അനി­വാ­ര്യതയു­ടെ­ നാ­ടകത്തി­ലെ­ കഥാ­പാ­ത്രങ്ങൾ


അന്പിളിക്കുട്ടൻ

ഓരോ യുഗങ്ങളും ഓരോ സംസ്ക്കാരത്തെ ഊട്ടി വളർത്തുന്നു. ആ യുഗാന്ത്യത്തിൽ ഉരുൾപൊട്ടുന്ന മഹാപ്രളയം ആ സംസ്ക്കാരത്തെയാകെ ഭൂമിയിൽനിന്നും മായ്ച്ചു കളയുന്നു. പിന്നീടത് തുടർന്ന് വരുന്ന സംസ്ക്കാരത്തിന്റെ ചരിത്രത്താളുകളിൽ മാത്രം അവശേഷിക്കും. അന്നത്തെ പുരാവസ്തു ഗവേഷകർ അതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തുകയും അതിലൂടെ പോയ യുഗത്തിൽ നില നിന്നിരുന്ന സംസ്ക്കാരത്തെ അടുത്തറിയാൻ ശ്രമിക്കുകയും ചെയ്യും. യുഗങ്ങളിലൂടെ മാറിമറിയുന്ന മനുഷ്യചരിത്രത്തിന്റെ പുനരാവർത്തനങ്ങൾ, അതിന്റെ വികാസ പരിണാമങ്ങൾ, ആവിർഭാവം, അപചയം എന്നിവയെല്ലാം ഇത്തരമൊരു നൈരന്തര്യമാണ് എന്ന് ഭാരതീയ സംസ്ക്കാരം സൂചിപ്പിക്കുന്നു. പല സംസ്‌കാരങ്ങളുടെയും പ്രബോധനങ്ങളിൽ ഇക്കാര്യത്തിൽ സമാനത കാണുന്നുമുണ്ട്.

ഇപ്പോഴും ചാക്രികമായ രീതിയിൽ യുഗങ്ങളും മഹായുഗങ്ങളും മന്വന്തരങ്ങളും പുനരാവർത്തിക്കപ്പെടുന്ന പ്രാപഞ്ചികചക്രത്തിൽ മനുഷ്യന്റെ സംസ്ക്കാരവും ജീവിതവും അധോഗമിക്കുന്നതായാണ് ഭാരതീയ കാലഗണനയിൽ കാണുന്നത്. അതുകൊണ്ടുതന്നെ ഈ മഹായുഗത്തിലെ ആദ്യയുഗമായ സത്യയുഗത്തെ സ്വർണയുഗമായും ദ്വാപരയുഗത്തെ വെള്ളിയുഗമായും ത്രേതായുഗത്തെ വെങ്കലയുഗമായും കലിയുഗത്തെ ഇരുന്പുയുഗമായും വിവക്ഷിച്ചിരിക്കുന്നു. സത്യയുഗത്തിൽ മുഴുവൻ ധർമ്മവും നടമാടിയപ്പോൾ ദ്വാപരയുഗത്തിൽ നാലിൽ മൂന്നു ഭാഗം ധർമ്മവും ഒരു ഭാഗം അധർമവും, ത്രേതായുഗത്തിൽ പകുതി ധർമ്മവും പകുതി അധർമ്മവും കലിയുഗത്തിൽ നാലിൽ മൂന്നു അധർമ്മവും ഒരുഭാഗം ധർമ്മവും എന്നിങ്ങനെ മനുഷ്യസംസ്‌ക്കാരത്തിന്റെ അപചയം കാണിച്ചിട്ടുണ്ട്. അതിനു നേർ അനുപാതത്തിൽ ആയുസ്സിൽ വരുന്ന കുറവും കാണിച്ചിരിക്കുന്നു. ഓരോ യുഗാന്ത്യവും സംഭവിക്കുന്നത് പ്രളയത്തിലൂടെയാണ്.

നമുക്കുണ്ടായിരുന്ന വിശാല ദർശനങ്ങളെ മഹത്വപ്പെടുത്തുക എന്നതല്ല ഈ കുറിപ്പിന്റെ ലക്ഷ്യം. മറിച്ച്‌ യുഗാന്ത്യത്തിൽ സംഭവിക്കുന്ന പ്രളയത്തിന്റെ ബീജാവാപം സംഭവിച്ചു കഴിഞ്ഞിരിക്കുന്നെന്നും അതിന്റെ പരിപൂർത്തിയിലേയ്ക്ക് മനുഷ്യൻ തന്നെ വഴിയൊരുക്കി കൊടുക്കുന്നു എന്നുമുള്ള സത്യത്തിന് അടിവരയിടുക മാത്രമാണ്. തുടർച്ചയായി പരിസ്ഥിതി സ്നേഹികൾ ശബ്ദമുയർത്തിയിട്ടും ആഗോളമായി ബോധവൽക്കരണത്തിന്റെ തീവ്ര ഉദ്യമങ്ങൾ നടത്തിയിട്ടും അതൊന്നും ചെവിക്കൊള്ളാതെ മനുഷ്യൻ അവന്റെ വിധ്വംസക പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ അത് ഇങ്ങനെയൊക്കെ സംഭവിച്ചേ തീരൂ എന്ന കാലത്തിന്റെ അനിവാര്യതയിലേക്കല്ലേ പോകുന്നതെന്നാണ് സംശയം. അങ്ങിനെയെങ്കിൽ അത് ഭാരതീയചിന്തയുടെ സൂക്ഷ്മസത്യത്തിലേയ്ക്കു തന്നെയാണ് വിരൽ ചൂണ്ടുന്നത്.

ആർട്ടിക് പ്രദേശത്തിന്റെ അതിവിശാലമായ മഞ്ഞുപാളികളെപ്പറ്റി പഠിക്കാനായി അതിനു മുകളിലൂടെ യാത്രചെയ്യുന്ന നിരീക്ഷണ വിമാനത്തിൽ നിന്നും അയക്കുന്ന റഡാർ സ്പന്ദനങ്ങളിലൂടെയും ലേസർ ബീമുകളിലൂടെയും സെൻസറുകളും പഠനോപകരണങ്ങളും ഞെട്ടിപ്പിക്കുന്ന സത്യത്തെയാണ് വെളിച്ചത്തു കൊണ്ടുവരുന്നത്. ആർട്ടിക്കിലെ രണ്ടു മൈൽ വരെ കനമുള്ള ഐസ് പാളികളുടെ വൻ ശേഖരം ജലത്തിന്റെ ഭാഗമാകുന്ന പ്രക്രിയക്ക് അവിശ്വസനീയമാം വിധം വേഗം കൈവന്നിരിക്കുന്നു. ബില്യൺ കണക്കിന് ടൺ ഐസ് പാളികൾ ഇത്തരത്തിൽ ഉരുകിക്കൊണ്ടിരിക്കുന്ന പ്രതിഭാസം ഭാഗികമായിപോലും തുടർന്നാൽ നൂറ്റാണ്ടിന്റെ അവസാനമെത്തുന്പോൾ സമുദ്രനിരപ്പ് ആറടിയിലധികം ഉയർന്ന് തീരങ്ങളിൽ സ്ഥിതിചെയ്യുന്ന വൻ നഗരപ്രദേശങ്ങളെയെല്ലാം വിഴുങ്ങുകയും അവിടങ്ങളിലെ ജനതതി മറ്റുള്ളയിടങ്ങളിലേയ്ക്കു ചേക്കേറാൻ നിർബന്ധിതരായി തീരുകയും ചെയ്യും. ഇത് പാരിസ്ഥിതിക സാമൂഹ്യ തുലനാവസ്ഥയെ എത്രകണ്ട് ഗൗരവമായി ബാധിക്കുമെന്നും എന്തെല്ലാം അനന്തര ഫലങ്ങൾ സൃഷ്ടിക്കുമെന്നും പറയേണ്ടതില്ലല്ലോ. ഹരിതഗൃഹ വാതകങ്ങളുടെയും ജൈവ ഇന്ധനത്തിന്റെയും ഉപയോഗം കുറക്കുവാനാവാത്ത ലോകത്ത് സുഖയാത്രക്കായി ഓരോ പ്രാവശ്യവും കാറിൽ കയറുകയും പറന്നു ഭൂഖണ്ധാന്തരയാത്ര ചെയ്യുകയും ശീതീകരണത്തിന്റെ സുഖാനുഭൂതിയിൽ അഭയം തേടുകയും ചെയ്യുന്ന നാമോരോരുത്തരും ഈ അനിവാര്യതയുടെ നാടകത്തിലെ കഥാപാത്രങ്ങൾ ആവുകയാണ്, അറിഞ്ഞോ അറിയാതെയോ.

എന്നാൽ ഇതിനു മറ്റൊരു വശമുണ്ട്. ഇതിനു മുന്പ് പ്രളയത്തിൽ അലിഞ്ഞില്ലാതായ സംസ്‌കാരങ്ങൾ എന്ത് പ്രവർത്തിച്ചിട്ടാണ് അന്ന് പ്രളയം അവരെ കീഴടക്കിയത്? ഭാരതീയ ഇതിഹാസങ്ങളിൽ പറയുന്ന പ്രളയവും ബൈബിളിൽ പറയുന്ന പ്രളയവുമെല്ലാം കേവലം കെട്ടുകഥയായി തള്ളുവാൻ ആവുന്നവയല്ല. അവയിലൊക്കെ ഏതോ പ്രാപഞ്ചിക സത്യം ഒളിഞ്ഞു കിടക്കുന്നു. അതുകൊണ്ടു തന്നെ ഇതിനെ പ്രതിരോധിക്കുന്നതിൽ വ്യാപകമായ ഔദ്യോഗികതലത്തിൽ നിന്നുള്ള മുറവിളികളെ അവഗണിച്ചുകൊണ്ട് മനുഷ്യൻ കാണിക്കുന്ന ഉദാസീനത അവന്റെ അനിവാര്യമായ വിധിതന്നെയാണോ വെളിവാക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കാടുകൾ വെട്ടി വെളുപ്പിക്കുന്നതും, കുന്നുകൾ വെട്ടിനിരത്തുന്നതും കൃഷിഭൂമി നികത്തി കെട്ടിട സമുച്ചയങ്ങൾ പണിയുന്നതും ഇരിക്കുന്ന കൊന്പു മുറിക്കുന്ന പണിതന്നെയാണെന്നു നിരന്തരമായി പറഞ്ഞു മനസ്സിലാക്കിയിട്ടും അവഗണിക്കാനും തുടർന്നും അതുതന്നെ ചെയ്യാനും ശ്രമിക്കുന്നത് ഭാവി തലമുറക്കായി അളവറ്റ സ്വത്തു സ്വരൂപിക്കാനാവാം. എന്നാൽ പാവങ്ങൾ അറിയുന്നില്ല അത് അനുഭവിക്കാനുള്ള യോഗം ആ തലമുറയ്ക് ഇല്ലാതാക്കുന്ന ജോലിതന്നെയാണ് യഥാർഥത്തിൽ അവർ ചെയ്യുന്നതെന്ന്! പ്രകൃതിക്കു വരുത്തുന്ന താളഭംഗം അവരുടെ വരും തലമുറകളുടെ ജീവിക്കാനുള്ള അവകാശത്തിനുമേൽ വരുത്തുന്ന താളഭംഗമായി മനസ്സിലാക്കാനുള്ള ബുദ്ധിയാണ് ബുദ്ധിജീവിയായ മനുഷ്യന് ഇന്നാവശ്യം.

You might also like

Most Viewed