Newsmill Media

പാഠം പഠിപ്പിക്കേണ്ടത് മനുഷ്യനാകാൻ‍
10-Jan-2017


വിദ്യ അല്ലെങ്കിൽ‍ അറിവ് വെളിച്ചമാണെന്നാണ് പഴമൊഴി. മനസിന് കൂടുതൽ‍ വെളിച്ചവും തെളിച്ചവും ലഭിക്കാനാണ് ഒരാൾ‍ വിദ്യഭ്യാസം നേടുന്നത്. എന്നാൽ‍ നമ്മുടെ നാട്ടിൽ‍ വിദ്യാഭ്യാസം എന്നത് വിദ്യയുടെ പേരിൽ‍ നടത്തുന്ന ആഭാസമായി മാറിയിട്ട് നാളേറായി. കാലുറയ്ക്കാത്ത പ്രായത്തിൽ‍ തന്നെ തന്റെ ഇരട്ടിയിലധികം ഭാരമുള്ള സ്കൂൾ‍ ബാഗുമേന്തി കഴുത്തിൽ‍ കയറ് കുരുക്കി പിഞ്ചുകുഞ്ഞുങ്ങൾ‍ വിദ്യതേടാൻ‍ പോകുന്ന കാഴ്ച്ച എത്രയോ തവണ കാണുന്നവരാണ് നാമൊക്കെ. എന്താണ് പഠിക്കുന്നതെന്നോ, എന്തിനാണ് പഠിക്കുന്നതെന്നോ അറിയാതെ അറവുമാടുകളെ പോലെ എത്രയോ തലമുറകൾ‍ വിദ്യ തേടുകയോ, തേടുന്നത് പോലെ അഭിനയിക്കുകയോ ചെയ്യുന്നു.

കുഞ്ഞുങ്ങൾ‍ വളരുംതോറും വിദ്യാഭ്യാസത്തിന്റെ വൈരൂപ്യം ഏറി വരുന്ന സംവിധാനമാണ് ഇന്ന് നമ്മുടെ മുന്പിലുള്ളത്. ബ്രോയിലർ‍ കോഴികളെ പോലെ കുറേ പേരെ ഒരേ അച്ചിൽ‍ ഉണ്ടാക്കിയെടുത്ത് വളർ‍ത്തുന്ന ഈ സിസ്റ്റത്തിന്റെ അവസാനത്തെ ഇരകളിൽ‍ ഒന്നാണ് പാന്പാടി നെഹ്റു എഞ്ചിനയറിങ്ങ് കോളേജിലെ വിദ്യാർ‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയ്. കോപ്പിയടിച്ചുവെന്ന ആരോപണം കൊണ്ട് ജിഷ്ണുവിന്റെ മരണത്തെ ന്യായീകരിക്കാൻ‍ ശ്രമിക്കുന്ന കോളേജ് അധികൃതർ‍ക്കെതിരെ വിദ്യാർ‍ത്ഥികളുടെയും പൊതുസമൂഹത്തിന്റെയും രോക്ഷാഗ്നി വർ‍ദ്ധിക്കുകയാണ്. സംസ്ഥാനത്തെ സ്വാശ്രയ കോളേജുകളിൽ‍ പതിവായി നടക്കുന്ന പീഢനങ്ങളുടെ ബാക്കിയാണ് ഇവിടെ അരങ്ങേറിയതെന്ന് വിദ്യാഭ്യാസ രംഗവുമായി ബന്ധമുള്ളവർ‍ ആരോപിക്കുന്നു. 

മുന്പ് കർ‍ണാടകയിലും തമിഴ്നാട്ടിലും പോയി പഠിക്കേണ്ട അവസ്ഥയുണ്ടായിരുന്ന സ്ഥിതിയിൽ‍ നിന്ന് കേരളത്തിൽ‍ തന്നെ മതിയായ കോളേജുകൾ‍ പ്രവർ‍ത്തിക്കാൻ‍ തുടങ്ങിയപ്പോൾ‍ ഏറെ പ്രതീക്ഷകൾ‍ രക്ഷിതാക്കൾ‍ക്കും വിദ്യാർ‍ത്ഥികൾ‍ക്കുമുണ്ടായിരുന്നു. എന്നാൽ‍ ഇതിൽ‍ മിക്കതും വിദ്യാഭ്യാസസ്ഥാപനങ്ങളായിട്ടല്ല, മറിച്ച് പീഢന കേന്ദ്രങ്ങളായി മാറുന്ന കാഴ്ച്ചയാണ് കാലം നമ്മുടെ മുന്പിൽ‍ വരച്ചിടുന്നത്. ജയിലറകൾ‍ പോലെയുള്ള ഹോസ്റ്റലുകളും, ക്ലാസ് മുറികളുമാണ് മിക്ക സ്വാശ്രയ കലാലയങ്ങളിലും ഉള്ളത്. കൊച്ചിയിലെ പ്രമുഖവും പ്രശസ്തവുമായ ഒരു സ്വാശ്രയ കോളേജിൽ‍ പഠിക്കുന്ന ബന്ധുവായ വിദ്യാർ‍ത്ഥിനി അദ്ധ്യാപകർ‍ ക്വട്ടേഷൻ‍ സംഘക്കാരെ പോലെയും പെരുമാറുന്നുവെന്ന് പറഞ്ഞത് ഈ നേരത്ത് ഓർ‍ക്കട്ടെ. 

ജിഷ്ണുവിന്റെ മരണത്തിന്റെ ഉത്തരവാദികളായവരെ കണ്ടുപിടിച്ചത് കൊണ്ട് മാത്രം ദുരന്തങ്ങൾ‍ ഇല്ലാതകണമെന്നില്ല. മറിച്ച് സ്വാശ്രയ കോളേജ് അധികൃതർ‍ക്കും അവിടെ പഠിപ്പിക്കുന്ന അദ്ധ്യാപർ‍ക്കും കൂടി വേണ്ട ബോധവത്കരണം സമയാസമയങ്ങളിൽ‍ നൽ‍കി അവരെ കൂടി പഠിപ്പിക്കാൻ‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറാകണം. ഇല്ലെങ്കിൽ‍ ഇനിയും ജിഷ്ണുമാർ‍ ആവർ‍ത്തിക്കും, തീർ‍ച്ച !!


Related Articles

മായില്ല ഗാന്ധി...
Jan 18

മായില്ല ഗാന്ധി...

പ്രദീപ് പുറവങ്കര  കോടിക്കണക്കിന് ജനങ്ങൾ‍ക്ക് മഹാത്മാഗാന്ധി കേവലമൊരു രാഷ്ട്രപിതാവോ, സ്വാതന്ത്ര്യ സമരസേനാനിയോ...

Read More
വീണ്ടുമൊരു ഉത്സവകാലം...
Jan 17

വീണ്ടുമൊരു ഉത്സവകാലം...

പ്രദീപ് പുറവങ്കര  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്‍സവങ്ങളിലൊന്നായ യുവജനോത്സവത്തിന് കണ്ണൂരിൽ‍...

Read More
ഊഹാപോഹങ്ങൾ അരുത്...
Jan 16

ഊഹാപോഹങ്ങൾ അരുത്...

പ്രദീപ് പുറവങ്കര  രാജ്യം വിട്ട് മറ്റൊരു രാജ്യത്ത് താമസിക്കുന്പോൾ‍ നമ്മൾ‍ അവിടുത്തെ അതിഥികളാണെന്ന കാര്യം...

Read More
വേഴാന്പലാകുന്ന കേരളം... പ്രദീപ് പുറവങ്കര
Jan 15

വേഴാന്പലാകുന്ന കേരളം... പ്രദീപ് പുറവങ്കര

മലമുഴക്കി വേഴാന്പലാണ് കേരളത്തിന്റെ ദേശീയ പക്ഷി. വേഴാന്പൽ എന്നു പറയുന്പോൾ മഴയെ കാത്തിരിക്കുന്ന പക്ഷിയെന്നാണ്...

Read More
ശേഷം സ്ക്രീനിൽ...
Jan 14

ശേഷം സ്ക്രീനിൽ...

പ്രദീപ് പുറവങ്കര അങ്ങിനെ കേരളത്തിൽ‍ ഒരു സമരം കൂടി സമാപിച്ചിരിക്കുന്നു. സാധാരണക്കാരനെ നേരിട്ട് ബാധിക്കാത്തത് എന്ന്...

Read More
മാലിന്യം നിറയുന്ന സോഷ്യൽ ഇടങ്ങൾ
Jan 13

മാലിന്യം നിറയുന്ന സോഷ്യൽ ഇടങ്ങൾ

പ്രദീപ് പുറവങ്കര  നമ്മുടെ നാട് ഇരുട്ടിലേയ്ക്ക് നടന്നു നീങ്ങുകയാണെന്ന് പലരും പറഞ്ഞു കൊണ്ടിരിക്കുന്നു. കേരളവുമായി...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.