Newsmill Media

പ്രവാ­സി­ ഭാ­രതീ­യ ദി­വസിൽ ബഹ്റിൻ പ്രാ­തി­നി­ധ്യം വർദ്­ധി­ച്ചു­
11-Jan-2017


പ്രവാ­സി­ ഭാ­രതീ­യ ദി­വസിൽ ബഹ്റിൻ പ്രാ­തി­നി­ധ്യം വർദ്­ധി­ച്ചു­

മനാമ:  ബംഗളൂരുവിൽ സമാപിച്ച പ്രവാസി ഭാരതീയ ദിവസിൽ ബഹ്റിനിൽ നിന്നുള്ള പ്രതിനിധികളുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് കൂടിയെങ്കിലും സംഘാംഗങ്ങൾക്ക് ഏകോപനമില്ലാത്തത് പലപ്പോഴും പരസ്പരം കാണുന്നതിനും വേദിയിൽ ഒത്തൊരുമിച്ച് ഇരിക്കുന്നതിന് പോലും കഴിയാതായി. പലരും സമ്മേളന നഗരിയിലേയ്ക്ക് നേരിട്ട് എത്തുകയും അവിടെ രജിസ്റ്റർ ചെയ്യുകയുമായിരുന്നു. അതുകൊണ്ടുതന്നെ ഭക്ഷണ ഇടവേളയിലോ വേദിയിലെ ആൾക്കൂട്ടത്തിനിടയിലോ ആയിരുന്നു ബഹ്റിൻ പ്രതിനിധികൾ തമ്മിൽ കണ്ടത് പോലും. എങ്കിലും ബഹ്റിന്റെ പേര് വേദിയിൽ പ്രഖ്യാപിച്ചപ്പോൾ ഉണ്ടായ ഉയർന്ന കരഘോഷം ബഹ്റിനിൽ നിന്നുള്ള പ്രതിനിധികളുടെ സംഘബലം എടുത്തുകാട്ടുന്നതായിരുന്നു. 

വിവിധ സംഘടനകളെ പ്രതിനിധീകരിച്ചും പുരസ്‌കാര ജേതാവ് വി.കെ രാജ ശേഖരൻ പിള്ളയുമായി അടുപ്പമുള്ളവരുമായി നിരവധി പേരാണ് ബംഗളൂരുവിലേയ്ക്ക് എത്തിച്ചേർന്നത്. രണ്ട് ദിവസം മുന്പേ അദ്ദേഹത്തിന് പുരസ്കാരം ലഭിക്കുമെന്നുള്ള സൂചന ഉണ്ടായിരുന്നു. ആദ്യ ദിവസം സമ്മേളന വേദിയിൽ എത്തിച്ചേർന്നപ്പോൾ തന്നെ അദ്ദേഹത്തിന് വി.ഐ.പി പരിഗണനയാണ് ലഭിച്ചത്. ഇന്ത്യയിലെയും പ്രവാസ ലോകത്തെയും നിരവധി മാധ്യമങ്ങൾ അദ്ദേഹത്തിന്റെ അഭിമുഖം അടക്കം എടുത്തിരുന്നു. ഇന്നലെ ഉച്ചയോടെ പ്രോട്ടോക്കോൾ ഓഫീസർ അവാർഡ് ദാനത്തിന്റെ റിഹേഴ്‌സൽ നടത്താൻ ക്ഷണിച്ചപ്പോൾ മാത്രമാണ് ഔദ്യോഗികമായി എല്ലാവരും വിവരമറിഞ്ഞത്. തുടർന്ന് ബഹ്റിൻ പ്രവാസികൾ എല്ലാവരും സന്തോഷം പങ്കിട്ടു. അവാർഡ് ദാന ചടങ്ങിന് ശേഷം രാജശേഖരൻ പിള്ളയ്ക്ക് അഭിനന്ദന പ്രവാഹമായിരുന്നു. പൂച്ചെണ്ടുകൾ നൽകിയും മധുര പലഹാരങ്ങൾ വിതരണം ചെയ്തും ബഹ്റിൻ മലയാളികളും ആഹ്ലാദം പങ്കു െവച്ചു. പുരസ്‌കാര വിതരണ സമയത്തും അതിന് ശേഷവും ബഹ്റിൻ ഇന്ത്യൻ എംബസി അധികൃതർ മാത്രം ഉണ്ടായില്ല എന്നൊരു പരാതിയും ബഹ്റിനിൽ നിന്നെത്തിയ പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

അബുദബിയിലെ ഇന്ത്യ സോഷ്യൽ സെന്റർ, സിംഗപ്പൂർ ഇന്ത്യൻ അസോസിയേഷൻ, എന്നീ പ്രവാസി കൂട്ടായ്മകളും ഖത്തറിലെ ദോഹ ബാങ്ക് സി.ഇ.ഒയും പാലക്കാട്ട് വേരുകളുള്ള ഡോ. ആർ. സീതാറാമും അവാർഡ് ഏറ്റുവാങ്ങിയവരിൽ ഉൾപ്പെടുന്നു.

മറ്റ് ജേതാക്കൾ:ഡോ. ഗൊറൂർകൃഷ്ണ ഹരിനാഥ് (ഓസ്ട്രേലിയ), ആന്റെർപ് ഇന്ത്യൻ അസോസിയേഷൻ (ബെൽജിയം), നസീർ അഹമ്മദ് മുഹമ്മദ് സക്കരിയ (ബ്രൂണെ), മുകുന്ദ് ബികുബായ് പുരോഹിത് (കാനഡ), നളിൻകുമാർ സുമൻലാൽ കോതാരി (ഡിജിബോട്ടി), വിനോദ് ചന്ദ്ര പട്ടേൽ (ഫിജി), രഘുനാഥ് മാരീ അന്തോനിൻ മാനറ്റ് (ഫ്രാൻസ്), ഡോ. ലായെൽ ആൻസൺ ഇ. ബെസ്റ്റ് (ഇസ്രായേൽ), ഡോ. സന്ദീപ് കുമാർ ടാഗോർ (ജപ്പാൻ), ആരിഫുൽ ഇസ്ലാം (ലിബിയ), ഡോ. മുനിയാണ്ടി തന്പിരാജ (മലേഷ്യ), പ്രവിന്ദ് കുമാർ ജുഗ്നാഥ് (മൗറീഷ്യസ്), പോർച്ചുഗീസ് പ്രധാനമന്ത്രി അന്റോണിയോ ലൂയിസ് സാന്റോസ് ഡാ കോസ്റ്റ, സീനത്ത് മസറത്ത് ജാഫ്റി (സൗദി അറേബ്യ), ഡോ. കാറാനി ബലരാമൻ സഞ്ജീവി (സ്വീഡൻ), സുശീൽകുമാർ സറാഫ് (തായ്ലന്റ്്), വിൻസ്റ്റൺ ചന്ദർബാൻ ദൂകിരൻ (ട്രിനിഡാഡ്), വാസുദേവ് ഷംദാസ് ഷ്രോഫ് (യുഎഇ), ബ്രീട്ടീഷ് പാർലമെന്റ് മുൻ എംപി പ്രിതി പട്ടേൽ, നീന ഗിൽ (യുകെ), ഹരിബാബു ബിൻഡാൽ (അമേരിക്ക), ഡോ. ഭരത് ഹരിദാസ് ബരായ് (അമേരിക്ക), അമേരിക്കയിലെ േസ്റ്ററ്റ് ഡിപ്പാർട്ടുമെന്റ് അസി. സെക്രട്ടറി നിഷ ദേശായ് ബിസ്വാൾ, ഡോ. മഹേഷ് മത്തേ (അമേരിക്ക), രമേശ് ഷാ (അമേരിക്ക), ഡോ. സന്പത് കുമാർ ഷിദർമപ ശിവംഗി (അമേരിക്ക).

ഉപരാഷ്ര്‌ടപതി ഹമിദ് അൻസാരി അദ്ധ്യക്ഷനും കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സ്വപൻദാസ് ഗുപ്ത എം.പി, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി ഡോ. എസ്. ജയശങ്കർ, ആഭ്യന്തര സെക്രട്ടറി രാജീവ് മെഹ്റിഷി, മുൻ അമേരിക്കൻ അംബാസിഡർ സതീഷ് ചന്ദ്ര, പെപ്സികൊ സി.ഇ.ഒ ഇന്ദ്ര നൂയി, മലയാളി വ്യവസായിയും ലുലു ഗ്രൂപ്പ് എംഡിയുമായ എം.എ യൂസഫലി, ആന്ദർ രാഷ്ട്രീയ സഹയോഗ് പരിഷത് സെക്രട്ടറി ശ്യാം പരന്ദെ, വിദേശകാര്യ സെക്രട്ടറി ധ്യാനേശ്വർ എം. മുളേ എന്നിവർ ഉൾപ്പെട്ട ജൂറിയാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്.
Related News

ബഹ്‌റി­നിൽ പാ­ർ­ക്കിംഗ് ഫീസ് ഇരട്ടി­യാ­ക്കു­ന്നു­
Jan 16

ബഹ്‌റി­നിൽ പാ­ർ­ക്കിംഗ് ഫീസ് ഇരട്ടി­യാ­ക്കു­ന്നു­

മനാമ : ബഹ്‌റിനിലെ പബ്ലിക് പാർക്കിംഗ് ഫീസ് അടുത്ത മാസത്തോടെ ഇരട്ടിയാകുമെന്ന് ആഭ്യന്തര മന്ത്രി ലഫ്‌നന്റ് ജനറൽ...

Read More
സന്ദർശക വിസയിലെത്തിയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു
Jan 16

സന്ദർശക വിസയിലെത്തിയ സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു

മനാമ : സന്ദർശക വിസയിൽ ബഹ്‌റിനിലെത്തിയ മലയാളി സ്ത്രീ ഹൃദയാഘാതം മൂലം മരിച്ചു. മക്കളോടൊപ്പം താമസിക്കുന്നതിനായി എത്തിയ...

Read More
നോർത്തേൺ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ തീപിടുത്തം
Jan 16

നോർത്തേൺ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ തീപിടുത്തം

മനാമ : ആലിയിലുള്ള നോർത്തേൺ മുനിസിപ്പാലിറ്റി കെട്ടിടത്തിൽ തീപിടുത്തം. ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായത്....

Read More
സലാഖിൽ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു
Jan 16

സലാഖിൽ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു

മനാമ : സലാഖിലെ ബി.ഐ.സി റോഡിലുണ്ടായ വാഹനാപകടത്തിൽ യുവാവ് കൊല്ലപ്പെട്ടു. പ്രസാദ് ബന്ദോദ്കർ (28) ആണ് മരിച്ചത്. ജംഗ്ഷനിലെ...

Read More
ബഹ്‌റിനിൽ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു
Jan 16

ബഹ്‌റിനിൽ ഹൃദയാഘാതം മൂലം തൊഴിലാളി മരിച്ചു

മനാമ : ബഹ്‌റിനിലെ നുവൈദ്രത്തിനു സമീപം സമരത്തിൽ പങ്കെടുത്തു കൊണ്ടിരുന്ന ഇന്ത്യൻ തൊഴിലാളി ഹൃദയാഘാതം...

Read More
ദൈഹ് സ്ഫോടനം : മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി
Jan 16

ദൈഹ് സ്ഫോടനം : മൂന്നുപേരുടെ വധശിക്ഷ നടപ്പാക്കി

മനാമ : ദൈഹിൽ ബോംബ് സ്ഫോടനം നടത്തി മൂന്നു പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ കേസിൽ ബഹ്‌റിനിൽ മൂന്നു പേരുടെ വധശിക്ഷ...

Read More
ഏക സി­വി­ൽ‍­കോ­ഡ്, വി­മാ­ന നി­രക്ക്:  കെ­.എം.സി­.സി­ സംഘം നി­വേ­ദനം നൽ‍­കി­
Jan 16

ഏക സി­വി­ൽ‍­കോ­ഡ്, വി­മാ­ന നി­രക്ക്: കെ­.എം.സി­.സി­ സംഘം നി­വേ­ദനം നൽ‍­കി­

മനാമ : ഏക സിവിൽ‍കോഡ് സംബന്ധിച്ച് ന്യൂനപക്ഷങ്ങൾ‍ക്കിടയിൽ‍ ഉണ്ടായിട്ടുള്ള ആശങ്കകൾ‍ അകറ്റുക, പ്രവാസികളെ...

Read More
ഓഫ് ക്യാമ്പസു­കൾ നി­ർ­ത്തലാ­ക്കി­യ വി­ഷയം പു­നഃപരി­ശോ­ധി­ക്കും: വി­.കെ­ സിംഗ്
Jan 16

ഓഫ് ക്യാമ്പസു­കൾ നി­ർ­ത്തലാ­ക്കി­യ വി­ഷയം പു­നഃപരി­ശോ­ധി­ക്കും: വി­.കെ­ സിംഗ്

മനാമ : പ്രവാസലോകത്തെ ഓഫ് ക്യാന്പസുകൾ നിർത്തലാക്കിയത് അടിയന്തിരമായി പുനഃപരിശോധിക്കുമെന്നും പ്രവാസി വിദ്യാർത്ഥികൾ...

Read More
ബഹറിനിൽ കൊല്ലപ്പെട്ടത് തടവുപുള്ളികളെന്ന അടിസ്‌ഥാനരഹിതമായ വാർത്തകൾ പരക്കുന്നു
Jan 15

ബഹറിനിൽ കൊല്ലപ്പെട്ടത് തടവുപുള്ളികളെന്ന അടിസ്‌ഥാനരഹിതമായ വാർത്തകൾ പരക്കുന്നു

മനാമ : ബഹറിനിൽ കഴിഞ്ഞ ദിവസം ജയിൽ ചാടിയ തടവ് പുള്ളികളെ വെടിവച്ചു കൊന്നുവെന്നും അതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ...

Read More
ബഹ്‌റൈൻ; അമിതവില ഈടാക്കൽ: അധികൃതരുടെ വീഴ്ച
Jan 15

ബഹ്‌റൈൻ; അമിതവില ഈടാക്കൽ: അധികൃതരുടെ വീഴ്ച

മനാമ: ബഹറിൻ കൺസ്യുമർ പ്രൊട്ടക്ഷൻ ഡയറക്ടേറ്റിനെതിരെ അബ്ദുൽ ഹമീദ് അൽ നജ്ജാർ. ഡയറക്ടറേറ്റിന്റെ അശ്രദ്ധയാണ്...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.