വിള്ളലുണ്ടാക്കി ലാഭക്കൊതി മാത്രമാക്കി. എന്നിട്ടും ഉദ്ദേശിച്ച ഫലം ലഭിക്കാത്തതിൽ നിന്നാണ് ബാങ്കുകളുടെ ലയനം, വെട്ടിപ്പിടിക്കൽ, നഷ്ടത്തിലേക്ക് കാണിച്ചു പൂട്ടിക്കൽ തുടങ്ങിയ പ്രക്രിയകൾ തുടർന്ന് വരുന്നത്. തൊണ്ണൂറുകളിൽ തുടങ്ങിയ നവ ലിബറൽ −ഉദാരവൽക്കരണ നയങ്ങളുടെ പിന്തുടർച്ചയായി മാത്രമേ ഇപ്പോഴത്തെ നോട്ടു നിരോധനത്തെ കാണാൻ സാധിക്കുകയുള്ളൂ. അനസ്തേഷ്യ നൽകി ഓപ്പറേഷൻ ചെയ്തിരുന്നതിൽ നിന്നും അനസ്തേഷ്യ നൽകാതെ ഓപറേഷൻ ചെയ്യുന്നു എന്ന വ്യത്യാസം മാത്രം. എന്നാൽ ഉണ്ടായ പാളിച്ചയും വിവര സാങ്കേതിക വിദ്യയിലൂടെ രാജ്യത്തെ ജനങ്ങൾ നയങ്ങൾ ചർച്ച ചെയ്യുകയും ചെയ്യുന്പോൾ അതിനെ മറികടക്കാൻ ദേശീയ വികാരവും തീവ്രവാദത്തിന്റെ പേരിൽ നടത്തുന്ന മത ജാതീയ വേർതിരിവുകളും, നഷ്ടമാകുന്ന സാന്പത്തിക രംഗത്തെക്കാളും ഒരിക്കലും നികത്താനാകാത്ത വിടവായി അവശേഷിക്കുകയും ചെയ്യും എന്നതാണ് ഭീകരമായ വസ്തുത. ചങ്ങാതിമാർ മുതലാളിമാർ ആയിരിക്കുന്ന കാലത്തോളം പ്രജകൾ രണ്ടാം തരക്കാർ ആയിരിക്കും എന്ന സത്യം നാം മനസിലാക്കണം.


Related Articles

മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....
Feb 25

മൂ­ല്­യം നഷ്ടമാ­കു­ന്ന പ്രതി­കരണങ്ങൾ.....

മൂല്യങ്ങളെ താലോലിക്കുന്ന മനുഷ്യൻ അവയിലൂടെ സ്വപ്ന സഞ്ചാരമാണ് നടത്തുന്നത്. എന്തിനെയാണ് ‘മൂല്യം’ എന്ന്...

Read More
ലോ­കം ഇന്ത്യയി­ലേ­ക്ക്  ചു­രു­ങ്ങി­യ ദി­നം...
Feb 19

ലോ­കം ഇന്ത്യയി­ലേ­ക്ക് ചു­രു­ങ്ങി­യ ദി­നം...

ചാന്ദ്രയാൻ, മംഗൾയാൻ എന്നീ ദൗത്യങ്ങൾക്ക് ശേഷം 104 ഉപഗ്രഹങ്ങളെ ഒരേ സമയം വിക്ഷേപിച്ച് ഐ.എസ്.ആർ.ഒ തങ്ങളുടെ ആകാശക്കുതിപ്പിന്...

Read More
പ്രവാ­സി­കൾ‍ക്ക് വാ­നോ­ളമി­ല്ലെങ്കി­ലും  കു­ന്നോ­ളമെ­ങ്കി­ലും കി­ട്ടണം...!
Feb 12

പ്രവാ­സി­കൾ‍ക്ക് വാ­നോ­ളമി­ല്ലെങ്കി­ലും കു­ന്നോ­ളമെ­ങ്കി­ലും കി­ട്ടണം...!

പ്രവാസികൾ‍, പ്രത്യേകിച്ച് ബഹ്റിനിൽ‍ അധിവസിക്കുന്ന മലയാളി പ്രവാസികളുടെ സുഖ−ദുഃഖ സമിശ്ര ജീവിതം “ജനായത്തം”...

Read More
പൊ­തു­ വി­ദ്യാ­ഭ്യാ­സം നന്നാ­കു­ന്പോൾ...!
Feb 05

പൊ­തു­ വി­ദ്യാ­ഭ്യാ­സം നന്നാ­കു­ന്പോൾ...!

എതിർ‍പ്പുകളും കുറ്റംപറച്ചിലുകളും വിവാദങ്ങളും മാത്രമുള്ള ഒരു ലോകത്താണ് നാം ജീവിക്കുന്നത്, ഇന്ത്യയിൽ‍...

Read More
ഹൈ­വേ­കളിൽ നി­ന്നും  ഗ്രാ­മത്തി­ലേ­ക്കൊ­ഴു­കു­ന്ന ‘മദ്യ’ സേ­വ !
Jan 29

ഹൈ­വേ­കളിൽ നി­ന്നും ഗ്രാ­മത്തി­ലേ­ക്കൊ­ഴു­കു­ന്ന ‘മദ്യ’ സേ­വ !

2016 ഡിസംബറിൽ‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം ഒരു വിധി പുറപ്പെടുവിച്ചിരുന്നു, “ദേശീയ−സംസ്ഥാന ഹൈവേകളിൽ‍ മദ്യശാല...

Read More
2017 മാ­റ്റങ്ങളു­ടെ­ വർ‍­ഷമാ­കു­മോ­ ?
Jan 08

2017 മാ­റ്റങ്ങളു­ടെ­ വർ‍­ഷമാ­കു­മോ­ ?

നിസാർ കൊല്ലം   2016−അസ്തമിച്ചു കഴിഞ്ഞു. പുതിയ വർ‍ഷത്തിൽ‍ നല്ലതിനെ മാത്രം ആഗ്രഹിച്ച്കൊണ്ടും ആശംസിച്ചുകൊണ്ടും ലോകം...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.