Newsmill Media
LATEST NEWS:

നാ­ടകമെ­ ഉലകം - സജി­ത വി­ജയകു­മാ­ർ
22-Nov-2016


ടകങ്ങളിലൂടെ മസ്കറ്റിലെ മലയാള പ്രേക്ഷകസമൂഹത്തിന് മുന്നിൽ പുതിയൊരു നാടക സംസ്‌കാരത്തെയും ഭാവുകത്വത്തെയും ഏറ്റെടുക്കാൻ തയ്യാറെടുക്കുകയാണ് സജിത വിജയകുമാർ. തീയേറ്റർ ഗ്രൂപ്പ് മസ്കറ്റ് എന്ന കൂട്ടായ്മക്കൊപ്പം നാടക പ്രേക്ഷകർക്കായി, അൻസാർ ഇബ്രാഹിമും കൂട്ടർക്കൊപ്പം “ കെ.പി.എസ്.സിയുടെ വിശ്വവിഖ്യാതമായ “മുടിയനായ പുത്രനിൽ“ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സജിത. കെ.പി.എസ്.സിയുടെ നാടക ഗുരുകുലത്തിൽ പിറവികൊണ്ട “അശ്വമേധത്തിലും” ഇതേ കലാകാരന്മാർക്കൊപ്പം സജിതയും അഭിനയിച്ചിരുന്നു.

തിരുവനന്തപുരത്ത്, വേങ്ങാനൂരിൽ നിന്നുള്ള സജിതയുടെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചുപോയതിനാൽ, ഗവൺമെന്റ് ജോലിക്കാരിയായ അമ്മ, സജിതയ്ക്കും സഹോദരിക്കും വിദ്ധ്യാഭ്യാസത്തിലൂടെ തന്നെ കരുത്തും ധൈര്യവും കൊടുത്ത് മുന്നോട്ട് നടത്തി. സജിത പിന്നീട് ഒരു നഴ്സും, സഹോദരി ഒരു ഫാർമസിസ്റ്റും ആയിത്തീർന്നു. നാട്ടിൽ കിംസ് ഹോസ്പിറ്റലിൽ, തുടർന്ന് മെഡിക്കൽ കോളേജിലും ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തെത്തുടർന്ന് മസ്കറ്റിൽ എത്തിച്ചേർന്നു. ഇവിടെ 9 വർഷമായി മിനിസ്റ്ററി ഓഫ് ഹെൽത്തിൽ ജോലി ചെയ്യുന്നു. ഭാർത്തവ് വിജയകുമാറിനോടും കുട്ടികളോടും ഒപ്പം മസ്കറ്റിലെ അസൈബയിൽ താമസിക്കുന്നു.

“ചെറുപ്പം മുതലേ, ഡാൻസും സംഗീതവും പഠിച്ചിട്ടുണ്ട്. അച്ഛൻ ഉള്ളപ്പോ വീട്ടിൽ സ്ഥിരമായി കഥാപ്രസംഗത്തിന്റെ റിഹേഴ്സലും മറ്റും നടന്നിരുന്നു, അതിന്റെ ചെറിയൊരോർമ്മ ഇന്നും നിലനിൽപ്പുണ്ട് മനസ്സിൽ! സ്‌കൂളിലും കോളേജിലുമൊക്കെ നാടകമുണ്ടാവുന്പോ അതിന്റെ ഭാഗമാകാറുണ്ടായിരുന്നു. അച്ഛൻ ഒരു കാഥികനായിരുന്നു. ഞാൻ അന്ന് ഏതാണ്ട് നാലാം ക്ലാസ്സിൽ പഠിക്കുന്ന സമയം. അച്ഛൻ പഠിപ്പിച്ച കഥാപ്രസംഗം സ്കൂളിൽ പറഞ്ഞതോർക്കുന്നു, സ്കൂളിൽ സുമതി ടീച്ചർ എന്നെ കഥാകഥനം പറയാൻ പഠിപ്പിച്ചു. വെങ്ങാനൂർ സ്കൂളിലെ പ്രിൻസിപ്പൽ മധുസൂധനൻ സർ എനിക്ക് മോണോ ആക്റ്റിൽ താൽപ്പര്യം ഉണ്ടാക്കിത്തന്നു. സാവധാനം അദ്ദേഹം സ്കൂളിലെ നാടകങ്ങളിൽ അഭിനയിപ്പിച്ചിരുന്നു. 7ാം ക്ലാസ്സ് മുതൽ േസ്റ്ററ്റ് യുവജനോത്സവങ്ങൾക്ക് മോണോആക്റ്റിന് പങ്കെടുത്തിരുന്നു. 7ാം ക്ലാസ്സ് തൊട്ട് 9ാം ക്ലാസ്സ് വരെ മോണൊ ആക്റ്റിൽ േസ്റ്ററ്റിൽ എന്നും ഞാൻ ആയിരുന്നു ഒന്നാമത്.” സജിത പറഞ്ഞു നിർത്തി. 8 മുതൽ നാടകത്തിൽ അഭിനയിച്ച് തുടങ്ങി. 10ാം തരത്തിലെ േസ്റ്ററ്റിലെ നാടകത്തിലെ “ബെസ്റ്റ് ആക്ട്രസ്” ആയിരുന്നു സജിത എന്നുകൂടി കൂട്ടിച്ചേർത്തു. വീടിനടുത്തുള്ള അന്പലമായ, നീലകേശി മുടിപ്പുരയിൽ, 40 ദിവസത്തെ ഉത്സവത്തിനിടയിൽ ഞങ്ങളുടെ സ്കൂളിന്റെ വകയായി ഒരു ബാലെ ”ദക്ഷയാഗം” അരങ്ങേറിയിരുന്നു. അതിൽ ദക്ഷന്റെ റോളായിരുന്നു സജിതയ്ക്ക്. കോളേജ് വന്നപ്പോ പഠിക്കണം, മനസ്സിലാക്കണം, നമ്മുടെ അറിവ് വളരെ പരിമിതമാണ്, എന്നൊക്കെ വിചാരിച്ചിരുന്നു എങ്കിലും, വിവാഹം പഠനം ഇതിനിടയിൽ ഒരു ഫുൾസ്റ്റോപ് ഇടേണ്ടി വന്നു. പക്ഷേ, നാടകത്തിന്റെ സാധ്യതകൾ അനന്തമാണ് എന്ന് തിരിച്ചറിഞ്ഞിരുന്നു.

അരങ്ങിന്റെ സാധ്യതകളെ നമ്മൾ അത്രത്തോളമൊന്നും കണ്ടെത്തിയിട്ടില്ല. അത് കലാകാരന്റെ പ്രശ്‌നമല്ല. സമൂഹത്തിന്റെ പ്രശ്‌നമായിട്ടാണ് ഞാൻ കാണുന്നത്. ധാ‍‍രാളം വായിക്കുമായിരുന്നു. കുറച്ചൊക്കെ, കോളേജ് കാലത്ത് എഴുത്തും വളരെ താൽപ്പര്യത്തോടെ ചെയ്തിരുന്നു. നഴ്സിംഗ് കോളേജിന്റെ ഓൾ ഇന്ത്യ സുവനീറിൽ എന്റെ ഒരു കവിത അച്ചടിച്ചു വന്നിരുന്നു. എന്നാൽ ഇന്ന് ജോലിത്തിരക്കും, കുടുംബവുമായി ഇവിടെ ഈ ഗൾഫിലെത്തിയതിൽ പിന്നെ, എഴുത്ത് മുരടിച്ചു പോയിരിക്കുന്നു. വീണ്ടും തുടങ്ങണം എന്നുണ്ട്.

ഇവിടെ എത്തിയതിന് ശേഷം, ഭർത്താവ് വിജയകുമാറിന്റെ സപ്പോർട്ടോടുകൂടിയാണ് ഇന്ന് നാടകാഭിനയത്തിന് പോകുന്നത്. മൂന്ന് മണിക്കൂർ നാടകം നമ്മൾ അഭിനയിക്കണമെങ്കിൽ  മാസങ്ങളോളം ഉള്ള പ്രാക്റ്റീസ് ആവശ്യമാണ്. ജോലിക്ക് ശേഷം നാടകത്തിന്റെ റിഹേഴ്സലിനായി പോയാൽ വരുന്പോൾ 10, 11 മണിയാവും! ഈ സമയത്ത് കുട്ടികളുടെ പഠിത്തം, ആഹാരം എല്ലാം ഭർത്താവാണ് നോക്കുന്നത്. അദ്ദേഹം ഒരു പരാതിയും ഇല്ലാതെ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് കൊണ്ട് മാത്രമാണ് എനിക്ക് നാടകത്തിൽ അഭിനയിക്കാൻ പോകാൻ സാധിക്കുന്നത് എന്നതിൽ സംശയം ഇല്ല.

എന്നാൽ ഇന്ന് നല്ലൊരു കുടുംബജീവിതം വേണം എന്നുണ്ടെങ്കിൽ, വിധിയെ പഴിക്കുന്നത് എല്ലാ സ്ത്രീകളും നിർത്തിയിട്ട്, നമുക്ക് എന്താണ് ജീവിതത്തിൽ എന്തിനാണ് മുൻഗണന വേണ്ടത് എന്ന് തീരുമാനിക്കുക. ഒരു മ്യൂച്വൽ അണ്ടർസ്റ്റാൻഡിംഗിന്റെ ആവശ്യം ഉണ്ട് ഒരു നല്ല കുടുംബജീവിതത്തിന്. അത് നമുക്ക് നൽകാൻ കഴിയുന്ന ഒരു ഭർത്താവിനെ കിട്ടുന്നത് ഭാഗ്യം തന്നെയാണ് എന്ന് സജിത തീർത്തും പറയുന്നു. വിവാഹത്തോടെ നമ്മുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കണം എന്ന് സജിത ഒരിക്കലും ആലോചിച്ചിട്ടില്ല. എന്നാൽ തന്റെ സ്കൂൾ, കോളേജ് സമയത്ത് വേണ്ടപോലെ എല്ലാ ആഗ്രഹങ്ങളും സാധിച്ചിട്ടില്ല. അച്ഛന്റെ അഭാവത്തിൽ അമ്മയ്ക്ക് സാന്പത്തിക പരിമിതികൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അന്നത്തെ എന്റെ എല്ലാ ആഗ്രഹങ്ങളും പൂർവ്വാധികം സന്തോഷത്തോടെ അനുവദിച്ചുതരുന്ന ഒരു ഭർത്താവും, ഇവിടുത്തെ ഉത്സുകരായ നാടക സംഘങ്ങളുമായി ചേർന്ന് അഭിനയിക്കാൻ സാധിക്കുന്നു.

ഭർത്താവ് വിജയകുമാർ ടിജാൻ കന്പനിയിൽ സെയിൽ സൂപ്പർവൈസർ ആയിട്ട് ജോലിചെയ്യുന്നു. രണ്ട് കുട്ടികൾ, 7ാം ക്ലാസിൽ പഠിക്കുന്ന മകനും, 9ാം ക്ലാസ്സിൽ പഠിക്കുന്ന മകളും. വിവാഹത്തോടെ സ്വന്തം സ്വപ്നങ്ങൾക്ക് ബന്ധനങ്ങൾ വരുന്ന സ്ത്രീകൾ ഉണ്ടായിരിക്കാം, എന്നാൽ ആ കൺസപ്റ്റിനോട് എനിക്ക് യോജിച്ചുപോകാൻ സാധിക്കില്ല, എന്ന് സജിത പറയുന്നു. എന്നാൽ സ്വന്തം ഭർത്താവിനോട് സ്നേഹപരമായ സമീപനമോ, സംസാരത്തിലൂടെയോ, അവരുടെ ദുർവാശിക്ക് അയവുവരുത്താൻ സാധിച്ചേക്കാം എന്ന് സജിത വിശ്വസിക്കുന്നു. തിയേറ്ററുകൾ എവിടെയും സജീവമായിരിക്കണം. നാടകങ്ങളുണ്ടാവണം. നൂറുകണക്കിന് പ്രേക്ഷകരുണ്ടാവണം. അപ്പോഴതിനെ എവിടെയും എന്നും നാടകവേദി എന്ന് നമുക്ക് വിളിക്കാൻ സാധിക്കും.


Related Articles

നി­മി­ സു­നി­ൽ­കു­മാ­ർ­- ഫുഡ് ബ്ലോഗർ, ഡയറ്റീ­ഷൻ,  ഫു­ഡ് ബുക് ലേഖിക
Nov 01

നി­മി­ സു­നി­ൽ­കു­മാ­ർ­- ഫുഡ് ബ്ലോഗർ, ഡയറ്റീ­ഷൻ, ഫു­ഡ് ബുക് ലേഖിക

കുക്ക് ബുക്കുകളുടെ ഓസ്കാർ എന്നറിയപ്പെടുന്ന ഗോർമോണ്ട് വേൾഡ് ബുക്ക് അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയാണ് നിമി...

Read More
പി­ങ്ക് നി­റമു­ള്ള പെ­ണ്ണി­ന്റെ NO തി­രി­ച്ചറി­യണം
Oct 04

പി­ങ്ക് നി­റമു­ള്ള പെ­ണ്ണി­ന്റെ NO തി­രി­ച്ചറി­യണം

“ഏതു മതത്തിൽപ്പെട്ട പെൺകുട്ടി ആയാലും ഇന്നത്തെ സാഹചര്യത്തിൽ അവൾ സുരക്ഷിതയല്ല. അവളുടെ ശരീരത്തിന്റെ അവകാശി അവൾ...

Read More
നി­ർ­മ്മല തോ­മസ്-  കഥകൾ മെ­ന­യു­ന്നവൾ
Sep 06

നി­ർ­മ്മല തോ­മസ്- കഥകൾ മെ­ന­യു­ന്നവൾ

ഇന്നും കേരളത്തിൽ നിന്നും പറിച്ചുമാറ്റാത്ത പ്രവാസജീവിതം നയിക്കുന്നവൾ, വിരൽത്തുന്പിൽ എന്നും മായാതെ നിൽക്കുന്ന കഥകൾ,...

Read More
ഫ്രണ്ട്ഷി­പ്പ് ഡേ­യു­ടെ­ കഥകൾ‍...
Aug 09

ഫ്രണ്ട്ഷി­പ്പ് ഡേ­യു­ടെ­ കഥകൾ‍...

കാളിദാസന്റെ ശാകുന്തളത്തിൽ ദുഷ്യന്തൻ ഓർ‍ക്കുന്നില്ലെന്ന് പറഞ്ഞത് കേട്ട് ദുഃഖിതയായി നിൽ‍ക്കുന്ന ശകുന്തളയോട്...

Read More
റി­നി­ മബലം... കഥകളു­ടെ­ നെ­യ്ത്തു­കാ­രി­
Jul 19

റി­നി­ മബലം... കഥകളു­ടെ­ നെ­യ്ത്തു­കാ­രി­

“നമു-ക്കി-ടയി-ലെ- ആകാ-ശദൂ-രം മനസ്സു-കളു-ടെ- ദൂ-രമാ-യി- കു-റയും റി-ലയൻ-സും ജീ-മെ-യി-ലും ദൂരം അക്ഷരങ്ങളായി മാറ്റും അപ്പോൾ...

Read More
സ്ത്രീ­കൾ:- സന്തോ­ഷങ്ങൾ, സങ്കടങ്ങൾ, സ്വപ്നങ്ങൾ
Jul 04

സ്ത്രീ­കൾ:- സന്തോ­ഷങ്ങൾ, സങ്കടങ്ങൾ, സ്വപ്നങ്ങൾ

സ്ത്രീയുടെ ജീവിതത്തിന്റെ സന്തോഷങ്ങൾ അവൾ തന്നെ കണ്ടെത്തണം. ഒരു ഭർ‍ത്താവും ഭാര്യയോട് ആത്മാർഥമായി ചോദിക്കില്ല,...

Read More

News Tracker


Follow us on


4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.