Newsmill Media
LATEST NEWS:

ബഹ്‌റൈനിൽ അപകടാവസ്ഥയിൽ കെട്ടിടങ്ങളേറെ
21-Apr-2017


ബഹ്‌റൈനിൽ അപകടാവസ്ഥയിൽ കെട്ടിടങ്ങളേറെ

രാജീവ് വെള്ളിക്കോത്ത്

മനാമ : ബഹ്‌റൈനിൽ പലയിടത്തുമുള്ള കെട്ടിടങ്ങൾ പലതും നിലകൊള്ളുന്നത് അപകടാവസ്ഥയിലാണ്. കുറഞ്ഞ വാടക മാത്രമാണ് ഇത്തരം കെട്ടിടങ്ങളിൽ ഈടാക്കുന്നത് എന്നത് കൊണ്ടുതന്നെ നിരവധി തൊഴിലാളികൾ ഇത്തരത്തിലുള്ള കെട്ടിടങ്ങളിൽ താമസിക്കുന്നുണ്ട്. അവർക്ക് ലഭിക്കുന്ന കുറഞ്ഞ വേതനമാകാം അവരെ അതിന് പ്രേരിപ്പിക്കുന്നതും. മനാമ, ഗുദൈബിയ, റാസ്‌ റുമാൻ എന്നിങ്ങനെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശങ്ങളിൽ കൂടാതെ ബുദയ്യ പോലുള്ള പ്രദേശങ്ങളിലും ഇത്തരം കെട്ടിടങ്ങൾ നിലവിലുണ്ട്. 

കഴിഞ്ഞ ദിവസം മനാമയിലെ ഭൂത് ബിൽഡിംഗ് ബഹുനിലക്കെട്ടിടം അധികൃതർ ഒഴിപ്പിച്ചതോടെ ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവരെല്ലാം ആശങ്കയിലാണ്. ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികൾക്കൊന്നും തന്നെ കെട്ടിട ഉടമ ആരെന്നോ അതിന്റെ വിലാസം പോലും അറിവില്ല. തൊഴിലാളികൾ തന്നെ പരസ്പരം മുറികൾ വെച്ച് മാറുകയോ ഇടനിലക്കാർ വഴി മുറികൾ അനുവദിക്കുകയോ ചെയ്യുകയാണ് പതിവ്.ഒരു കെട്ടിടത്തിലെ ഓരോ നിലകളും മാത്രമായോ കെട്ടിടം മുഴുവനുമായോ വാടകയ്ക്ക് എടുത്ത ശേഷം തൊഴിലാളികൾക്കോ കന്പനി ഉടമകൾക്കോ മറിച്ചു വിൽക്കുകയാണ് ചെയ്യുന്നത്.മുറികളുടെ സുരക്ഷിതത്വമോ വേണ്ടുന്ന സൗകര്യങ്ങളോ ഒന്നും ഒരുക്കുന്നില്ല. ചെറിയ വാടകയ്ക്ക് ഷെയറിംഗ് റൂമുകൾ ലഭിക്കുന്ന തൊഴിലാളികളാവട്ടെ യാതൊരു വിധ പരാതികളും പരിഭവങ്ങളുമില്ലാതെ ഇത്തരം മുറികൾക്കുള്ളിൽ ജീവിതം തള്ളിനീക്കുന്നു. അതിരാവിലെ തന്നെ തൊഴിലിടങ്ങളിലേയ്ക്ക് പോകുന്ന തൊഴിലാളികൾ മടങ്ങിവരുന്നത് വളരെ വൈകിയാണ്. ഇവർക്ക് താമസ സ്ഥലമെന്നത് തലചായ്ക്കാൻ ഒരിടം മാത്രമാണ്. 

എന്നാൽ ഒന്നോ രണ്ടോ പേർക്ക് മാത്രം താമസിക്കാൻ മാത്രം ഇടമുള്ള ഇത്തരം കുടുസ്സു മുറികളിൽ എട്ടും പത്തു പേരെയാണ് പണംവാങ്ങുന്ന ഇടനിലക്കാർ കുത്തി നിറയ്ക്കുന്നത്. ഇത്തരം കെട്ടിടങ്ങളിലെ ശൗചാലയങ്ങളുടെ സ്ഥിതിയും ദയനീയമാണ്. അന്പതു തൊഴിലാളികൾക്കും കൂടി ചില കെട്ടിടങ്ങളിൽ ഉള്ളത് ഒന്നോ രണ്ടോ ശൗചാലയങ്ങൾ മാത്രമാണ്. രാവിലെ ആറ് മണിക്ക് ജോലി സ്ഥലത്തേയ്ക്ക് പോകേണ്ടുന്ന തൊഴിലാളികൾക്ക് പുലർച്ചെ 4 മണിക്കെങ്കിലും ഉറങ്ങിയെഴുന്നേറ്റാൽ മാത്രമേ ശൗചാലയങ്ങൾ ഉപയോഗിക്കാൻ സാധിക്കൂ. ഇത്തരം കഷ്ടപ്പാടുകൾ എല്ലാം അനുഭവിച്ചു കൊണ്ട് ജീവിക്കുന്ന തൊഴിലാളികളുടെ ജീവന് തന്നെ ഭീഷണി ആകുന്ന തരത്തിൽ കെട്ടിടങ്ങളിലുള്ള ദ്രവിച്ച വയറിംഗുകളും കാലപ്പഴക്കം ചെന്ന എയർ കണ്ടീഷനുകളും ഫാനുകളും മാറ്റുവാനോ പുതിയവ ഘടിപ്പിക്കാനോ ആരും മിനക്കെടാറില്ല. പല മുറികളിലും സ്വന്തം അറിവിന്റെ പശ്ചാത്തലത്തിൽ വയറുകൾ കൂട്ടിയോജിപ്പിച്ചും എക്സ്റ്റൻഷൻ പ്ലഗ് പോയന്റുകൾ ഉപയോഗിച്ചും മിക്സിയും ടെലിവിഷനും അടക്കമുള്ളവയിലേയ്ക്ക് പവർ സപ്ലൈയും നൽകിയിരിക്കുന്നു. 

ചെറിയൊരു വൈദ്യുതി ഷോർട്ട് സർക്യൂട്ട് സംഭവിച്ചാൽ തന്നെയും അത് ഉണ്ടാക്കുന്ന പ്രത്യാഘാതം ഭീകരമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ഇനി വരാൻ പോകുന്നത് കഠിനമായ ചൂട് കാലമാണെന്നതും ഇത്തരം കെട്ടിടത്തിൽ താമസിക്കുന്നവരുടെ ഭീതി വർദ്ധിപ്പിക്കുന്നുണ്ട്. അതുകൊണ്ട് അപകടകരമായ സാഹചര്യത്തിൽ ഉള്ള കെട്ടിടങ്ങളിൽ നിന്ന് തൊഴിലാളികളെ ഒഴിപ്പിക്കണമെന്നാണ് അവിടെ താമസിക്കുന്നവർ ആവശ്യപ്പെടുന്നത്.

 
News Tracker


Follow us on


Related News

ഈ വർഷത്തെ ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീക്ക് റെക്കോ‍ർഡ് കാണികൾ
Apr 23

ഈ വർഷത്തെ ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീക്ക് റെക്കോ‍ർഡ് കാണികൾ

മനാമ : ഈ വർഷത്തെ ഗൾഫ് എയർ - ബഹ്‌റൈൻ ഫോർമുല വൺ ഗ്രാൻഡ് പ്രീ സന്ദർശിക്കാനായി എത്തിയത് റെക്കോ‍ർഡ് എണ്ണം ആളുകളാണെന്ന്...

Read More
ഗുരുതര ജനിതക പ്രശ്നങ്ങൾ : ബഹ്‌റൈനിൽ കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യം
Apr 23

ഗുരുതര ജനിതക പ്രശ്നങ്ങൾ : ബഹ്‌റൈനിൽ കേശ സംരക്ഷണ ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കണമെന്ന് ആവശ്യം

മനാമ : ഗുരുതരമായ ജനിതക വൈകല്യങ്ങൾക്ക് കാരണമാകുന്നെന്ന കാരണത്താൽ ചില ഷാംപുകളുടെയും കേശ സംരക്ഷണ ഉത്പന്നങ്ങളുടെയും...

Read More
വാഹനാപകടത്തിൽ ബഹ്‌റൈൻ സ്വദേശി കൊല്ലപ്പെട്ടു
Apr 23

വാഹനാപകടത്തിൽ ബഹ്‌റൈൻ സ്വദേശി കൊല്ലപ്പെട്ടു

മനാമ : വാലി അൽ അഹദ് അവന്യൂവിൽ മിലിട്ടറി ഹോസ്പിറ്റലിന് സമീപത്തുണ്ടായ വാഹനാപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ബഹ്‌റൈൻ...

Read More
പാരീസ് ആക്രമണം : ബഹ്‌റൈൻ ഉദ്യോഗസ്ഥന്‍ തലനാരിഴക്ക്  രക്ഷപെട്ടു
Apr 23

പാരീസ് ആക്രമണം : ബഹ്‌റൈൻ ഉദ്യോഗസ്ഥന്‍ തലനാരിഴക്ക് രക്ഷപെട്ടു

മനാമ : പാരീസിലെ ചാംപ്സ്-എലിസീസിൽ വ്യാഴാഴ്‌ച നടന്ന വെടിവെപ്പിൽ നിന്ന് തലനാരിഴക്കാണ് രക്ഷപെട്ടതെന്ന് ഒരു ബഹ്‌റൈൻ...

Read More
വിദ്യാർത്ഥിയുടെ തലയിൽ മൊബൈൽ ഫോൺകൊണ്ട് ഇടിച്ചു : അദ്ധ്യാപികയെ പുറത്താക്കി
Apr 23

വിദ്യാർത്ഥിയുടെ തലയിൽ മൊബൈൽ ഫോൺകൊണ്ട് ഇടിച്ചു : അദ്ധ്യാപികയെ പുറത്താക്കി

മനാമ : രാജ്യത്തെ ഒരു പബ്ലിക്ക് സ്കൂളിലെ അദ്ധ്യാപിക വിദ്യാർത്ഥിയുടെ തലയിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് മർദ്ദിച്ചു. തലയിൽ ഒരു...

Read More
വാ­ട്സ് ആപ്പ് ഗ്രൂ­പ്പു­കളി­ൽ­ പഴയ വാ­ർ­ത്തകൾ പ്രചരി­ക്കു­ന്നത് പതി­വാ­കു­ന്നു­
Apr 23

വാ­ട്സ് ആപ്പ് ഗ്രൂ­പ്പു­കളി­ൽ­ പഴയ വാ­ർ­ത്തകൾ പ്രചരി­ക്കു­ന്നത് പതി­വാ­കു­ന്നു­

മനാമ: വാട്സ് ആപ്പ് ഗ്രൂ­പ്പു­കളിൽ മുന്പ് വി­വാ­ദങ്ങൾ സൃ­ഷ്ടി­ച്ചതോ­ സാ­മൂ­ഹ്യ പ്രവർ­ത്തകരു­ടെ­ ഇടപെ­ടൽ...

Read More
നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി പാസ്പോർട്ട് നഷ്ടപ്പെട്ട് ദുബായിയിൽ കുടുങ്ങി
Apr 22

നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി പാസ്പോർട്ട് നഷ്ടപ്പെട്ട് ദുബായിയിൽ കുടുങ്ങി

മനാമ : ബഹറിനിൽ നിന്ന് നാട്ടിലേയ്ക്ക് അവധിക്കു പോയ മലയാളി ദുബായ് വിമാനത്താവളത്തിൽ കുടുങ്ങി. മലപ്പുറം വെളിയങ്കോട്...

Read More
വി­ലക്കു­റവ് തേ­ടി­ ജനം : പ്രത്യേ­ക  ഓഫറു­കൾ­ക്ക്  വൻ പ്രതി­കരണം
Apr 21

വി­ലക്കു­റവ് തേ­ടി­ ജനം : പ്രത്യേ­ക ഓഫറു­കൾ­ക്ക് വൻ പ്രതി­കരണം

മനാമ: ബഹ്‌റൈനിലെ വിവിധ സൂപ്പർ മാർക്കറ്റുകളിലേയ്ക്കും മാളുകളിലേയ്ക്കും വിലക്കുറവ് തേടി പ്രവാസികളുടെ ഒഴുക്ക്....

Read More
ബഹ്‌റൈനിൽ റോഡപകടത്തിൽ ഒരാൾ മരിച്ചു
Apr 21

ബഹ്‌റൈനിൽ റോഡപകടത്തിൽ ഒരാൾ മരിച്ചു

മനാമ : ബഹ്‌റൈനിലുണ്ടായ റോഡപകടത്തിൽ ഒരാൾ മരിച്ചു. ഹമദ് ടൗണിലേക്കുള്ള വാലി അൽ അഹദ് റോഡിലാണ് അപകടമുണ്ടായത്. പോലീസ് ഉടൻ...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.