Newsmill Media

അൽ­പ്പം ധനതത്വ ശാ­സ്ത്രം
05-Dec-2016


ഇന്ത്യയിൽ ധനം നിരോധിച്ചു ജനം വലഞ്ഞിരിക്കുകയാണല്ലോ. ഭാവിയിൽ ഗുണം ഉണ്ടാവും എന്ന പ്രതീക്ഷ സർക്കാർ ജനത്തിന് നൽകുന്നും ഉണ്ട്. Oiskos അഥവാ വീട്, nomos അഥവ നിയമം എന്നും അർഥം ഉള്ള രണ്ടു ഗ്രീക്ക് പദങ്ങൾ ചേർന്നതാണ് economics എന്ന് പറയുന്ന ധനതത്വ ശാസ്ത്രം. ഗൃഹഭരണം എന്ന് ചുരുക്കം. 

സമൂഹം പരിമിതമായ വസ്തുക്കളിൽ നിന്നും എങ്ങിനെ ഉപയോഗ്യമായ ഉൽപ്പനങ്ങളുടെ ഉൽപ്പാദനവും വിതരണവും നടത്തുന്നു എന്ന് പഠിക്കുന്ന ശാസ്ത്ര ശാഖയെ ഇക്കണോമിക്സ് എന്ന് വിളിക്കുന്നു എന്നത് പരിമിതമായ നിർവ്വചനം.  ആദ്യകാലത്ത് political economy എന്ന് അറിയപ്പെട്ട ഈ ശാഖ പിന്നീട് പത്തൊന്പതാം നൂറ്റാണ്ടോടെ പൊളിറ്റിക്കൽ സയൻസിൽ നിന്നും, മറ്റു സമൂഹ്യ ശാസ്ത്രങ്ങളിൽ നിന്നും വേർപെട്ടു ഇക്കണോമിക്സ് സയൻസ്സായി പ്രത്യേകം പരിഗണിക്കപ്പെട്ടു.  ഇതിൽ തന്നെ മൈക്രോ ഇക്കണോമിക്സ് എന്നും മാക്രോ ഇക്കണോമിക്സ് എന്നും വേർതിരിവ് ഉണ്ടായി. 

മൈക്രോ ഇക്കണോമിക്സ് വീടുകൾ, സ്ഥാപനങ്ങൾ, വാങ്ങുന്നവരും വിൽക്കുന്നവരും തുടങ്ങിയ വ്യക്തിപര ചെറു യുണിറ്റുകളും മാർക്കറ്റും ആയുള്ള പ്രതിപ്രവർത്തനത്തെ പഠിക്കുന്പോൾ, മാക്രോ ഇക്കണോമിക്സ് മൊത്തം സാന്പത്തിക വ്യവസ്ഥയെ പഠിക്കുന്നു, മൊത്തം ഉൽപ്പാദനം, ഉപഭോഗം, സന്പാദ്യം, നിക്ഷേപം ഇവയുടെ പ്രവർത്തനം, അവ സ്വാധീനിക്കുന്ന മേഖലകൾ, തൊഴിൽ, ഭൂമി, മൂലധനം, പണ പെരുപ്പം, സാന്പത്തിക വളർച്ച പൊതു നയം, ധനപരം, പണം, ഇവയൊക്കെ ഇതിൽ വരുന്നു. മൈക്രോ ഇക്കണോമിക്സിനെ ബാധിക്കുന്ന നയങ്ങൾ എല്ലാം തന്നെ മാക്രോ ഇക്കണോമിക്സിലാണ് നടക്കുന്നത് എന്നർഥം. 

പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം ആഡം സ്മിത്തിന്റെ(1776) വെൽത്തു ഓഫ് നേഷൻസ് എന്ന കൃതി ഇക്കണോമിക്സിനെ ഒരു പ്രത്യേക ശാസ്ത്ര ശാഖയാക്കി ഉയർത്തി എന്ന് പറയാം.  ഇദ്ദേഹവും, ഡേവിഡ് റിക്കാർഡോ, ജെയിംസ് മിൽ, റോബർട്ട് മാൽതുസ് ജീൻ ബാപ്ടിെസ്റ്റ സെ തുടങ്ങിയവർ ക്ലാസിക്കൽ അർത്ഥ ശാസ്ത്രകാർന്മാർ എന്ന് അറിയപ്പെടുന്നു. ഇവർ ഉൽപ്പാദനം, വിതരണം, ഉപഭോഗം തൊഴിൽ ഇവയിൽ സർക്കാരും മാർക്കറ്റും ഏതു പ്രകാരം പ്രവർത്തിക്കണം എന്നതിൽ കഴിയുന്നത്ര ഇടപെടൽ കുറഞ്ഞ സർക്കാർ ആണ് നല്ല സർക്കാർ എന്ന നയം മുന്നോട്ടു വെച്ചു. ഇതിനെ ലാസേ ഫെയർ അഥവ let do itself എന്നാ ഫ്രഞ്ച് പ്രയോഗത്തിൽ വിശ്വസിച്ചു. ഉൽപ്പാദനവും, ഉപഭോഗവും, മാർക്കറ്റിൽ ഉണ്ടാക്കുന്ന ഡിമാണ്ടും സപ്ലയും മാർക്കറ്റിനെ സ്വയം ബാലൻസ് ചെയും എന്നും, അതുകൊണ്ട് തന്നെ മാർക്കറ്റ് ഇക്കോണമി വ്യക്തി സ്വാതന്ത്ര്യം എന്ന ജ്ഞാനോദയ മൂല്യം ഉൾകൊള്ളുന്നതായി ഇവർ കരുതി. 

എന്നാൽ സ്വതന്ത്ര വിപണി ഉണ്ടാക്കുന്ന ചാക്രിക ഡിപ്രഷൻ, തൊഴിലാളി ചൂഷണം, അനിയന്ത്രിത കുത്തക വൽക്കരണം ഒന്നും ഇവർക്ക് വിശദമാക്കാനായില്ല. ഒപ്പം തന്നെ യുറോപ്പിൽ ഉണ്ടായ സാമൂഹിക വിപ്ലവങ്ങൾ പുതിയ സാന്പത്തിക വിശദീകരണം ആവശ്യമാക്കി. സോഷ്യലിസ്റ്റ് ആശയങ്ങൾ ഇതിന്റെ ഫലമാണ്. 

റോബർട്ട് ഓവൻ തുടങ്ങിയ സോഷ്യലിസ്റ്റു ചിന്തകർ കാൾ മാർക്സുമൊക്കെ ഉയർന്നു വന്നു. മാർക്സിയൻ ചിന്ത രീതി അടിസ്ഥാനമാക്കിയ റഷ്യൻ വിപ്ലവം, ലോകത്ത് രണ്ടു ചേരികൾ സൃഷ്ടിച്ചു. മുതലാളിത്ത ചേരിയും, സോഷ്യലിസ്റ്റ് ചേരിയും. മുപ്പതുകളിലെ ഗ്രേറ്റ് ഡിപ്രഷൻ അമേരിക്ക അടക്കം ഉള്ള മാർക്കറ്റ് ഇക്കോണമിയെ ഉലച്ചു. അവിടെയാണ് കെയ്നീഷ്യൻ സാന്പതിക രീതി ഉയർന്നു വരുന്നത്. ജോൺ മെയ്നാട് കെയ്ൻസ് എന്ന ബ്രിട്ടീഷ് സാന്പത്തിക ശാസ്ത്രഞൻ, “ജെനറൽ തിയറി ഓഫ് എംപ്ലോയ്മെന്റ്, ഇന്റെറസ്റ്റ് ആൻഡ് മണി”എന്ന തന്റെ കൃതിയിലൂടെ മാക്രോ ഇക്കണോമിക്സ് ഒരു പൈത്യക ശാഖയാക്കി ഉയർത്തി. സ്വതന്ത്ര വിപണി സ്വയം കറക്റ്റ് ചെയുന്നില്ല എന്നും അതിൽ സർക്കാർ നിയന്ത്രണം ആവശ്യം ആണ് എന്നതുമാണ് ഇതിലെ അടിസ്ഥാന ധാരണ. ഇതിൽ തന്നെ പോസ്റ്റു കെയ്നീഷ്യൻ, ന്യു കെയ്നീഷ്യൻ രീതികൾ പിന്നീട് ഉരുത്തിരിഞ്ഞു വന്നു. ആധുനിക ഗ്ലോബൽ ഇക്കണോമിയിൽ വേറെയും അനേകം സ്കൂളുകൾ ഉണ്ട് എങ്കിലും മിക്കവയും ഈ കെയ്നീഷ്യൻ രീതിയുടെ തുടർച്ചയാണ്.


Related Articles

ബാഹ്യാകാശ പരിവേഷണം
Feb 20

ബാഹ്യാകാശ പരിവേഷണം

ഇന്ത്യ ബഹികാരാകാശ മത്സരത്തിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. 104 പേടകങ്ങൾ ഒരേ സമയം വിക്ഷേപിച്ചു കൊണ്ട് ലോക രാഷ്ട്രങ്ങളുടെ...

Read More
വി­വര മലി­നീ­കരണം
Feb 13

വി­വര മലി­നീ­കരണം

പരിസ്ഥിതി മലിനീകരണം ആധുനിക ലോകത്തിന്റെ ശാപമായപോലെ വളരെയധികം മലിനീകരണം നടക്കുന്ന ഒരു മേഖലയാണ് വിവര സാങ്കേതിക മേഖല....

Read More
ഹാപ്പി ന്യൂ ഇയർ
Jan 02

ഹാപ്പി ന്യൂ ഇയർ

ഒരു വർഷം കൂടെ കൊഴിഞ്ഞു പോയിരിക്കുന്നു. പുതു പ്രതീക്ഷകളും ആധികളും തന്നുകൊണ്ട് സമയരഥം പുതു വത്സരത്തിലും മുന്നോട്ട്...

Read More
‘ഫാ­സി­സത്തി­ന്റെ­  ആൾ­കൂ­ട്ട മനഃശാ­സ്ത്രം’
Dec 19

‘ഫാ­സി­സത്തി­ന്റെ­ ആൾ­കൂ­ട്ട മനഃശാ­സ്ത്രം’

വില്യം റീക്ക് എന്ന റാഡിക്കൽ സൈക്കോ അനലിസ്റ്റിന്റെ ഒരു പ്രധാന കൃതിയുടെ പേരാണ് ‘ഫാസിസത്തിന്റെ ആൾകൂട്ട...

Read More
പണം മൂ­ല്യം
Nov 14

പണം മൂ­ല്യം

ഇന്ത്യൻ‍ കറൻസി നിരോധനം വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. അത് കള്ളപ്പണം, കള്ളനോട്ട് ഒക്കെ ഇല്ലാതെ ആക്കുമെന്നും,...

Read More
നവംബർ പതി­നാ­ലിന് ലോ­കം അവസാ­നി­ക്കു­മോ­?
Nov 08

നവംബർ പതി­നാ­ലിന് ലോ­കം അവസാ­നി­ക്കു­മോ­?

പങ്കജ് നാഭൻ   രണ്ടായിരത്തി പതിനാറ് നവംബർ പതിനാറിന് ചന്ദ്രൻ‍ വളരെ വലുതായിരിക്കും. സൂപ്പർ‍ മൂൺ‍ പ്രതിഭാസം എന്ന്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.