Newsmill Media

വീണുടഞ്ഞ ചീട്ടുകൊട്ടാരം
11-Dec-2016


വീണുടഞ്ഞ ചീട്ടുകൊട്ടാരം

കവിത - വർഗീസ് കൊല്ലംകുട

 

ഞാൻ എന്നോ നിനക്കായ് തീർത്ത

ചീട്ടുകൊട്ടാരത്തിലാർത്തു വസിക്കവെ

പൊടുന്നനെ എത്തിയ കാറ്റതങ്ങു

തല്ലി തകർത്തു കടന്നു പോയി

 

ശൂന്യമായി തീർന്ന എൻ മനസും

ശക്തി ക്ഷയിച്ച ശരീരവും

ചോര വറ്റിയ സിരകളും എന്നോടു ചൊല്ലി 

ഇല്ലില്ല... സ്വപ്നം കാണാൻ ഇനി ഞങ്ങളില്ല‍

 

നിസ്സംഗനായി നിന്ന എന്നെ നോക്കി

എന്നിലെ ‘ഞാൻ’ ആരാഞ്ഞു

കണക്കിലെ മിടുക്കന് എന്തേ

പിഴച്ചു കണക്കു കൂട്ടലുകൾ....

 

വീണുടഞ്ഞ ചീട്ടുകൊട്ടാരം കണ്ടു നിൽക്കാൻ

ചങ്കുറപ്പില്ലാതെ ഒളിച്ചോടിയ എന്നെ

പിൻതുടർന്നെത്തിയ എന്നിലെ ‘ഞാൻ’

ചോദ്യമുന്നയിച്ചു ‘എന്തിനിനി ജീവിക്കണം?’

 

പതറിയ ചുവടുകളും

ഇടറിയ ശബ്ദവും

വേഗതയേറിയ ശ്വാസോച്ഛാസവും

എന്നെ ഭയത്തിലാഴ്ത്തി...

 

ഞാൻ കെടാതെ സൂക്ഷിച്ച എന്നിലെ

നുറുങ്ങുവെട്ടം എന്നെ ഓർമ്മിപ്പിച്ചു

ഇന്നിന്റെ കഷ്ടങ്ങൾ ഇനിന്നു സ്വന്തം

നാളെയ്ക്ക് നാളെയുടെ കഷ്ടങ്ങൾ മതി.

 

ഒരിക്കൽക്കൂടി എനിക്കെഴുന്നേൽക്കണം

ഒന്നുകൂടി പൊരുതി നോക്കണം

തോൽക്കാൻ എനിക്ക് മനസില്ല

സ്നേഹത്തെ പ്രതി എനിക്ക് ജീവിക്കണം.

 
Related News

നി­നക്കാ­യ്
Mar 01

നി­നക്കാ­യ്

കവി­ത - ഷീ­ജ രാ­ജീ­വ്   ദൂരെ, മാഞ്ഞു പോം കിനാക്കളെ അരികെ ചേർത്തൊന്നാശ്ലേഷിക്കുവാൻ പതിയെ നീണ്ടൊരെൻ കൈകളെ ആരോ...

Read More
സനാ­ഥനാ­യ  അനാ­ഥൻ...
Mar 01

സനാ­ഥനാ­യ അനാ­ഥൻ...

കഥ - ബഷീർ  വാ­ണി­യക്കാ­ട്   എടാ ഫൈസലെ എണീറ്റെ.... തിന്നാനും പോത്ത് പോലെ ഉറങ്ങാനും മാത്രം കൊള്ളാം. എണീറ്റ് കടേൽ പോയി...

Read More
മരണം
Feb 26

മരണം

കഥ - ജെ­ൻ­സി­ ബി­നോ­യി­ പല നിറമുള്ള ചായങ്ങൾ ആരോ വാരി വിതറിയതുപോലെ മനോഹരങ്ങളായ പൂക്കൾ നിറഞ്ഞ ഉദ്യാനം. ഈണമുള്ള...

Read More
ഒരു­ വാ­ലന്റൈൻ പ്രണയം...
Feb 20

ഒരു­ വാ­ലന്റൈൻ പ്രണയം...

കഥ - നി­നു­ ജോ­ർ­ജ്ജ്   (ഭാഗം−1) എനിക്കുമുണ്ടൊരു പ്രണയം. അത് വെറുമൊരു ഭ്രമം അല്ല.സ്വർഗ്ഗകന്യകമാരും, ദേവഗണങ്ങളും...

Read More
ജാ­തി­
Feb 20

ജാ­തി­

കവിത - ജോ­സ് ആ­ന്റണി­ പി­. ചന്ദ്രേട്ടന്റെ പറന്പിലെ പെൺജാതി പൂവിട്ടു വിടർന്ന് കായ്ക്കാതെ കൊഴിഞ്ഞു പോയി അതിരു...

Read More
നഷ്ടപ്രണയം
Feb 20

നഷ്ടപ്രണയം

കവിത വർ­ഗീസ് - കൊ­ല്ലംകു­ടി   ഇഷ്ടമായിരുന്നു എനിക്കു നിന്നെ എന്റെ ഇഷ്ടങ്ങളെക്കാളേറെ തകർന്നടിഞ്ഞു പോയി...

Read More
ഉമ്മ
Feb 20

ഉമ്മ

ചെ­റു­കഥ - സ്റ്റാ­ൻ­ലി­ അടൂ­ർ   ഞാൻ അവളോടു ചോദിച്ചു. “ഉമ്മ എന്നതിനെക്കുറിച്ച് നിനക്കെന്താണഭിപ്രായം?” അവൾ...

Read More
കമ്പി­ളി­ പു­തച്ചു­വന്ന വി­രു­ന്നു­കാ­രൻ...
Feb 14

കമ്പി­ളി­ പു­തച്ചു­വന്ന വി­രു­ന്നു­കാ­രൻ...

കഥ - അഷ്ക്കർ പൂ­ഴി­ത്തല ഉമ്മാ എഴുന്നേൽക്കുന്നില്ലേ നേരം പര പരാ വെളുത്തല്ലോ? നബീസുമ്മാ... നബീസുമ്മാ... രാജന്റെ...

Read More
കൊ­ഞ്ചും കൊ­ലു­സ്
Feb 14

കൊ­ഞ്ചും കൊ­ലു­സ്

കവിത - ആശ രാജീവ്   ധനുമാസക്കുളിരിലും പൊള്ളുന്ന നെഞ്ചകത്തിൻ ചൂടിൽ പറ്റി കിടന്നൊരു പൊൻ കൊലുസ്സ്.   പൊന്നിലെ പൂവായി...

Read More
ഘാ­തകന്റെ­  വി­ലാ­പം...
Feb 14

ഘാ­തകന്റെ­ വി­ലാ­പം...

കവിത - നി­നു­ ജോ­ർ­ജ്ജ്   അമ്മിഞ്ഞപ്പാൽ നുണയു− മൊരുണ്ണി തൻ ചുണ്ടിലെ ചെറു പുഞ്ചിരിയിൽ ഉള്ളം നിറയവേ സ്വപ്നത്തിൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.