പു­നഃസമാ­ഗമം...


വരാ­ന്തയി­ലെ­ ചാ­രു­കസേ­രയിൽ‍ കാ­ലും നീ­ട്ടി­ പത്രം വാ­യി­ച്ചി­രി­ക്കു­ന്പോൾ‍ മു­ന്‍പിൽ‍ വന്ന് ഭി­ക്ഷയ്‌ക്കായ്‌ കൈ­ നീ­ട്ടു­ന്ന്ത് നി­ങ്ങളു­ടെ­ ആദ്യകാ­മു­കി­യാ­ണെ­ന്ന് തി­രി­ച്ചറി­യു­ന്പോൾ‍, പണമെ­ടു­ക്കാ­നാ­യി­ പേഴ്സി­ലി­ട്ട കൈ­യും കണ്ണും മരവി­ച്ചു­ പോ­കും. വർ‍­ഷങ്ങൾ‍­ക്കു­ ശേ­ഷമാ­ണെ­ങ്കിൽ‍ പോ­ലും ഇങ്ങനെ­യൊ­രു­ കൂ­ടി­ക്കാ­ഴ്‌ച ഒട്ടും പ്രതീ­ക്ഷി­ച്ചി­രി­ക്കി­ല്ല. ഭ്രാ­ന്തി­ നി­ങ്ങളെ­ തി­രി­ച്ചറി­ഞ്ഞെ­ങ്കിൽ‍ തീ­ർ‍­ച്ചയാ­യും പൊ­ട്ടി­ച്ചി­രി­ച്ച് ഭി­ക്ഷയൊ­ന്നും വാ­ങ്ങാ­തെ­ നനഞ്ഞ കണ്ണു­കളു­മാ­യി­ തി­രി­കെ­പ്പോ­കും. അവൾ‍ ഭി­ക്ഷവാ­ങ്ങി­ പു­ഞ്ചി­രി­ച്ചു­കൊ­ണ്ട് പോ­വു­കയാ­ണെ­ങ്കിൽ‍ നി­ങ്ങൾ‍ പി­ടി­ക്കപ്പെ­ട്ടി­ല്ലെ­ന്ന് സമാ­ധാ­നി­ക്കാം.

അമ്മ വീ­ടി­ന്നു­ള്ളിൽ‍ നി­ന്നും ഇറങ്ങി­ വന്ന്‌, മോ­നെ­..., അവൾ‍­ക്ക് ഭ്രാ­ന്താണ്‍ എന്നാ­ലും ശല്യമൊ­ന്നു­ ഇല്ലെ­ന്ന് പറയും. കു­ന്നി­ന്‍പു­റത്തെ­ പഴയവീ­ട്ടിൽ‍ ഒറ്റയ്‌ക്കാണ്‍ താ­മസം. അച്‌ഛനും അമ്മയും മരി­ച്ചു­പോ­യി­. ഭ്രാ­ന്തു­ള്ളപെ­ണ്ണി­നെ­ കെ­ട്ടാൻ സു­ബോ­ധമു­ള്ളവരാ­രെ­ങ്കി­ലും വരു­മോ­? ബാ­ധ്യതകളൊ­ക്കെ­ ഇട്ടെ­റി­ഞ്ഞ് അങ്ങളമാർ‍ ഏതോ­ നഗരത്തിൽ‍ ചേ­ക്കേ­റി­. ഗ്രാ­മത്തി­ലെ­ എല്ലാ­ വീ­ടു­കളി­ലു­മൊ­ന്നും അവൾ‍ ഭി­ക്ഷയ്‌ക്കു­ പോ­കാ­റി­ല്ല. എന്തു­ കൊ­ടു­ത്താ­ലും സന്തോ­ഷത്തോ­ടെ­ വാ­ങ്ങി­ക്കൊ­ണ്ട് പോ­കും. വരു­ന്പോ­ഴൊ­ക്കെ­ ഇവി­ടെ­ നി­ന്ന് വല്ലതും കഴി­ച്ചേ­ പോ­വു­കയു­ള്ളൂ­. പഴയ വസ്ത്രങ്ങളോ­ക്കെ­ ചോ­ദി­ച്ച് വാ­ങ്ങി­ക്കൊ­ണ്ട് പോ­കും എന്നൊ­ക്കെ­ പറയു­ന്പോൾ‍ ഈ അവസ്ഥയ്‌ക്ക് നി­ങ്ങൾ‍ കാ­രണക്കാ­രനാ­ണോ­ എന്ന ചി­ന്ത നി­ങ്ങളെ­ വ്യാ­കലപ്പെ­ടു­ത്തും.
പ്രതി­കരണം എങ്ങനെ­യാ­കു­മെ­ന്ന് ഭയന്നി­ട്ടാ­ണെ­ങ്കി­ലും, കണ്ണു­നീ­രി­ന്റെ­ ചു­വടു­പി­ടി­ച്ച് പി­റ്റേ­ദി­വസം തന്നെ­ അവളു­ടെ­ വീ­ട്ടി­ലെ­ത്തും. അവളു­ടെ­ സംസാ­രവും പെ­രു­മാ­റ്റവും ഭ്രാ­ന്തി­ല്ലെ­ന്ന് ബോ­ധ്യപ്പെ­ടു­ത്തും. ഒറ്റയ്‌ക്ക് താ­മസി­ക്കു­ന്ന ഒരു­ പെ­ണ്ണിന്‍ ഒളി­ച്ചി­രി­ക്കാൻ പറ്റി­യ ഇടം ഭ്രാ­ന്താ­ണെ­ന്ന് നി­ങ്ങൾ‍ അടി­വരയി­ട്ട് അവളെ­ ബോ­ധ്യപ്പെ­ടു­ത്തും. ചാ­യക്കോ­പ്പയിൽ‍ നി­ന്നും ആ സു­ന്ദരമാ­യ പഴയകാ­ലം ആവി­യോ­ടൊ­പ്പം പറന്നു­യരും. സാ­ഹചര്യങ്ങളെ­ പഴി­ചാ­രി­ നി­ങ്ങൾ‍ രക്ഷപെ­ടാൻ ശ്രമി­ക്കും. പു­ഴു­ങ്ങി­ വെ­ച്ചി­രി­ക്കു­ന്ന കു­ന്പളപ്പത്തി­ലെ­ വി­ഷസാ­ന്നി­ധ്യം നി­ങ്ങളി­ലെ­ ദു­ഷ്‌ടൻ തി­രയും. നി­ങ്ങളി­ലെ­ സംശയാ­ലു­ അവൾ‍ കാ­ണാ­തെ­ ചൂ­ടു­ചാ­യ മു­റ്റത്തേ­ക്ക് കമയ്‌ത്തു­കയും കു­ന്പളപ്പം പറന്പി­ലേ­ക്ക് വലി­ച്ചെ­റി­യു­കയും ചെ­യ്യും. ഔപചാ­രി­ക സംഭാ­ഷണം അവസാ­നി­ച്ചു­ കഴി­ഞ്ഞാൽ‍ പി­ന്നെ­ കണ്ണു­കളി­ലേ­ക്ക് നോ­ക്കി­യി­രി­ക്കു­ന്പോൾ‍ അവൾ‍ കൂ­ടു­തൽ‍ സു­ന്ദരി­യാ­യി­രി­ക്കു­ന്നല്ലോ­ എന്ന് നി­ങ്ങളി­ലെ­ പഴയകാ­മു­കൻ വി­ലയി­രു­ത്തും. നാ­ളെ­ ഇവി­ടെ­ നി­ന്നാ­കാം ഉച്ചഭക്ഷണമെ­ന്നു­ പറഞ്ഞ് വീ­ണ്ടും പ്രതീ­ക്ഷകൊ­ടു­ത്ത് പടി­യി­റങ്ങും.
പി­റ്റേ­ദി­വസം ദി­വസം കു­ന്നു­കയറു­ന്പോൾ‍ ഒരു­ സാ­രി­യു­ൾ‍­പ്പെ­ടെ­ കു­റേ­ തു­ണി­കളും വാ­സനസോ­പ്പും അത്തറു­കു­പ്പി­യും കൂ­ടെ­ക്കരു­താൻ മറക്കി­ല്ല. അവൾ‍ കു­ളി­ച്ചൊ­രു­ങ്ങി­ ചോ­റും കറി­കളും വെ­ച്ചാ­കും കാ­ത്തി­രി­ക്കു­ന്നത്. എനി­ക്കാ­രും ഇല്ലയെ­ന്നവൾ‍ പരാ­തി­ പറയു­ന്പോൾ‍, നീ­ പേ­ടി­ക്കേ­ണ്ട നി­നക്ക് ഞാ­നു­ണ്ടല്ലോ­ എന്നു­റപ്പി­ച്ചു­ പറഞ്ഞ് നീ­ അവളെ­ ആശ്വസി­പ്പി­ക്കും. രണ്ടു­ മാ­സത്തെ­ ചി­ലവി­നു­ള്ള പണം കൊ­ടു­ക്കാ­നും മറക്കി­ല്ല. തീ­രു­ന്പോൾ‍ പറയണം ഇനി­യും നി­ന്റെ­ കാ­ര്യം ഞാൻ നോ­ക്കി­ക്കൊ­ള്ളാ­മെ­ന്ന് നി­ങ്ങൾ‍ വാ­ക്കും കൊ­ടു­ക്കും. പൊ­ട്ടി­പ്പെ­ണ്ണ് എല്ലാം വി­ശ്വസി­യ്‌ക്കും. രാ­ത്രി­ വൈ­കി­ അത്താഴവും കഴി­ച്ചി­ട്ടാ­കും നി­ങ്ങളി­ലെ­ കള്ളൻ അവി­ടെ­ നി­ന്നും തി­രി­ച്ചു­ പോ­വു­ക. പി­ന്നെ­ വരവും പോ­ക്കും മോ­ഷണവു­മൊ­ക്കെ­ രാ­ത്രി­യിൽ‍ പതി­വാ­ക്കും.
സ്‌നേ­ഹത്തി­നു­ പകരം നി­ങ്ങളു­ടെ­ കു­ട്ടി­യെ­ പ്രസവി­ച്ച് വളർ‍­ത്താ­നാ­വു­ക ഒരു­ പു­ണ്യമാ­യി­ട്ടാ­വും അവൾ‍ കരു­തു­ക. ഒരു­ പെ­ണ്ണ് ഒറ്റയ്‌ക്കു­ താ­മസി­ക്കു­ന്നത് അപകടമാ­ണെ­ന്ന് മനസ്സി­ലാ­ക്കു­ന്ന നി­ങ്ങളി­ലെ­ ക്രി­മി­നൽ‍ ചേ­തമൊ­ന്നു­മി­ല്ലാ­തെ­ അവൾ‍­ക്കൊ­രു­ കൂ­ട്ടാ­കട്ടെ­യെ­ന്ന് വി­ചാ­രി­ക്കും. ഒരു­ കു­ട്ടി­യേ­യും ഒക്കത്തേ­റ്റി­ ഭി­ക്ഷയാ­ചി­ക്കു­ന്പോൾ‍ കാ­ണു­ന്നവന്റെ­ മനസ്സലി­ഞ്ഞ് കൂ­ടു­തൽ‍ സന്പാ­ദി­ക്കാ­നാ­കു­മെ­ന്ന് സാ­ന്പത്തി­ക വി­ദഗ്‌ദന്റെ­ ഉപദേ­ശവും ഉണ്ടാ­കും. അവധി­കഴി­ഞ്ഞ് മടങ്ങു­ന്നതിന് ദി­വസങ്ങൾ‍ ബാ­ക്കി­നി­ൽ‍­ക്കെ­ താ­നൊ­രു­ കു­ഞ്ഞി­ന്റെ­ അമ്മയാ­കാൻ പോ­കു­ന്നെ­ന്ന് കെ­ട്ടി­പ്പി­ടി­ച്ച് പറയു­ന്പോൾ‍ നി­ങ്ങളി­ലെ­ അഭി­മാ­നി­ തകർ‍­ന്നു­ പോ­കും. ഒരു­ ഭ്രാ­ന്തി­യു­ടെ­ കു­ട്ടി­യു­ടെ­ അച്‌ഛനാ­രാ­ണെ­ന്ന് ആരും തി­രക്കി­ല്ലെ­ങ്കി­ലും അവൾ‍ തന്റെ­ പേ­രെ­ങ്ങാ­നും പറഞ്ഞു­ പോ­യാൽ‍ പി­ന്നെ­ ജീ‍­‍വി­ച്ചി­രു­ന്നി­ട്ട് കാ­ര്യമി­ല്ലെ­ന്ന് നി­ങ്ങളി­ലെ­ കു­ടുംബസ്ഥൻ വി­ലപി­യ്‌ക്കും. അപ്പോൾ‍ മു­തൽ‍ നി­ങ്ങളു­ടെ­ ഉറക്കം നഷ്ടപ്പെ­ടും. സ്വപ്‌നലോ­കത്തെ­ പട്ടം നൂ­ൽ‍­പൊ­ട്ടി­ ആടി­യാ­ടി­ നി­ലന്പൊ­ത്തും. എല്ലാം തീ­രു­മാ­നി­ച്ചു­റപ്പി­ച്ചാ­കും അവധി­യു­ടെ­ അവസാ­നദി­വസത്തെ­ ആഘോ­ഷരാ­വിന്‍ പോ­വു­ക. സ്‌നേ­ഹത്തോ­ടെ­ വാ­രി­ക്കൊ­ടു­ക്കു­ന്ന ചൊ­റു­ണ്ട് രണ്ടു­ ജീ­വനാ­കും പി­ടയു­ക. ഭി­ക്ഷക്കാ­രി­യാ­യ ഭ്രാ­ന്തി­യു­ടെ­ ആത്മഹത്യ നാ­ടി­നു­പോ­ലും ഒരു­ ആശ്വാ­സമാ­കും. ശു­ഭം.

പശ്ചാ­ത്താ­പ വി­വശനാ­യി­, അവരെ­ ആശു­പത്രി­യി­ലെ­ത്തി­ച്ച് രക്ഷി­ക്കു­കയും പി­ന്നീട് സു­ഖമാ­യി­ ഒന്നി­ച്ച് ജീ­വി­ക്കു­കയും ചെ­യ്യു­ന്നു­ (1970), നി­ങ്ങൾ‍ ആ രാ­ത്രി­യിൽ‍ മടങ്ങി­ പോ­കു­ന്പോൾ‍ വി­ഷമു­ള്ളൊ­രു­ പാ­ന്പി­ന്റെ­ കടി­യേ­റ്റ് മരി­ക്കു­ന്നു­ (1980), അവി­ടെ­ നി­ന്നും ഓടു­ന്ന നി­ങ്ങളെ­ തെ­രു­വു­ നാ­യി­ക്കൾ‍ ഓടി­ച്ചി­ട്ട് കടച്ചു­ കീ­റു­ന്നു­ (2016), ജയിൽ‍ ശി­ക്ഷകഴി­ഞ്ഞ് പു­റത്തി­റങ്ങി­യ നി­ങ്ങളി­ലെ­ ചാ­ർ‍­ളി­ ഗോ­വി­ന്ദന്റെ­ തലയിൽ‍ ഇടി­ത്തീ­ വീ­ഴു­ന്നു­ (2018) അങ്ങനെ­ വർ‍­ഷത്തി­നനു­സരി­ച്ച് കഥയു­ടെ­ ക്ലൈ­മാ­സ്‌സ് മാ­റ്റി­ വാ­യി­ക്കാൻ അപേ­ക്ഷി­ക്കു­ന്നു­.

 

 

You might also like

Most Viewed