Newsmill Media

ദൈഹ് സ്‌ഫോ­ടനം: മൂ­ന്ന്­ പേ­രു­ടെ­ വധശി­ക്ഷ ശരി­വെ­ച്ചു­
10-Jan-2017


ദൈഹ് സ്‌ഫോ­ടനം: മൂ­ന്ന്­ പേ­രു­ടെ­ വധശി­ക്ഷ ശരി­വെ­ച്ചു­

നാമ: ദൈഹിൽ സ്ഫോടനം നടത്തി ഒരു യു.എ.ഇ സൈനികനേയും, രണ്ടു പോലീസുകാരെയും കൊലപ്പെടുത്തിയ കേസിൽ മൂന്ന് പ്രതികളുടെ വധശിക്ഷ പരമോന്നത കോടതി ശരിവെച്ചു. 2014 മാർച്ച് 3നായിരുന്നു സംഭവം. സ്ഫോടകവസ്തു ഇവിടെ സ്ഥാപിച്ച ശേഷം ഉദ്യോഗസ്ഥരെ ഇവിടെ എത്തിച്ച് ഇവർ സ്ഫോടനം നടത്തുകയായിരുന്നു. സ്‌ഫോടനത്തിൽ യു.എ.ഇ ആർമി ഉദ്യോഗസ്ഥരായ ലഫ്‌നന്റ് കേണൽ താരിഖ് മുഹമ്മദ് അൽ സഹി, പോലീസുകാരായ മുഹമ്മദ് റസ്ലാൻ, അമർ അബ്ദു അലി മുഹമ്മദ് എന്നിവർ കൊല്ലപ്പെട്ടിരുന്നു.

കേസിൽ ആകെ എട്ട് പേരാണ് പ്രതികളായി ഉളളത്. കസ്റ്റഡിയിൽ തന്നെ കഴിയുന്ന ബാക്കി അഞ്ച് പേരുടെ കേസ് ക്രിമിനൽ കോടതിയ്ക്ക്
കൈമാറി. ഭരണഘടനാവിരുദ്ധമായി തീവ്രവാദസംഘം രൂപീകരിക്കുക, ഔദ്യഗികസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുക, സ്വന്തം ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി സ്ഫോടനം നടത്തുക, പൊതുമുതൽ നശിപ്പിക്കുക തുടങ്ങിയവയാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ. മറ്റു
ള്ളവരെ സംഘത്തിൽ ചേർക്കുവാനും, സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമം അഴിച്ചു വിടാനും പ്രതികൾ ശ്രമിച്ചിരുന്നു. 

കേസ് പരിശോധിച്ച ഹൈ ക്രിമിനൽ കോടതി മൂന്ന് പേർക്ക് വധശിക്ഷയും മറ്റുള്ളവർക്ക് തടവ് ശിക്ഷയുമാണ് വിധിച്ചിരുന്നത്. ഇതിൽ ജയിൽ വാസമനുഭവിക്കുന്നവരിൽ ചിലരുടെ ശിക്ഷ സ്വന്തം രാജ്യത്തായിരിക്കും അനുഭവിക്കുക. വധശിക്ഷ ഒഴിവാക്കാനായാണ് പ്രതികൾ അപ്പീൽ കോടതിയെ സമീപിച്ചത്. അപ്പീൽ കോടതിയും വിധി ശരിവെച്ചതോടെ കേസ് പരമോന്നത കോടതിയിലെത്തുകയായിരുന്നു. ബഹ്‌റിൻ നിയമമനുസരിച്ച് വധശിക്ഷ പരമോന്നത കോടതി സ്വയമേവ പരിശോധിക്കും. തുടർന്ന് ആദ്യം വിധി റദ്ദാക്കിയ കോടതി അപ്പീൽ കോടതിയോട് കേസ് പുനഃപരിശോധിക്കാൻ ആവശ്യപ്പെട്ടു. രണ്ടാമതും പരിശോധിച്ച ശേഷം എല്ലാ തെളിവുകളുടെയും അടിസ്ഥാനത്തിൽ മൂന്ന് പേരുടെ വധശിക്ഷയും, മറ്റുള്ളവരുടെ തടവും വീണ്ടും ഉറപ്പാക്കി. ഇതേ തുടർന്നാണ് പരമോന്നത കോടതി ശിക്ഷ ശരി വെച്ചത്.
Related News

സ്‌കൂൾ ബസ് മാറിവന്നത് രക്ഷിതാക്കളെ പരിഭ്രാന്തിയിലാഴ്‌ത്തി
Mar 01

സ്‌കൂൾ ബസ് മാറിവന്നത് രക്ഷിതാക്കളെ പരിഭ്രാന്തിയിലാഴ്‌ത്തി

മനാമ : സാധാരണ സ്‌കൂൾ ബസ് വരുന്ന സമയത്തു കുട്ടികളെ എടുക്കാനായി മറ്റൊരു ബസ് ജുഫൈറിൽ എത്തിയത് രക്ഷിതാക്കളെ...

Read More
ബർഹാമ സംഭവത്തിൽ ശിക്ഷ കാലാവധി വെട്ടിക്കുറച്ചു
Mar 01

ബർഹാമ സംഭവത്തിൽ ശിക്ഷ കാലാവധി വെട്ടിക്കുറച്ചു

മനാമ : ബർഹാമയിൽ രണ്ട് വാട്ടർ ടാങ്കുകൾക്ക് തീ വെച്ച സംഭവത്തിൽ പ്രതികളായ മൂന്നു പേരുടെ ജയിൽ ശിക്ഷ വെട്ടിക്കുറച്ചു....

Read More
ശൗചാലയങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം തള്ളി
Mar 01

ശൗചാലയങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം തള്ളി

മനാമ : രാജ്യത്തെ പൊതു ശൗചാലയങ്ങൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള നിർദ്ദേശം എം.പിമാർ തള്ളി. 2006ലെ 33ാം നിയമം ഭേദഗതി...

Read More
ഇറാനിൽ തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഹർജി
Mar 01

ഇറാനിൽ തടവിലായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ ഹർജി

മനാമ : ഇറാനിൽ തടവിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളെ എത്രയും പെട്ടെന്ന് മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കുടുംബങ്ങൾ...

Read More
12കാരിയുടെ മരണം : ഡോക്ടർമാർക്ക് തടവ്
Mar 01

12കാരിയുടെ മരണം : ഡോക്ടർമാർക്ക് തടവ്

മനാമ : ചികിത്സാ പിഴവ് മൂലം 12കാരിയായ പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതികളായ രണ്ട് ഡോക്ടർമാർക്ക് കോടതി ആറു മാസം...

Read More
ട്രാ­ഫിക് സി­ഗ്നലു­കളി­ലെ­ യെല്ലോ­ ബോ­ക്സ് പരിധി ലംഘി­ക്കു­ന്നവർ­ക്ക് കനത്ത പിഴ
Mar 01

ട്രാ­ഫിക് സി­ഗ്നലു­കളി­ലെ­ യെല്ലോ­ ബോ­ക്സ് പരിധി ലംഘി­ക്കു­ന്നവർ­ക്ക് കനത്ത പിഴ

മനാമ : ട്രാഫിക് സിഗ്നലുകളിൽ വരച്ചിട്ടുള്ള യെല്ലോ ബോക്സുകളിൽ വാഹനം കയറ്റി നിർത്തുന്നവർക്ക് പിഴ ചുമത്തുമെന്ന് ഗതാഗത...

Read More
ജിസിസിയിലെ ആദ്യത്തെ ജൂനിയർ ബാൻഡ് വേദിയിലെത്തി
Mar 01

ജിസിസിയിലെ ആദ്യത്തെ ജൂനിയർ ബാൻഡ് വേദിയിലെത്തി

രാജീവ് വെള്ളിക്കോത്ത് മനാമ : ഐസ്ക്രീമും ചോക്ലേറ്റും കളിപ്പാട്ടവും പിടിക്കുന്ന കുഞ്ഞുകൈകളിൽ ബ്യൂഗിളും ഡ്രംസ്...

Read More
തീ­വ്രവാ­ദ പ്രവർ­ത്തനം;  മൂ­ന്ന് പേ­ർ­ക്ക് ജയിൽ ശി­ക്ഷ
Feb 28

തീ­വ്രവാ­ദ പ്രവർ­ത്തനം; മൂ­ന്ന് പേ­ർ­ക്ക് ജയിൽ ശി­ക്ഷ

മനാമ : സരയാ അൽ അഷ്താർ (അൽ അഷ്താർ ബ്രിഗേഡ്സ്) എന്ന തീവ്രവാദ സംഘടനയിൽ ചേർന്ന് പ്രവർത്തിച്ച മൂന്ന് പേർക്ക് ജയിൽ ശിക്ഷ....

Read More
പ്രധാ­നമന്ത്രി­ ഖത്തർ സന്ദർ­ശി­ക്കും
Feb 28

പ്രധാ­നമന്ത്രി­ ഖത്തർ സന്ദർ­ശി­ക്കും

മനാമ : പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഉടൻ തന്നെ ഖത്തർ സന്ദർശിക്കും. കഴിഞ്ഞ ദിവസം ഗുദൈബിയിയിൽ നടന്ന...

Read More
ഇസാ­ കാ­സിം  പ്രതി­യാ­യ കേ­സിൽ വി­ധി­ പറയു­ന്നത്  നീ­ട്ടി­വെ­ച്ചു­
Feb 28

ഇസാ­ കാ­സിം പ്രതി­യാ­യ കേ­സിൽ വി­ധി­ പറയു­ന്നത് നീ­ട്ടി­വെ­ച്ചു­

മനാമ : വിവാദ പുരോഹിതൻ ഇസാ കാസിം പ്രതിയായ കേസിൽ വിധി പറയുന്നത് ഹൈ ക്രമിനൽ കോർട്ട് നീട്ടിവെച്ചു. കള്ളപ്പണം വെളുപ്പിക്കൽ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.