Newsmill Media

ക്രി­സ്തു­മസ്സാ­ണോ­ അതോ­ ‘ക്രി­സ്തു­മി­സ്സാ­ണോ­’? - ബാ­ജി­ ഓടംവേ­ലി­
26-Dec-2016


ക്രി­സ്തു­മസ്സാ­ണോ­  അതോ­ ‘ക്രി­സ്തു­മി­സ്സാ­ണോ­’? - ബാ­ജി­ ഓടംവേ­ലി­

ണ്ടായിരത്തിപതിനാറുവർ‍ഷം ജന്മദിനം ആഘോച്ചിച്ച മറ്റൊരു വ്യക്തിയുണ്ടാവില്ല. പുൽ‍ത്തൊഴുത്തിൽ‍ പിറന്ന ലോകരക്ഷകൻ‍ ഉണ്ണിയേശുവിന്റെ ജനനമാണ്‌ ക്രിസ്തുമസ് ദിനത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ഇത് ഏവർക്കും സന്തോഷം പകരുന്ന സുദിനമാണ്.

വലിയൊരു സ്‌റ്റാർ‍ ഹോട്ടലിൽ‍ ഒരു കുട്ടിയുടെ പിറന്നാൾ‍ ആഘോഷം നടക്കുകയായിരുന്നു. ഡാഡിയും മമ്മിയും അയൽ‍ക്കാരും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഒത്തുകൂടിയിട്ടുണ്ട്‌. പക്ഷെ ബെർ‍ത്ത്ഡേബോയ് മാത്രം ആ ആഘോഷങ്ങളിൽ‍ പങ്കെടുത്തില്ല. ചില ജന്മവൈകല്യങ്ങളുള്ള ആ കുട്ടി അവരുടെ സ്‌റ്റാറ്റസിനു ചേരുന്നവനായിരുന്നില്ല. അവനെ കൂടെ കൂട്ടിയാൽ‍ അത് ആഘോഷത്തിന്റെ പൊലിമയെ പ്രതികൂലമായി ബാധിക്കുമെന്നാണ് മാതാപിതാക്കൾ‍ പറഞ്ഞത്. ഇത് പോലെയാണ് ഇന്നത്തെ ക്രിസ്‌തുമസ്. ബർ‍ത്ത്ഡേബോയ് ഇല്ലാതെ ബർ‍ത്ത്‌ഡേ ആഘോഷിക്കുന്നു, ക്രിസ്തുവില്ലാതെ ക്രിസ്തുമസ് ആഘോഷിക്കുന്നു.

ആഘോഷകാലത്ത് ഭൂതക്കണ്ണാടി വെച്ചു നോക്കിയാൽ‍ പോലും യേശു എന്ന പേർ‍ കാണാനാവുന്നില്ല. ക്രിസ്‌മസ് ഷോപ്പിങ്ങ്, ക്രിസ്‌മസ് ഡിന്നർ‍, ക്രിസ്‌മസ് പാർ‍ട്ടി, ക്രിസ്‌മസ് റാലി, ക്രിസ്‌മസ് പിരിവ്, ക്രിസ്‌മസ് അപ്പൂപ്പൻ‍ തുടങ്ങി വന്പിച്ച ആഘോഷങ്ങളാണ്‍ എവിടെയും. എഴുതുന്പോൾ‍ ക്രിസ്‌തുമസ് എന്ന് പോലും പൂർ‍ണ്ണമായി എഴുതാറില്ല. ക്രിസ്തുമസിൽ‍ നിന്നും ക്രിസ്തുവിനെ ഒഴിവാക്കി വെറും ക്രിസ്‌മസാണിപ്പോൾ‍ നടക്കുന്നത്. നക്ഷത്രവിളക്കിന്റെ എണ്ണത്തിലും വലുപ്പത്തിലും, ക്രിസ്‌തുമസ്‌ മരത്തിന്റെ മോടിയിലും അയലത്തുകാരനെ കടത്തിവെട്ടാനുള്ള വെപ്രാളമാണെവിടെയും.

ക്രിസ്തുമസ് എന്ന് കേൾ‍ക്കുന്പോൾ‍ ആദ്യം മനസ്സിൽ‍ എത്തുന്ന ചിത്രം ആരുടേതാണ്‍? കാലിത്തൊഴുത്തിൽ‍ ജന്മം കൊണ്ട ഉണ്ണിയേശുവോ, അതോ ചുവന്ന ളോഹയിട്ട് നരച്ചു നീണ്ട തലമുടിയും താടിരോമവുമുള്ള തോളിൽ‍ സഞ്ചിയുമായി നിൽ‍ക്കുന്ന സാന്താക്ലോസ് അപ്പൂപ്പനോ? ക്രിസ്തുമസ് യേശുവിന്റെ ജന്മദിനമാണ്‍. എന്നാൽ‍ ഇന്ന് യേശുവിനേക്കാൾ‍ പ്രാധാന്യം സാന്താക്ലോസ്സിനുള്ള കാലഘട്ടത്തിലൂടെയാണ്‍ നാം കടന്നു പോകുന്നത്. സങ്കൽപകഥകളിൽ‍ ലയിച്ച് നാം രണ്ടായിരം വർ‍ഷങ്ങൾ‍ക്ക് മുന്‍പ് നടന്ന സംഭവം കാലക്രമത്തിൽ‍ വിസ്‌മരിച്ചേക്കാം.  നെയ്യില്ലാതെ വർ‍ഷങ്ങളായി നെയ്യപ്പം ചുടുകയും തിന്നുകയും ചെയ്യുന്ന നമുക്ക് ഇതൊന്നും ഒരു കാര്യമല്ലായിരിക്കാം.

ഇതിന്‍ പിന്നിൽ‍ ആരാണെന്ന് ചിന്തിക്കുന്പോൾ‍, ആഗോളവൽ‍ക്കരണത്തിന്റെയും ഉപഭോക്‌തൃ സംസ്‌കാരത്തിന്റെയും ഉപജ്ഞാതാക്കളും ഗുണഭോക്‌താക്കളുമായ കുത്തക ഭീമന്മാരെ പഴിചാരി രക്ഷപെടാനാവില്ല. നമുക്കും ഇതിൽ‍ വലിയ പങ്കുണ്ട്. നമ്മെ നിയന്ത്രിക്കുവാൻ‍ ആരുടെയെങ്കിലും കൈയ്യിൽ‍ ഏൽ‍പ്പിച്ചുകൊടുക്കേണ്ടതില്ല. ആരുടെയോ മകുടി ഊത്തിനൊത്ത് തുള്ളേണ്ടവരല്ല നമ്മൾ‍. പണക്കാരനോടു കിടപിടിക്കാനായി സ്വന്തം സന്പാദ്യത്തേക്കാൾ‍ കൂടുതൽ‍ ചെലവഴിച്ചാണ്‌ ചിലർ‍ ക്രിസ്‌തുമസ്‌ ആഘോഷിക്കുന്നത്‌. അയൽ‍ക്കാരന്റെ ബുദ്ധിമുട്ട്‌ മനസ്സിലാക്കാതെയുളള ക്രിസ്‌മസ്‌ ആഘോഷത്തിൽ‍ ഒരിക്കലും ദൈവം പ്രസാദിക്കില്ല. ചെറിയവരിൽ‍ ഒരാൾ‍ക്കു വേണ്ടിയാണ്‌ ക്രിസ്‌തു ജനിച്ചതും ജീവിച്ചതും, ഈ സന്ദേശമാണ്‌ ക്രിസ്‌തുമസ്‌ നമുക്ക്‌ പകർ‍ന്ന്‌ നൽ‍കുന്നത്‌.

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമാണ്‍ ക്രിസ്തുമസ് നൽ‍കുന്നത്. എന്നാൽ‍ ഇന്നത്തെലോകം യുദ്ധവും വിദ്വേഷവുമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അങ്ങനെയുള്ളവർ‍ക്കുള്ളതല്ല ക്രിസ്‌തുമസ്‌. ലോകത്താകമാനം മതത്തിന്റെയും വർ‍ഗ്ഗത്തിന്റെയും പേരിൽ‍ കൂട്ടക്കൊലകൾ‍ നടക്കുന്പോൾ‍ നമുക്കെങ്ങനെ സർ‍വ്വലോകത്തിനു മുണ്ടാകുവാനുള്ളൊരു മഹാസന്തോഷം ആഘോഷിക്കാനാവും. ദീപാലങ്കാരങ്ങളും പാർ‍ട്ടികളും ക്രിസ്മസ് ട്രീകളും എല്ലാമുണ്ടാകും. പക്ഷേ, അപ്പോഴും ദൈവം കരയുകയായിരിക്കും.

ദൈവത്തിന്റെ രൂപത്തിലായിരുന്നവൻ തന്നെത്തന്നെ ശൂന്യനാക്കിയ രാത്രിയാണ് ക്രിസ്‌തുമസ്‌ രാത്രി. അങ്ങനെയാണെങ്കിൽ ക്രിസ്‌തുമസ്‌ ആഘോഷം എങ്ങനെയുള്ളതായിരിക്കണം എന്ന് നാം ഒരോരുത്തരും ശരിയായി മനസ്സിലാക്കണം. ദൈവിക സാമീപ്യം ലാളിത്യത്തിലാണെന്ന് മനസ്സിലാക്കാൻ പലരും ശ്രമിക്കുന്നില്ല.  ജീവിതത്തിൽ‍ നിന്നു പോലും ലാളിത്യം ഓടിയൊളിച്ചിരിക്കുകയാണ്‍. പിന്നെ ആഘോഷങ്ങളിൽ‍ അത് പ്രതീക്ഷിക്കേണ്ടതുണ്ടോ ? ലോകത്തിലേക്കും വിലയുള്ള സമ്മാനത്തിന്റെ ഓർ‍മ്മ പുതുക്കലാണ് ക്രിസ്‌തുമസ്‌. ദൈവം മനുഷ്യന് നൽ‍കിയ ഏറ്റവും വിലയുള്ള സമ്മാനം. അതു ക്രിസ്തുവല്ലാതെ മറ്റൊന്നുമല്ല. തന്റെ ഏകജാതനെ നൽ‍കുവാൻ‍ തക്കവിധം ലോകത്തെ സ്‌നേഹിച്ച ദൈവത്തിന്റെ സ്‌നേഹത്തിന് പകരം വെയ്ക്കാൻ‍ എന്തുണ്ട്?

ഇന്നെല്ലാം ഡിസ്പോസിബിളാണ്, ആവശ്യം കഴിഞ്ഞ് വേണ്ടാത്തതൊക്കെ വലിച്ചെറിയാൻ‍ നാം ശീലിച്ചു പോയി. അതു കൊണ്ടാണ് നാട്ടിൽ‍ ചൂടുകൂടുതലാണെന്ന കാരണം പറഞ്ഞ് പ്രായമായ മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കി സിങ്കപ്പൂരിലെ മഞ്ഞുപെയ്യുന്ന രാത്രി തേടിപ്പോകുന്നത്. ക്രിസ്‌തു ജനിച്ചത്‌ ഒരിക്കലും ഒരു ക്രിസ്‌ത്യാനിയായിട്ടല്ല, മറിച്ച്‌ മനുഷ്യനായിട്ടായിരുന്നു. ക്രിസ്‌തു മനുഷ്യനായി ജനിച്ചതു തന്നെ മനുഷ്യനെ നേർ‍വഴിക്ക്‌ നയിക്കാനാണ്‌, അതിന്റെ അർ‍ത്ഥം മനുഷ്യൻ‍ മനുഷ്യനെ അന്വേഷിക്കണം എന്നതു കൂടിയാണ്‌. ദൈവം മനുഷ്യനെ അന്വേഷിക്കുന്നുണ്ട്‌, പക്ഷേ ദൈവത്തെ അന്വേഷിക്കുന്ന മനഷ്യനെ കണ്ടു കിട്ടാനാണ്‌ പ്രയാസപ്പെടുന്നത്‌. നമുക്ക്‌ ചുറ്റും ജീവിക്കുന്ന നിരാലംബരുടെ കണ്ണീരൊപ്പാൻ‍ നമുക്ക്‌ കഴിയുന്പോൾ‍ മാത്രമാണ്‌ ദൈവത്തെ അന്വേഷിക്കാൻ‍ കഴിയുന്നത്‌.

ക്രിസ്‌തുമസിന്റെ സന്തോഷം അനുഭവിക്കണമെങ്കിൽ‍ ഒപ്പമുളളവരെ കരുതണം, സ്‌നേഹിക്കണം. നമ്മുടെ ഹൃദയത്തിനുള്ളിൽ‍ ജീവിക്കുന്ന ക്രിസ്‌തുവിന്റെ ജനനത്തിന്റെ ഓർ‍മ്മ പുതുക്കലാകട്ടെ ഓരോ ക്രിസ്‌തുമസും. ഹൃദയത്തിലെ മാലിന്യങ്ങൾ‍ നീക്കി നല്ല അയൽ‍ക്കാരായി മാറാൻ‍ ഈ ക്രിസ്‌മസ്‌ നമ്മുടെ മനസിനെ ഒരുക്കട്ടെ.
Related News

ഇടി­മു­റി­...
Jan 16

ഇടി­മു­റി­...

കവിത - കെ.ജി ബാബു   ഇടിമുറിയുണ്ടെന്റമ്മേ അവിടെ എനിക്ക് പോകണ്ടാ കുലവിളിയും അവിടുണ്ട് അങ്ങോട്ടെന്നെ...

Read More
കു­ളി­ർ­മഴ...
Jan 16

കു­ളി­ർ­മഴ...

കഥ - രമാ ബാലചന്ദ്രൻ                          ക്ല ോക്കിലെ ടിക്... ടിക്... ശബ്ദം ഓരോ ഇടി മുഴക്കങ്ങളായി...

Read More
രക്തസാ­ക്ഷി­കൾ ഉറങ്ങാ­ത്ത നാ­ട്
Jan 14

രക്തസാ­ക്ഷി­കൾ ഉറങ്ങാ­ത്ത നാ­ട്

കവിത - ടോണി സെബാസ്റ്റ്യൻ   നിങ്ങൾ ചങ്കുപൊട്ടി വിളിച്ച മുദ്രാവാക്യങ്ങൾ എവിടെ? നിങ്ങൾ വിയർപ്പൊഴുക്കി...

Read More
ഇലമഞ്ഞയും മണൽ­ക്കാ­റ്റും...
Jan 07

ഇലമഞ്ഞയും മണൽ­ക്കാ­റ്റും...

കവിത - സ്വപ്ന കെ.കെ   ഇന്ന് ഓർമകളുടെ  ഒരു ഘോഷയാത്ര പൊടുന്നനെ...

Read More
ഹാ­പ്പി­ ന്യൂ­ ഇയർ
Jan 07

ഹാ­പ്പി­ ന്യൂ­ ഇയർ

കവിത - രാജീവ് നാവായിക്കുളം   പതയുന്ന ലഹരി കുഴയുന്ന നാവുകൾ  വരവേൽക്കുവാനായി ലോകം ആടി...

Read More
നാല്  സു­ന്ദരി­മാ­രു­ടെ­  കഥ...
Jan 07

നാല് സു­ന്ദരി­മാ­രു­ടെ­ കഥ...

കഥ - സ്റ്റാൻലി അടൂർ  ഞാനും ഷിബുവും ലെഗേജ് എടുത്ത് കാറിന്റെ ഡിക്കിയിൽ വെയ്ക്കുന്ന സമയം കൊണ്ട് പപ്പാ മുൻസീറ്റിൽ...

Read More
നല്ല വെ­ക്കേ­ഷൻ...
Jan 07

നല്ല വെ­ക്കേ­ഷൻ...

കഥ - രാമദാസ് നാട്ടിക രണ്ട് വർഷം കാത്തിരുന്ന വെക്കേഷൻ ഈ പ്രാവശ്യം പൊടിപൊടിക്കണം. ഭാര്യയും മക്കളുമൊത്ത്...

Read More
പയ്യാ­നി­ക്കോ­ട്ട...
Jan 01

പയ്യാ­നി­ക്കോ­ട്ട...

കഥ - നാസർ മുതുകാട് സ്വർണ്ണഖനിക്കു മേലെ കിടുന്നുറങ്ങുന്നൊരു ഗ്രാമം. അനന്തപത്മനാഭ സ്വാമി ക്ഷേത്രത്തെക്കാൾ...

Read More
സ്തു­തി­...
Jan 01

സ്തു­തി­...

കവിത - ശ്രീജിത്ത് ശ്രീകുമാർ   ബത്ലഹേമിലെ പുൽക്കൂട്ടിൽ ഭൂജാതനായൊരു കുഞ്ഞല്ലേ  ഉണ്ണിയേശുവേ നിൻ നാമം ഞാൻ...

Read More
വീ­ണ്ടും പ്രഭാ­തം
Jan 01

വീ­ണ്ടും പ്രഭാ­തം

കവിത - ജേക്കബ് കുര്യൻ   ആദി മുതൽക്കിന്നോളമനുസ്യൂതം തുടരുന്ന  അനന്തമാം കാലപ്രവാഹത്തിന്നത്ഭുതം  അദൃശ്യമാം...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.