Newsmill Media

അൽ­- ഖമീസ് മോ­സ്കിൽ സന്ദർ­ശക കേ­ന്ദ്രം തു­റന്നു­
11-Jan-2017


അൽ­- ഖമീസ് മോ­സ്കിൽ സന്ദർ­ശക കേ­ന്ദ്രം തു­റന്നു­

മനാമ: ചരിത്ര പ്രസിദ്ധമായ അൽ ഖമീസ് മോസ്‌കിൽ പുതിയ സന്ദർശക കേന്ദ്രം ഉദ്ഘാടനം ചെയ്തു. കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാണ്ടറും ആദ്യ ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ ഇന്നലെയാണ് സന്ദർശക കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചത്. 

ബഹ്റിൻ്റെ സന്പന്നമായ ദേശീയതയെ പ്രശംസിച്ച അദ്ദേഹം രാജ്യത്തിലെ മോസ്കുകളിലെ ഇസ്ലാമിക വാസ്തുവിദ്യയെയും, ചരിത്ര പ്രാധാന്യം അർഹിക്കുന്ന കെട്ടിടങ്ങളെ പറ്റിയും സംസാരിച്ചു. ഇത് ലോക സംസ്കാരങ്ങൾക്കിടയിൽ ബഹ്റിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ആചാരങ്ങൾ ബഹ്റിൻ സംസ്കാരത്തിന്റെ പ്രധാന കണ്ണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതു തുടർന്ന് കൊണ്ടുപോകുന്നതിൽ രാജാവിന്റെ പിന്തുണയെ പറ്റിയും അദ്ദേഹം വ്യക്തമാക്കി. 

ബഹ്റിൻ അതോറിറ്റി ഫോർ കൾച്ചർ ആൻഡ് അതോറിറ്റി(ബി.എ.സി.എ)യുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ചരിത്ര പ്രധാന്യം അർഹിക്കുന്ന സ്ഥലങ്ങളെ പരിപാലിക്കുന്നതിലും അൽ ഖമീസിൽ പുതുതായി നിർമ്മിച്ച സന്ദർശക കേന്ദ്രത്തിന്റെ നിർമ്മിതിയിലുമുള്ള അതോറിറ്റിയുടെ പങ്കിനെ പറ്റിയും വിദ്യാഭ്യാസരംഗത്തും ശാസ്ത്ര്രെയ രംഗത്തും ചരിത്രത്തിലുടനീളം മോസ്കുകൾ വഹിക്കുന്ന പങ്കിനെ പറ്റിയും കിരീടാവകാശി പ്രതിപാദിച്ചു. 

ബി.എ.സി.എ പ്രസിഡണ്ട് ഷെയ്ക്കാ മൈ ബിന്ത് മുഹമ്മദ് അൽ ഖലീഫ, അൽ ഖമീസ് പ്രദേശത്തെ ഗവേഷകൻ, പുരാവസ്തു പ്രൊഫസർ ഡോ. തിമോത്തി ഇൻസോൾ എന്നിവർ അൽ ഖമീസ് മോസ്കിന്റെ പുതിയ സന്ദർശക കേന്ദ്രത്തിനെ പറ്റി നടത്തിയ ഒരു അവതരണവും പ്രിൻസ് സൽമാൻ നിരീക്ഷിച്ചു. 

അവതരണത്തിൽ വിവിധ ഇസ്ലാമിക സ്മാരകങ്ങളെ കുറിച്ചും ആർക്കിയോളജിക്കൽ വിവരങ്ങളെ പറ്റിയും പ്രധാനമായി വിശദീകരിച്ചു.
Related News

കിരീടാവകാശിയുടെ പേരിലുള്ള സ്‌കോളർഷിപ്പ് ജേതാക്കളെ സ്വാഗതം ചെയ്തു
Apr 24

കിരീടാവകാശിയുടെ പേരിലുള്ള സ്‌കോളർഷിപ്പ് ജേതാക്കളെ സ്വാഗതം ചെയ്തു

മനാമ : ബഹ്‌റൈൻ കിരീടാവകാശിയുടെ പേരിലുള്ള സ്‌കോളർഷിപ്പായ ക്രൗൺ പ്രിൻസസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ...

Read More
ശസ്ത്രക്രിയ ഉപകരണങ്ങൾ നിർമ്മിക്കുന്ന വർക്ക്ഷോപ്പ് അടച്ചു പൂട്ടി
Apr 24

ശസ്ത്രക്രിയ ഉപകരണങ്ങൾ നിർമ്മിക്കുന്ന വർക്ക്ഷോപ്പ് അടച്ചു പൂട്ടി

മനാമ : ശസ്ത്രക്രിയയ്ക്കുള്ള ഉപകരണങ്ങൾ നിയമവിരുദ്ധമായി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരുന്ന ബഹ്‌റൈനിലെ...

Read More
ബഹ്‌റൈൻ ലോക പുസ്തക ദിനം ആഘോഷിക്കുന്നു
Apr 24

ബഹ്‌റൈൻ ലോക പുസ്തക ദിനം ആഘോഷിക്കുന്നു

മനാമ : ബഹ്‌റൈനിൽ ‘ലോക പുസ്തകദിന’ ആഘോഷങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി അൽ ഖൻസ പ്രൈമറി ഗേൾസ് സ്കൂളിൽ...

Read More
നാ­ട്ടിൽ പോ­യവരു­ടെ­ വി­സ കമ്പനി­കൾ റദ്ദ് ചെ­യ്യു­ന്നത് പതി­വാ­കു­ന്നു­
Apr 24

നാ­ട്ടിൽ പോ­യവരു­ടെ­ വി­സ കമ്പനി­കൾ റദ്ദ് ചെ­യ്യു­ന്നത് പതി­വാ­കു­ന്നു­

മനാമ: അവധിക്ക് നാട്ടിലേയ്ക്ക് പോകുന്ന ജീവനക്കാരുടെയും തൊഴിലാളികളുടെയും വിസ അവർ അറിയാതെ തൊഴുലുടമകൾ റദ്ദാക്കുന്ന...

Read More
യൂ­സഫ് നാ­ട്ടി­ലേ­യ്ക്ക് മടങ്ങി­
Apr 24

യൂ­സഫ് നാ­ട്ടി­ലേ­യ്ക്ക് മടങ്ങി­

മനാമ: ബഹ്‌റൈനിൽ നിന്ന് നാട്ടിലേയ്ക്കുള്ള യാത്രാ മധ്യ ദുബൈ വിമാനത്താവളത്തിൽ െവച്ച് പാസ്പോർട്ട് നഷ്ടപ്പെട്ട്...

Read More
മെയ് ഉത്സവ് : 4 പി­.എം ന്യൂസ്  എക്സലൻ‍സ് അവാ­ർ‍­ഡു­കൾ‍ പ്രഖ്യാ­പി­ച്ചു­
Apr 24

മെയ് ഉത്സവ് : 4 പി­.എം ന്യൂസ് എക്സലൻ‍സ് അവാ­ർ‍­ഡു­കൾ‍ പ്രഖ്യാ­പി­ച്ചു­

മനാമ: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് 4 പി.എം ന്യൂസ് നൽ‍കുന്ന എക്സലൻ‍സ് അവാർ‍ഡുകൾ‍ പ്രഖ്യാപിച്ചു. മുഹമ്മദ് ജലാൽ...

Read More
ഈ വർഷത്തെ ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീക്ക് റെക്കോ‍ർഡ് കാണികൾ
Apr 23

ഈ വർഷത്തെ ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീക്ക് റെക്കോ‍ർഡ് കാണികൾ

മനാമ : ഈ വർഷത്തെ ഗൾഫ് എയർ - ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീ സന്ദർശിക്കാനായി എത്തിയത് റെക്കോ‍ർഡ് എണ്ണം ആളുകളാണെന്ന്...

Read More
ഗുരുതര ജനിതക പ്രശ്നങ്ങൾ : ബഹ്‌റൈനിൽ കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യം
Apr 23

ഗുരുതര ജനിതക പ്രശ്നങ്ങൾ : ബഹ്‌റൈനിൽ കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യം

മനാമ : ഗുരുതരമായ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നെന്ന കാരണത്താൽ ചില ഷാംപുകളുടെയും കേശ സംരക്ഷണ ഉത്പന്നങ്ങളുടെയും...

Read More
വാഹനാപകടത്തിൽ ബഹ്‌റൈൻ സ്വദേശി കൊല്ലപ്പെട്ടു
Apr 23

വാഹനാപകടത്തിൽ ബഹ്‌റൈൻ സ്വദേശി കൊല്ലപ്പെട്ടു

മനാമ : വാലി അൽ അഹദ് അവന്യൂവിൽ മിലിട്ടറി ഹോസ്പിറ്റലിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബഹ്‌റൈൻ...

Read More
പാരീസ് ആക്രമണം : ബഹ്‌റൈൻ ഉദ്യോഗസ്ഥന്‍ തലനാരിഴക്ക്  രക്ഷപെട്ടു
Apr 23

പാരീസ് ആക്രമണം : ബഹ്‌റൈൻ ഉദ്യോഗസ്ഥന്‍ തലനാരിഴക്ക് രക്ഷപെട്ടു

മനാമ : പാരീസിലെ ചാംപ്സ്-എലിസീസിൽ വ്യാഴാഴ്‌ച നടന്ന വെടിവെപ്പിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടതെന്ന് ഒരു ബഹ്‌റൈൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.