Newsmill Media

മുൻ ബഹ്റിൻ പ്രവാസി ചികിത്സാ സഹായം തേടുന്നു
10-Jan-2017


മുൻ ബഹ്റിൻ പ്രവാസി ചികിത്സാ സഹായം തേടുന്നു

മനാമ: ദീർഘകാലം ബഹ്‌റിനിൽ വ്യവസായി ആയിരുന്ന ശ്രീധരൻ ശൈലേന്ദ്രൻ ചികിത്സയ്ക്ക് പണമില്ലാതെ വലയുന്നു. 52 വയസ്സുകാരനായ ശ്രീധരൻ   ശൈലേന്ദ്രനാണ്  കരൾ രോഗത്തെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.  കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽ‌സയിലാണിപ്പോൾ ഇദ്ദേഹം. 
1984 മുതൽ 2011 വരെ ബഹ്റിനിലുണ്ടായിരുന്ന ശൈലേന്ദ്രൻ ബിസിനസ്സ് മൂലം ഉണ്ടായ ലക്ഷങ്ങളുടെ കട ബാധ്യത തീർക്കനായി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു. എന്നാൽ കേരളത്തിൽ എത്തിയ ശേഷം സാന്പത്തിക സ്ഥിതി കൂടുതൽ വഷളായി. അതിനിടെ ബഹ്റിനിൽ വെച്ച് ശൈലേന്ദ്രൻ നൽകിയ ചെക്കുകൾ മടങ്ങിയതോടെ ശൈലേന്ദ്രന് പണം കടം നൽകിയിയിരുന്നവർ കേസ് നൽകിയിരുന്നു. ഇപ്പോൾ ശൈലേന്ദ്രന്റെ കിടപ്പാടം വരെ ജപ്തി ഭീഷണിയിലാണ്.
ഇതിനിടെ രക്തസമ്മർദവും ആൾക്കഹോളിക്‌ ഹെപ്പറ്റെറ്റിസും ഇദ്ദേഹം ബാധിച്ചു. സ്കാനിങ്ങിൽ ഇദ്ദേഹത്തിന് സിറോസിസ് ഉണ്ടെന്നും വ്യക്തമായി. കരൾ മാറ്റി വെയ്ക്കുക അല്ലാതെ മറ്റുമാർഗ്ഗങ്ങളില്ലെന്നും അല്ലെങ്കിൽ ഒരു വർഷത്തിൽ കൂടുതൽ അദ്ദേഹം ജീവിക്കുകയില്ലെന്നുമാണ് ഡോക്ടർമാർ പറയുന്നത്. എന്നാൽ നിലവിൽ കുടുംബം കടുത്ത സമാപത്തിക പ്രതിസന്ധിയിൽ ആണെന്നും കൈയ്യിലുള്ള വസ്തുക്കൾ വിറ്റ് ചികിത്സ  നടത്താമെന്നുണ്ടെങ്കിൽ തന്നെയും കാലതാമസം നേരിടുമെന്നും  കുടുംബാംഗങ്ങൾ പറയുന്നു. കരൾ മാറ്റി വെയ്ക്കുന്നതാനായി 25 ലക്ഷം രൂപയാണ് വേണ്ടി വരുന്നത്. ഇനി 19 ലക്ഷം കൂടി ഉണ്ടെങ്കിൽ മാത്രമേ ശാസ്ത്രക്രിയ നടത്താൻ സാധിക്കുകയുള്ളൂ. 
മൂന്നു ആൺ മക്കളാണ് ശൈലേന്ദ്രനുള്ളത്. മൂവരും ബഹ്റിനിലെ ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളാണ്. ഇതിൽ 2013ൽ ഇന്ത്യൻ സ്കൂളിലെ പൂർവ്വവിദ്യാർത്ഥി ആയിരുന്ന ശ്രീനാഥ് ഇപ്പോഴും ബഹ്റിനിലുണ്ട്. ബി.ബി.എ പൂർത്തിയാക്കിയ ശ്രീനാഥ് പിതാവിന്റെ ഇപ്പോഴത്തെ അവസ്ഥയെത്തുടർന്നു തുടർ പഠനം മാറ്റി വെച്ചിരിക്കുകയാണ്. ശ്രീനാഥിന്റെ ഏക വരുമാനം മാത്രമാണ് കുടുംബത്തിനുള്ളത്. 
ശ്രീനാഥിന്റെയും ശ്രീലങ്കയിൽ എൻജിനിയറിങ്ങിന് പഠിച്ചു കൊണ്ടിരുന്ന ഇദ്ദേഹത്തിന്റെ സഹോദരൻ ശ്രീനിഷിന്റെയും സുഹൃത്തുക്കളാണ് ശൈലേന്ദ്രന്റെ ഇപ്പോഴുള്ള ചികിത്സയ്ക്ക് ആവശ്യമായ പണം നൽകി സഹായിക്കുന്നത്. എന്നാൽ ശസ്ത്രക്രിയയ്ക്ക്  വേണ്ട ഭീമമായ തുക കണ്ടെത്താൻ കുടുംബത്തിന് കഴിയുന്നില്ല. ശൈലേന്ദ്രന്റെ മൂന്നാമത്തെ മകൻ ശ്രീകേഷ് നാട്ടിൽ വിദ്യാർത്ഥിയാണ്. വീടും ജപ്തി ഭീഷണിയിലായതോടെ രോഗിയായ താനും ഭാര്യയും മക്കളും എന്ത് ചെയ്യണമെന്നറിയാത്ത അവസ്‌ഥയിലാണ് ശൈലേന്ദ്രനിപ്പോൾ. 

ബാങ്ക് വിവരങ്ങൾ: ശ്രീകേഷ് ശൈലേന്ദ്രൻ, ഫെഡറൽ ബാങ്ക് വള്ളിക്കാവ് ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്: FDRL0001290.

അകൗണ്ട് നന്പർ:  12900100196440.

വിശദ വിവരങ്ങൾ അറിയുവാൻ 97335199809, 9846577769 എന്നീ ഫോൺ നന്പറുകളിലും  ബന്ധപ്പെടാം.
Related News

ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കാതെ സാന്റോ യാത്രയായി
Nov 14

ശസ്ത്രക്രിയയ്ക്ക് കാത്തു നിൽക്കാതെ സാന്റോ യാത്രയായി

കൊച്ചി: ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സഹായം വാങ്ങാതെ സാന്റോ (14 ) വേദനകളില്ലാത്ത ലോകത്തേക്ക്...

Read More
ബഹറിനിൽ ജോലി ചെയ്യുന്ന യുവതിയുടെ മകൾക്ക് അപൂർവ്വ രോഗം
Sep 05

ബഹറിനിൽ ജോലി ചെയ്യുന്ന യുവതിയുടെ മകൾക്ക് അപൂർവ്വ രോഗം

മനാമ : അപൂർ‍വമായ ഉദര രോഗം ബാധിച്ച മൂന്ന് വയസ്സുകാരിയുടെ ജീവൻ രക്ഷിക്കാൻ കെ.എം.സി.സി കൈകോർ‍ക്കുന്നു. കോഴിക്കോട്...

Read More
രോഗശയ്യയിലായ മലയാളി സുമനസ്സുകളുടെ സഹായം തേടുന്നു
Jun 26

രോഗശയ്യയിലായ മലയാളി സുമനസ്സുകളുടെ സഹായം തേടുന്നു

മനാമ: കുടുംബം പോറ്റാൻ ബഹ്റിനിൽ ജോലിക്കെത്തിയ മലയാളി രോഗ ശയ്യയിൽ. ബഹ്റിനിൽ ടൈലറായി ജോലി ചെയ്യുന്ന മലപ്പുറം കൊടുവായൂർ...

Read More
ക്യാന്‍സർ ചികിത്സയ്ക്ക് വകയില്ലാതെ പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മ
May 04

ക്യാന്‍സർ ചികിത്സയ്ക്ക് വകയില്ലാതെ പിഞ്ചു കുഞ്ഞുങ്ങളുടെ അമ്മ

ലക്ഷ്മി   കൊച്ചി: ക്യാന്‍സർ ചികിത്സയ്ക്ക് വകയില്ലാതെ ഒന്നര വയസ്സുകാരി മകളുടെയും, പതിനൊന്ന് വയസുള്ള മകന്റെയും...

Read More
ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സാ സഹായം തേടുന്നു
Sep 13

ബ്രെയിൻ ട്യൂമർ ബാധിച്ച പ്രവാസി ചികിത്സാ സഹായം തേടുന്നു

മനാമ: റിഫയിൽ വീട്ട് ഡ്രൈവർ ആയി ജോലി ചെയ്തിരുന്ന തിരുവന്തപുരം തുളിക്കോട്  സ്വദേശി അബ്ദുൾ അസീസ് അൻസാരി ബ്രെയിൻ ട്യൂമർ...

Read More
മനുവിന് വേണം സു:മനസ്സുകളുടെ സഹായം
Sep 07

മനുവിന് വേണം സു:മനസ്സുകളുടെ സഹായം

വെള്ളരിക്കുണ്ട്: കാസർഗോഡ്‌ ജില്ലയിലെ വെള്ളരിക്കുണ്ട്- മാലോം സ്വദേശി മനു എന്ന ചെറുപ്പകാരന്‍ കഴിഞ്ഞ 6 വര്‍ഷമായി...

Read More
രണ്ടു വൃക്കയും തകരാറിലായ മുൻ പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നു
Sep 06

രണ്ടു വൃക്കയും തകരാറിലായ മുൻ പ്രവാസി സുമനസ്സുകളുടെ സഹായം തേടുന്നു

മനാമ: മുൻ പ്രവാസിയും, ബഹ്‌റിൻ‍ അസ്രി ഷിപ്‌ യാർ‍ഡിൽ‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയിലെ ദിഗേഷിന്റെ സഹോദരീ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.