Newsmill Media

വീണ്ടുമൊരു പ്രവാസിദിനമെത്തുന്പോൾ...
07-Jan-2017


പ്രദീപ് പുറവങ്കര

വീണ്ടുമൊരു പ്രവാസി ഭാരതീയ ദിവസിന് ബംഗളൂരുവിൽ കൊടികയറിയിരിക്കുന്നു. ഏകദേശം നാലായിരത്തോളം പ്രതിനിധികൾ ലോകത്തിന്റെ പലയിടങ്ങളിൽ നിന്നായി ഈ ഒരു സമ്മേളനത്തിൽ പങ്കെടുമെന്നാണ് അറിയുന്നത്. നേരത്തേ ഓരോ വർഷവും അരങ്ങേറിയിരുന്ന സമ്മേളനം എൻഡിഎ ഗവൺമെന്റ് വന്നത് മുതൽ രണ്ട് വർഷത്തിലൊരിക്കലാക്കി മാറ്റുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തിൽ നിരവധി കേന്ദ്ര മന്ത്രിമാരും, സംസ്ഥാന മുഖ്യമന്ത്രിമാരും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള പ്രമുഖരും പങ്കെടുക്കുന്നുണ്ട്. ഒന്പതാം തീയതി നടക്കുന്ന സമാപന സമ്മേളനത്തിൽ തെരഞ്ഞെടുക്കപ്പെട്ട 30 പേർക്ക് രാഷ്ട്രപതി പ്രണബ് മുഖർജി പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് സമ്മാനിക്കും. 

പതിനാലാമാത്തെ തവണയാണ് ഈ ചടങ്ങ് അരങ്ങേറുന്നത്. ചടങ്ങ് എന്ന് വിളിച്ചത് പലപ്പോഴും ഈ മൂന്ന് ദിവസങ്ങൾ കെട്ടുകാഴ്ച്ചകളായിമാറുന്നത് കൊണ്ട് തന്നെയാണ്. ഭാരതത്തിനപ്പുറത്തേയ്ക്ക് തങ്ങളുടെ ജീവിതത്തെ പറിച്ചുനട്ടവരെയാണ് പ്രവാസി ഭാരതീയരായി പൊതുവേ കണക്കാക്കുന്നത്. അതിൽ തന്നെ വലിയൊരു വിഭാഗം മധ്യേഷ്യ അഥവാ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ വസിക്കുന്നവരാണ്. ഇവരിൽ എഴുപത് ശതമാനം വരുന്ന പ്രവാസികളും പണകൊഴുപ്പിന്റെ മേളയായിട്ട് തന്നെയാണ് ഇന്ന് ആരംഭിക്കുന്ന പ്രവാസി ഭാരതീയ ദിവസങ്ങളെ കാണുന്നത്. പ്രവാസികളായ ശതകോടീശ്വരൻമാരുടെ പഞ്ചനക്ഷത്ര നേരംപോക്കായി ഈ ദിവസങ്ങളെ കണക്കാക്കാനെ അവർക്ക് സാധിക്കൂ. 

ഗൾഫ് മേഖല സമീപകാലങ്ങളിൽ ഒന്നും അനുഭവപ്പെടാത്ത സാന്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുന്ന നേരമാണിത്. 2016ൽ വലിയ സ്ഥാപനങ്ങളുടെ വീഴ്ച്ച ഗൾഫ് നാടുകൾ ഏറെ കണ്ടിരിക്കുന്നു. അതിന്റെ ഭീതിയുമായാണ് 2017ലേയ്ക്ക് കാലെടുത്തുവെച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഗൾഫ് നാടുകൾ നേരിടുന്ന പ്രതിസന്ധികളെ പറ്റി പ്രത്യേകം ചർച്ച ചെയ്യാൻ അവസരമില്ല എന്നതാണ് ഇത്തവണത്തെ പ്രവാസി സമ്മേളനത്തിന്റെ ഒരു പോരായ്മ. ചർച്ച ചെയ്തത് കൊണ്ട് എന്ത് ഫലം കിട്ടാൻ എന്ന ചോദ്യമുയരാമെങ്കിലും അധികാരികളുടെ ചെവിയിൽ നേരിട്ട് കാര്യങ്ങളെ ബോധ്യപ്പെടുത്താൻ ഇത്തരമൊരു സെഷൻ ഉപകരിക്കുമായിരുന്നു. അതുപോലെ തന്നെ നോട്ട് പിൻവലിക്കലുമായി പ്രവാസികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ഈ സമ്മേളനത്തിൽ ഉയരുമെന്ന് പ്രതീക്ഷിക്കാം. 

ബഹ്റിനടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നിരവധി പേർ പ്രവാസി സമ്മേളനത്തിന് പോയിട്ടുണ്ടെന്ന് മനസിലാകുന്നു. ഇന്ത്യൻ എംബസിക്ക് വേണ്ടി നിർമ്മിച്ചു കൊണ്ടിരിക്കുന്ന പുതിയ കെട്ടിടം ഈ വർഷമെങ്കിലും പ്രവർത്തന സജ്ജമാക്കാനും, ബഹ്റിനിലെ ജയിലുകളിൽ വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് വർഷങ്ങളായി കഴിയുന്ന മലയാളികളടക്കമുള്ള ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവും സമ്മേളനത്തിന് പോയിട്ടുള്ളവർ നടത്തുമെന്ന് ആശിക്കുന്നു. അതുപോലെ തന്നെ ബഹ്റിനിലെ ആശുപത്രികളിൽ ബഹ്റിൻ ഗവൺമെന്റിന്റെ സന്മനസ് കാരണം കഴിയുന്ന നിരവധി ഇന്ത്യക്കാരുണ്ട്. ഇവരെ നാട്ടിലെത്തിക്കാനും തുടർചികിത്സകൾ നൽകാനും സാധിക്കേണ്ടതുണ്ട്. അതൊടൊപ്പം ബഹ്റിനിൽ നിന്നും അർഹിക്കുന്ന ഒരു പ്രതിനിധിക്കെങ്കിലും ഇത്തവണത്തെ പ്രവാസി ഭാരതീയ സമ്മാൻ ലഭിക്കാൻ അവസരമുണ്ടാകട്ടെ എന്നും ആഗ്രഹിക്കുന്നു. അത് ബഹ്റിനിലെ ഊർജ്വസലരായ മൊത്തം പ്രവാസി സമൂഹത്തിനും വേണ്ടിയുള്ളതായി മാറട്ടെ!!  


Related Articles

മായില്ല ഗാന്ധി...
Jan 18

മായില്ല ഗാന്ധി...

പ്രദീപ് പുറവങ്കര  കോടിക്കണക്കിന് ജനങ്ങൾ‍ക്ക് മഹാത്മാഗാന്ധി കേവലമൊരു രാഷ്ട്രപിതാവോ, സ്വാതന്ത്ര്യ സമരസേനാനിയോ...

Read More
വീണ്ടുമൊരു ഉത്സവകാലം...
Jan 17

വീണ്ടുമൊരു ഉത്സവകാലം...

പ്രദീപ് പുറവങ്കര  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്‍സവങ്ങളിലൊന്നായ യുവജനോത്സവത്തിന് കണ്ണൂരിൽ‍...

Read More
ഊഹാപോഹങ്ങൾ അരുത്...
Jan 16

ഊഹാപോഹങ്ങൾ അരുത്...

പ്രദീപ് പുറവങ്കര  രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് താമസിക്കുന്പോൾ‍ നമ്മൾ‍ അവിടുത്തെ അതിഥികളാണെന്ന കാര്യം...

Read More
വേഴാന്പലാകുന്ന കേരളം... പ്രദീപ് പുറവങ്കര
Jan 15

വേഴാന്പലാകുന്ന കേരളം... പ്രദീപ് പുറവങ്കര

മലമുഴക്കി വേഴാന്പലാണ് കേരളത്തിന്റെ ദേശീയ പക്ഷി. വേഴാന്പൽ എന്നു പറയുന്പോൾ മഴയെ കാത്തിരിക്കുന്ന പക്ഷിയെന്നാണ്...

Read More
ശേഷം സ്ക്രീനിൽ...
Jan 14

ശേഷം സ്ക്രീനിൽ...

പ്രദീപ് പുറവങ്കര അങ്ങിനെ കേരളത്തിൽ‍ ഒരു സമരം കൂടി സമാപിച്ചിരിക്കുന്നു. സാധാരണക്കാരനെ നേരിട്ട് ബാധിക്കാത്തത് എന്ന്...

Read More
മാലിന്യം നിറയുന്ന സോഷ്യൽ ഇടങ്ങൾ
Jan 13

മാലിന്യം നിറയുന്ന സോഷ്യൽ ഇടങ്ങൾ

പ്രദീപ് പുറവങ്കര  നമ്മുടെ നാട് ഇരുട്ടിലേയ്ക്ക് നടന്നു നീങ്ങുകയാണെന്ന് പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളവുമായി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.