Newsmill Media

ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണസാധനങ്ങൾ: ഇവയെ സൂക്ഷിക്കൂ
11-Jan-2017


ക്യാന്‍സറിന് കാരണമാകുന്ന ഭക്ഷണസാധനങ്ങൾ: ഇവയെ സൂക്ഷിക്കൂ

മാറിയ ജീവിതസാഹചര്യങ്ങളും തെറ്റായ ഭക്ഷണശീലങ്ങളുമാണ് ക്യാന്‍സര്‍ എന്ന മഹാരോഗം വ്യാപിക്കാനുളള പ്രധാന കാരണം. നമ്മള്‍ ദിവസവും കഴിക്കുന്ന ചില ഭക്ഷണങ്ങള്‍, പതുക്കെ ക്യാന്‍സര്‍ ഉണ്ടാകാന്‍ കാരണമാകുന്നുവെന്ന കാര്യം അധികം ആര്‍ക്കും അറിയില്ല. അത് ഏതൊക്കെയാണെന്ന് അറിയണോ? ഇവിടെയിതാ, ക്യാന്‍സറിന് കാരണമാകുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം...

1, സംസ്‌ക്കരിച്ച മാംസം- മാംസാഹാരം, അത് ഏതായാലും വാങ്ങിച്ചയുടന്‍ പാകം ചെയ്‌തു കഴിക്കുന്നതില്‍ വലിയ അപാകതയില്ല. എന്നാല്‍ മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും, മറ്റു ഭക്ഷണത്തിനൊപ്പവും(പഫ്സ്, ബര്‍ഗര്‍, പിസ, സാന്‍ഡ്‌വിച്ച്) കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്സ്, ബര്‍ഗര്‍, സാന്‍ഡ്‌വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്. 

2, ചുവന്ന മാംസം- ബീഫ്, മട്ടന്‍ എന്നിവയൊക്കെ ചുവന്ന മാംസങ്ങളാണ്. ഇത് ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 

3, മദ്യം- ലോകാരോഗ്യസംഘടനയുടെയും അമേരിക്കയിലെ ആരോഗ്യരംഗത്തെ പ്രസിദ്ധീകരണങ്ങളുടെയും റിപ്പോര്‍ട്ട് പ്രകാരം ദിവസവും മദ്യപിക്കുന്നവരില്‍ ക്യാന്‍സര്‍ സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് മൂന്നിരട്ടിയാണ്. മദ്യപാനികളില്‍ വായ്, തൊണ്ട, കരള്‍ എന്നീ ക്യാന്‍സറുകളാണ് പൊതുവെ കണ്ടുവരുന്നത്. 

4, കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം- ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. രാത്രി വൈകുവോളം ഇത്തരം കടകള്‍ നമ്മുടെ നാട്ടിലും സജീവമാണ്. എന്നാല്‍ ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും. 

5, അമിത ചൂടുള്ള ചായയും കോഫിയും- ചായയും കോഫിയും നമ്മുടെ സ്ഥിരം പാനീയങ്ങളാണ്. നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ ചായയോ കോഫിയോ കുടിച്ചായിരിക്കും. എന്നാല്‍ തിളയ്‌ക്കുന്ന ചൂടോടെ ചായയും കോഫിയും കുടിക്കുന്നത് അപകടകരമാണെന്ന മുന്നറിയിപ്പാണ് ലോകാരോഗ്യസംഘടന നല്‍കുന്നത്. ഇത് അന്നനാളത്തില്‍ ക്യാന്‍സറുണ്ടാകാന്‍ കാരണമാകും. 

6, കോളകള്‍- കുട്ടികള്‍ക്കൊക്കെ കോളകള്‍ വലിയ ഇഷ്‌ടമാണ്. അമിത മധുരവും മറ്റു രാസവസ്‌തുക്കളും അടങ്ങിയിട്ടുള്ള കോളകള്‍, ക്യാന്‍സറിന് കാരണമാകുന്ന പാനീയമാണ്. 

7, വൈറ്റ് ബ്രഡ്- നമ്മള്‍ സാധാരണയായി കഴിക്കുന്ന ഒന്നാണ് ബ്രഡ്. എന്നാല്‍ മൈദ ഉപയോഗിച്ച് ഉണ്ടാക്കുന്ന വൈറ്റ് ബ്രഡ് അധികം കഴിക്കുന്നത് ശരീരത്തിന് നല്ലതല്ലെന്ന് മാത്രമല്ല, ക്യാന്‍സറിന് കാരണമാകുകയും ചെയ്യും. ബ്രഡ് കഴിച്ചേ മതിയാകുവെങ്കില്‍ ബ്രൗണ്‍ ബ്രഡ് അഥവാ ഗോതമ്പിന്റെ ബ്രഡ് കഴിക്കുന്നതാണ് നല്ലത്. 

8, ടൊമാറ്റോ സോസ്- നമ്മള്‍ ഹോട്ടലുകളില്‍നിന്ന് ഭക്ഷണം കഴിക്കുമ്പോള്‍, അതിന് മേമ്പൊടിയായി നല്‍കുന്നതാണ് ടൊമാറ്റോ സോസ്. എന്നാല്‍ ഏറെക്കാലമായി സംസ്‌ക്കരിച്ച് പാക്കറ്റിലാക്കി വരുന്ന ഇത്തരം ടൊമാറ്റോ സോസ് ക്യാന്‍സറിന് കാരണമാകും. 

9, അമിതമായാല്‍ പാലും- പാല്‍ എന്നാല്‍ സമ്പൂര്‍ണാഹാരമാണ്. ദിവസവും ഒന്നോ രണ്ടോ ഗ്ലാസ് പാല് കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതുമാണ്. എന്നാല്‍ പാല്‍ അമിതമായി കുടിക്കുന്നത് നല്ലതാണോ? അല്ല എന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായത്. പാല്‍ അമിതമായി കുടിച്ചാല്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത 68 ശതമാനം അധികമാണ്. 

10, പഞ്ചസാര- പഞ്ചസാര ഇല്ലാതെ ഭക്ഷണം പാകം ചെയ്യുന്ന കാര്യം ആലോചിക്കാനേ ആകില്ല അല്ലേ. എന്നാല്‍ അമിതമായാല്‍ പഞ്ചസാരയും അപകടകരമാണ്. അമിതമായി പഞ്ചസാര ഉപയോഗിച്ചാല്‍, ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച ത്വരിതപ്പെടും. 
Related News

ഇന്‍ഡക്ഷന്‍ കുക്കറിൽ പാചകം ചെയ്യുന്നവർ ശ്രദ്ധിക്കുക
Feb 26

ഇന്‍ഡക്ഷന്‍ കുക്കറിൽ പാചകം ചെയ്യുന്നവർ ശ്രദ്ധിക്കുക

വൈദ്യുതി കാന്തികതരംഗങ്ങള്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഇന്‍ഡക്ഷന്‍ കുക്കര്‍ പലപ്പോഴും നിങ്ങളുടെ ജോലി...

Read More
കാന്‍സര്‍ തടയാൻ കുരുമുളക്
Feb 25

കാന്‍സര്‍ തടയാൻ കുരുമുളക്

ഹൂസ്റ്റന്‍: ജീവതശൈലി മൂലം മനുഷ്യ സമൂഹത്തിന് ഇന്ന് മാരകമായ വെല്ലുവിളിയായി മാറിയിരിക്കുകയാണ് അര്‍ബുദം. രോഗം...

Read More
സ്റ്റെന്റിന് വില കൂട്ടിവാങ്ങി : ആശുപത്രികൾക്ക് നോട്ടീസ്
Feb 25

സ്റ്റെന്റിന് വില കൂട്ടിവാങ്ങി : ആശുപത്രികൾക്ക് നോട്ടീസ്

ന്യൂഡൽഹി : ഹൃദ്രോഗികൾക്കുള്ള സ്റ്റെന്റിന് സർക്കാർ നിശ്ചയിച്ച വിലയിലും കൂടുതൽ വാങ്ങിയതിന് രണ്ട് ആശുപത്രികൾക്ക്...

Read More
 ഇന്ത്യയിൽ സിസേറിയൻ നിരക്ക് വർദ്ധനവ്: അന്വേഷിക്കാമെന്ന് ഉറപ്പ്
Feb 22

ഇന്ത്യയിൽ സിസേറിയൻ നിരക്ക് വർദ്ധനവ്: അന്വേഷിക്കാമെന്ന് ഉറപ്പ്

മുംബൈ: സ്വകാര്യ ആശുപത്രികള്‍ സിസേറിയന്‍ റാക്കറ്റുക്കളുടെ പിടിയിലാണെന്ന് കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ്...

Read More
 കാപ്പിയും നാരങ്ങാ നീരും...
Feb 21

കാപ്പിയും നാരങ്ങാ നീരും...

പലരെയും അസ്വസ്ഥമാക്കുന്ന ഒന്നാണ് മൈഗ്രെയ്ന്‍. വെറും കാപ്പി കൊണ്ട് ഇത്  നമുക്ക് മാറ്റിയെടുക്കാം. മൈഗ്രേയ്ന്‍...

Read More
സാരി ധരിക്കുന്നത് കാൻസറിന് കാരണമാകും
Feb 19

സാരി ധരിക്കുന്നത് കാൻസറിന് കാരണമാകും

മുംബൈ: സ്ത്രീകൾ സാരി ധരിക്കുന്നത് കാൻസറിന് കാരണമാകുന്നുവെന്ന് പഠനം. 'സാരി കാൻസർ' എന്ന പേരിലറിയപ്പെടുന്ന ഈ കാൻസറിന്...

Read More
കൊതുകു–പാറ്റ നാശിനികൾ ഉപയോഗിക്കുമ്പോൾ...
Feb 18

കൊതുകു–പാറ്റ നാശിനികൾ ഉപയോഗിക്കുമ്പോൾ...

കൊതുകിനെയും പാറ്റയെയും പോലുള്ളവയെ കൊല്ലാനുള്ള കീടംനാശിനികൾ ഉപയോഗിക്കുമ്പോൾ പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായേക്കാം....

Read More
സര്‍ക്കാര്‍ പല്ല് സെറ്റ് ഫ്രീ ആയി വച്ചു കൊടുക്കുന്നു
Feb 16

സര്‍ക്കാര്‍ പല്ല് സെറ്റ് ഫ്രീ ആയി വച്ചു കൊടുക്കുന്നു

കൊച്ചി: പല്ലില്ലെന്നോര്‍ത്ത് വിഷമിക്കണ്ട. സാമ്ബത്തിക ബുദ്ധിമുട്ടുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് സര്‍ക്കാര്‍...

Read More
ഇറച്ചി വാങ്ങുമ്പോള്‍ മായം തിരിച്ചറിയാം ഇങ്ങനെ
Feb 16

ഇറച്ചി വാങ്ങുമ്പോള്‍ മായം തിരിച്ചറിയാം ഇങ്ങനെ

മീന്‍ വാങ്ങിക്കുന്നതു പോലെ തന്നെ സൂക്ഷിച്ച് വാങ്ങണം ഇറച്ചി വാങ്ങിക്കുമ്പോഴും. പല മായങ്ങളും ചേര്‍ക്കുന്ന ഇറച്ചി...

Read More
അലൂമിനിയം പാത്രങ്ങൾക്കെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം
Feb 16

അലൂമിനിയം പാത്രങ്ങൾക്കെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജം

തിരുവനന്തപുരം: അലൂമിനിയം പാത്രങ്ങൾക്കെതിരെ പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ....

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.