Newsmill Media

പുതുവർഷ ഭീഷണികളും പ്രത്യാശകളും
02-Jan-2017


വി.ആർ.സത്യദേവ് 

രോ പുതിയ തുടക്കങ്ങളും പ്രതീക്ഷയുടേയും ആഹ്ലാദത്തിന്റെയും പ്രത്യാശയുടേതും ഒക്കെയാണ്. ആത്യന്തികമായി ഇന്നലെയും ഇന്നും തമ്മിൽ ഒരാളുടെ ജോലി, ജീവിത പങ്കാളി, മക്കളുടെ സ്വഭാവം, ഓഫീസ്, മേലധികാരിയുടെ മൂരാച്ചിത്തം, സഹപ്രവർത്തകന്റെ പാര, അടുപ്പക്കാരന്റെ അസൂയ, സൂര്യനുദിക്കുന്ന ദിക്ക്, അസ്തമനത്തിന്റെ രീതി എന്നിത്യാദി കാര്യങ്ങളിലൊന്നും വലിയ വ്യത്യാസമൊന്നും ഉണ്ടാവാറില്ല. എങ്കിലും മാറ്റങ്ങൾക്കുവേണ്ടി സദാ ദാഹിച്ചുകൊണ്ടിരിക്കുന്നതാണ് മനുഷ്യ മനസ്സ്. ഓരോ കാര്യത്തിലും പുതുമകണ്ടെത്താൻ അവൻ കൊതിക്കുന്നു. ആ പുതുമയിൽ പുതിയ പ്രതീക്ഷകൾ നാന്പിടുന്നതായി അവൻ കാണുന്നു. പ്രത്യാശയുടേതും പ്രതീക്ഷയുടെയും അത്തരം സാദ്ധ്യതകളാണ് പുതുവർഷാഘോഷങ്ങളും മുന്നോട്ടു വെയ്ക്കുന്നത്. നല്ല തുടക്കം നല്ല തുടർച്ചയും കൂടുതൽ നന്മകളും സൗഭാഗ്യവുമൊക്കെ കൊണ്ടുവരുമെന്ന് പൊതുസമൂഹം വിശ്വസിക്കുന്നു. അതിനായുള്ള ശ്രമഫലമായാണ് വർണ്ണ, വർഗ്ഗ, ദേശ, രാജ്യ, ഭാഷാ ഭേദങ്ങൾക്കപ്പുറത്ത് പുതുവർഷാരംഭം ലോകവ്യാപകമായി കൊങ്കേമമാകാൻ പ്രധാന കാരണം. 

നിത്യ ജീവിതത്തിലെ കഷ്ടപ്പാടുകൾക്കും ബുദ്ധിമുട്ടുകൾക്കും വർഷാന്ത്യത്തോടെ അറിതിയായെന്നും പുതുവർഷം പുത്തൻ സൗഭാഗ്യങ്ങൾകൊണ്ടു സന്പന്നമാകുമെന്നും വിശ്വസിക്കാൻ നമ്മൾ ശീലിച്ചിരിക്കുന്നു. നമ്മുടെ സമയക്രമപ്രകാരം പസഫിക് ദ്വീപ രാഷ്ട്രങ്ങളിലാണ് പുതുവർഷത്തെ വരവേറ്റു തുടങ്ങുന്നത്. സമോവ, കിരിബാട്ടി, ടോംഗ തുടങ്ങിയ ദ്വീപുകളിൽ ആരംഭിക്കുന്ന ആഘോഷം ആസ്ത്രേലിയയിലെത്തുന്പോഴേക്കും വാർത്തകളിൽ നിറയുന്നു. സിഡ്നി തുറമുഖത്തെ വിശ്രുതമായ സിഡ്നി പാലത്തിൽ വർണ്ണാഭമായ കരിമരുന്നു പ്രയോഗത്തിന്റെ പശ്ചാത്തലത്തിലുള്ള പുതുവർഷാഘോഷത്തിൽ പങ്കെടുക്കാൻ ഇത്തവണയും ആയിരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയത്. ഭൂമിയുടെ ഭ്രമണ വേഗതയിലുള്ള കുറവുമൂലം GMT അധവാ greenwich mean time കൃത്യമാക്കാൻ ഇത്തവണ ഒരു സെക്കൻ്റ് അധികം ചേർത്തായിരുന്നു പുതുവഷസര കൗണ്ട് ഡൗൺ.   

തീവ്രവാദിയാക്രമണങ്ങളടക്കമുള്ള പ്രതിസന്ധികളുടെനിലയില്ലാ ചുഴിയിൽ പെട്ടുഴലുന്ന തുർക്കിയ്ക്ക് പുതുവർഷാഘോഷം പക്ഷേ വേദനയുടെയും ഭീതിയുടേതുമായി. തുർക്കിയിലെ ഒരു  നിശാക്ലബ്ബിലുണ്ടായ തീവ്രവാദിയാക്രമണമാണ് പുതുവർഷപ്പുലരിയിൽ തുർക്കിക്കും ലോകത്തിനും വേദനയായത്. തുർക്കിയിലെ റെയ്ന നിശാക്ലബ്ബിൽ പുതുവർഷാഘോഷത്തിനിടെയായിരുന്നു ആക്രമണത്തിന്റെ തുടക്കം. 39 പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു എന്നാണ് ഈ കുറിപ്പു തയ്യാറാക്കുന്പോഴുള്ള കണക്ക്. എഴുപതോളം പേർക്ക് പരിക്കേറ്റു. ഇവരിൽ നാലുപേരുടെ നില അതീവഗുരുതരമാണ്. കൊല്ലപ്പെട്ടവരിൽ 16 പേർ വിദോശികളാണ്. വർദ്ധിച്ചു വരുന്ന തീവ്രവാദിയാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പുതുവർഷാഘോഷ സുരക്ഷക്കായി നഗരത്തിൽ 17000 പോലീസുകാരെക്കൂടി വിന്യസിച്ചിരുന്നു. ഈ സുരക്ഷാ കരുതലുകളെല്ലാം പരാജയപ്പെടുത്തിയാണ് തീവ്രവാദികൾ ചോരപ്പുഴയൊഴുക്കിയത്. ആക്രമണത്തിന്റെ ഉത്തരവാദികളാരെന്ന കാര്യം വ്യക്തമായിട്ടില്ല.

തീവ്രവാദം തുർക്കിക്ക് കനത്ത നാശം വരുത്തിയ വർഷമാണ് കടന്നു പോകുന്നത്. കഴിഞ്ഞമാസം തന്നെ ഒന്നിലേറെത്തവണ അവിടെ നിന്നുള്ള തീവ്രവാദാനുബന്ധ വർത്തമാനങ്ങൾ നമ്മൾ ചർച്ച ചെയ്തതാണ്. കഴിഞ്ഞ ഡിസംബർ 10ന് തലസ്ഥാനമായ ഈസ്താംബൂളിലുണ്ടായ ആക്രമണത്തിൽ 44 പേർ കൊല്ലപ്പെട്ടിരുന്നു. 155 പേർക്കാണ് അന്നു പരിക്കേറ്റത്. തുടർന്ന് ഡിസംബർ 13 നുണ്ടായ മറ്റൊരു ചാവേർ കാർ ബോംബു സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെട്ടിരുന്നു. രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന തീവ്രവാദ ഭീഷണി 2017ലും തുടരുമെന്നതിന്റെ വ്യക്തമായ സൂചനയാണ് ഇപ്പോൾ നടന്ന ആക്രമണം വ്യക്തമാക്കുന്നത്. ഇത് ആഗോളതലത്തിലും സ്ഥിതിഗതികൾ എങ്ങനെയാകും എന്നതിന്റെയും ദിശാസൂചിക തന്നെയാണ്.

തീവ്രവാദാനുബന്ധ ലോക ഭീഷണികൾ തുർക്കി ഭീകരാക്രമണം കൊണ്ട് അവസാനിക്കുന്നില്ല എന്നതാണ് ദൗർഭാഗ്യകരം. ഭീഷണിയുടെ ശക്തമായ മറ്റൊരു പോർമുന വരുന്നത് ഉത്തരകൊറിയയിൽ നിന്നാണ്. പുതുവത്സര സന്ദേശം നൽകലെന്ന മനോഹരമായ ചടങ്ങിലാണ് ഉത്തരകൊറിയൻ നായകൻ കിം ജോംഗ് ഉൻ ലോകത്തിനുള്ള പുത്തൻ ഭീഷണി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര കൊറിയ വികസിപ്പിച്ചെടുത്ത അത്യന്താധുനിക ഭൂഘണ്ഡാന്തര മിസൈൽ പരീക്ഷണ വിക്ഷേപണത്തിനു തയ്യാറാണെന്ന പ്രഖ്യാപനമായിരുന്നു ഉന്നിന്റെ സന്ദേശത്തിലെ പ്രധാന വിഷയം. അമേരിക്കയ്ക്കും ദക്ഷിണ കൊറിയക്കുമെതിരെയുള്ള ഭീഷണികൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. ഇതു പൊതുവിൽ പറഞ്ഞാൽ ലോക സമാധാനത്തിനു തന്നെ ഭീഷണിയാകാനിടയുള്ള പ്രസ്താവനയാണ് എന്നും വിലയിരുത്താം. 

ആഗോള രാഷ്ട്രീയത്തിലെ വന്പന്മാരായ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധത്തിലും ഗതിമാറ്റം ഉറപ്പാണെന്ന വ്യക്തമായ സൂചന നൽകുന്നതാണ് പുതുവർഷാഘോഷങ്ങളും പുതുവൽസര സന്ദേശങ്ങളും. 2016 രണ്ടായിരത്തിപ്പതിനേഴിനു വഴിമാറുന്പോൾ അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം ഊഷ്മളമല്ല. ഇറാഖ്, സിറിയ പ്രശ്നങ്ങളായിരുന്നു 2016ൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമുലച്ച പ്രധാന സംഭവങ്ങളെങ്കിൽ ഇവിടെ അസ്വാരസ്യത്തിനു പ്രധാന കാരണം അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളാണ്. തെരഞ്ഞെടുപ്പിൽ റഷ്യ ഹാക്കിംഗടക്കം നടത്തി അനധികൃതമായി ഇടപെട്ടു എന്നാരോപിച്ച് ഒബാമ ഭരണകൂടം റഷ്യക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നിടത്തോളമെത്തി കാര്യങ്ങൾ. എന്നാൽ അതിനെയും പ്രസിഡണ്ട് ഒബാമയെത്തന്നെയും താൽക്കാലികമായി അവഗണിക്കുന്ന സമീപനമാണ് റഷ്യൻ നായകൻ വ്ളാദീമിർ പുചിൻ കൈക്കൊണ്ടിരിക്കുന്നത്. രാഷ്ടനായകന്മാരെ അഭിവാദ്യം ചെയ്യുന്ന പുതുവൽസര സന്ദശത്തിൽ ഒബാമയ്ക്കു പകരം പുചിൻ ആശംസിച്ചിരിക്കുന്നത് നിയുക്ത പ്രസിഡണ്ട് ട്രംപിനെയാണ്. 

സ്വന്തം പുതുവൽസര സന്ദേശത്തിൽ ട്രംപാവട്ടെ പുചിനെ പ്രശംസിക്കുകയും ചെയ്യുന്നു. “Happy new year to all, including to my many enemies and those who have fought me and lost so badly they just don’t know what to do. Love” എന്ന ട്വിറ്റർ സന്ദേശത്തിലൂടെ ഒബാമ, ക്ലിൻറൺ പക്ഷത്തിന്റെ മണ്ടയ്ക്കു കൊട്ടാനും കക്ഷി മറന്നില്ല. താൻ അധികാരമേൽക്കുന്ന ജനുവരി 20ഓടേ കാര്യങ്ങൾ അപ്പാടെ മാറിമറിയുമെന്നു ട്രംപ് ആവർത്തിച്ചു പറയുന്പോൾ ട്രംപിന്റെ ശത്രുക്കൾക്ക് പുതിയ വർഷം അത്ര ശോഭനമല്ലെന്നു വിലയിരുത്തേണ്ടി വരും. അതേസമയം ലോകത്തെ രണ്ടു വൻശക്തികളുടെ നായക സ്ഥാനത്തിരിക്കുന്നവർ തമ്മിൽ ശത്രുതയ്ക്കു പകരം സൗഹൃ‍ദമാണ് പുലർത്തുന്നത് എന്നത് ആഗോള സമാധാനത്തിനു മുതൽക്കൂട്ടാവും എന്ന കാര്യത്തിൽ സംശയമില്ല. പ്രതിസന്ധികൾ ഉണ്ടായിക്കൊണ്ടേയിരിക്കും. അവയിൽ നിന്നും കരകയറുക എന്നതാണ് പ്രധാനം. അതു സാധിക്കും എന്ന പ്രത്യാശ ആ കരകയറലിന്റെ സാദ്ധ്യത വർദ്ധിപ്പിക്കും. എല്ലാ പ്രതിബന്ധങ്ങൾക്കുമിടയിലും പ്രതീക്ഷയോടേ പ്രയത്നിച്ചുകൊണ്ടേയിരിക്കുക എന്നതാണ് പ്രധാനം. ലോകത്തെ കൂടുതൽ മികച്ചയിടമാക്കാൻ നമുക്കും പ്രയത്നം തുടരാം. 

സകലഭീഷണികൾക്കിടയിലും പ്രത്യാശ കൈവിടാതിരിക്കാം. എല്ലാവർക്കും പുതുവർഷം കൂടുതൽ ഐശ്വര്യങ്ങൾ സമ്മാനിക്കട്ടെ.  


Related Articles

ട്രംപ്... ട്രാപ്പിസ്റ്റ്
Feb 28

ട്രംപ്... ട്രാപ്പിസ്റ്റ്

വി.ആർ. സത്യദേവ്   ആഗോള രാഷ്ട്രീയ വർത്തമാനങ്ങൾ മാത്രം പരിഗണിക്കുകയാണെങ്കിൽ ഈ വാരവും വിശകലനങ്ങൾ അമേരിക്കൻ നായകൻ...

Read More
ഇത് യാ­ഥാ­ർ­ത്ഥ്യമാ­കട്ടെ...
Feb 25

ഇത് യാ­ഥാ­ർ­ത്ഥ്യമാ­കട്ടെ...

ജനിച്ചു വീഴുന്ന ഒരു പെൺകുഞ്ഞ് അമ്മമാരുടെ ആശ്വാസമായിരുന്നു പണ്ട്, ഇന്നത് നെഞ്ചിലെ തീക്കനലാവുന്നുണ്ടോ എന്ന സംശയാണ്...

Read More
സംഘർ­ഷങ്ങളി­ല്ലാ­ത്ത ലോ­കം
Feb 20

സംഘർ­ഷങ്ങളി­ല്ലാ­ത്ത ലോ­കം

വി.ആർ. സത്യദേവ് തിരുനൽവേലിയിൽ 1197 ഏക്കർ, വലാജാപ്പെട്ടിൽ 200 ഏക്കർ, ശിരുവത്തൂരിൽ വലിയ ഫാം ഹൗസ്, ഗംഗൈ അമരനിൽ നിന്നും...

Read More
യഷ്മി­ത ഹാ­പ്പി­യാ­ണ്
Feb 19

യഷ്മി­ത ഹാ­പ്പി­യാ­ണ്

കൂക്കാനം റഹ്്മാൻ കായിക രംഗത്ത് ഇന്ത്യയ്ക്കഭിമാനമായി മാറിയ ഒരു പെൺ‍കുട്ടിയുണ്ട് കാസർ‍ഗോട്ടെ ഉൾ‍നാടൻ ഗ്രാമമായ...

Read More
ഇരുളും വെളിച്ചവും
Feb 13

ഇരുളും വെളിച്ചവും

വി.ആർ.സത്യദേവ്  യുദ്ധങ്ങൾ മനുഷ്യകുലത്തിന്റെ കൂടെപ്പിറപ്പുകളാണ്. തലച്ചോറുകൾ വ്യത്യസ്ഥ രീതിയിൽ ചിന്തിക്കുന്ന...

Read More
 പാ­ലപൂ­ക്കു­ന്ന ഇടവഴി­കളി­ലൂ­ടെ­....
Feb 10

പാ­ലപൂ­ക്കു­ന്ന ഇടവഴി­കളി­ലൂ­ടെ­....

മനു കാരയാട് കവിതകളുടെ’ഗന്ധ’മെന്തെന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുത്തരം അത് ആസ്വാദകന്റെ മനോമുകുരത്തിൽ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.