Newsmill Media

ഒരു കൈയും ദിവസം അഞ്ചുബീഡിയും വേണമെന്ന് ചാമി
05-Jan-2017


ഒരു കൈയും ദിവസം അഞ്ചുബീഡിയും വേണമെന്ന് ചാമി

കണ്ണൂര്‍: സൗമ്യ വധക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഗോവിന്ദച്ചാമിക്ക് ഒരു കൈകൂടി വേണമെന്ന് ആവശ്യം. ജയില്‍ ഉപദേശകസമിതി യോഗത്തിനെത്തിയ ഡിജിപി അനില്‍കാന്ത് തടവുകാരെ കാണാനെത്തിയപ്പോഴാണ് ഗോവിന്ദച്ചാമി തന്റെ ആവശ്യങ്ങള്‍ ഉന്നയിച്ചത്.
ഒരുകൈ മാത്രമുള്ള തനിക്ക് കൃത്രിമക്കൈ വേണമെന്നാണ് ജയില്‍ ഡിജിപിയോട് ഗോവിന്ദച്ചാമി ആവശ്യപ്പെട്ടിരിക്കുന്നത്. കൈയില്ലാതെ ജീവിക്കാന്‍ പ്രയാസമാണെന്നും ഗോവിന്ദച്ചാമി ഡിജിപിയോട് പറഞ്ഞു. മാത്രമല്ല, തനിക്ക് ബീഡിവലിക്കുന്ന ശീലമുണ്ട്. ബീഡി കിട്ടാതെ ജയിലില്‍ വലിയ പ്രയാസമനുഭവിക്കുകയാണ്. അതുകൊണ്ട് ജയില്‍ കാന്റീനില്‍നിന്ന് ദിവസേന അഞ്ച് ബീഡിയെങ്കിലും ലഭിക്കാന്‍ ഏര്‍പ്പാടാക്കണമെന്നും ഗോവിന്ദച്ചാമി ആവശ്യപ്പെട്ടു. എന്നാല്‍ ജയിലുകളില്‍ പുകവലി നിരോധിച്ച സാഹചര്യത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്നും ഡിജിപി മറുപടി നല്‍കി.
പത്താം ബ്ലോക്കിലെ തടവുകാരനായ ഗോവിന്ദച്ചാമിയെ ഡിജിപി ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ജയില്‍ ജീവനക്കാരാണ് ഗോവിന്ദച്ചാമിയെ ഡിജിപിക്ക് പരിചയപ്പെടുത്തിയത്.
ചന്ദ്രബോസ് വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിയുന്ന മുഹമ്മദ് നിസാമും ഡിജിപിയെ കണ്ടു. ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്നായിരുന്നു നിസാമിന്റെ ആവശ്യം. ഇപ്പോള്‍ ലഭിക്കുന്ന പരിമിതമായ സൗകര്യങ്ങള്‍ വീര്‍പ്പമുട്ടിക്കുന്നുണ്ടെന്നും മെച്ചപ്പെട്ട സൗകര്യങ്ങള്‍ അനുവദിക്കണമെന്നും നിസാം ആവശ്യപ്പെട്ടു.




Related News

ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ അഗ്നിബാധ
Feb 27

ടൈംസ് ഓഫ് ഇന്ത്യ കെട്ടിടത്തില്‍ അഗ്നിബാധ

ന്യൂഡല്‍ഹി: ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി കെട്ടിടത്തില്‍ വന്‍ അഗ്നിബാധ. ഞായറാഴ്ച പുലര്‍ച്ചെയോടെയാണ്...

Read More
അമ്മയുടെ അസ്ഥികൂടത്തിനൊപ്പം കഴിഞ്ഞ സ്ത്രീ മരിച്ച നിലയിൽ
Feb 27

അമ്മയുടെ അസ്ഥികൂടത്തിനൊപ്പം കഴിഞ്ഞ സ്ത്രീ മരിച്ച നിലയിൽ

ആഗ്ര: അമ്മയുടെ അസ്ഥികൂടത്തിനൊപ്പം ആറു മാസത്തോളം പൊട്ടിപ്പൊളിഞ്ഞ ഒറ്റമുറി വീട്ടില്‍ കഴിഞ്ഞിരുന്ന...

Read More
കടലില്‍ വള്ളം മുങ്ങി ഒൻപത് മരണം
Feb 27

കടലില്‍ വള്ളം മുങ്ങി ഒൻപത് മരണം

ചെന്നൈ: തമിഴ്നാട്ടിലെ തിരിച്ചെന്തുരില്‍ കടലില്‍ വള്ളം മുങ്ങി ഒന്‍പത് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളുടെ...

Read More
ട്രക്ക് അപകടം: 16 മരണം
Feb 26

ട്രക്ക് അപകടം: 16 മരണം

ഷില്ലോങ്: മേഘാലയില്‍ ട്രക്ക് അപകടത്തില്‍ 16 പേര്‍ മരിച്ചു. 50ല്‍ അധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പടിഞ്ഞാറന്‍...

Read More
രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജ് സാധ്യതാ പട്ടികയില്‍
Feb 26

രാഷ്ട്രപതി തെരഞ്ഞെടുപ്പ്: സുഷമാ സ്വരാജ് സാധ്യതാ പട്ടികയില്‍

ന്യൂഡല്‍ഹി: അടുത്ത രാഷ്ട്രപതിയെകുറിച്ചുള്ള പ്രാഥമിക ചര്‍ച്ചകള്‍ നടക്കുമ്പോള്‍ വിദേശ കാര്യമന്ത്രി സുഷമാ...

Read More
നടന്മാര്‍ വീണു മരിച്ച തടാകത്തില്‍ പ്രേതബാധ!
Feb 26

നടന്മാര്‍ വീണു മരിച്ച തടാകത്തില്‍ പ്രേതബാധ!

ബാംഗ്ലൂർ: സിനിമ ചിത്രീകരണത്തിനിടെ നടന്മാര്‍ ഹെലികോപ്ടറില്‍ നിന്നു വീണു മരിച്ച തിപ്പനഗോണ്ടനഹള്ളി വീണ്ടും...

Read More
ചോദ്യക്കടലാസ് ചോര്‍ച്ച: ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി
Feb 26

ചോദ്യക്കടലാസ് ചോര്‍ച്ച: ആര്‍മി റിക്രൂട്ട്‌മെന്റ് പരീക്ഷ റദ്ദാക്കി

മുംബൈ: മഹാരാഷ്ട്ര താനെയിൽ കരസേന റിക്രൂട്ട്‌മെന്റ് പരീക്ഷ ചോദ്യപേപ്പർ ചോർന്നു. ഇന്ന് രാവിലെ ഒമ്പതിന് നടന്ന...

Read More
പ്രഭയുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക ട്രാൻസ്‌ഫർ ചെയ്തതായി കണ്ടെത്തി
Feb 26

പ്രഭയുടെ അക്കൗണ്ടില്‍നിന്ന് വന്‍തുക ട്രാൻസ്‌ഫർ ചെയ്തതായി കണ്ടെത്തി

ബംഗളൂരു: 2015ല്‍ ആസ്ട്രേലിയയിലെ സിഡ്നിയില്‍ കൊല്ലപ്പെട്ട ബംഗളൂരുവിലെ സോഫ്റ്റ്വെയര്‍ എന്‍ജിനീയര്‍ പ്രഭ...

Read More
ഐഎസ് ബന്ധം: രണ്ടു പേർ അറസ്റ്റിൽ
Feb 26

ഐഎസ് ബന്ധം: രണ്ടു പേർ അറസ്റ്റിൽ

വഡോദര: ഭീകരവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള രണ്ടുപേര്‍ ഗുജറാത്തില്‍ അറസ്റ്റിലായി. വസിം, നയിം എന്നീ...

Read More
ജയയുടെ മരണത്തിനെക്കുറിച്ച് ‘വിവരങ്ങൾ’ പങ്കുവച്ച സ്ത്രീ അറസ്റ്റിൽ
Feb 26

ജയയുടെ മരണത്തിനെക്കുറിച്ച് ‘വിവരങ്ങൾ’ പങ്കുവച്ച സ്ത്രീ അറസ്റ്റിൽ

ചെന്നൈ: അപ്പോളോ ആശുപത്രിയിലെ ഡോക്ടർ ആണെന്ന് അവകാശപ്പെട്ട് തമിഴ് ‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.