Newsmill Media

ഭ്രാ­ന്തൻ!!!... (അനുഭവ പശ്ചാത്തലമുള്ള കഥ )
05-Dec-2016


ഭ്രാ­ന്തൻ!!!... (അനുഭവ പശ്ചാത്തലമുള്ള കഥ )

റഷീദ് തെന്നല

ഇത് പതിനാറാമത്തെ വർഷമാണ്, സ്വന്തം വീടിന്റെ മുകളിലെ ഇരുളടഞ്ഞ മുറിയിൽ ചങ്ങലയിൽ ബന്ധിതനായി നാട്ടുകാരുടെ സ്വന്തം ‘ഭ്രാന്തൻ’ കരീം ജീവിക്കുകയാണ്. നരകത്തിലല്ല, ഇഹലോകത്തെ വീടെന്ന സ്വർഗത്തിൽ!. ഇക്കാലയളവിൽ കരീം കാണുന്ന മനുഷ്യ ജീവികൾ എന്ന് പറയുന്നത് അവന്‍റെ ഉമ്മ, ഉപ്പ എന്നിവർ മാത്രമാണ്. ദിവസവും മൂന്ന്‌ നേരം അന്നവുമായി വരുന്ന ഉമ്മയുമായിട്ടല്ലാതെ അവന് പുറം ലോകവുമായി ഒരു ബന്ധവുമില്ല. കൂട്ടുകൂടാനും വിഷമങ്ങൾ പങ്കിടാനും ഏതാനും ഈച്ചകളും, പാറ്റകളും പിന്നെ മൂട്ടകളും അവന്‍റെ മുറിയിലുണ്ട്. തന്റെ രക്തം കുടിച്ച് വീർപ്പുമുട്ടിയ മുട്ടകളെ ഞെക്കിപ്പൊട്ടിക്കലാണ് അവന്‍റെ വിനോദം. ചിലപ്പോൾ അവൻ ഉച്ചത്തിൽ പാട്ടുപാടും. ‘ഭ്രാന്തൻ കരീമിന്റെ അലർച്ച’ എന്നാണ് നാട്ടുകാരും അയൽക്കാരും ഇതിനെ വിശേഷിപ്പിക്കാറ്.

അവന്‍റെ പതിനൊന്നാം വയസിലാണത് സംഭവിച്ചത്. ഒരു ദിവസം സന്ധ്യാസമയം അങ്ങാടിയിൽ നിന്നും സാധനങ്ങൾ വാങ്ങി തിരിച്ച് വരുന്പോൾ വഴിയിൽ വെച്ച്‌ എന്തോ കണ്ട്‌ പേടിച്ചതാണ്. കാടും പൊന്തയും നിറഞ്ഞ ആ ഇടവഴിയിലൂടെ പകൽ സമയത്ത് തന്നെ പോകാൻ വലിയ പേടിയാണെല്ലാവർക്കും. ഏതായാലും അന്ന് മുതൽ തുടങ്ങിയതാണ് കരീമിന് കലശമായ പനിയും, ഇടയ്ക്കിടെ ബോധക്ഷയവും. വീടിനും മതിലുകൾക്കുമെല്ലാം ആവശ്യമായി വരുന്ന കല്ലുകൾ ചെത്തി അവന്‍റെ ഉപ്പ ഉണ്ടാക്കുന്ന വരുമാനത്തിന്റെ സിംഹഭാഗവും അവന്‍റെ ചികിത്സയ്ക്ക് വേണ്ടി ചിലവഴിക്കേണ്ടി വന്നെങ്കിലും ഒരു പുരോഗതിയും ഉണ്ടായില്ല. പല വലിയ ഭിഷ്വഗുരന്മാരെയും മാറി മാറി കാണിച്ചെങ്കിലും അനുദിനം അസുഖം മൂർച്ഛിച്ചു വന്നതേയുള്ളു. നാൾക്കുനാൾ നില വഷളായി വരാൻതുടങ്ങി. അവന്‍റെ മനസിന്റെ താളംതെറ്റി. വീട്ടുകാരെ ഉപദ്രവിക്കാനും, ഗൃഹോപകരണങ്ങൾ നശിപ്പിക്കാനും തുടങ്ങി. കൂടാതെ അയൽപക്കക്കാർക്കും അവനൊരു ശല്യക്കാരനായി മാറി. നാട്ടുകാരുടെ ശക്തമായ ആവശ്യം മാനിച്ച് ഗത്യന്തരമില്ലാതെ അവനെ ചങ്ങലയിൽ തളക്കപ്പെട്ടു. നാല് മക്കളിലെ ഏക ആൺതരിയായ കരീമിനെ ഓർത്ത് കരയാത്ത ദിനങ്ങൾ ആ ഉപ്പയ്ക്കോ ഉമ്മയ്‌ക്കോ ഉണ്ടായിട്ടില്ല.

അങ്ങനെയിരിക്കെ, ഒരു ദശാബ്ദത്തിലേറെയായി ചങ്ങലയിൽ ബന്ധിതനായി നാല് ചുമരുകൾക്കിടയിൽ തളക്കപ്പെട്ട കരീമിന്റെ വിവരം അടുത്ത പ്രദേശത്തെ പാലിയേറ്റിവ് പ്രവർത്തകർ അറിഞ്ഞു. മാറാരോഗങ്ങൾ വന്നും, കിടപ്പിലായും കഷ്ടത അനുഭവിക്കുന്ന നാട്ടിലെ രോഗികളെ വീട്ടിൽ ചെന്ന് പരിചരണം നൽകുന്ന പാലിയേറ്റിവ് കെയർ സെന്ററിന്റെ പ്രവർത്തനങ്ങൾ ആ പ്രദേശത്തിന്റെ മൊത്തം പ്രതീക്ഷയാണ്. കരീമിന്റെ ദുരവസ്ഥ അറിഞ്ഞ അടുത്ത ദിവസം തന്നെ ഈ സാന്ത്വന കേന്ദ്രത്തിൽ നിന്നും സൈക്യാട്രി ഡോക്ടറും നാലഞ്ച് വളണ്ടിയർമാരും അടങ്ങുന്ന ഒരു ചെറു സംഘം അവന്‍റെ വീട്ടിലെത്തി. അവന്‍റെ മാതാപിതാക്കളോട് വിവരങ്ങൾ വിശദമായി ചോദിച്ചറിഞ്ഞു. ഇനി അവന് ഒരു ചികിത്സയും ചെയ്യാൻ ബാക്കിയില്ലെന്നും, നിങ്ങളുടെ ഒരു ചികിത്സയ്ക്ക് കൂടി അവനെ വിധേയമാക്കുന്നതിൽ താൽപര്യമില്ലെന്നും മാതാപിതാക്കൾ അവരെ അറിയിച്ചു. എങ്കിലും ഒരവസരം ഞങ്ങൾക്ക്‌ കൂടി തരാമോ എന്നും ഞങ്ങളുടെ ചികിത്സയും മരുന്നുമെല്ലാം സന്പൂർണമായും സൗജന്യമാണെന്നും അറിയിച്ചപ്പോൾ ആ രക്ഷിതാക്കൾ സമ്മതിച്ചു.

അവർ നേരെ കരീം വസിക്കുന്ന വീടിന്റെ തട്ടിൻ മുകളിൽ കയറി. അവിടെ, ഇരുൾ നിറഞ്ഞ ഒരു മുറിയിൽ വികൃതമായ ഒരു രൂപത്തെ അവർ കണ്ടു. ജഡപിടിച്ച തലമുടികളും താടി രോമങ്ങളും, നീട്ടി വളർത്തിയ ചെളി നിറഞ്ഞ നഖങ്ങളും. എല്ലാം കൂടിയായി ഒരു മനുഷ്യക്കോലം!!. ഡോക്ടറടങ്ങുന്ന സംഘത്തെ കണ്ടയുടൻ കരീം ബഹളം വെക്കാൻ തുടങ്ങി. ഡോക്ടർ പതിയെ അടുത്തു ചെന്ന് കരുതിവെച്ച ബാഗിൽ നിന്നും ഒരു കളിപ്പാട്ടവും മിഠായിയും അവന് എടുത്തു കൊടുത്തു. ആശ്ചര്യത്തോടെ അവനത് വാങ്ങിച്ചു. എന്നെ ഉപദ്രവിക്കാൻ വന്നവരല്ല ഇവർ എന്നവന് ബോധ്യപെട്ടു കാണും. ഈ സമയം വളണ്ടിയർമാർ ജനലുകളിൽ ബന്ധിക്കപ്പെട്ട ചങ്ങല കണ്ണികൾ അഴിക്കാൻ തുടങ്ങി. അവന്‍റെ കൈപിടിച്ച് തട്ടിൻ മുകളിൽ നിന്നും താഴെക്കിറക്കി. പ്രകൃതിയുടെ പച്ചപ്പും, വർണ്ണശബളമായ പുറം കാഴ്ചകളും കൗതുകത്തോടെ അവൻ വീക്ഷിച്ചുകൊണ്ടിരുന്നു. അനേകം വർഷങ്ങൾക്ക് ശേഷമാണ് അവൻ നേരെ ചൊവ്വേ ഒന്ന് സൂര്യപ്രകാശം ആസ്വദിക്കുന്നത് പോലും. അവനും അന്നേരം മനസിൽ പറഞ്ഞു കാണും ‘ഈ വെളിച്ചത്തിനെന്തൊരു വെളിച്ചമെന്ന്’!.

സന്നദ്ധ സേവകരായ കൂട്ടുകാർ അവനെ കുളിപ്പിച്ച് നഖവും, തലമുടിയും താടിയുമെല്ലാം വൃത്തിയാക്കി കൊടുത്തു. ഇപ്പോഴാണ് കരീമിന് ഒരു മനുഷ്യക്കോലം വന്നത്. ഇതേസമയം രണ്ട് വളണ്ടിയർമാർ കരീമിന്റെ റൂം വൃത്തിയാക്കി. ആ പകൽ മുഴുവൻ അവർ കരീമുമൊത്ത് ആ വീടിന്റെ കോലായിയിലും മുറ്റത്തുമായി ചിലവഴിച്ചു. വൈകുന്നേരം വീണ്ടും അവനെ റൂമിലേക്ക് മാറ്റി. പക്ഷെ ചങ്ങലയിൽ ബന്ധിച്ചില്ല. സന്പൂർണ സ്വതന്ത്രനായി അവൻ. അവന് മുന്പിൽ പുത്തൻ ആകാശവും പുതിയ ഭൂമിയും തുറക്കപ്പെട്ടു. അന്ന് രാത്രിയിൽ കിടന്നിട്ട് അവന് ഉറക്കം വന്നില്ല. പല പ്രതീക്ഷകളും സ്വപ്നങ്ങളും അവന്‍റെ ഉള്ളിൽ കിടന്ന് തത്തി കളിക്കാൻ തുടങ്ങി. ഇന്നിന്റെ പകലിൽ തന്നെ കാണാൻ വന്ന മാലാഖമാരെ ഓർത്ത് അവൻ ഏറെ സന്തോഷിച്ചു.

ഇനി അവർ എന്ന് വരുമെന്നായിരുന്നു അവന്‍റെ ചിന്ത മൊത്തവും. റൂമിന്റെ മൂലയിൽ കിടന്നുരുന്ന കണ്ണാടി എടുത്ത് കരീം ഒന്ന് നോക്കി. അവന്റെ ആത്മവിശ്വാസം ഇരട്ടിയായി. അവന്‍റെ കണക്ക്‌ കൂട്ടലുകൾ പിഴച്ചില്ല. പിന്നീട് എല്ലാ ആഴ്ചയിലും ഒരു ദിവസം പാലിയേറ്റേവ് കൂട്ടുകാർ അവനെ തേടിയെത്തും. മാസത്തിലൊരിക്കൽ കരീമിന്റെ ‘സ്വന്തം ചെങ്ങായിയായ’ സൈക്യാട്രി ഡോക്ടറും അവനെ വിസിറ്റ് ചെയ്യും. ആവശ്യമായ മരുന്നുകളും മറ്റു വിഭവങ്ങളുമെല്ലാം അവന് നൽകും.

അങ്ങനെ, ഒരു വർഷം കഴിയും മുന്പേ കരീമിന്റെ ‘ഭ്രാന്ത്’ പൂർണമായും മാറി. ആ മാതാ−പിതാക്കളുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറക് മുളച്ചു. ഇപ്പോൾ കരീം അവന്‍റെ ഉപ്പയെ ജോലിയിൽ സഹായിക്കാൻ എന്നും പോകാറുണ്ട്

അവന് വേണ്ടി ഒരു ജീവിത പങ്കാളിയെ അന്വേഷിക്കുകയാണിപ്പോൾ ആ ഉമ്മയും ഉപ്പയും. ‘ഭ്രാന്തൻ’ ചാപ്പ കുത്തി അവനെ ചങ്ങലയിൽ ബന്ധിപ്പിക്കാൻ കാരണക്കാരായ നാട്ടുകാർ ഈ വിവാഹ അന്വേഷണത്തിലും പാരയാകുമോ എന്നാണ് ആ രക്ഷിതാക്കളുടെ ഭയം. കരീമിനും ഇത്തരത്തിലുള്ള നാട്ടുകാരോട് ചോദിക്കാനുള്ളത് ഒന്ന് മാത്രം.... ‘എനിക്കായിരുന്നു അതോ നിങ്ങൾക്കായിരുന്നോ ഭ്രാന്ത്’?

 
Related News

അമ്മ
Mar 26

അമ്മ

ചെറുകഥ - ജിൻസ് വി.എം ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല....., ഒരു വിദ്യാലയമാവുന്പോൾ നമ്മൾ ഒരുപാട് വിദ്യാർത്ഥികളെ...

Read More
തുരുത്ത്
Mar 26

തുരുത്ത്

ചെറുകഥ -  ജോർ‍ജ്ജ് വർ‍ഗ്ഗീസ് വളഞ്ഞ് പുളഞ്ഞ റെയിൽ‍ പാളങ്ങൾ‍ പാലക്കാടൻ ചുരമിറങ്ങിയപ്പോൾ‍ തണുത്ത കാറ്റ് വീശി....

Read More
അകലത്തെ­  നാ­രകമരം...
Mar 26

അകലത്തെ­ നാ­രകമരം...

കവിത - രാമചന്ദ്രൻ നായർ    വിദൂരതയിൽ നാരകമരം തളിർക്കുകയും പൂക്കുകയും ചെയ്‌തു അതിൻ്റെ കൗതുകം കാതങ്ങളോളം...

Read More
ഇണക്കി­ളി­യു­ടെ­  മർ­മ്മരം
Mar 19

ഇണക്കി­ളി­യു­ടെ­ മർ­മ്മരം

കവിത - സദാനനന്ദൻ ടി.പി കരയരുത് നീ സീമന്തിനി തെല്ലും വരും ഞാൻ നിന്നരികിലേക്കായി മിഴിനീർ തുടക്കു നീ ചിരി തൂവി...

Read More
ഊരാ­ക്കു­ടു­ക്ക്
Mar 19

ഊരാ­ക്കു­ടു­ക്ക്

കവിത - കെ.ജി ബാബു    ഊഞ്ഞാൽ കെട്ടിയൊരുക്കി വച്ചുണ്ണിക്ക് ഉണ്ണാനുറങ്ങുവാനാടാൻ ഓരത്തിരുന്നു ഞാനാട്ടിടും...

Read More
ഓർ­മ്മയിൽ ഒരു­ മയി­ൽ­പ്പീ­ലി­...
Mar 19

ഓർ­മ്മയിൽ ഒരു­ മയി­ൽ­പ്പീ­ലി­...

കഥ - സിന്ധ്യാ ഷിബു “ഡാ ..... നമുക്ക് കുറുക്കനും കോഴിയും കളിക്കാം” അവന്റെ മെസേജിന് കീഴെ ടൈപ്പ് ചെയ്ത ശേഷം ഒന്നൂടെ...

Read More
വി­ദൂ­ക്ഷകൻ...
Mar 19

വി­ദൂ­ക്ഷകൻ...

കഥ - എൻ.ഡി ദാസ് പൗലോസ് ചേട്ടനെ കാത്ത് പള്ളി വരാന്തയിൽ നിന്നിട്ട് മണിക്കൂർ ഒന്ന് കഴിഞ്ഞു. പലവട്ടം വിളിച്ചു നോക്കി...

Read More
അറിയേണ്ടത്
Mar 12

അറിയേണ്ടത്

കവിത - ബിബി ഗ്രേസി എഡ്വേർഡ് എല്ലാം അറിഞ്ഞുവെന്ന വൻഭാവം ഒന്നും അറിയില്ലയെന്നതേ പരമാർത്ഥം അറിയേണ്ടതൊന്നും...

Read More
സൃ­ഷ്ടി­യു­ടെ­ സാ­ക്ഷി­
Mar 04

സൃ­ഷ്ടി­യു­ടെ­ സാ­ക്ഷി­

കഥ - ആകർഷ വയനാട് ഇ രുപത്തിയൊന്നാം നൂറ്റാണ്ടിലെ ശാസ്ത്രവികാസരംഗത്തെ ഏറ്റവും വലിയ നേട്ടങ്ങളെയെല്ലാം പിന്നിലാക്കി...

Read More
മഴക്കാ­ലം
Mar 04

മഴക്കാ­ലം

കഥ - ജയൻ മേലത്ത് “ഡാ ..അപ്പാക്കുഞ്ഞി.. ന്റെ ബളപ്പിലേക്കോ കണ്ടത്തിലേക്കോ ബെള്ളം ബിട്ടാൽ നിന്റെ അംതാടി∗ ഞാൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.