Newsmill Media
LATEST NEWS:

ശരീരം 'സ്ലിം' ആക്കുന്ന പാനീയം
21-Apr-2017


ശരീരം 'സ്ലിം' ആക്കുന്ന പാനീയം

പ്രോട്ടീന്‍, ബി- കോംപ്ലെക്സ്, ഇരുമ്പ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം തുടങ്ങിയ വിവിധ ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബാര്‍ലി. എന്നാല്‍, വളരെ കുറച്ച് കലോറി മാത്രമേ ബാര്‍ലിയില്‍ ഉള്ളൂ. അതിനാല്‍ തന്നെ ഒരു മികച്ച ഡയറ്റ് കൂടിയായ ബാര്‍ലി നിങ്ങളുടെ ശരീരം 'സ്ലിം' ആക്കും എന്ന കാര്യം ഉറപ്പാണ്. കോളസ്‌ട്രോള്‍ ലെവല്‍ കുറയ്ക്കാനും ബാര്‍ലി ഒരു നല്ല ഔഷധമാണ്. പൂര്‍വ്വികന്മാരുടെ ഒറ്റമൂലികളില്‍ ഒന്നായ ബാര്‍ലിയുടെ വെള്ളം കുടിക്കുന്നതും വളരെയധികം ഗുണപ്രദമാണ്. കാന്‍സര്‍ സാധ്യത കുറയ്ക്കാനും ബാര്‍ലിവെള്ളം നല്ല ഒരു ഔഷധമാണെന്നാണ് വിദഗ്ധപക്ഷം. വൃക്കകള്‍ക്കും ബാര്‍ലി വെള്ളം വളരെ നല്ലതാണ്. ദാഹമകറ്റി ചൂടില്‍ നിന്നും ആശ്വാസമേകുവാന്‍ വളരെ ഫലപ്രദമായ ഒന്നാണ് ബാര്‍ലി വെള്ളം.

ബാര്‍ലി വെള്ളം പതിവായി ഉപയോഗിക്കുന്നത് മൂത്രനാളി വഴി ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറംതള്ളുന്നതിന് സഹായിക്കുന്നു. ഒപ്പം ബീറ്റാ ഗ്ലൂക്കാന്‍, ബി വിറ്റാമിനുകള്‍, ഇരുമ്പ്, കാത്സ്യം, കോപ്പര്‍, തുടങ്ങി ഒട്ടനവധി മൂലകങ്ങളുടെ കലവറയായ ബാര്‍ലി, ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുവാന്‍ സഹായിക്കുന്ന ഒന്നാണ്. പലവിധ രോഗങ്ങളില്‍ നിന്നും ശരീരത്തെ രക്ഷിക്കുന്നത് നമ്മുടെ പ്രതിരോധ ശക്തിയാണ്. അതിനാല്‍ പ്രതിരോധ ശേഷി കൂട്ടുവാന്‍ ഈ വെള്ളം വളരെ ഫലപ്രദമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുവാന്‍ സഹായിക്കുമ്പോള്‍ തല്‍ഫലമായി തിളക്കമാര്‍ന്ന തെളിഞ്ഞ ചര്‍മ്മവും ലഭിക്കുന്നു.
അതുമാത്രമല്ല വിളര്‍ച്ച, ക്ഷീണം മുതലായ അവസ്ഥകളെ പ്രതിരോധിക്കുവാനും ഈ വെള്ളത്തിലെ ഇരുമ്പ്, കോപ്പര്‍ തുടങ്ങിയവ സഹായിക്കും. ബാര്‍ലി വെള്ളം രക്തധമനികള്‍ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും രക്തയോട്ടം കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥ, ഒരു പരിധി വരെ തടയുവാനും സഹായിക്കുന്നു. അതുപോലെ ഹൃദയ സംബന്ധിയായ രോഗങ്ങള്‍, സ്ട്രോക്ക് എന്നിവയ്ക്ക് കാരണമായേക്കാവുന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുവാനുമുള്ള ഉത്തമ മാര്‍ഗമാണ് ബാര്‍ലി വെള്ളം.
News Tracker


Follow us on


Related News

ദിവസവും നെയ്യ് കഴിച്ചാൽ...
Apr 20

ദിവസവും നെയ്യ് കഴിച്ചാൽ...

നെയ്യ് ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ ഭക്ഷണമാണ്. അധികമാകരുതെന്ന് മാത്രം. ഒമേഗ 3 ഫാറ്റി ആസിഡ് നിറഞ്ഞ നെയ്യ്...

Read More
കോട്ടയത്ത് എച്ച്‌1എൻ1 പടരുന്നു
Apr 20

കോട്ടയത്ത് എച്ച്‌1എൻ1 പടരുന്നു

കോട്ടയം : കോട്ടയം ജില്ലയില്‍ എച്ച്‌1എൻ1 പനി പടരുന്നു. കോട്ടയം, പാല, പനച്ചിക്കാട്, പാറത്തോട് എന്നിവിടങ്ങളില്‍...

Read More
ചെമ്പു പാത്രത്തിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ...
Apr 19

ചെമ്പു പാത്രത്തിൽ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ...

നമ്മുടെ പഴമക്കാർ കൂടുതലായും ചെമ്പു പത്രങ്ങളാണ് ഉപയോഗിച്ചിരുന്നത്. ഇതിനു പിന്നിൽ നിരവധി കാരണങ്ങളുണ്ട്. ആയുര്‍വ്വേദ...

Read More
വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് ദോഷമാണോ ?
Apr 18

വേനല്‍കാലത്ത് മുട്ട കഴിക്കുന്നത് ദോഷമാണോ ?

ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയ ഭക്ഷണമാണ് മുട്ട. വിറ്റാമിന്‍, കാല്‍സ്യം, അയണ്‍, പ്രോട്ടീന്‍, എന്നിവയൊക്കെ മുട്ടയില്‍...

Read More
കറുത്ത കുത്തുകളുള്ള പഴം കഴിക്കുന്നത് നല്ലതോ..???
Apr 17

കറുത്ത കുത്തുകളുള്ള പഴം കഴിക്കുന്നത് നല്ലതോ..???

വാഴപ്പഴത്തില്‍ ജലാംശം പൊതുവെ കുറവാണ്. എങ്കിലും പോഷകങ്ങള്‍ ധാരാളമുണ്ട്. നല്ല മഞ്ഞ തൊലിയുള്ള പഴുത്ത പഴമാണ്...

Read More
സ്‌കിന്നി ജീന്‍സുകൾ നടു വേദനയുണ്ടാക്കും
Apr 16

സ്‌കിന്നി ജീന്‍സുകൾ നടു വേദനയുണ്ടാക്കും

യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും ഇടയിലെ വസ്ത്ര ധാരണത്തിൽ വര്‍ധിച്ചു വന്ന ഒന്നാണ് സ്‌കിന്നി ജീന്‍സുകൾ. ഇത്തരം...

Read More
ഇടതുവശം ചെരിഞ്ഞു ഉറങ്ങണം. കാരണം...??
Apr 13

ഇടതുവശം ചെരിഞ്ഞു ഉറങ്ങണം. കാരണം...??

നമ്മളിൽ പലരും ഉറക്കത്തിനു പ്രത്യേക പൊസിഷൻ ഒന്നും നോക്കാത്തവരാണ്. എന്നാൽ ഉറക്ക സമയത്ത് വലതു വശം ചെരിഞ്ഞ്...

Read More
രണ്ട് മാസത്തെ ചികിത്സയിലൂടെ 242 കിലോ കുറച്ച് ഈജിപ്ത്കാരി
Apr 12

രണ്ട് മാസത്തെ ചികിത്സയിലൂടെ 242 കിലോ കുറച്ച് ഈജിപ്ത്കാരി

മുംബൈ : ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിത ഇമാന്‍ അഹമ്മദ് എന്ന ഈജിപ്ത്കാരി, ഇന്ത്യയിലെ രണ്ട് മാസത്തെ ചികിത്സയിലൂടെ...

Read More
വികാരവിക്ഷോഭങ്ങള്‍ ശരീര അവയവങ്ങളെ ബാധിക്കുന്നത് എങ്ങനെ...
Apr 12

വികാരവിക്ഷോഭങ്ങള്‍ ശരീര അവയവങ്ങളെ ബാധിക്കുന്നത് എങ്ങനെ...

മനസ്സിന്റെ ഓരോ വികാരങ്ങളും ശരീരത്തിലെ അവയവങ്ങളെ ഗുണപരമായോ ദോഷകരമായോ ബാധിക്കുന്നുണ്ട്. നമ്മുടെ മനസും ശരീരവും...

Read More

4pm News, malayalam news, News Kerala, Malayalam News, GCC News, Bahrain News, Qatar News, Saudi News, Oman News, U.A.E News, Kuwait News, Sports News, Business News, Internatioal News, National News, Indian News, Business news.