Newsmill Media
LATEST NEWS:

വി­ഷു­, ഈസ്‌റ്റർ‍ ആശംസകൾ
16-Apr-2017


 കഴിഞ്ഞ വെള്ളിയാഴ്ച കേരളത്തിൽ‍ വിഷു, ലോകത്തിൽ‍  ഗുഡ് ഫ്രൈഡേ. രണ്ടു വിവിധ ദേശങ്ങളിലെ സാംസ്കാരിക വിശ്വാസങ്ങൾ. ഗണിതശാസ്ത്രപരമായി വിഷു നവവർ‍ഷ ദിനമാണ്. അന്ന് സൂര്യൻ നേരെ കിഴക്കുദിക്കുന്ന ദിവസമാണെന്ന് വെച്ചിരിക്കുന്നു. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. വർ‍ഷത്തിൽ‍ രണ്ട് ദിവസം ഇതുണ്ടാവുന്നു. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്.  ഭാസ്ക്കര രവിവർ‍മ്മന്റെ തൃക്കൊടിത്താനത്തുള്ള പൂർ‍ണ്ണമല്ലാത്ത ഒരു ശാസനത്തിൽ‍ ചിത്തിര വിഷുവിനെക്കുറിച്ച് പരാമർ‍ശമുണ്ട്. 

ഭാസ്ക്കര രവിവർ‍മ്മന്റെ കാലം എഡി 962-1021 ആണ്. അദ്ദേഹത്തിന്റെ ഭരണകാലത്ത് വിഷു അംഗീകൃതമായ ഒരാഘോഷമായിക്കഴിഞ്ഞിരിക്കണം. എ.ഡി 844-855 കാലഘട്ടം കേരളം ഗണിതശാസ്ത്രത്തിൽ‍ വളരെ പുരോഗമിച്ചിരുന്നുവെന്നതിനു തെളിവാണ് ഈ ഗ്രന്ഥം. സ്ഥാണു രവിയെന്ന രാജാവിന്റെ കാലത്താണുണ്ടായത്. ഈ കാലഘട്ടത്തിലാണ് വിഷുവാഘോഷം ആരംഭിച്ചത് എന്നും ഒരു വിശ്വാസമുണ്ട്. വിഷു അല്ലെങ്കിൽ‍ വിഷുവം (Equinox) എന്നു പറയുന്നത് ജ്യോതിശാസ്ത്രത്തിലെ ഒരു സ്ഥാന നിർ‍ണ്ണയസങ്കേതമാണ്. ഗോളമധ്യരേഖയും ഭൂമധ്യരേഖക്ക് സമാന്തരമായി ആകാശഗോളത്തിൽ‍ നടത്തുന്ന വിഭജനം (Celestial Equator) സൂര്യനു ചുറ്റുമുളള ഭൂമിയുടെ പരിക്രമണപഥവും ക്രാന്തിവൃത്തം (Ecliptic) തമ്മിൽ‍ 23.4 ഡിഗ്രി ചരിവുണ്ട്. ഇവ ആകാശത്ത് രണ്ടിടത്തു ഖണ്ധിക്കും (Intercept). വസന്തത്തിലെ സമ്മേളന സ്ഥാനം വസന്ത വിഷു/വിഷുവം (Vernal Equinox) എന്നും ശരത്തിലേത് ശരത് വിഷു/വിഷുവം (Autumnal Equinox)  എന്നും അറിയപ്പെടുന്നു. ഈ ദിവസങ്ങൾ‍ സമരാത്ര ദിനങ്ങളായിരിക്കും. മേടം രാശിയിലും തുലാം രാശിയിലുമാണ് ഈ സമ്മേളനങ്ങൾ‍ നടന്നിരുന്നത്. അതുകൊണ്ട് ഇവ മേടബിന്ദു എന്നും തുലാബിന്ദു എന്നും അറിയപ്പെട്ടു പോന്നു. മേടമാസം ഒന്നാം തീയതി സൂര്യൻ മേടബിന്ദുവിലെത്തുമായിരുന്നു. ആ ദിവസം മലയാളം വർ‍ഷാരംഭമായി കണക്കാക്കുകയും അതോടനുബന്ധിച്ച് വ്യത്യസ്തമായ ഒട്ടേറെ ആചാരങ്ങളും ആഘോഷങ്ങളും നിലവിൽ‍ വരുകയും ചെയ്തു. വിഷു ആഘോഷവുമായി ബന്ധപെട്ടു രണ്ടു ഐതിഹ്യങ്ങളുണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണൻ ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കാർ‍ഷിക വൃത്തിയുമായി ബന്ധപെട്ടതാണ് ഓണവും വിഷുവും. ഓണം കൊയ്ത്തുത്സവം ആണെകിൽ‍ വിഷു പച്ചകറി കൃഷിയുമായി ബന്ധപെട്ടിരിക്കുന്നു. അത് കൊണ്ട്  തന്നെ വിഷുക്കണി കാർ‍ഷിക ഉൽപ്പന്നങ്ങൾ‍ കൊണ്ടു സന്പൽ‍സമൃദ്ധിയെ സൂചിപ്പിക്കുന്നതും. യഥാർ‍ത്ഥത്തിൽ‍ ഇന്ന് നാം ആഘോഷിക്കുന മേട വിഷു ഇപ്പോൾ‍ ദിനരാത്രം തുല്യമായ വിഷുവല്ല. കാരണം പ്രപഞ്ചത്തിൽ‍ ഒന്നും സ്ഥിരമായി നിൽ‍ക്കില്ലല്ലോ. മുന്‍നീക്കം (Precession) എന്ന പ്രതിഭാസം മൂലം മുൻ പറഞ്ഞ ഇന്റെർ‍സെപ്റ്റ്  ബിന്ദുക്കളും പതിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും. ഭൂമിയുടെ അച്ചുതണ്ടിന്‍റെ തന്നെ ഭ്രമണമാണ് ഇതിനു കാരണം. ഒരു ഭ്രമണത്തിന് 26000 വർ‍ഷങ്ങളെടുക്കും. ഇപ്പോൾ‍ വസന്തവിഷുവം സംഭവിക്കുന്നത് മീനം രാശിയിലും ശരത് വിഷുവം കന്നി രാശിയിലുമാണ്. 

പക്ഷെ ആഘോഷങ്ങൾ‍ ആചാരങ്ങളായിക്കഴിഞ്ഞാൽ‍ പിന്നെ അവക്ക് മാറ്റം വരുത്താനാവില്ലല്ലോ. അവക്ക് മതപരമായ ഒരു പരിവേഷം കൂടി നൽകിയാൽ‍ പിന്നെ  നമ്മൾ‍ ജീവൻ കൊടുത്തും അവക്ക് മാറ്റമില്ലാതെ സംരക്ഷിച്ചുകൊള്ളുമല്ലോ. അതുകൊണ്ട് നാമിന്നും മേടം ഒന്നാം തീയതി മുറതെറ്റാതെ വിഷു ആഘോഷിച്ചു വരുന്നു. എല്ലാ സുഹൃത്തുക്കൾ‍ക്കും വിഷു ആശംസകൾ‍.

ഈ വർ‍ഷം വിഷു മറ്റൊരു ആചാരവുമായി ഒന്നിച്ചു വന്നു. ദുഃഖ വെള്ളി അഥവ ക്രിസ്തുവിന്റെ കുരിശാരോഹണം. മനുഷ്യന്റെ പാപം ഏറ്റെടുത് ദൈവ പുത്രൻ കുരിശേറിയെന്നു കരുതുന്ന ഗുഡ് ഫ്രൈഡേ. ഇന്ന് ഞായർ‍, കുരിശിൽ‍ മരിച്ച രക്ഷകൻ ഇന്ന്  ഉയർ‍ത്തെഴുന്നേറ്റു എന്ന് ക്രിസ്തീയ വിശ്വാസം.  മനുഷ്യർ‍ പല വിധ പാപങ്ങൾ‍ ഇന്നും തുടരുന്നു. ഇതിൽ‍ നിന്നും മോചനം നേടാനുള്ള ആഗ്രഹവും മനുഷ്യ വർ‍ഗത്തിൽ‍ തന്നെ ഉണ്ട് എന്നതിന്റെ ഉദാത്ത ചിന്തകൾ‍ക്ക് ഈസ്റ്റർ‍ ചിന്തകൾ‍ കാരണമാവാട്ടെ. എലാവർ‍ക്കും  ഈസ്‌റ്റർ‍ ആശംസകൾ‍ കൂടെ നേരുന്നു. 


Related Articles

വൈ­റസ്
Apr 10

വൈ­റസ്

Vital Resources Under Siege എന്ന കന്പ്യൂട്ടർ സോഫ്റ്റ്്വെയറിനെ കുറിച്ചല്ല, ജീവവസ്തുവിനും, അജീവവസ്തുവിനും ഇടയിലുള്ള...

Read More
ആഗോ­ള  കാ­ലാ­വസ്ഥ വ്യതി­യാ­നവും പരി­സ്ഥി­തി­നാ­ശവും
Mar 27

ആഗോ­ള കാ­ലാ­വസ്ഥ വ്യതി­യാ­നവും പരി­സ്ഥി­തി­നാ­ശവും

ഭൂമി പരന്നതാണ് എന്ന് ഇന്നും വാദിക്കുന്നത് പോലെ ആഗോള താപനം, കാലാവസ്ഥവ്യതിയാനം ഇവയൊന്നും മനുഷ്യപ്രവർത്തിയുടെ ഫലമല്ല,...

Read More
മാ­ൽ­തൂ­സും വാ­ൾ‍­ഹാ­ർ­ട്ടും  കാ­ൾ‍­മാ­ർ‍­ക്സും.
Mar 20

മാ­ൽ­തൂ­സും വാ­ൾ‍­ഹാ­ർ­ട്ടും കാ­ൾ‍­മാ­ർ‍­ക്സും.

തോമസ്‌ റോബർ‍ട്ട്‌ മാൽതൂസ്. പ്രശസ്ത ഇംഗ്ലീഷ് പൊളിറ്റിക്കൽ‍ ഇക്കണോമിസ്റ്റ്, ജനസംഖ്യാ ശാസ്ത്രജ്ഞൻ‍. തന്റെ “ഏൻ...

Read More
ജീ­വന്റെ­ വയസ് എത്ര?
Mar 05

ജീ­വന്റെ­ വയസ് എത്ര?

ഭ ൂമിയിൽ ജീവൻ ഉത്ഭവിച്ചിട്ട് എത്ര കാലമായി?. ഭൂമി ഉത്ഭവിച്ചിട്ടു 450 കോടി വർഷമായെന്നാണ് ഇന്നത്തെ കണക്ക്. അതിനും ഒരു നൂറു...

Read More
ബാഹ്യാകാശ പരിവേഷണം
Feb 20

ബാഹ്യാകാശ പരിവേഷണം

ഇന്ത്യ ബഹികാരാകാശ മത്സരത്തിൽ ഇടം പിടിച്ചിരിക്കുകയാണല്ലോ. 104 പേടകങ്ങൾ ഒരേ സമയം വിക്ഷേപിച്ചു കൊണ്ട് ലോക രാഷ്ട്രങ്ങളുടെ...

Read More
വി­വര മലി­നീ­കരണം
Feb 13

വി­വര മലി­നീ­കരണം

പരിസ്ഥിതി മലിനീകരണം ആധുനിക ലോകത്തിന്റെ ശാപമായപോലെ വളരെയധികം മലിനീകരണം നടക്കുന്ന ഒരു മേഖലയാണ് വിവര സാങ്കേതിക മേഖല....

Read More

News Tracker


Follow us on


4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.