Newsmill Media

കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണം: ബഹ്റിനിലെ സംഘടനകൾ അനുശോചിച്ചു
11-Jan-2017


കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണം: ബഹ്റിനിലെ സംഘടനകൾ അനുശോചിച്ചു

മനാമ: പ്രമുഖ പണ്ധിതനും കേരള ഹജ്ജ് കമ്മിറ്റി ചെയർമാനുമായ കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ ബഹ്റിനിലെ വിവിധ സംഘടനകൾ അനുശോചിച്ചു. 

കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ സമസ്ത ബഹ്റിൻ‍ നേതാക്കൾ‍ അനുശോചിച്ചു. കഴിഞ്ഞ നാലു പതിറ്റാണ്ടു കാലമായി സമസ്തക്കും മുസ്ലിം കേരളത്തിനും നൽ‍കിയ സംഭാവനകൾ അതുല്യമാണെന്നും  മത − ഭൗതിക മേഖലകളിൽ ഒരുപോലെ തിളങ്ങിയ അദ്ദേഹത്തിന്‍റെ പാണ്ധിത്യവും കർമ കുശലതയും സമസ്തക്കും സമുദായത്തിനും തീരാനഷ്ടമാണെന്ന് സമസ്ത ബഹ്റിൻ പ്രസിഡണ്ട് സയ്യിദ് ഫഖ്റുദ്ധീൻ‍ കോയ തങ്ങൾ, സെക്രട്ടറി എസ്.എം അബ്ദുൽ വാഹിദ്, ട്രഷറർ വി.കെ കുഞ്ഞഹമ്മദ് ഹാജി എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

കോട്ടുമല ബാപ്പു മുസ്്ലിയാരുടെ നിര്യാണത്തിൽ ഐ.സി.എഫ് ബഹ്റിൻ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പരേതന്റെ പേരിൽ സെൻട്രൽ ആസ്ഥാനങ്ങളിൽ വ്യാഴാഴ്ച മയ്യിത്ത് നിസ്്കാരം സംഘടിപ്പിക്കാനും പ്രാർത്ഥന മജ്ലിസ് നടത്താനും തീരുമാനിച്ചു. കെ.സി സൈനുദ്ധീൻ സഖാഫി അദ്ധ്യക്ഷത വഹിച്ചു. അബൂബക്കർ ലത്തീഫി, സുലൈമാൻ ഹാജി, മമ്മുട്ടി മുസ്്ലിയാർ, ഉസ്മാൻ സഖാഫി, ഹകീം സഖാഫി കിനാലൂർ, അശ്റഫ് ഇഞ്ചിക്കൽ, വി പി കെ അബൂബക്കർ ഹാജി, സലാം മുസ്്ലിയാർ കോട്ടക്കൽ, ഇസ്മാഈൽ മിസ്ബാഹി തുടങ്ങിയവർ സംബസിച്ചു.

കടമേരി റഹ്്മാനിയ സ്ഥാപനങ്ങളടക്കമുള്ള നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു പുറമെ,  കേരളത്തിനകത്തും പുറത്തും മത−ഭൗതിക വിദ്യാഭ്യാസ പദ്ധതികൾ‍ക്കു ചുക്കാൻ പിടിച്ചിരുന്ന ശൈഖുനായുടെ മരണം സമുദായത്തിന് കനത്ത നഷ്ടമാണെന്ന്  കടമേരി റഹ്്മാനിയ അറബിക് കോളേജ് ബഹ്റിൻ കമ്മറ്റിയും റഹ്്മാനീസ് ബഹ്റിൻ ചാപ്റ്ററും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

സമുദായത്തിൽ ഐക്യം ഉണ്ടാക്കാനും വൈജ്ഞാനിക മേഖലയിൽ സേവനങ്ങൾ നൽകാനും മുന്നിട്ടിറങ്ങുകയും ചെയ്ത കോട്ടുമലബാപ്പു മുസ്ലിയാരുടെ നിര്യാണത്തിൽ  ഫ്രണ്ട്സ് അസോസിയേഷൻ അനുശോചിച്ചു. അഭിപ്രായ വ്യത്യാസങ്ങൾക്കും വിയോജിപ്പുകൾ‍ക്കുമെല്ലാംഅതീതമായി സംഘടനകളും നേതാക്കളും തമ്മിലുള്ള പരസ്പര ബന്ധം നിലനിർത്തുന്നതിന് സവിശേഷശ്രദ്ധ പതിപ്പിക്കുകയും ചെയ്ത പണ്ധിതനായിരുന്നു അദ്ദേഹം എന്ന ഫ്രന്റ്‌സ് അനുസ്‌മ
രിച്ചു. സമൂഹത്തിനു ദിശാബോധം നൽകാനും അവർക്കെതിരെ വരുന്ന ഗൂഢ നീക്കങ്ങളെ നേരിടാനും കഴിയുന്ന പണ്ധിതനിരയിലെ ഒരാൾകൂടി നഷ്ടപ്പെട്ടിരിക്കുന്നുവെന്നും  അദ്ദേഹത്തെ പോലുള്ളവരുടെ വിയോഗം സൃഷ്‌ടിക്കുന്ന വിടവുകൾ അപരിഹാര്യമാണെന്നും ഫ്രന്റ്‌സ് ഭാരവാഹികൾ ഇറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.




Related News

ബഹ്‌റിന് കേ­രളവു­മാ­യി­ സഹസ്രാ­ബ്ദങ്ങളു­ടെ­ ബന്ധം
Feb 27

ബഹ്‌റിന് കേ­രളവു­മാ­യി­ സഹസ്രാ­ബ്ദങ്ങളു­ടെ­ ബന്ധം

മനാമ: ബഹ്‌റി­നും കേ­രളവും ചരി­ത്രപരമാ­യി­ ആയി­രക്കണക്കിന് വർ­ഷങ്ങളു­ടെ­ ബന്ധമു­ണ്ടെ­ന്ന്...

Read More
കേ­രളത്തിൽ പോ­ലീസ് സേ­നയു­ടെ­  എണ്ണം അപര്യാ­പ്തം: മുൻ ഡി­.ജി­.പി
Feb 27

കേ­രളത്തിൽ പോ­ലീസ് സേ­നയു­ടെ­ എണ്ണം അപര്യാ­പ്തം: മുൻ ഡി­.ജി­.പി

മനാമ: കേ­രളത്തി­ലെ­ കു­റ്റകൃ­ത്യങ്ങളു­ടെ­യും കു­റ്റവാ­ളി­കളു­ടെ­യും എണ്ണം വർ­ദ്ധി­ച്ചു­...

Read More
മെഡിക്കൽ അശ്രദ്ധ: ബഹ്റൈനിൽ പാർലമെന്ററി സമിതിയുടെ പരിശോധന
Feb 27

മെഡിക്കൽ അശ്രദ്ധ: ബഹ്റൈനിൽ പാർലമെന്ററി സമിതിയുടെ പരിശോധന

മനാമ: രാജ്യത്തെ ആരോഗ്യ സ്ഥാപനങ്ങളുടെ സേവങ്ങൾ മികച്ചതാക്കുന്നതിനും പോരായ്മകൾ മനസിലാക്കുന്നതിനുമായി പാർലമെന്ററി...

Read More
ബഹ്‌റൈൻ : 'ചില രാജ്യക്കാർക്ക് വിസ നൽകാനുള്ള തീരുമാനം പുനഃ പരിശോധിക്കണം'
Feb 27

ബഹ്‌റൈൻ : 'ചില രാജ്യക്കാർക്ക് വിസ നൽകാനുള്ള തീരുമാനം പുനഃ പരിശോധിക്കണം'

മനാമ: രാജ്യത്തിനകത്ത് ഇടയ്ക്കിടെ അസന്മാർഗ്ഗിക പ്രവൃത്തികളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ചില രാജ്യക്കാർക്കു വിസ...

Read More
ബഹ്റൈനിൽ തീവ്രവാദി ആക്രമണം അഞ്ചു പോലീസുകാർക്ക് പരിക്ക്
Feb 27

ബഹ്റൈനിൽ തീവ്രവാദി ആക്രമണം അഞ്ചു പോലീസുകാർക്ക് പരിക്ക്

മനാമ: സതേൺ ഗവെർണറേറ്റിൽ ഇന്നലെ നടന്ന തീവ്രവാദി ആക്രമണത്തിൽ അഞ്ചു പോലീസുകാർക്ക് പരിക്ക്. ജൗ വില്ലേജിന് സമീപം...

Read More
ബഹ്റൈനിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
Feb 26

ബഹ്റൈനിൽ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ

മനാമ: ബഹ്റിനിലെ ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തു വരിക യായിരുന്ന കോഴിക്കോട് വടകര സ്വദേശി മീത്തലെ വീട്ടിൽ രാജേഷിനെ (39)...

Read More
ജനാധിപത്യം നീങ്ങുന്നത് അപകടകരമായ  അവസ്ഥയിലേയ്ക്ക് : സക്കറിയ
Feb 26

ജനാധിപത്യം നീങ്ങുന്നത് അപകടകരമായ അവസ്ഥയിലേയ്ക്ക് : സക്കറിയ

മനാമ: ജനാ­­­ധി­­­പത്യ ഇന്ത്യയിൽ പൗ­­­രന്മാർ തെ­­­രഞ്ഞെ­­­ടു­­­ക്കു­­­ന്ന...

Read More
ബഹ്റൈനിൽ വാ­ഹന ഉടമകൾ­ക്ക് മഴ സമ്മാനിച്ചത് കനത്ത നഷ്ടം
Feb 26

ബഹ്റൈനിൽ വാ­ഹന ഉടമകൾ­ക്ക് മഴ സമ്മാനിച്ചത് കനത്ത നഷ്ടം

മനാമ: രാജ്യത്ത് ദി­വസങ്ങളായി പെ­യ്ത മഴയിൽ ഏറ്റവും കൂ­ടു­തൽ നഷ്ടം സംഭവി­ച്ചത് വാ­ഹന ഉടമകൾ­ക്ക്. എഞ്ചി­നിൽ...

Read More
ലോകത്ത് അതിവേഗം വളരുന്ന റീട്ടെയില്‍ കമ്പനികളിൽ ലുലു
Feb 26

ലോകത്ത് അതിവേഗം വളരുന്ന റീട്ടെയില്‍ കമ്പനികളിൽ ലുലു

മനാമ: ആഗോള ഓഡിറ്റിങ് സ്ഥാപനമായ ഡിലോയിറ്റ് തയ്യാറാക്കിയ, ലോകത്തിലെ ഏറ്റവും വലിയ 250 റീട്ടെയില്‍ ശൃംഖലകളുടെ...

Read More
ഹൃദയാഘാതം: ബഹറിനിൽ കണ്ണൂർ സ്വദേശി മരിച്ചു
Feb 26

ഹൃദയാഘാതം: ബഹറിനിൽ കണ്ണൂർ സ്വദേശി മരിച്ചു

മനാമ: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ സ്വദേശി ബഹറനിൽ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടാണ് രാജ്യത്ത് പ്ലംബിംഗ് ജോലി ചെയ്തു...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.