Newsmill Media

ഹാപ്പി ന്യൂ ഇയർ
02-Jan-2017


ഒരു വർഷം കൂടെ കൊഴിഞ്ഞു പോയിരിക്കുന്നു. പുതു പ്രതീക്ഷകളും ആധികളും തന്നുകൊണ്ട് സമയരഥം പുതു വത്സരത്തിലും മുന്നോട്ട് തന്നെ. കാലം, വർഷം, മാസം, ആഴ്ച, മണിക്കൂർ‍, മിനുട്ട്, സെക്കന്റ് എന്നൊക്കെ നാം വിവക്ഷിക്കുന്നത് സമയം എന്ന ഒരു പ്രതിഭാസത്തെയാണല്ലോ?

എത്രയാണ് സമയം എന്ന് ചോദിച്ചാൽ‍ ഒരു വാച്ചു നോക്കി, ഏതാണ് വർഷം എന്ന് ചോദിച്ചാൽ‍ ഒരു കലണ്ടർ‍ നോക്കിയും നമുക്ക് പറയാം.

എന്നാൽ‍ എന്താണ് സമയം എന്ന് ചോദിച്ചാൽ‍ അത്ര എളുപ്പമല്ല. സാധാരണ നാം സമയം അറിയുന്നത് വാച്ച് അല്ലങ്കിൽ‍ ക്ലോക്ക് എന്നൊക്കെ പറയുന്ന ഉപകരണം വെച്ച് അളന്നാണല്ലോ. അൽപം പഴയ കാലത്തേയ്ക്ക് പോയാൽ‍ അത് മണൽ‍ ക്ലോക്കോ, അല്ലങ്കിൽ‍ സൂര്യന്റെ നിഴൽ‍ അളന്നോ ഒക്കെ ആയിരുന്നു എന്ന് കാണാം.

ഒരു വാച്ചിൽ‍ അതിലെ ചക്രത്തിന്റെ ചലനം ഒരു സൂചിയിലൂടെ ആണ് എങ്കിൽ‍ സൗര ക്ലോക്കിൽ‍ ഭൂമിയുടെ കറക്കം ആണ് നാം മനസ്സിലാക്കുന്നത്‌ എന്ന് നമുക്ക് ഇന്ന് അറിയാം. ഭൂമി സ്വയം കറങ്ങാൻ‍ എടുക്കുന്ന സമയം 24 നാല് മണിക്കൂർ‍ ആയി നാം കണക്കാക്കിയതാണ് ഇന്നത്തെ നാം ഉപയോഗിക്കുന്ന സമയരീതി എന്നും അറിയാമല്ലോ.

ഇങ്ങനെ ഇരുപത്തിനാല് മണിക്കൂർ‍ ഒരു ദിവസം ആയതു ഈജിപ്റ്റുകാരുടെ സംഭാവനയാണ് എന്ന് കരുതുന്നു. അവർ‍ക്ക് ഇന്നത്തെ പത്ത് അടിസ്ഥാനം ആക്കിയ എണ്ണലിന് പകരം പന്ത്രണ്ടു അടിസ്ഥാനം ആക്കിയ എണ്ണം ആയിരുന്നു പ്രിയം. അതുകൊണ്ട് പന്ത്രണ്ടു മണിക്കൂർ‍ ഉള്ള രാത്രിയും, പകലും എന്ന ഗണനക്രമം വന്നു എന്ന് കരുതുന്നു.

അപ്പോഴും തുല്യമായ മണിക്കൂർ‍ എന്ന സങ്കൽപ്പം ഉണ്ടായിരുന്നില്ല. ഗ്രീക്കുകാർ‍ ആണ് അതിന്റെ ഉപജ്ഞാതാക്കൾ‍. ഹിപ്പാർ‍ക്കസ് എന്ന ചിന്തകനാണ് 24നെ കൃത്യ മണിക്കൂറുകളാക്കി ഭാഗിച്ചത്. ഇന്നിപ്പോൾ‍ ആധുനിക ഇലക്ട്രോണിക് വാച്ചുകളും മറ്റും ക്വാർ‍ട്സ് ക്രിസ്റ്റലിന്റെ ചലനമാണ് സെക്കന്റും, മിനിട്ടും ഒക്കെയാക്കി മാറ്റുന്നത്.

ഫലത്തിൽ‍ സമയമെന്നത് വസ്തുവിന്റെ ചലനത്തെ സൂചിപ്പിക്കുന്ന ഒരു അളവ് ആയിട്ട് മനസ്സിലാക്കാം. ഒരു ബോധാനുഭവം മാത്രമായി തത്വ ശാസ്ത്ര പരമായി കരുതിയ സമയം ആധുനിക ശാസ്ത്രത്തിൽ‍ അങ്ങിനെയല്ല. നാം നിലനിൽ‍ക്കുന്ന ലോകത്തിലെ ഒരു നാലാം ഡയമൻഷനാണു.

വീതി, നീളം, ആഴം എന്ന മൂന്നു വസ്തു സ്ഥലത്തിന് പുറമേ സമയം എന്ന ഒരു നാലാം ഡയമൻഷനിൽ‍ കൂടിയാണ് പ്രപഞ്ചം നിലനിൽ‍കുന്നത് എന്ന് വരുന്നു.

ഐൻ‍സ്റ്റീനിന്റെ ആപേക്ഷിക സിദ്ധാന്‍തത്തോടെ സമയവും സ്പേസും ഒരു അവിഭക്ത തുടർ‍ച്ചയായി കരുതാം. എന്ന് പറഞ്ഞാൽ‍ വസ്തുക്കൾ‍ സമയവും സ്പേസും കൊണ്ട് നെയ്ത ഒരു ഫാബ്രിക്കിൽ‍ ആണ് നിലനിൽകുന്നു എന്ന് പറയാം. ഓരോ ദ്രവ്യവും ഈ ഫാബ്രിക്കിൽ‍ ഒരു വളവു ഉണ്ടാക്കുന്നു അതിന്റെ മാസ് അനുസരിച്ച്.

വെറും ബോധനുഭവം എന്ന ധാരണയിൽ‍ നിന്നും, വസ്തുവും, സ്പേസും പോലെ ഒരു എന്റിറ്റി ആയി കാലവും ഇതോടെ. മുന്നോട്ട് മാത്രം പായുന്ന സമയശരം, ഗ്രാവിറ്റിയോട് പ്രതികരിക്കുന്ന, വസ്തുവിന്റെ പ്രവേഗം അനുസരിച്ച് മാറുന്ന ഒരു വസ്തുതയായി മനസിലാക്കപ്പെടുന്നു.

ഭൂതത്തിൽ‍ നിന്നും ഭാവിയിലേക്ക് ഓടുന്ന സമയം പ്രകാശ വേഗതയിൽ‍ പിറകോട്ട് സഞ്ചരിക്കുമെന്നും സൈദ്ധാന്തികമായി തെളിയിക്കപ്പെട്ടു. പക്ഷെ പ്രായോഗികമായി പ്രകാശ വേഗതയിൽ‍ സഞ്ചരിക്കാൻ‍ മറ്റു വസ്തുക്കൾ‍ക്ക് സാധ്യമല്ല എന്നും കരുതുന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ കാലത്തേക്ക് മടങ്ങാം എന്നത് സയൻ‍സ് ഫിക്ഷനായി ഇന്നും കരുതാം.

ഭാവിയിൽ‍ മനുഷ്യർ‍ ടൈം മെഷീനിൽ‍ യാത്ര ചെയ്യുമെന്ന ശുഭ പ്രതീക്ഷയോടെ നമുക്ക് പുതിയ വർ‍ഷത്തെ വരവേൽ‍ക്കാം...


Related Articles

‘ഫാ­സി­സത്തി­ന്റെ­  ആൾ­കൂ­ട്ട മനഃശാ­സ്ത്രം’
Dec 19

‘ഫാ­സി­സത്തി­ന്റെ­ ആൾ­കൂ­ട്ട മനഃശാ­സ്ത്രം’

വില്യം റീക്ക് എന്ന റാഡിക്കൽ സൈക്കോ അനലിസ്റ്റിന്റെ ഒരു പ്രധാന കൃതിയുടെ പേരാണ് ‘ഫാസിസത്തിന്റെ ആൾകൂട്ട...

Read More
അൽ­പ്പം ധനതത്വ ശാ­സ്ത്രം
Dec 05

അൽ­പ്പം ധനതത്വ ശാ­സ്ത്രം

ഇന്ത്യയിൽ ധനം നിരോധിച്ചു ജനം വലഞ്ഞിരിക്കുകയാണല്ലോ. ഭാവിയിൽ ഗുണം ഉണ്ടാവും എന്ന പ്രതീക്ഷ സർക്കാർ ജനത്തിന് നൽകുന്നും...

Read More
പണം മൂ­ല്യം
Nov 14

പണം മൂ­ല്യം

ഇന്ത്യൻ‍ കറൻസി നിരോധനം വലിയ ചർച്ചാവിഷയമായിരിക്കുകയാണല്ലോ. അത് കള്ളപ്പണം, കള്ളനോട്ട് ഒക്കെ ഇല്ലാതെ ആക്കുമെന്നും,...

Read More
നവംബർ പതി­നാ­ലിന് ലോ­കം അവസാ­നി­ക്കു­മോ­?
Nov 08

നവംബർ പതി­നാ­ലിന് ലോ­കം അവസാ­നി­ക്കു­മോ­?

പങ്കജ് നാഭൻ   രണ്ടായിരത്തി പതിനാറ് നവംബർ പതിനാറിന് ചന്ദ്രൻ‍ വളരെ വലുതായിരിക്കും. സൂപ്പർ‍ മൂൺ‍ പ്രതിഭാസം എന്ന്...

Read More
ബർ‍മു­ഡ ത്രി­കോ­ണം
Oct 24

ബർ‍മു­ഡ ത്രി­കോ­ണം

ബെർ‍മുഡ ട്രയാങ്കിൾ‍ അഥവാ ഡെവിൾ‍സ് ട്രയാങ്കിൾ‍ എന്ന് അറിയപ്പെടുന്നത് അത്ലാന്റിക് കടലിന്റെ പടിഞ്ഞാറു ഭാഗത്തെ വളരെ...

Read More
യു­ദ്ധത്തി­ന്റെ­ ശാ­സ്ത്രം
Oct 03

യു­ദ്ധത്തി­ന്റെ­ ശാ­സ്ത്രം

ഈജിപ്ത്തിലെ സുമേറിയൻ സംസ്കാരം മുതൽ അറിയപ്പെടുന്ന പാശ്ചാത്യ സംസ്കാരം ബിസി 3000 മുതൽ എന്ന് ചരിത്രകാരന്മാർ. അതിലും...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.