Newsmill Media

വീ­ണ്ടും പ്രഭാ­തം
01-Jan-2017


വീ­ണ്ടും പ്രഭാ­തം

കവിത - ജേക്കബ് കുര്യൻ

 

ആദി മുതൽക്കിന്നോളമനുസ്യൂതം തുടരുന്ന 

അനന്തമാം കാലപ്രവാഹത്തിന്നത്ഭുതം 

അദൃശ്യമാം സൃഷ്ടാവിൻ കരങ്ങളിൽ നിരന്തരം 

അജ്ഞാതസമസ്യയായ് തുടരുന്നു യുഗങ്ങളായ്...

 

വിരിയുവാൻ വെന്പുന്ന ദലങ്ങളിൽ ദർശിക്കൂ 

വർ‍ണ്ണച്ചിറകുള്ള മോഹത്തിൻപിറാവുകൾ

വരുമോരോദിനങ്ങളും വരദായകമാകുവാൻ

ഒരുമയോടെന്നെന്നും തിന്മയെ നേരിടാൻ 

 

സാഗരതീരത്തുപതിയുന്നകാലടി−-

പ്പാടുകൾ മായിക്കുന്ന തിരകളെപ്പോലെന്നും

കാലഭ്രമണത്താൽ മായിക്കുവാൻ കഴിയാത്ത

കദനത്തിൻ കൂർത്തതാം മുള്ളുകൾ ഏതുണ്ട്

 

ഒഴിയുന്ന രാവിന്‍റെ കണ്ണുനീർത്തുള്ളികൾ

കനകത്തിന്‍ വൈഡൂര്യമുത്തുകൾ ആക്കുവാൻ 

അർക്കൻ‍തൻ മാസ്മരകിരണങ്ങൾ നീട്ടുന്നു

ഉദയത്തിൻ സംഗമവേദിയതിൽ

 

വാണവർ പലരും വീണതാം വൽസരം

വീണവർ പലരും വാണതാം വൽ‍സരം

ഉയർ‍ച്ചകൾ താഴ്ചകൾ ജീവിതപാതയിൽ

കൂട്ടായ് വരുന്നൊരുത്തമ സഖിയാം

 

നവവത്‍സരത്തിനുദയത്തിൻ കാന്തിയിൽ‍

നന്മയിൻ മുകുളങ്ങൾ വിടരട്ടെ പാരിതിൽ 

ആശംസയേകുന്നു നവ്യമാം പുലരിയിൽ

അഷ്ടടൈശ്വര്യങ്ങൾ തൻ കലവറ തുറക്കുവാൻ!... 

 
Related News

മദ്യം...
Apr 11

മദ്യം...

കവിത - രാജീവ് നാവായിക്കുളം മദ്യം മനുഷ്യന്റെ മരണം തുറക്കുന്നു  മരണം തുറക്കുന്നു മരണം തുറക്കുന്നു  മദ്യം...

Read More
നീ­യും ഞാ­നു­മെ­ന്ന് തി­രയു­ന്നേ­രം...
Apr 11

നീ­യും ഞാ­നു­മെ­ന്ന് തി­രയു­ന്നേ­രം...

കവിത - സോണിയ ഷിനോയ് നമുക്കിടയിൽ,  ചില കടലാഴങ്ങൾ  അഴിമുഖങ്ങളാകുന്നുണ്ട്  വലിച്ചു കീറിയ...

Read More
തായ്‌ വേ­രും... തണലും...
Apr 11

തായ്‌ വേ­രും... തണലും...

കഥ- ആഷ രാജീവ് ഓർമ്മകളുടെ വേലിയേറ്റത്തിൽ ഉരുകിയൊലിച്ച് പോയതൊക്കെയും ചികഞ്ഞെടുത്ത് കൂട്ടിവെയ്ക്കാൻ...

Read More
ആദ്യ  ശമ്പളം...
Apr 11

ആദ്യ ശമ്പളം...

കഥ - രാജേഷ് കോട്ടയം മോൾടെ ആദ്യത്തെ ശന്പളം ഇന്ന് കിട്ടുവാണല്ലോ. മകളെ പഠിപ്പിച്ച് ഒരു ജോലിയാക്കിക്കഴിഞ്ഞു.. ഇന്ന്...

Read More
ചതഞ്ഞരഞ്ഞ  പൂ­വു­കൾ
Apr 03

ചതഞ്ഞരഞ്ഞ പൂ­വു­കൾ

കവിത - ഷാജഹാൻ കെ.എം   ശത്രുവെന്ന് നിനച്ചീടരുതെന്നെ മിത്രമെന്ന് കരുതിയില്ലേലും കരുത്തിൽ കുറവുണ്ടതു...

Read More
വഞ്ചനയു­ടെ­ ബാ­ക്കി­പത്രം...
Apr 03

വഞ്ചനയു­ടെ­ ബാ­ക്കി­പത്രം...

കഥ - ബഷീർ വാണിയക്കാട്   രണ്ട് ദിവസമായി എന്തെങ്കിലും ഭക്ഷണം കഴിച്ചിട്ട്. ഇന്നെങ്കിലും ആരെങ്കിലും എന്തെങ്കിലും...

Read More
ബംഗാ­ളി­...
Apr 03

ബംഗാ­ളി­...

കഥ - വിനു ക്രിസ്റ്റി   ഷാർ....... അപരിചിതമായ ശബ്ദം കേട്ടിട്ടാണ് ഞാൻ ഉണർന്നത്. ഒരു ബംഗാളി വന്നു നിൽക്കുന്നു. ജോലിക്കു...

Read More
അമ്മ
Mar 26

അമ്മ

ചെറുകഥ - ജിൻസ് വി.എം ആ ദിവസം ഞാൻ ഒരിക്കലും മറക്കില്ല....., ഒരു വിദ്യാലയമാവുന്പോൾ നമ്മൾ ഒരുപാട് വിദ്യാർത്ഥികളെ...

Read More
തുരുത്ത്
Mar 26

തുരുത്ത്

ചെറുകഥ -  ജോർ‍ജ്ജ് വർ‍ഗ്ഗീസ് വളഞ്ഞ് പുളഞ്ഞ റെയിൽ‍ പാളങ്ങൾ‍ പാലക്കാടൻ ചുരമിറങ്ങിയപ്പോൾ‍ തണുത്ത കാറ്റ് വീശി....

Read More
അകലത്തെ­  നാ­രകമരം...
Mar 26

അകലത്തെ­ നാ­രകമരം...

കവിത - രാമചന്ദ്രൻ നായർ    വിദൂരതയിൽ നാരകമരം തളിർക്കുകയും പൂക്കുകയും ചെയ്‌തു അതിൻ്റെ കൗതുകം കാതങ്ങളോളം...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.