Newsmill Media

ശു­ഭം വെ­ങ്കി­ടേ­ഷ് . . .
27-Nov-2016


ശു­ഭം വെ­ങ്കി­ടേ­ഷ് . . .

കഥ - ആകർഷ വയനാട് 

 

ധ്യപ്രദേശിലെ മേഘനഗർ ഇംഗ്ലീഷ് മീഡിയം സ്കൂളിലേയ്ക്കുള്ള യാത്രയിലാണ് ഞാൻ. അതും ആദ്യമായി ടീച്ചറായി ജോലി ചെയ്യാൻ. ചെറിയൊരു പേടിയൊക്കെ മനസിൽ തോന്നുന്നുണ്ട് എങ്കിലും അദ്ധ്യാപനം അത്രയേറെ ഞാൻ ഇഷ്ടപ്പെടുന്ന മേഖല ആയത് കൊണ്ട് ആ പേടിയൊക്കെ ഉള്ളിലൊതുക്കി. പുതിയ ആൾക്കാർ പുതിയ ലോകം വീട്ടിൽ നിന്നും ഒത്തിരി ദൂരെയൊന്നും പോകാത്ത എനിക്ക് ഇതൊക്കെ ഒരു കൗതുകം ആയിരുന്നു. അതൊക്കെ ആസ്വദിച്ചെങ്കിലും യാത്രാക്ഷീണം എന്നെ വളരെയേറെ തളർത്തി. സ്കൂളിന്റെ അടുത്ത് തന്നെ ഉണ്ടായിരുന്ന ഹോസ്റ്റലിൽ കൊണ്ട് ചെന്ന് ആക്കിയ റിക്ഷക്കാരനെ കണ്ടപ്പോൾ അറപ്പ് തോന്നി. കൈയിൽ കരുതിയ നോട്ട് കൊടുക്കുന്നതിനിടയിൽ അയാൾ ഒന്നുമറിയാത്ത ഭാവത്തിൽ കൈയിലൊന്നു സ്പർശിച്ചു. കൈ പിൻവലിച്ച് അയാളുടെ കരണത്തിന് ഒന്ന് പൊട്ടിക്കണമെന്ന് തോന്നിയെങ്കിലും ഇവിടെ ആദ്യമായിട്ടാണ് എന്ന അറിവ് എന്നെ അതിൽ നിന്നും പിൻതിരിപ്പിച്ചു. ഹോസ്റ്റലിൽ എത്തിയപ്പോൾ മലയാളികളായ കൂട്ടുകാരെ കിട്ടി. നാളെ മുതൽ ക്ലാസിൽ പോയി തുടങ്ങണം സ്കൂളിനെ കുറിച്ചും സ്ഥലത്തെ കുറിച്ചുമൊക്കെയുള്ള വിവരങ്ങളൊക്കെ കൂട്ടുകാർ പറഞ്ഞു തന്നു. സ്കൂളിൽ എത്തി പ്രിൻസിപ്പലച്ചന്റെ മുന്പിൽ ആദ്യമായി സ്കൂളിലെത്തുന്ന കുട്ടിയെ പോലെ ഇരുന്നു. അച്ചന്റെ ചോദ്യങ്ങൾക്ക് മറുപടി കൊടുത്തു. അച്ചൻ പഠിപ്പിക്കേണ്ട ക്ലാസും കുട്ടികളെ കുറിച്ചുമൊക്കെ പറഞ്ഞുതന്നു. സഹപ്രവർത്തകരെയൊക്കെ പരിചയപ്പെടുത്തി.

മൂന്നാം ക്ലാസിലെ ക്ലാസ് ടീച്ചറായാണ് വന്നിരിക്കുന്നത്. ക്ലാസ് റൂമിലേയ്ക്ക് കാലെടുത്ത് െവച്ചതും കലപില ചിലയ്ക്കുന്ന വഴക്കാളി പക്ഷികളെ പോലെ കണ്ട ക്ലാസ് റൂമൊന്ന് നിശബ്ദമായി. പുതിയ ടീച്ചറെ കുട്ടികൾ ആരവത്തോടെ എതിരേറ്റു. ഇവരോട് പിടിച്ച് നിൽക്കാൻ ഞാൻ നന്നേ പാടുപെടേണ്ടി വരുമല്ലോ എന്നാണ് എനിക്ക് അപ്പോൾ തോന്നിയത്. കുട്ടികളെ അടക്കിയിരുത്തി ഓരോരുത്തരെയായി പരിചയപ്പെട്ടു. ആദ്യം തന്നെ ചാടിയെഴുന്നേറ്റ് പേര് പറഞ്ഞ സുന്ദരക്കുട്ടന്റെ മുഖത്ത് എന്റെ കണ്ണുകൾ ഉടക്കി. മിസ്സ് ഞാൻ ശുഭം. ശുഭം വെങ്കിടേഷ്. അവന്റെ പ്രസരിപ്പ് ആരെയും ആകർഷിക്കുന്നതായിരുന്നു. ഓരോരുത്തരെയും പരിചയപ്പെട്ടു. അവരോട് പെട്ടെന്ന് തന്നെ കൂട്ടായി. കുട്ടികൾ കരുതിയ പോലെ അത്ര പ്രശ്നക്കാരല്ല എന്ന തോന്നൽ മനസിൽ ഉണ്ടായി. എങ്ങനെ ഉണ്ടായിരുന്നു ക്ലാസ് എന്ന പ്രിൻസിപ്പലച്ചന്റെ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ആയിരുന്നു എന്റെ മറുപടി. ഓരോ ദിവസവും കഴിഞ്ഞ് പോകുന്തോറും ഞാൻ ശരിക്കും ഈ ജീവിതം ആസ്വദിക്കുകയായിരുന്നു. കുട്ടികൾ എല്ലാവരും എന്റെ പ്രിയപ്പെട്ടവർ ആയിരുന്നെങ്കിലും ശുഭം എന്നെ വളരെയധികം സ്വാധീനിച്ചു. അന്നന്നത്തെ പാഠങ്ങൾ വളരെ കഷ്ടപ്പെട്ട് തലേദിവസമേ പഠിച്ച് വന്നാണ് ക്ലാസെടുക്കുക. കാരണം ഇംഗ്ലീഷിലാണ് പഠിപ്പിക്കേണ്ടതെങ്കിലും കുട്ടികൾക്ക് അത് ഹിന്ദിയിൽ തർജ്ജമ ചെയ്ത് കൊടുക്കേണ്ടതുണ്ട്. എന്നാലേ അവർക്ക് നന്നായി മനസിലാകൂ. പക്ഷേ ഹിന്ദിയിൽ അവർക്കത് പറഞ്ഞ് കൊടുക്കുന്പോൾ പല വാക്കുകളും തെറ്റിപ്പോകും അപ്പോഴൊക്കെയും കുട്ടികൾ തന്നെയാണത് തിരുത്തി തരുക. ഭാഷ നന്നായി അറിയാതെ കുട്ടികളുടെ മുന്പിൽ ചമ്മിയ സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്.

ഒരിക്കൽ രാവിലെ അസംബ്ലി സമയം കുട്ടികളെ ഒക്കെ വരിയായി നിർത്തുകയാണ് ഞാൻ എല്ലാവരും തിക്കും തിരക്കും കൂട്ടുന്നു. stand in line. കുട്ടികളോട് ഉറക്കെ പറഞ്ഞു പല കുട്ടികളും മിഴിച്ചു നോക്കുന്നത് കണ്ടപ്പോൾ ഞാനത് ഹിന്ദിയിൽ കൂടി ഒന്ന് പറഞ്ഞ് മനസിലാക്കാൻ ശ്രമിച്ചു. സബ് ലൈൻ കീജിയെ. എന്റെ വാക്കുകൾ കേട്ടപ്പോൾ കുട്ടികൾ ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതെന്തിനാണെന്ന് എനിക്കൊട്ട് മനസിലായതുമില്ല. അസംബ്ലിയൊക്കെ കഴിഞ്ഞ് എല്ലാരും ക്ലാസിൽ കയറി ഞാൻ ക്ലാസിലേയ്ക്ക് ചെല്ലുന്പോൾ ക്ലാസിലെ മിടുക്കി കുട്ടി ‘ഘരിമ’ (പെൺകുട്ടികളുടെ ലീഡറാണവൾ നന്നായ് പഠിക്കുന്ന ഒരു സുന്ദരിക്കുട്ടി) ക്ലാസ് റൂമിന് പുറത്ത് നിൽക്കുന്നു. എന്തിനാ നീയിവിടെ നിൽക്കുന്നത് എന്ത് പറ്റി ഞാനവളോട് കാര്യം അന്വേഷിച്ചു. അത് മിസ്... മിസ്... അവളെന്തോ പറയാൻ മടിക്കുന്നത് പോലെ എനിക്ക് തോന്നി. എന്തായാലും പറയൂ, ഞാനവളെ നിർബന്ധിച്ചു. അത് മിസ് നേരത്തേ പറഞ്ഞില്ലെ ലൈൻ കീജിയേ എന്ന് അങ്ങനെ പറഞ്ഞാൽ ലൈൻ വരയ്ക്കുക എന്നാണ്. അതും പറഞ്ഞ് അവളെന്നെ ഭിത്തിയിൽ കൈകൊണ്ട് വരച്ചു കാണിച്ചു തന്നു. ലൈൻ നിൽക്കുക എന്ന് പറയാൻ ലൈൻ ബനാവോ എന്ന് പറയണം. പെട്ടെന്ന് എനിക്ക് ഒരു ചമ്മൽ തോന്നിയെങ്കിലും ഞാനത് മറച്ച് ശരിയായി പറഞ്ഞ് തന്നതിന് അവൾക്ക് താങ്ക്സ് പറഞ്ഞു. ക്ലാസിലെ ഏറ്റവും മിടുക്കൻ ശുഭം തന്നെ ആയിരുന്നു. പഠിക്കേണ്ട പാഠങ്ങൾ ബോർഡിൽ ഞാൻ എഴുതിക്കഴിയും മുന്പേ തന്നെ ശുഭവും ആ ഒപ്പം എഴുന്നേറ്റു നിന്നിരിക്കും. എന്നിട്ട് വിജയ ശ്രീലാളിതനായി ഒരു പറച്ചിലുണ്ട്. ‘miss I finished’ ആദ്യമൊക്കെ എനിക്ക് അത്ഭുതം തോന്നി.

പിന്നെ അവൻ ഇത് സ്ഥിരം ആക്കിയപ്പോൾ എനിക്ക് അത് ദേഷ്യമായി തോന്നി പിന്നീട് അവന്റെ ‘miss I finished’ എന്ന വാക്ക് കേൾക്കുന്പോൾ ഞാൻ അവനെ ശകാരിക്കുമായിരുന്നു. എത്ര ശകാരം കേട്ടാലും വീണ്ടും വീണ്ടും അവനത് ആവർത്തിക്കും. ഒരിക്കൽ ചോക്ക് വെച്ച് ഞാനൊരേറു കൊടുത്തിട്ട് അവനെ വഴക്ക് പറഞ്ഞു. രണ്ട് ദിവസം അവൻ മിണ്ടാതെ ഇരുന്നെങ്കിലും വീണ്ടും അവനത് പറഞ്ഞ് തുടങ്ങി. ക്ലാസിൽ കുട്ടികൾ അവനെ കളിയാക്കാനും. പിന്നീട് ഞാനതങ്ങ് സമ്മതിച്ച് കൊടുത്തു. അതവന് വലിയ സന്തോഷമായിരുന്നു. ഒരു ദിവസം പെൺകുട്ടികൾ വന്ന് പറഞ്ഞു മിസ് ഘരിമ അവിടിരുന്നു കരയുന്നു. എന്ത് പറ്റിയെന്ന് ചോദിച്ചപ്ലോൾ ശുഭം അവളുടെ കൈ പിടിച്ച് തിരിച്ചത്രേ. കാര്യം അന്വേഷിച്ചപ്പോഴാണ് മനസിലായത് ഘരിമയോട് ശുഭത്തിന് പ്രേമം, അവൻ അവളോട് ചെന്ന് ഐ ലവ് യു പറഞ്ഞു. അതിഷ്ടപ്പെടാത്ത അവൾ അവനോടെന്തോ ദേഷ്യത്തിൽ പറഞ്ഞു. അവനും ദേഷ്യം വന്നു. അവളുടെ കൈ പിടിച്ച് തിരിച്ചാണത്രേ അവൻ ആ ദേഷ്യം തീർത്തത്. കേട്ടപ്പോൾ എനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. എങ്കിലും ഘരിമയുടെ കൈ തടവി കൊടുത്ത് അവനിട്ട് നല്ല വഴക്ക് കൊടുത്തോളാമെന്ന് പറഞ്ഞ് ആശ്വസിപ്പിച്ചു. ലഞ്ച് ടൈമിൽ ഞാൻ ശുഭത്തിനെ പിടിച്ച് നിർത്തി കാര്യം ചോദിച്ചു. അവൻ കുറ്റസമ്മതം നടത്തി. നിനക്ക് പ്രേമിക്കണമെങ്കിൽ കുറച്ചൂടെ കഴിഞ്ഞിട്ട് നോക്കിയാ പോരായിരുന്നോടാ. അല്ലെങ്കിൽ തന്നെ ഇതാണോ സ്നേഹം. നീയവളെ വേദനിപ്പിച്ചില്ലെ അപ്പോൾ നിനക്ക് അവളോട് സ്നേഹമുണ്ടായിരുന്നോ. എന്റെ വഴക്ക് കേട്ട് അവൻ തലയും കുന്പിട്ട് മിണ്ടാതെ ഇരുന്നു. സാരമില്ല നീയവളോട് സോറി പറഞ്ഞാ മതി ഞാൻ പറഞ്ഞു. പോയി ആഹാരം കഴിക്ക്. എനിക്ക് വേണ്ടാ ഒന്നും. അവൻ എന്നോട് പിണങ്ങി അവിടെ തന്നെ ഇരുന്നു.

അവന്റെ സങ്കടം എന്റെയുള്ളിലും നോവായി പടർന്നു. കാരണം അവനെ ഞാൻ അത്രയധികം ഇഷ്ടപ്പെട്ടിരുന്നു. പോയി ട്വിഫിൻ ബോക്സ് എടുക്ക്. കുറച്ച് ഗൗരവത്തിൽ പറഞ്ഞപ്പോൾ അവൻ അനുസരിച്ചു. തുറക്ക് ഞാൻ വീണ്ടും പറഞ്ഞു. അവൻ പാത്രം തുറന്നു. ചപ്പാത്തിയും താലുമാണ് വിഭവം. കഴിക്ക് വേഗം ഞാൻ വീണ്ടും പറഞ്ഞു. എനിക്ക് വേണ്ടാ, മിസ് കഴിച്ചാ ഞാനും കഴിക്കാം. അവൻ എന്റെ മുഖത്തേയ്ക്ക് വാശിയോടെ അതിലേറെ കുസൃതിയോടെ നോക്കി. എനിക്ക് സങ്കടവും അവനോടുള്ള വാത്സല്യവും കാരണം കണ്ണുകൾ ഈറനണിഞ്ഞു. എന്നാ നീയെനിക്ക് താ, ഞാൻ വാ പൊളിച്ചു. അവൻ സന്തോഷത്തോടെ കറിയിൽ മുക്കി ഒരു കഷണം ചപ്പാത്തി എന്റെ വായിൽ വെച്ചു തന്നു, ഞാനും ഒരു കഷണം ചപ്പാത്തി മുറിച്ചെടുത്ത് അവന്റെ വായിൽ വെച്ചു കൊടുത്തു. ആ നിമിഷം ഒരു സ്റ്റുഡന്റ് എന്നതിലുപരി ഒരു മകനോടെന്ന പോലെ അവനോടെനിക്ക് സ്നേഹം തോന്നി.

എന്റെ പ്രിയപ്പെട്ട കുട്ടികളുടെ അതിലേറെ പ്രിയപ്പെട്ട ടീച്ചറായി കുറച്ച് നാളുകൾ കടന്നു പോയി. പരീക്ഷ വന്നെത്തി. പരീക്ഷയുടെ രണ്ടാം ദിവസം ശുഭത്തിനെ കണ്ടതാണ്. പിന്നെയവൻ പരീക്ഷയെഴുതാൻ വന്നതേയില്ല. എന്തുപറ്റി എന്ന് അന്വേഷിക്കാൻ അവന്റെ വീട് കുറച്ച് ദൂരെയായിരുന്നു. അവിടെ നിന്ന് വരുന്ന വേറെ കുട്ടികൾ ഒന്നും ഇല്ല താനും. പരീക്ഷയൊക്കെ കഴിഞ്ഞ് സ്കൂൾ അടച്ചു. ലീവ് കിട്ടിയ സന്തോഷത്തിൽ നാട്ടിൽ പോയി വീട്ടിലെത്തിയിട്ടും എനിക്ക് ശുഭത്തിനേ കുറിച്ച് പറയാനേ നേരമുണ്ടായിരുന്നുള്ളൂ. അവധി കഴിയുന്നതിന്റെ ഒരു ദിവസം മുന്പെ തന്നെ തിരിച്ചെത്തി. ഹോസ്റ്റലിൽ വിശ്രമിക്കുന്പോൾ സ്കൂളിലെ ഫോൺ നിർത്താതെ ശബ്ദിക്കുന്നത് കേൾക്കാമായിരുന്നു. സ്കൂളിന്റെ അടുത്ത് തന്നെയാണ് ഞങ്ങളുടെ ഹോസ്റ്റൽ. അവധിയാണെന്നറിഞ്ഞിട്ടും ആരാവാം ഇങ്ങനെ വിളിക്കുന്നതെന്ന് ഞങ്ങൾ പരസ്പരം പറഞ്ഞു. പിറ്റേദിവസം സന്തോഷത്തോടെ സ്കൂളിലെത്തിയ എന്നെ കാത്തിരുന്നത് കരളു പിളർക്കുന്നൊരു വാർത്തയായിരുന്നു. ശുഭം മരിച്ചു. ഇന്നലെ ആയിരുന്നു ശവമടക്ക്. കേട്ട വാർത്ത വിശ്വസിക്കാനാകാതെ ഞാൻ കുഴഞ്ഞു വീണു. ശുഭം എന്റെ പൊന്നുമോൻ അവനെ അവസാനമായി ഒന്ന് കാണാൻ പോലും സാധിക്കാതെ അവന്റെ പ്രിയപ്പെട്ടവരെ സങ്കട കടലിൽ ആഴ്ത്തി വിടപറഞ്ഞ് പോയിരിക്കുന്നു. അവന്റെ മരണ വാർത്ത അറിയിക്കാനായിരുന്നു ഇന്നലെ അടച്ചിട്ട സ്കൂളിനുള്ളിലെ ഫോൺ ബെല്ലുകൾ എന്നറിഞ്ഞപ്പോൾ തേങ്ങിക്കരയാനേ എല്ലാവർക്കുമായുള്ളൂ. പനി ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റായതാണവൻ, ദിവസങ്ങൾ കഴിഞ്ഞിട്ടും പനിക്ക് ഒരു കുറവും ഇല്ലാതെ ആയപ്പോഴായിരുന്നു മറ്റുള്ള ടെസ്റ്റുകൾ നടത്തിയത്, മലേറിയ ആണെന്ന് കണ്ടെത്തിയപ്പോഴേയ്ക്കും രോഗം അവന്റെ ജീവൻ കവർന്നെടുത്തിരുന്നു. ശുഭത്തിന്റെ വീട്ടിൽ എത്തുന്പോൾ അവിടെ കരഞ്ഞ് തളർന്ന് അവന്റെ അച്ഛനും അമ്മയും.

ആ അമ്മ എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു മിസേ മിസിനെ അവന് ഭയങ്കര ഇഷ്ടമായിരുന്നു, മിസിന്റെ കാര്യം പറയാനേ അവന് നേരമുണ്ടായിരുന്നുള്ളൂ, അവരുടെ വാക്കുകൾ എന്റെ ഉള്ളിലേയ്ക്ക് ഒരു വാളു പോലെ ആഴ്ന്നിറങ്ങി. അവരെക്കാളും ഉച്ചത്തിൽ കരയാൻ മാത്രമേ എനിക്ക് സാധിച്ചുള്ളൂ. മകന്റെ പേരിൽ രണ്ട് ക്ലാസ് മുറികൾ പണികഴിപ്പിച്ച് അവന്റെ അച്ഛൻ, അവന്റെ ചിത്രം ക്ലാസ് മുറിയിൽ തൂക്കണമെന്നതും ആ അച്ഛന്റെ നിർബന്ധമായിരുന്നു. വെറും മൂന്ന് മാസങ്ങൾ കൊണ്ട് എന്റെ കുഞ്ഞായി മാറിയവൻ, ഇനിയില്ല എന്ന അറിവ് എന്നെ വളരെയധികം തളർത്തി. ഇപ്പോൾ ശുഭമില്ലാത്ത ക്ലാസ് റൂമിൽ ഓരോ പാഠങ്ങളും ബോർഡിൽ എഴുതിക്കഴിയുന്പോൾ ഒരു മരവിപ്പിൽ ഞാനൊന്ന് നിന്നു പോകും, പഠിപ്പിക്കാൻ പോലും ആകാത്ത അവസ്ഥ. മുന്നിലെ ഭിത്തിയിൽ തൂങ്ങുന്ന അവന്റെ മാല ചാർത്തിയ ചിത്രത്തിൽ ഇരുന്ന് അവനെന്റെ വേദന കാണുന്നുണ്ടെന്ന് ചിലപ്പോൾ തോന്നും. എന്റെ അവസ്ഥ കാണുന്പോൾ മറ്റു കുട്ടികൾ ആശ്വസിപ്പിക്കും, മിസിന് അവനെ ഭയങ്കര ഇഷ്ടമായിരുന്നല്ലേ സാരമില്ല മിസ്, ആ കുഞ്ഞു ഹൃദയങ്ങളും എന്നോടൊപ്പം വേദനിച്ചു. ഇപ്പോഴും അവന്റെ ആ സ്വരം എന്റെ ചെവികളിൽ അലയടിക്കുന്നതായ് തോന്നും. Miss I finishedഓരോ തവണയും ഇത് പറയുന്നതിന് അവനെ വഴക്ക് പറഞ്ഞിരുന്ന ഞാൻ ആ വാക്കുകൾ ഒരു വട്ടം കേൾക്കാൻ കൊതിച്ചു. സ്നേഹിച്ച് കൊതി തീരാതകന്നു പോയ എന്റെ പ്രീയപ്പെട്ട കുട്ടീ... Really I miss you..
Related News

അമ്മ
Mar 26

അമ്മ

ചെറുകഥ - ജിൻസ് വി.എം ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല....., ഒരു വിദ്യാലയമാവുന്പോൾ നമ്മൾ ഒരുപാട് വിദ്യാർത്ഥികളെ...

Read More
തുരുത്ത്
Mar 26

തുരുത്ത്

ചെറുകഥ -  ജോർ‍ജ്ജ് വർ‍ഗ്ഗീസ് വളഞ്ഞ് പുളഞ്ഞ റെയിൽ‍ പാളങ്ങൾ‍ പാലക്കാടൻ ചുരമിറങ്ങിയപ്പോൾ‍ തണുത്ത കാറ്റ് വീശി....

Read More
അകലത്തെ­  നാ­രകമരം...
Mar 26

അകലത്തെ­ നാ­രകമരം...

കവിത - രാമചന്ദ്രൻ നായർ    വിദൂരതയിൽ നാരകമരം തളിർക്കുകയും പൂക്കുകയും ചെയ്‌തു അതിൻ്റെ കൗതുകം കാതങ്ങളോളം...

Read More
ഇണക്കി­ളി­യു­ടെ­  മർ­മ്മരം
Mar 19

ഇണക്കി­ളി­യു­ടെ­ മർ­മ്മരം

കവിത - സദാനനന്ദൻ ടി.പി കരയരുത് നീ സീമന്തിനി തെല്ലും വരും ഞാൻ നിന്നരികിലേക്കായി മിഴിനീർ തുടക്കു നീ ചിരി തൂവി...

Read More
ഊരാ­ക്കു­ടു­ക്ക്
Mar 19

ഊരാ­ക്കു­ടു­ക്ക്

കവിത - കെ.ജി ബാബു    ഊഞ്ഞാൽ കെട്ടിയൊരുക്കി വച്ചുണ്ണിക്ക് ഉണ്ണാനുറങ്ങുവാനാടാൻ ഓരത്തിരുന്നു ഞാനാട്ടിടും...

Read More
ഓർ­മ്മയിൽ ഒരു­ മയി­ൽ­പ്പീ­ലി­...
Mar 19

ഓർ­മ്മയിൽ ഒരു­ മയി­ൽ­പ്പീ­ലി­...

കഥ - സിന്ധ്യാ ഷിബു “ഡാ ..... നമുക്ക് കുറുക്കനും കോഴിയും കളിക്കാം” അവന്റെ മെസേജിന് കീഴെ ടൈപ്പ് ചെയ്ത ശേഷം ഒന്നൂടെ...

Read More
വി­ദൂ­ക്ഷകൻ...
Mar 19

വി­ദൂ­ക്ഷകൻ...

കഥ - എൻ.ഡി ദാസ് പൗലോസ് ചേട്ടനെ കാത്ത് പള്ളി വരാന്തയിൽ നിന്നിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു. പലവട്ടം വിളിച്ചു നോക്കി...

Read More
അറിയേണ്ടത്
Mar 12

അറിയേണ്ടത്

കവിത - ബിബി ഗ്രേസി എഡ്വേർഡ് എല്ലാം അറിഞ്ഞുവെന്ന വൻഭാവം ഒന്നും അറിയില്ലയെന്നതേ പരമാർത്ഥം അറിയേണ്ടതൊന്നും...

Read More
സൃ­ഷ്ടി­യു­ടെ­ സാ­ക്ഷി­
Mar 04

സൃ­ഷ്ടി­യു­ടെ­ സാ­ക്ഷി­

കഥ - ആകർഷ വയനാട് ഇ രുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവികാസരംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളെയെല്ലാം പിന്നിലാക്കി...

Read More
മഴക്കാ­ലം
Mar 04

മഴക്കാ­ലം

കഥ - ജയൻ മേലത്ത് “ഡാ ..അപ്പാക്കുഞ്ഞി.. ന്റെ ബളപ്പിലേക്കോ കണ്ടത്തിലേക്കോ ബെള്ളം ബിട്ടാൽ നിന്റെ അംതാടി∗ ഞാൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.