Newsmill Media

എനി ടൈം പണി...
06-Jan-2017


പ്രദീപ് പുറവങ്കര 

നോട്ടു പിൻവലിക്കൽ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങളുടെ പണമിടപ്പാടുകൾ കൂടുതലായും ഓൺലൈനിലേയ്ക്ക് മാറിയപ്പോൾ തിരക്ക് കൂടിയ ഇടമാണ് എ.ടി.എം കൗണ്ടറുകൾ. ബാങ്കിൽ പോകാതെ തന്നെ ബാങ്കിടപാടുകൾ നടത്താനാണ് ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ അഥവാ എ.ടി.എം ഉപയോഗിക്കപ്പെടുന്നത്. പുതിയ സാഹചര്യത്തിൽ മുന്പത്തേക്കാൾ എത്രയോ മടങ്ങ് അധികം ആളുകളാണ് എ.ടി.എം ഉപയോഗിക്കുന്നുണ്ട്്. ഒടുവിലെ കണക്ക് പ്രകാരം രാജ്യത്ത് പ്രചാരത്തിലുള്ള എ.ടി.എം കാർഡുകളുടെ എണ്ണം 94.2 കോടിയാണ്. ഏകദേശം നാല് ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഓരോ മാസവും എ.ടി.എം കാർഡ് ഉപയോഗിച്ച് ഇവിടെ നടക്കുന്നത്. ഏതൊരു ബാങ്കിനെ സംബന്ധിച്ചടുത്തോളവും ജീവനക്കാരെ നിയമിച്ച് ഒരു ശാഖ തുടങ്ങുന്നതിനെക്കാൾ എത്രയോ ലാഭകരം ഒരു എ.ടി.എം സ്ഥാപിക്കലാണ്. കാരണം പ്രവർത്തന ചെലവ് ഏറെ കുറവായിരിക്കും എന്നത് തന്നെ. 

ഇപ്പോൾ ഒരാഴ്ച്ച എ.ടി.എമ്മിലൂടെ പിൻവലിക്കാവുന്ന പരമാവധി തുക ഇപ്പോഴും 24,000 തന്നെയാണ്. അതു തന്നെ ദിവസം 4500 രൂപ വെച്ച് മാത്രമേ എടുക്കാനും സാധിക്കൂ. ഇങ്ങിനെ ചെയ്താൽ തന്നെ ഒരാൾ ആറ് തവണ എ.ടി.എം ഉപയോഗിക്കേണ്ടി വരും. ഇതിനൊക്കെ പ്രത്യേകം പ്രത്യേകം ഫീസും ചില ബാങ്കുകൾ ഈടാക്കാൻ തുടങ്ങിയിട്ടുണ്ട്. ഇതു കൂടാതെ എ.ടി.എം കാർഡ് ഉപയോഗിച്ച് സേവനങ്ങൾ സ്വീകരിക്കുന്പോൾ അതിന് സർവ്വീസ് ചാർജ്ജ് വാങ്ങിക്കുന്ന വ്യാപാരസ്ഥാപനങ്ങളും നിലനിൽക്കുന്നു. ഒരു ബാങ്ക് ശാഖ നടത്തുന്ന ചിലവിനെക്കാൾ കുറഞ്ഞ രീതിയിൽ എ.ടി.എം പ്രവർത്തിപ്പിക്കാൻ ബാങ്കുകൾക്ക് സാധിക്കുന്നുണ്ടെങ്കിൽ എന്തിനാണ് ഉപഭോക്താവിന്റെ കൈയിൽ നിന്ന് ഇവർ പിടിച്ചു പറിക്കുന്നതെന്ന് മനസിലാകുന്നില്ല. കഴിയാവുന്നത്ര സൗജന്യ സേവനങ്ങൾ നൽകി ഉപഭോക്താക്കളെ എ.ടി.എം ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയല്ലെ ബാങ്കുകൾ ചെയ്യേണ്ട്. 

അതുപോലെ തന്നെ എറണാകുളം പോലെയുള്ള മെട്രോ നഗരങ്ങളിൽ പോലും ജനസംഖ്യയുടെ അനുപാതമായി എ.ടി.എമ്മുകൾ ഇന്നും ഇല്ല എന്നതാണ് യാത്ഥാർഥ്യം. ഗ്രാമങ്ങളിലും സ്ഥിതി പരിതാപകരമാണ്. പലപ്പോഴും ഉള്ള എ.ടി.എമ്മുകളിൽ നിന്ന് പണം ലഭിക്കാത്ത സാഹചര്യം കൂടി ഉണ്ടാകുന്പോൾ പൊതുജനം വല്ലാതെ വലഞ്ഞു പോകുന്നു. നമ്മുടെ നാട്ടിലെ പോസ്്റ്റ് ഓഫീസുകൾ, റേഷൻ കടകൾ തുടങ്ങിയ ഇടങ്ങളെ എ.ടി.എമ്മുകളാക്കി മാറ്റിയാൽ ഈ പ്രശ്നത്തിന് വലിയൊരളവ് വരെ പരിഹാരം കാണാൻ സാധിക്കും. രാജ്യത്തെ എല്ലാ ജനങ്ങൾക്ക് ഇന്റർനെറ്റ് ലഭ്യമവുന്നത് വരേക്കെങ്കിലും എ.ടി.എമ്മുകൾ കൂടുതൽ പ്രവർത്തനക്ഷമമാകണമെന്ന ആഗ്രഹത്തോടെ...


Related Articles

കാഴ്ച്ചയെക്കാൾ വേണ്ടത് ഉൾകാഴ്ച്ച... പ്രദീപ് പുറവങ്കര
Feb 26

കാഴ്ച്ചയെക്കാൾ വേണ്ടത് ഉൾകാഴ്ച്ച... പ്രദീപ് പുറവങ്കര

കാഴ്ച്ചയും ഉൾകാഴ്ച്ചയും രണ്ടാണ്. ആദ്യത്തേത് നഗ്നമായ നേത്രങ്ങൾ കൊണ്ട് കാണുന്നത്. കാണുന്നതെല്ലാം വിശ്വസിക്കാമെന്ന്...

Read More
അല്ലയോ കിട്ടേട്ടാ...
Feb 25

അല്ലയോ കിട്ടേട്ടാ...

എന്റെ നാട്ടിൽ പണ്ടൊരാളുണ്ടായിരുന്നു. കിട്ടേട്ടൻ എന്നാണ് വിളിച്ചിരുന്നത്. പകൽ വെറും പാവം. നിരുപദ്രവകാരിയായ മനുഷ്യൻ....

Read More
ആർക്കാണ് ഹേ മനുഷ്യാവകാശം...
Feb 24

ആർക്കാണ് ഹേ മനുഷ്യാവകാശം...

ഒരു ജനതയെ ദിവസങ്ങളോളം മുൾമുനയിലാക്കി ഇരുട്ടിന്റെ മറവിൽ ഒളിഞ്ഞിരുന്ന സമൂഹത്തിലെ നികൃഷ്ടജീവിയായ ഒരു ഗുണ്ടയെ...

Read More
ആടിനെ പട്ടിയാക്കുന്പോൾ...
Feb 23

ആടിനെ പട്ടിയാക്കുന്പോൾ...

ഒരു ജോലി എന്നാൽ ഒരു വലിയ ഉത്തരവാദിത്വം കൂടിയാണെന്ന് പറയാറുണ്ട്. ഈ ഉത്തരവാദിത്വം നന്നായി നിറവേറ്റുന്നതിന്റെ ഭാഗമായി...

Read More
വറ്റിവരണ്ട് കേരളം...
Feb 22

വറ്റിവരണ്ട് കേരളം...

കേരളം വരളുന്നു എന്ന യാഥാർ‍ത്ഥ്യത്തെ ഓരോ മലയാളിയും വേദനയോടെ പതിയെ തിരിച്ചറിയേണ്ട കാലമാണിത്. നാടും നഗരവും ഒരുപോലെ...

Read More
മക്കളെ, വേണ്ട ഈ കടുംകൈ
Feb 21

മക്കളെ, വേണ്ട ഈ കടുംകൈ

പ്രദീപ് പുറവങ്കര  പ്രവാസലോകത്ത് ജീവിനൊടുക്കുന്നത് പുതിയൊരു വാർത്തയല്ല. ആശനിരാശകളുടെ വേലിയേറ്റത്തിലും...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.