Newsmill Media

പ്രയാ­ഗ് - സേ­വി­യർ ഇലഞ്ഞി­ക്കൽ
26-Dec-2016


പ്രയാ­ഗ് - സേ­വി­യർ  ഇലഞ്ഞി­ക്കൽ

മരണ കാഹളം തുടരുന്നു ഗംഗ

ചുവപ്പു ജലപ്രവാഹമായ്

നിന്റെ ആർത്തവ രക്തത്താലോ?

നീ കുരുതി കൊടുത്ത മനുഷ്യരുടെ ചോരയാലോ

കോപാഗ്നിയാലോ? നിന്റെ തെളിനീർ ചുവന്നത്

നിന്നെ കളങ്കിതയാക്കിയവർ കോടാനുകോടി

എന്നിട്ടും നിന്നെ പ്രാപിച്ചവർക്ക് പുണ്യം

നിന്നിൽ അഭയം തേടിയവരും കോടാനുകോടി

മലിനമാക്കപ്പെട്ടവളുടെ പകയിൽ

കൂടെ ചേരുന്നിവിടെ യമുനയും

നൂറ്റാണ്ടുകളായി സരസ്വതിയെ കാണ്മാനില്ല

ആരുടെ തടവറയിലാണവൾ

സരസ്വതി നടന്ന വഴികൾ പലയിടത്തും

കണ്ടെന്ന് ചരിത്രകാരന്മാർ

അങ്ങിനെയൊന്നില്ലെന്ന് ഇളംതലമുറ

മൂവരും ഒന്നിച്ചെന്ന് ഗംഗയും യമുനയും 

മൂവരൊന്നിച്ചാൽ പിന്നെന്തു നടക്കില്ല

സൃഷ്ടിയും സ്ഥിതിയും സംഹാരവും

ഗംഗ, യമുന, സരസ്വതി

പകയും വിദ്വേഷവും അണപൊട്ടിയൊഴുകി

മലിനമാക്കിയവരെ നിഷ്ഠൂരമായ്

ഇരു കരകളിൽ നിന്നും തുടച്ചു നീക്കി

ഒഴുകിപോയ വസതികൾ കൃഷിയിടങ്ങൾ

മാനവരെത്രയെന്നാർക്കറിയാം

തിരുശേഷിപ്പുകളേതും ബാക്കി വെക്കാതെ

അവളെടുത്ത ചിതയോർത്തവർ കണ്ണീർ പൊഴിച്ചു

ശവം തീനി മീനുകളെ ഗർഭത്തിൽ പോറ്റുന്നവർ

ഹാ കഷ്ടം.... പ്രയാഗേ നമഃ ..... പ്രയാഗേ നമഃ
Related News

ഒരു­ വാ­ലന്റൈൻ പ്രണയം...
Feb 20

ഒരു­ വാ­ലന്റൈൻ പ്രണയം...

കഥ - നി­നു­ ജോ­ർ­ജ്ജ്   (ഭാഗം−1) എനിക്കുമുണ്ടൊരു പ്രണയം. അത് വെറുമൊരു ഭ്രമം അല്ല.സ്വർഗ്ഗകന്യകമാരും, ദേവഗണങ്ങളും...

Read More
ജാ­തി­
Feb 20

ജാ­തി­

കവിത - ജോ­സ് ആ­ന്റണി­ പി­. ചന്ദ്രേട്ടന്റെ പറന്പിലെ പെൺജാതി പൂവിട്ടു വിടർന്ന് കായ്ക്കാതെ കൊഴിഞ്ഞു പോയി അതിരു...

Read More
നഷ്ടപ്രണയം
Feb 20

നഷ്ടപ്രണയം

കവിത വർ­ഗീസ് - കൊ­ല്ലംകു­ടി   ഇഷ്ടമായിരുന്നു എനിക്കു നിന്നെ എന്റെ ഇഷ്ടങ്ങളെക്കാളേറെ തകർന്നടിഞ്ഞു പോയി...

Read More
ഉമ്മ
Feb 20

ഉമ്മ

ചെ­റു­കഥ - സ്റ്റാ­ൻ­ലി­ അടൂ­ർ   ഞാൻ അവളോടു ചോദിച്ചു. “ഉമ്മ എന്നതിനെക്കുറിച്ച് നിനക്കെന്താണഭിപ്രായം?” അവൾ...

Read More
കമ്പി­ളി­ പു­തച്ചു­വന്ന വി­രു­ന്നു­കാ­രൻ...
Feb 14

കമ്പി­ളി­ പു­തച്ചു­വന്ന വി­രു­ന്നു­കാ­രൻ...

കഥ - അഷ്ക്കർ പൂ­ഴി­ത്തല ഉമ്മാ എഴുന്നേൽക്കുന്നില്ലേ നേരം പര പരാ വെളുത്തല്ലോ? നബീസുമ്മാ... നബീസുമ്മാ... രാജന്റെ...

Read More
കൊ­ഞ്ചും കൊ­ലു­സ്
Feb 14

കൊ­ഞ്ചും കൊ­ലു­സ്

കവിത - ആശ രാജീവ്   ധനുമാസക്കുളിരിലും പൊള്ളുന്ന നെഞ്ചകത്തിൻ ചൂടിൽ പറ്റി കിടന്നൊരു പൊൻ കൊലുസ്സ്.   പൊന്നിലെ പൂവായി...

Read More
ഘാ­തകന്റെ­  വി­ലാ­പം...
Feb 14

ഘാ­തകന്റെ­ വി­ലാ­പം...

കവിത - നി­നു­ ജോ­ർ­ജ്ജ്   അമ്മിഞ്ഞപ്പാൽ നുണയു− മൊരുണ്ണി തൻ ചുണ്ടിലെ ചെറു പുഞ്ചിരിയിൽ ഉള്ളം നിറയവേ സ്വപ്നത്തിൻ...

Read More
പ്രണയ  സൗഗന്ധികം
Feb 06

പ്രണയ സൗഗന്ധികം

കഥ - ജിൻസ് വി.എം   ഇന്നത്തെ കാലത്തെ മിക്ക പെൺക്കുട്ടികൾക്കും ഇല്ലാത്ത ഒരു കാര്യം പ്രതിസന്ധി ഘട്ടങ്ങളിൽ സ്വയം...

Read More
ത്യാ­ഗത്തി­ന്റെ­  തൂ­ക്കം...
Feb 06

ത്യാ­ഗത്തി­ന്റെ­ തൂ­ക്കം...

കഥ - രമാ ബാലചന്ദ്രൻ   തൂക്കുവിളക്കെല്ലാം തുടച്ചു വൃത്തിയാക്കി അകത്തെടുത്തുവെച്ചു. കൽവിളക്കും വൃത്തിയാക്കി...

Read More
ദൈ­വത്തി­ന്റെ­ സ്വന്തം നാ­ട്ടിൽ  നി­ന്നും ഒരാ­ത്മാവ്...
Jan 29

ദൈ­വത്തി­ന്റെ­ സ്വന്തം നാ­ട്ടിൽ നി­ന്നും ഒരാ­ത്മാവ്...

കവിത - ടോണി സെബാസ്റ്റ്യൻ (അകാലത്തിൽ നമ്മിൽ നിന്നും പിരിഞ്ഞ പ്രിയ കൂട്ടുകാരൻ ജിഷ്ണുവിന്റെ ഓർമ്മയിൽ)   ആരു...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.