ലോ­കത്തി­ലെ­ കു­ട്ടി­കളിൽ വലി­യൊ­രു­ പങ്ക് പലാ­യനത്തി­ലാണ്.... ഇ.എ സലിം


നമു­ക്ക് ഓരോ­ന്നി­നും ഓരോ­ ദി­വസങ്ങളു­ണ്ട്. അമ്മയെ­ ഓർ­ക്കാൻ ഒരു­ ദി­വസം. ആഗോ­ള താ­പനത്തെ­ക്കു­റി­ച്ച് ചി­ന്തി­ക്കു­വാൻ ഒരു­ ദി­വസം. രാ­ഖി­ കെ­ട്ടു­വാൻ ഒരു­ ദി­വസം. മനു­ഷ്യർ­ക്കു­ ചി­ന്തി­ക്കു­വാൻ ഒരടയാ­ളമെ­ന്ന പോ­ലെ­ സമു­ദ്രതീ­രത്ത് കൊ­ണ്ടു­വന്നു­ നി­ക്ഷേ­പി­ച്ചു­ പോ­യ ഐലാൻ കു­ർ­ദി­ എന്ന ബാ­ലന്റെ­ മൃ­തദേ­ഹത്തിൽ സ്മാ­രണാ­ഞ്ജലി­ അർ­പ്പി­ക്കു­വാൻ ഒരു­ ദി­വസം. അന്ന് നാം ഫെ­യ്സ് ബു­ക്ക് തു­ടങ്ങി­യ മാ­ധ്യമങ്ങളിൽ വി­ലാ­പത്തി­ന്റെ­ ചാ­ലു­കൾ വെ­ട്ടി­ത്തെ­ളി­ക്കും. പി­ന്നെ­ പി­റ്റേ­നാൾ കലണ്ടറി­ലെ­ പു­തി­യ വി­ഷയത്തി­ലേ­യ്ക്കു­ മടങ്ങി­പ്പോ­കും. ഒറ്റപ്പെ­ട്ട ചെ­റി­യ മനു­ഷ്യർ എന്ന നി­ലയിൽ അതു­ തന്നെ­ നമ്മു­ടെ­ പരി­ധി­യും പരി­മി­തി­യും ആണെ­ന്നും അത്ര പോ­ലും ചെ­യ്യാ­ത്തവർ ഉണ്ടല്ലോ­യെ­ന്നും സാ­മാ­ശ്വസി­ച്ചാണ് സാ­ധാ­രണ മനു­ഷ്യർ തങ്ങളു­ടെ­ മനസ്സാ­ക്ഷി­യെ­ ശാ­ന്തമാ­ക്കു­ന്നത്. എന്നാൽ രാ­ജ്യങ്ങളെ­ ഭരി­ക്കു­കയും ലോ­കത്തെ­ നി­യന്ത്രി­ച്ച് നടത്തു­കയും ചെ­യ്യു­ന്നവരു­ടെ­ മനോ­നി­ല അത്തരത്തിൽ സമാ­ശ്വസി­ക്കു­ന്നതു­ നന്നല്ല. മനു­ഷ്യരിൽ ഏകദേ­ശം മൂ­ന്നി­ലൊ­ന്നും കു­ട്ടി­കളാ­ണ്. അവരു­ടെ­ ജീ­വി­തങ്ങളെ­ അതി­ന്റെ­ തു­ടക്കത്തിൽ തന്നെ­ നി­ലയി­ല്ലാ­ക്കയങ്ങളിൽ തള്ളി­ വി­ടു­ന്ന രാ­ജ്യ നേ­താ­ക്കൾ ചെ­യ്യു­ന്നത് മാ­നവി­കതയോ­ടു­ള്ള കു­റ്റ കൃ­ത്യമാ­ണ്. അഭയം തേ­ടി­ അതി­ർ­ത്തി­കളിൽ എത്തു­ന്ന കു­ട്ടി­കളെ­ തടഞ്ഞു­ വെ­യ്ക്കു­ന്ന യൂ­റോ­പ്പി­ലെ­ രാ­ജ്യങ്ങളും അമേ­രി­ക്കയും ചെ­യ്യു­ന്നതും സമാ­നമാ­യ കു­റ്റ കൃ­ത്യമാ­ണ്.

ഐക്യരാ­ഷ്ട്ര സഭയു­ടെ­ കു­ട്ടി­കളു­ടെ­ ക്ഷേ­മത്തി­നാ­യു­ള്ള വി­ഭാ­ഗമാ­യ യു­ണി­സെ­ഫി­ന്റെ­ (UNICEF) 2016 ലെ­ റി­പ്പോ­ർ­ട്ട് പ്രകാ­രം ലോ­കത്തെ­ന്പാ­ടു­മാ­യി­ 50 ദശലക്ഷത്തിൽ അധി­കം കു­ട്ടി­കൾ അവരു­ടെ­ സ്വാ­ഭാ­വി­ക ഇടങ്ങളിൽ നി­ന്നും പറി­ച്ചെ­റി­യപ്പെ­ട്ടവരാ­ണ്. രക്ഷയു­ടെ­ ഇടങ്ങൾ തേ­ടി­ അസ്വാ­ഭാ­വി­കവും പരു­ക്കനും പലപ്പോ­ഴും ജീ­വാ­പാ­യം തന്നെ­ സംഭവി­ക്കു­ന്ന തരത്തിൽ ക്രൂ­രവു­മാ­യ പരി­തോ­വസ്ഥകളി­ലൂ­ടെ­യു­ള്ള പലാ­യനത്തി­ലാണ് ആ 50 ദശലക്ഷം കു­ട്ടി­കൾ. സംരക്ഷണയാ­യി­ ഒന്നും തന്നെ­യി­ല്ലാ­തെ­യും ചക്രവാ­ളങ്ങളിൽ ആശയു­ടേ­താ­യ ഒരു­ വെ­ള്ളി­ വെ­ളി­ച്ചവും കാ­ണാ­നി­ല്ലാ­തെ­യു­മാണ് മഹാ­ സമു­ദ്രങ്ങളി­ലൂ­ടെ­യും വൻ മരു­ഭൂ­മി­യി­ലൂ­ടെ­യും ദി­ർ­ഘ യാ­ത്ര വേ­ണ്ടി­ വരു­ന്ന ആ പു­റപ്പാ­ടു­കൾ കു­ഞ്ഞു­ങ്ങൾ നടത്തു­ന്നത്. അത് ഭു­ഖണ്ധങ്ങൾ­ക്ക് കു­റു­കെ­ ഭൂ­മി­യിൽ എല്ലാ­യി­ടങ്ങളി­ലും സംഭവി­ക്കു­ന്നു­. ആ കു­ട്ടി­കളെ­ പലാ­യനത്തി­ന്റെ­ അരി­കി­ലേ­യ്ക്ക് തള്ളി­ വി­ടു­ന്നത് പൂ­ർ­ണ്ണമാ­യും മനു­ഷ്യ നി­ർ­മ്മി­തമാ­യ അരാ­ജക അവസ്ഥകളാ­ണ്. യു­ദ്ധക്കെ­ടു­തി­കളിൽ തകർ­ന്നടി­യു­ന്ന അഫ്‍ഗാ­നി­സ്ഥാ­നും ഇറാ­ക്കും സി­റി­യയും തു­ടങ്ങി­ മയക്കു­ മരു­ന്നു­ രാ­ജാ­ക്കന്മാർ പോ­രാ­ടു­ന്നതും ദാ­രി­ദ്ര്യം നി­റഞ്ഞതു­മാ­യ ഹോ­ണ്ടു­റാ­സും എൽ സാ­ൽ­വഡോ­റും നി­ക്കാ­രഗ്വാ­യും വരെ­ തങ്ങൾ ജൻ­മം നൽ­കി­യ കു­ഞ്ഞു­ങ്ങളു­ടെ­ എവി­ടേ­ക്കെ­ന്നറി­യാ­ത്ത പു­റപ്പാ­ടു­കൾ­ക്കു­ യാ­ത്ര പറയാൻ പോ­ലു­മാ­കാ­തെ­ കണ്ണീർ വറ്റി­യ മാ­താ­പി­താ­ക്കളു­ടെ­ രാ­ജ്യങ്ങളാ­ണ്.

രക്ഷയി­ലേ­ക്കെ­ന്നു­ കരു­തി­ സ്വന്തം കു­ഞ്ഞു­ങ്ങളെ­ അറി­യാ­ത്ത ദേ­ശങ്ങളി­ലെ­വി­ടെ­യോ­ അജ്ഞാ­ത പരി­സരങ്ങളിൽ യാ­തനാ­ഭരി­തമാ­യ ജീ­വി­തം നയി­ക്കാൻ പറഞ്ഞു­ വി­ട്ടവർ എന്ന കു­റ്റം തി­കട്ടു­ന്ന കൊ­ടും നോ­വി­ന്റെ­ ദി­നങ്ങളാണ് ആ മാ­താ­പി­താ­ക്കൾ പി­ന്നീട് ജീ­വി­ച്ചു­ തീ­ർ­ക്കു­ന്നത്. യു­ണി­സെഫ് റി­പ്പോ­ർ­ട്ടി­ന്റെ­ ഭാ­ഗമാ­യി­ അനവധി­ പഠനങ്ങൾ ഉണ്ട്. ‘ഹാ­ർ­വാ­ർ­ഡ് പ്രോ­ഗ്രാം ഫോർ റേ­ഫ്യു­ജി­ ട്രൗ­മാ­’യിൽ മനശാ­സ്തജ്ഞയാ­യ മി­ഷേൽ മേ­യു­ടെ­ പഠനത്തിൽ ഇങ്ങി­നെ­ പറയു­ന്നു­ “കഴി­ഞ്ഞ മു­പ്പതു­ വർ­ഷങ്ങളാ­യി­ യൂ­റോ­പ്യൻ യൂ­ണി­യൻ രാ­ജ്യങ്ങളി­ലേ­യ്ക്കു­ള്ള അഭയാ­ർ­ത്ഥി­കളിൽ എണ്ണത്തിൽ ഏറ്റവും കൂ­ടി­യതു­ അഫ്ഗാൻ പൗ­രന്മാ­രാ­ണ്. കാ­രണം വളരെ­ വ്യക്തമാ­ണ്. അഫ്‌ഗാ­നി­സ്ഥാ­നി­ലെ­ അരക്ഷി­താ­വസ്ഥയും മറ്റു­ ക്ഷണി­കതകളും ഏറെ­ക്കാ­ലമാ­യി­ നി­ല നി­ൽ­ക്കു­ന്നതും രാ­ജ്യവ്യാ­പകമാ­യി­ട്ടു­ള്ളതു­മാ­ണ്. രാ­ജ്യം സു­രക്ഷി­തവും ജീ­വി­ക്കു­വാൻ യോ­ഗ്യവും അല്ലാ­തി­രി­ക്കു­ന്നി­ടത്തോ­ളം അഫ്‌ഗാ­നി­കൾ ഇനി­യും അഭയവും അതി­ജീ­വനവും തേ­ടി­ മറ്റു­ രാ­ജ്യങ്ങളി­ലേ­യ്ക്ക് പലാ­യനം ചെ­യ്യും” യൂ­റോ­പ്പി­ന്റെ­ പടി­ വാ­തി­ലു­കളിൽ പ്രവേ­ശനം കാ­ത്ത് കഴി­യു­ന്ന അഫ്ഗാൻ കു­ട്ടി­കളു­ടെ­ മനോ­നി­ലയെ­ക്കു­റി­ച്ച് മി­ഷേൽ മേയ് പറയു­ന്നു­ “പഠനഫലങ്ങൾ പ്രകാ­രം മനസ്സി­ന്റെ­ തളർ­ച്ചയും (depression) വി­ഷാ­ദ രോ­ഗ ലക്ഷണങ്ങളും അവരിൽ വ്യാ­പകമാ­ണ്. കു­ടുംബത്തെ­യും ജീ­വി­ത ബന്ധങ്ങളെ­യും വി­ട്ടകലു­ന്നു­, തു­ടക്കത്തിൽ ക്ലേ­ശങ്ങളും കഠി­നമാ­യ ജീ­വി­ത ചര്യയും അനു­ഭവി­ക്കേ­ണ്ടി­ വരു­ന്നു­, മാ­തൃ­ രാ­ജ്യത്തിൽ സംഭവി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്നു­വെ­ന്നു­ കേ­ൾ­ക്കു­ന്ന ദു­രന്ത വാ­ർ­ത്തകളും മു­ന്നോ­ട്ടു­ള്ള യാ­ത്രയെ­ക്കു­റി­ച്ചു­ അറി­യു­ന്ന അപാ­യ സൂ­ചനകളും അവരെ­ ബാ­ധി­ക്കു­ന്നു­.
അതുപോ­ലെ­ തന്നെ­ സ്വന്തം ഭാ­വി­യാ­യി­ മു­ന്നിൽ കാ­ണാ­നാ­വു­ന്ന അനി­ശ്ചി­തത്വങ്ങൾ തു­ടങ്ങി­ അവരു­ടെ­ മനോ­നി­ലയു­ടെ­ തകർ­ച്ചയ്ക്ക് കാ­രണങ്ങൾ ഏറെ­യാ­ണ്.” വളരെ­ക്കു­റച്ച് പണവു­മാ­യി­ സാ­മൂ­ഹ്യമാ­യി­ ഒറ്റപ്പെ­ട്ടും തെ­റ്റാ­യ വി­വരങ്ങൾ പേ­റി­യു­മാണ് ഈ അഫ്ഗാൻ ബാ­ലന്മാർ ദൂ­രം വളരെ­യു­ള്ള യൂ­റോ­പ്പി­ലേ­യ്ക്ക് അപകടങ്ങൾ ഏറെ­യു­ള്ള യാ­ത്ര തി­രി­ക്കു­ന്നതെ­ന്നു­ മി­ഷേൽ മേയ് എഴു­തു­ന്നു­. അവരിൽ ഒട്ടേ­റെ­പ്പേർ ലക്ഷ്യമെ­ത്തു­ന്നതി­നു­ മു­ന്നേ­തന്നെ­ തട്ടി­ക്കൊ­ണ്ടു­ പോ­കലി­നോ­ ലൈംഗി­കമാ­യ ബലാ­ത്കാ­രങ്ങൾ­ക്കോ­ വി­ധേ­യമാ­കു­ന്നു­. നഷ്ടപ്പെ­ടു­ന്നവരു­ടെ­ എണ്ണം തന്നെ­ വളരെ­യധി­കമാ­ണ്. അഭയാ­ർ­ത്ഥി­ സങ്കേ­തങ്ങളിൽ എല്ലാ­യി­ടങ്ങളി­ലും അവ്യക്തത ചൂ­ഴ്ന്നു­ നി­ൽ­ക്കു­ന്നതും കൃ­ത്യത അസാ­ദ്ധ്യമാ­യതു­മാ­യ ആളെ­ണ്ണത്തി­ന്റെ­ കണക്കു­കളിൽ ആണ് ഈ ബാ­ലി­കാ­ ബാ­ലന്മാർ പെ­ട്ട് പോ­കു­ന്നത്.
സെ­പ്തംബർ 18 ലെ­ ‘ദി­ ഇൻ­ഡി­പെ­ൻ­ഡന്റ്’ പത്രം പതി­നാ­ലു­കാ­രനാ­യ ഒരു­ അഫ്‌ഗാൻ ബാ­ലന്റെ­ ദു­രന്ത കഥ പ്രസി­ദ്ധീ­കരി­ച്ചതു­ ലോ­ക നേ­താ­ക്കളു­ടെ­ ശ്രദ്ധ ഈ വി­ഷയത്തിൽ ആവശ്യപ്പെ­ടു­കയു­ണ്ടാ­യി­. കലെ­യ്‌സ് അഭയാ­ർ­ത്ഥി­ ക്യാ­ന്പ് ഫ്രാ­ൻ­സി­ന്റെ­യും ബ്രി­ട്ടന്റെ­യും അതി­ർ­ത്തി­യി­ലെ­ കു­റ്റി­ക്കാ­ട്ടിൽ ആണ്. കു­ടി­യേ­റ്റത്തി­നു­ റെ­ജി­സ്റ്റർ ചെ­യ്യപ്പെ­ട്ടു­ കഴി­ഞ്ഞി­ട്ടും പി­ന്നീട് മൂ­ന്നു­ മാ­സക്കാ­ലം ഓരോ­ നടപടി­കളിൽ പെ­ടു­ത്തി­ വൈ­കി­ച്ചു­ കലെ­യ്‌സ് ക്യാ­ന്പിൽ ആ കു­ട്ടി­യെ­ തടഞ്ഞു­ വെ­ച്ചി­രി­ക്കു­കയാ­യി­രു­ന്നു­. ആ പതി­നാ­ലു­കാ­രൻ ബാ­ലൻ ഫ്രാ­ൻ­സി­ന്റെ­ അതി­വേ­ഗ പാ­തയി­ലൂ­ടെ­ പാ­ഞ്ഞു­ പോ­വു­കയാ­യി­രു­ന്ന ഒരു­ ട്രക്കി­നു­ള്ളിൽ കടന്നു­ കൂ­ടി­ ഇംഗ്ലണ്ടി­ലു­ള്ള സഹോ­ദരന്റെ­യും അമ്മാ­വന്മാ­രു­ടെ­യും അടു­ക്കൽ ചെ­ന്നു­ ചേ­രാ­മെ­ന്ന ആഗ്രഹത്തിൽ എടു­ത്തു­ ചാ­ടു­ന്പോൾ മറ്റൊ­രു­ വാ­ഹനമി­ടി­ച്ച് കൊ­ല്ലപ്പെ­ട്ടു­. ബ്രി­ട്ടനിൽ എത്തി­ച്ചേ­രാ­നാ­യി­ കലയിസ് ക്യാ­ന്പിൽ നി­ന്നും സാ­ഹസത്തി­നു­ മു­തി­ർ­ന്നു­ മരണപ്പെ­ടു­ന്ന ഏറ്റവും പ്രാ­യം കു­റഞ്ഞ അഭയാ­ർ­ത്ഥി­യാണ് ആ ബാ­ലൻ. ഏറെ­ നാൾ കാ­ത്തി­രു­ന്നു­ പ്രതീ­ക്ഷ നഷ്ടപ്പെ­ട്ടപ്പോൾ സാ­ഹസത്തി­നു­ മു­തി­ർ­ന്നാൽ എങ്കി­ലും ബന്ധു­ക്കളു­ടെ­ സമീ­പത്ത് എത്തി­ച്ചേ­രാ­മെ­ന്നു­ അവൻ മോ­ഹി­ച്ച് പോ­യി­. ‘ഹെ­ൽ­പ് റേ­ഫ്യു­ജി­’ എന്ന സന്നദ്ധ സംഘടനാ­ പ്രവർ­ത്തകനെ­ പത്രം ഉദ്ധരി­ക്കു­ന്നു­ “കു­റ്റി­ക്കാ­ട്ടിൽ ഇനി­യും പെ­ട്ടു­പോ­യി­രി­ക്കു­ന്ന ബാ­ലന്മാ­രെ­പ്പോ­ലെ­ അവനും കഠി­ന യാ­തനകളും പോ­ലീസ് അതി­ക്രമവും വി­ശപ്പും അനു­ഭവി­ച്ചി­ട്ടു­ണ്ടാ­കും. മനോ­നി­ലയും മോ­ശമാ­യി­രി­ക്കും.തനി­യ്ക്ക് യാ­തൊ­രു­ അവകാ­ശങ്ങളും ഇല്ലെ­ന്നും ഒരു­ രാ­ജ്യത്തി­ന്റെ­യും സംരക്ഷണയ്ക്ക് അർ­ഹനാ­വാ­നു­ള്ള വി­ല തൻ­്റെ­ ജീ­വനു­ ഇല്ലെ­ന്നും അവനു­ തോ­ന്നി­യി­ട്ടു­ണ്ടാ­വും.അവനു­ തൻ­്റെ­ സഹോ­ദരൻ­്റെ­ പക്കൽ എത്തി­ച്ചേ­രാ­മാ­യി­രു­ന്നു­, സ്കൂ­ളിൽ പോ­കാ­മാ­യി­രു­ന്നു­, സു­രക്ഷി­തനാ­യി­രി­ക്കാ­മാ­യി­രു­ന്നു­”. അവൻ അച്ചടക്കത്തോ­ടെ­ ക്യാ­ന്പിൽ കഴി­ഞ്ഞി­രു­ന്ന മി­ടു­ക്കനും ഇഗ്ലീഷ് പഠി­ക്കു­ന്നതിൽ ഉത്സാ­ഹി­യു­മാ­യ കു­ട്ടി­ ആയി­രു­ന്നു­വെ­ന്നും സഹോ­ദരനെ­ക്കു­റി­ച്ച് എപ്പോ­ഴും സംസാ­രി­ക്കാ­റു­ണ്ടാ­യി­രു­ന്നെ­ന്നും അയാ­ളു­ടെ­ അടു­ത്തെ­ത്താ­നു­ള്ള അത്യു­ത്സാ­ഹത്തി­ലാണ് അവൻ മരണപ്പെ­ട്ടതെ­ന്നും ക്യാ­ന്പിൽ അവനെ­ അറി­യു­ന്നവർ പറയു­ന്നു­. ഒരു­ ട്രക്കി­ന്റെ­ പി­ന്നിൽ വലി­ഞ്ഞു­ കയറു­ന്നതിൽ അവൻ വി­ജയി­ച്ചു­ എങ്കി­ലും ട്രക്ക് അവനെ­ കു­ടഞ്ഞു­ വീഴ്‌ ത്തു­കയും അവനു­ മേ­ലെ­ മറ്റൊ­രു­ വാ­ഹനം കയറി­പ്പോ­വു­കയും ആണു­ണ്ടാ­യത്. രണ്ടു­ വാ­ഹനങ്ങളും നി­റു­ത്താ­തെ­ ഓടി­ച്ചു­ പോ­യി­. ക്യാ­ന്പി­ലെ­ മറ്റു­ കു­ട്ടി­കളു­ടെ­ കൺമു­ന്നി­ലാണ് ആ ദാ­രു­ണ സംഭവങ്ങൾ മു­ഴു­വൻ അരങ്ങേ­റി­യത്. രക്ഷയി­ലേ­ക്കെ­ന്നു­ കരു­തി­ പലാ­യനം ചെ­യ്യു­ന്ന കു­ട്ടി­കളു­ടെ­ ജീ­വി­ത കഥയു­ടെ­ ഒരു­ പ്രത്യക്ഷ ഉദാ­ഹരണമാണ് ആ അഫ്‌ഗാൻ ബാ­ലൻ.
നാ­ടും വീ­ടും വി­ട്ടോ­ടു­ന്ന ആ അന്പത് ദശലക്ഷം ബാ­ലി­കാ­ ബാ­ലന്മാർ ലോ­കത്തി­ലെ­ ഏറ്റവും വി­കസി­തമാ­യ രാ­ജ്യങ്ങളി­ലെ­ ഭരണാ­ധി­കാ­രി­കളു­ടെ­ നടപടി­കളു­ടെ­ ഫലമാ­ണ്. അന്താ­രാ­ഷ്‌ട്ര സമൂ­ഹം എന്നു­ സർ­വ്വ നാ­മത്തിൽ വ്യവഹരി­ക്കപ്പെ­ട്ട രാ­ഷ്ട്ര സമൂ­ഹങ്ങൾ അഴി­ച്ചു­ വി­ട്ട യു­ദ്ധങ്ങളു­ടെ­യും ആക്രമണങ്ങളു­ടെ­യും കെ­ടു­തി­യാ­ണ്. ആ കെ­ടു­തി­കളെ­ നേ­രി­ടു­വാ­നാ­യി­ സന്പന്നരാ­യ ആ പു­രോ­ഗമന പക്ഷം ചെ­യ്യു­ന്നത് തീ­രെ­ ഫലപ്രദമോ­ ആനു­പാ­തി­കമോ­ ആവു­ന്നി­ല്ല. ഭൂ­മി­ശാ­സ്ത്രപരമാ­യ പ്രത്യേ­കതകളാൽ അഭയാ­ർ­ത്ഥി­കളു­ടെ­ സിംഹ ഭാ­ഗവും ചെ­ന്നു­ ചേ­രു­ന്നത് ശേ­ഷി­യു­ള്ള രാ­ജ്യങ്ങളിൽ തന്നെ­യാ­കണമെ­ന്നി­ല്ല. ആകാ­ശത്ത് ആരെ­ല്ലാ­മോ­ വർ­ഷി­ക്കു­ന്ന ബോംബു­കളും ഭൂ­മി­യിൽ ഐ.എസ് കി­രാ­തത്വവു­മാണ് സി­റി­യയി­ലും ബാ­ഗ്‌ദാ­ദി­ലും ചി­ല പ്രദേ­ശങ്ങളിൽ മനു­ഷ്യർ നേ­രി­ടു­ന്നത്. അവയിൽ നി­ന്നും രക്ഷപ്പെ­ട്ടോ­ടു­ന്ന മനു­ഷ്യരിൽ കൂ­ടു­തലും തു­ർ­ക്കി­യിൽ എത്തി­പ്പെ­ട്ടത് പോ­ലെ­യും അഫ്‌ഗാൻ അഭയാ­ർ­ത്ഥി­കളിൽ കൂ­ടു­തലും പാ­കി­സ്ഥാ­നി­ലും ഇറാ­നി­ലും ആയതു­ പോ­ലെ­യു­മാ­ണത്. അന്താ­രാ­ഷ്‌ട്ര സമൂ­ഹം ഉണർ­ന്നു­ പ്രവർ­ത്തി­ക്കേ­ണ്ടത് ഇപ്പോ­ഴാ­ണ്. സന്പന്ന രാ­ജ്യങ്ങൾ അവരു­ടെ­ ശേ­ഷി­ക്കു­ ആനു­പാ­തി­കമാ­യി­ അഭയാ­ർ­ത്ഥി­കളെ­ സ്വീ­കരി­ക്കണം. ലോ­ക മനസ്സാ­ക്ഷി­ ഉണരണം. കടലി­ൻ­്റെ­ നടു­വി­ലും മരു­ഭൂ­മി­യു­ടെ­ അഗാ­ധതകളി­ലും രക്ഷ തേ­ടി­യു­ള്ള യാ­ത്രയിൽ അപകടത്തി­ൽ­പ്പെ­ട്ടും ഇടനി­ലക്കാ­രു­ടെ­ കൈ­കളി­ലും മനു­ഷ്യക്കടത്തു­കാ­രു­ടെ­ കൊ­ള്ളകളി­ലും പെ­ട്ട് ആലംബമി­ല്ലാ­തെ­ പൊ­ലി­ഞ്ഞു­ പോ­കു­ന്ന മനു­ഷ്യ ജീ­വനു­കളു­ടെ­ യാ­തനയ്ക്കു­ പരി­ഹാ­രം ഉണ്ടാ­വണം. കു­ടി­യേ­റ്റ നി­യമങ്ങൾ ആഗോ­ളമാ­യി­ പരി­ഹരി­ക്കണം.
ആഗോ­ള തലത്തിൽ പലാ­യനങ്ങളും പു­റപ്പാ­ടു­കളും പ്രതീ­ക്ഷി­ക്കാൻ‍ ഒന്നും തന്നെ­യി­ല്ലാ­ത്ത അരക്ഷി­താ­വസ്ഥകളിൽ നി­ന്നും രക്ഷയെ­ക്കു­റി­ച്ചു­ള്ള സ്വപ്നങ്ങളി­ലേ­ക്കാ­ണെ­ങ്കിൽ ഇന്ത്യക്കു­ള്ളി­ലെ­ അവസ്ഥ തി­കച്ചും വി­പരീ­തമാ­ണ്. കു­ട്ടി­കൾ തനി­യെ­ പു­റപ്പെ­ട്ടു­ പോ­കേ­ണ്ടതി­ല്ല. അവരെ­ രക്ഷയി­ലേ­യ്ക്കു­ കൊ­ണ്ടു­ പോ­കാൻ‍ വി­വി­ധ രക്ഷാ­ വഴി­കളു­ടെ­ ദൂ­തന്മാർ വരും. മനു­ഷ്യരെ­ ചെ­റു­പ്പത്തി­ലെ­ പി­ടി­ക്കു­വാ­നും അവരു­ടെ­ ബോ­ധത്തി­ലേ­യ്ക്ക്‌ തങ്ങളു­ടെ­ പ്രത്യയശാ­സ്ത്രം ക്രമേ­ണ ചെ­ലു­ത്തി­ അവരെ­ പാ­കപ്പെ­ടു­ത്തു­വാ­നും ദീ­ർ­ഘകാ­ല കർ‍­മ്മ പരി­പാ­ടി­ ആസൂ­ത്രണം ചെ­യ്തു­ നടപ്പി­ലാ­ക്കു­ന്ന വി­വി­ധ മത തത്വ ശാ­സ്ത്രങ്ങളു­ടെ­ വക്താ­ക്കൾ വരും. മാ­താ­ പി­താ­ക്കളു­ടെ­ ദാ­രി­ദ്ര്യവും അറി­വി­ല്ലാ­യ്മയു­മാണ് മു­തലെ­ടു­ക്കപ്പെ­ടു­ന്നത്. അവരും കു­ട്ടി­കളെ­ ചെ­റു­പ്പത്തി­ലെ­ സംഘടി­പ്പി­ക്കു­ന്നു­. ഒന്നാം തരം ദി­നാ­നു­കന്പയു­മാ­യി­ ജീ­വകാ­രു­ണ്യ പ്രവർ­ത്തനങ്ങളു­ടെ­ ഉന്നതമാ­യ ആശയപരി­സരങ്ങളിൽ‍ ആണ് അവരു­ടെ­ കർ‍­മ്മ മണ്ധലം. ആലംബ ഹീ­നർ‍­ക്ക് ഒരു­ കൈ­ത്താ­ങ്ങാ­യാണ് അവർ‍ പ്രവർ‍­ത്തി­ക്കു­ന്നത്. അതി­നാൽ അവരെ­പ്പോ­ഴും ആദരണി­യരാ­ണ്. കേ­രളത്തി­ലെ­ അനാ­ഥാ­ലയങ്ങളി­ലേ­യ്ക്ക് വടക്കെ­ ഇന്ത്യയിൽ നി­ന്നും കൊ­ണ്ടു­ വരു­ന്ന കു­ട്ടി­കൾ കടന്നു­ പോ­കു­ന്നതും ഈ പ്രതി­ഭാ­സത്തി­ലൂ­ടെ­യാ­ണ്.
ഈ ആഗസ്റ്റ്‌ ആദ്യ വാ­രത്തിൽ നേ­ഹാ­ ദി­ക്ഷിത് എന്ന പത്ര പ്രവർ‍­ത്തകയും ‘ഔട്ട്‌ ലു­ക്ക്’ മാ­ഗസി­നും ആർ‍.എസ്.എസ്‌ പക്ഷത്തി­ന്‍റെ­ വി­ദ്വേ­ഷത്തിന് വി­ധേ­യമാ­വു­കയു­ണ്ടാ­യി­. മൂ­ന്നു­ മാ­സങ്ങൾ നി­ണ്ടു­ നി­ന്ന അന്വേ­ഷണങ്ങൾ‍­ക്കൊ­ടു­വിൽ നേ­ഹാ­ ദീ­ക്ഷിത് ഔട്ട്‌ ലുക് മാ­ഗസി­നിൽ പ്രസി­ദ്ധീ­കരി­ച്ച ഒരു­ അന്വേ­ഷണാ­ത്മക റി­പ്പോ­ർ­ട്ടാണ് സംഘ പരി­വാ­രങ്ങളെ­ പ്രകോ­പി­തരാ­ക്കി­യത്. ആസ്സാ­മി­ലെ­ ഗോ­ത്ര വർ‍­ഗ്ഗ മേ­ഖലകളിൽ നി­ന്നും മൂ­ന്നു­ വയസ്സ് മു­തൽ പ്രാ­യക്കാ­രാ­യ 31 പെ­ൺ‍­കു­ട്ടി­കളെ­ എങ്ങി­നെ­യാണ് സംഘ പരി­വാ­റു­കാർ പഞ്ചാ­ബി­ലേ­യ്ക്കും ഗു­ജറാ­ത്തി­ലേ­യ്ക്കും കടത്തി­ക്കൊ­ണ്ടു­ പോ­യതെ­ന്ന് ലേ­ഖനം വി­ശദമാ­ക്കി­. ആസാ­മി­ലെ­ ബാ­ലാ­വകാ­ശ സംഘടനകളും ആസാം സംസ്ഥാ­ന ഗവൺ‍­മെ­ന്റി­ലെ­ ബാ­ലാ­വകാ­ശ വകു­പ്പും കു­ട്ടി­കളെ­ മടക്കി­ക്കൊ­ണ്ടു­ വരു­വാൻ‍ കടത്തി­ക്കൊ­ണ്ടു­ പോ­യവരോട് ആവശ്യപ്പെ­ട്ടു­കൊ­ണ്ട്­ എഴു­തി­യ ഉത്തരവു­കളും വെ­ളി­ച്ചത്തു­ കൊ­ണ്ടു­വന്നു­. എന്തു­ കാ­ര്യത്തി­നും അപകീ­ർ­ത്തി­ക്കേസ് കൊ­ടു­ക്കു­ന്ന ഇപ്പോ­ഴത്തെ­ തന്ത്രത്തി­ന്‍റെ­ ശൈ­ലി­യിൽ ലേ­ഖി­കയ്ക്കും മാ­ഗസി­നു­മെ­തി­രെ­ ആർ‍.എസ്.എസ്‌ പക്ഷത്തി­ന്‍റെ­ കേ­സു­ണ്ടാ­യി­.
കു­ട്ടി­കളെ­ കടത്തി­ക്കൊ­ണ്ടു­ പോ­യവരെ­ തേ­ടു­ന്നതി­നു­ പകരം ആ വി­വരം അന്വേ­ഷി­ച്ചു­ ലോ­കത്തി­നു­ മു­ന്നിൽ കൊ­ണ്ടു­ വന്ന മാ­ധ്യമ പ്രവർ‍­ത്തകർ‍­ക്ക് നേ­രെ­ അന്വേ­ഷണം നടത്തു­വാ­നാണ് പോ­ലീസ് മു­തി­ർ‍­ന്നതെ­ന്നും നേ­ഹാ­ ദി­ക്ഷി­തും ഔട്ട് ലു­ക്ക് മാ­ഗസി­നും നേ­രി­ടു­ന്ന പോ­ലിസ് അന്വേ­ഷണങ്ങൾ അവസാ­നി­പ്പി­ക്കണമെ­ന്നും എഴു­ത്തു­കാ­രും ബു­ദ്ധി­ജീ­വി­കളും ചേ­ർ‍­ന്നു­ പ്രസ്ഥാ­വന പു­റപ്പെ­ടു­വി­ച്ചത് ആഗസ്റ്റു­ ആദ്യവാ­രത്തി­ലാ­ണ്. സംഘപരി­വാർ‍ പക്ഷം ഫെ­യ്സ് ബു­ക്കിൽ നേ­ഹാ­ ദി­ക്ഷി­തി­നെ­തി­രെ­ അപകീ­ർ­ത്തി­പ്പെ­ടു­ത്തൽ ആരോ­പി­ച്ചു­ കൊ­ണ്ടു­ള്ള തി­വ്ര പ്രചാ­രണവും നടത്തി­. ഗു­ജറാ­ത്തി­ലെ­ ആർ­എസ്
എസ് അനു­ബന്ധ സംഘടനയ്ക്ക് കു­ട്ടി­കളെ­ മടക്കി­ക്കൊ­ണ്ടു­ വരു­വാൻ‍ ആസാം ശി­ശു­സംരക്ഷണ വകു­പ്പ് കത്തെ­ഴു­തി­യപ്പോൾ അതി­നെ­ മറി­കടക്കു­വാ­നാ­യി­ ഇംഗ്ലീ­ഷിൽ സമ്മത പത്രങ്ങൾ എഴു­തി­ നി­രക്ഷരരാ­യ ആദി­വാ­സി­കളു­ടെ­ കയ്യൊ­പ്പ് ചാ­ർ­ത്തി­യെ­ടു­ത്ത കാ­ര്യം തെ­ളി­വു­കൾ സഹി­തമാണ് നേ­ഹ പു­റത്ത് കൊ­ണ്ടു­ വന്നത്. കു­ട്ടി­കളു­ടെ­ രക്ഷാ­കർ‍­ത്താ­ക്കൾ‍ക്ക് അവരു­ടെ­ കു­ഞ്ഞു­ങ്ങളോട് അവരെ­ കൊ­ണ്ടു­ പോ­യതിൽ പി­ന്നെ­ സംസാ­രി­ക്കാൻ‍ കഴി­ഞ്ഞി­ട്ടി­ല്ലെ­ന്നതും രക്ഷി­താ­ക്കളിൽ നി­ന്നും തങ്ങളു­ടെ­ പെ­ൺ‍­കു­ട്ടി­കളു­ടെ­ ചി­ത്രങ്ങൾ പോ­ലും കൈ­ക്കലാ­ക്കി­യെ­ന്നും ആ നി­ണ്ട ലേ­ഖനം ചി­ത്രങ്ങൾ സഹി­തം പു­റത്തു­ കൊ­ണ്ടു­ വന്നു­. ആസാ­മിൽ ബോ­ഡോ­ കലാ­പത്തിൽ അരക്ഷി­തരാ­യ ജനതയു­ടെ­ നി­സ്സഹാ­യ അവസ്ഥയാണ് ഇവി­ടെ­യും കു­ഞ്ഞു­ങ്ങളെ­ വേ­ർ­പ്പെ­ടു­ത്തി­ വി­ടു­വാൻ‍ അവരു­ടെ­ മാ­താ­ പി­താ­ക്കൾ‍­ക്ക് വൈ­കാ­രി­ക ശേ­ഷി­ നൽ‍­കു­ന്നത്. ഒരി­ക്കൽ കൈ­വി­ട്ടു­ കഴി­ഞ്ഞാൽ ജി­വി­താ­ന്ത്യം വരെ­ അവർ വേ­ർ‍­പാ­ടി­ന്റെ­യും മക്കൾ എവി­ടെ­യെ­ന്നോ­ എന്തെ­ന്നോ­ അറി­യാ­ത്തതി­ന്റെ­ വേ­ദനയു­ടെ­ തി­ തി­ന്നു­ കഴി­യേ­ണ്ടി­ വരു­ന്നു­. ഭൂ­മി­യി­ലും പ്രത്യേ­കി­ച്ചു­ ഇന്ത്യയി­ലും മനു­ഷ്യരു­ടെ­ എണ്ണം അനി­യന്ത്രി­തമാ­യി­ വർ‍­ദ്ധി­ക്കു­കയാ­ണ്. ആ സംഖ്യാ­ വർ‍­ദ്ധന ആനു­പാ­തി­കമാ­യി­ എല്ലാ­ മതങ്ങളി­ലെ­യും മനു­ഷ്യരു­ടെ­ വർ‍­ദ്ധനയാ­വു­കയു­മാ­ണ്. എന്നി­ട്ടും ഇനി­യു­മി­നി­യും സ്വപക്ഷത്ത് ആളെ­ ചേ­ർ‍­ക്കണമെ­ന്നും അതി­നു­ കു­ട്ടി­കളെ­ തേ­ടി­ ഇറങ്ങണമെ­ന്നും തോ­ന്നി­പ്പി­ക്കു­ന്ന ചേ­തോ­വി­കാ­രം എന്താ­വും !

 

ഇ.എ സലിം

You might also like

Most Viewed