ഏകത മാനവികത, പഴയ വീഞ്ഞ് തന്നെ !


സമൂ­ഹത്തിൽ‍ നി­ലനി­ന്നു­ വന്ന, ഇന്നും നി­ലനി­ൽ‍ക്കു­ന്ന സംഘടനകൾ‍ എല്ലാം തന്നെ­ മനു­ഷ്യന്‍റെ­ നന്മകളെ­ പറ്റി­യാണ് പറഞ്ഞു­വരു­ന്നത്. എന്നി­ട്ടും തി­ന്മകളെ­, വി­ധ്വേ­ഷങ്ങളെ­ തോ­ൽ‍പ്പി­ക്കു­വാൻ‍ നമു­ക്ക് കഴി­യാ­ത്തത് എന്തു­കൊ­ണ്ട്? സംഘടനകൾ‍ (മത-ജാ­തി­-സാംസ്‌കാ­രി­ക-രാ­ഷ്ട്രീ­യ) അവരു­യർ‍ത്തി­യ മു­ദ്രാ­വാ­ക്യങ്ങളെ­ തൃ­പ്തി­കരമാ­യി­ നടപ്പി­ലാ­ക്കു­വാൻ‍ പരാ­ജയപ്പെ­ടു­ന്നതി­ലൂ­ടെ­ ലക്ഷ്യം നേ­ടു­വാൻ‍ കഴി­യാ­തെ­ വരു­ന്നു­. ഹി­റ്റ്ലർ‍ പാ­ർ‍ട്ടി ­ഉണ്ടാ­ക്കി­യപ്പോൾ‍ അതി­ന്‍റെ­ പേർ‍ Nationalist Socialist Party എന്നാ­യി­രു­ന്നു­. മു­സ്സോ­ളി­നി­ പ്രവർ‍ത്തി­ച്ചു­ വന്നത് ഇറ്റാ­ലി­യൻ‍ സോ­ഷ്യലി­സ്റ്റു­ പാ­ർ‍ട്ടി­യി­ലാ­ണ്. പി­ന്നീട് അദ്ദേ­ഹം ഫാ­സ്സി­സ്റ്റ് പാ­ർ‍ട്ടി­ രൂ­പീ­കരി­ച്ചു­. അവർ‍ ഇരു­വരും അവരവരു­ടെ­ രാ­ജ്യ താ­ൽ‍പര്യങ്ങളെ­ മുൻ‍നി­ർ‍ത്തി­ ഭരണം നടത്തി­വന്നു­ എന്ന് വാ­ദി­ച്ചവരും അവരെ­ ആ നാ­ട്ടി­ലെ­ നല്ല ശതമാ­നക്കാർ‍ അംഗീ­കരി­ച്ചി­രു­ന്നതു­മാ­ണ്. നാ­ട്ടി­ലെ­ സംഘടനകളു­ടെ­ ആകർ‍ഷക മു­ദ്രാ­വാ­ക്യത്തി­ന്‍റെ­ കു­റവല്ല സാ­മൂ­ഹി­ക അനീ­തി­കൾ‍ ലോ­കത്ത് നടമാ­ടു­വാൻ‍ കാ­രണം. അതി­ന്‍റെ­ കാ­വലാ­ളു­കളും അതി­ന്‍റെ­ നടത്തി­പ്പു­കാ­രും ഫലം സ്വീ­കരി­ക്കു­ന്നവരും സത്യത്തോട് പു­ലർ‍ത്തി­വരു­ന്ന നി­ഷേ­ധമാണ് ഇതി­നു­ള്ള അടി­സ്ഥാ­ന കാ­രണമാ­യി­ പ്രവർത്തി­ച്ചു­ വരു­ന്നത്.

ഇന്ത്യൻ‍ രാ­ഷ്ട്രീ­യത്തി­ലെ­ ഇരട്ടത്താ­പ്പു­കൾ‍ സാ­മൂ­ഹി­ക രംഗത്ത്‌ ജനങ്ങളിൽ‍ കൂ­ടു­തൽ‍ കൂ­ടു­തൽ‍ പ്രതി­സന്ധി­കൾ‍ ഉണ്ടാ­ക്കു­ന്നതി­നാ­ൽ‍, ജനം രാ­ഷ്ട്രീ­യത്തെ­ തള്ളി­പ്പറയു­ന്ന അവസ്ഥ പൊ­തു­വെ­ വളർ‍ന്നു­ വരു­ന്നു­. ഇത് ജനങ്ങളിൽ‍ വി­ഭാ­ഗീ­യതയു­ടെ­ രാ­ഷ്ട്രീ­യത്തിന് വളരു­വാൻ‍ സഹാ­യകരമാ­കു­ന്ന മണ്ണ്‍ ഒരു­ക്കു­ന്നു­. ഇത്തരം രാ­ഷ്ട്രീ­യ മു­ദ്രാ­വാ­ക്യങ്ങൾ‍ ലോ­ക രാ­ഷ്ട്രീ­യത്തെ­ വളരെ­ അപകടം പി­ടി­ച്ച വലതു­പക്ഷ ആഭി­മു­ഖ്യമു­ള്ളവരു­ടെ­ കൈ­കളിൽ‍ എത്തി­ക്കു­ന്നു­. യൂ­റോ­പ്പിൽ‍ പലയി­ടങ്ങളി­ലും ഉയർ‍ന്നു­ വരു­ന്ന ഫസ്സി­സ്റ്റ് സ്വഭാ­വമു­ള്ള പാ­ർ‍ട്ടി­കൾ‍, അമേ­രി­ക്കൻ‍ രാ­ഷ്ട്രീ­യ തെ­രഞ്ഞെ­ടു­പ്പിൽ‍ കു­ടി­യേ­റ്റക്കാ­രെ­യും മു­സ്ലിം സമു­ദാ­യങ്ങളെ­യും അമേ­രി­ക്കയു­ടെ­ ശത്രുവാ­യി­ കാ­ണു­ന്ന സ്ഥാ­നാ­ർ‍ത്ഥി­ ഉണ്ടാ­കു­ന്നത്, തു­ർ‍ക്കി­യും ഈജി­പ്പ്റ്റും secular രാ­ഷ്ട്രീ­യത്തിൽ‍ നി­ന്നും മതമൗലി­കതയിൽ‍ എത്തി­യത്, പലയിടങ്ങളിലേയും മതനി­ഷ്ക്കർ‍ഷതകൾ‍, ഐഎസ്ഐസ് തു­ടങ്ങി­യവരു­ടെ­ വളർ‍ച്ചയും പാ­കി­സ്ഥാൻ‍ കേ­ന്ദ്രമാ­യ ഭീ­കര പ്രസ്ഥാ­നങ്ങളും ഒക്കെ­ ലോ­കത്തി­നു­ സഹി­ഷ്ണതയു­ടെ­ മതമല്ല സമ്മാ­നി­ക്കു­ന്നത്. ഇന്ത്യയിൽ‍ ഇടതു­ പാ­ർ‍ട്ടി­കളു­ടെ­ തകർ‍ച്ചയും കോ­ൺ‍ഗ്രസ് പാ­ർ‍ട്ടി­യു­ടെ­ ഇടത് ആഭി­മു­ഖ്യത്തി­നു­ണ്ടാ­യ വ്യതി­യാ­നവും മു­കളിൽ‍ സൂ­ചി­പ്പി­ച്ച ലോ­ക രാ­ഷ്ട്രീ­യ അവസ്ഥയും ആർഎസ്എസ് ഉയർ‍ത്തു­ന്ന ഹി­ന്ദു­ത്വ രാ­ഷ്ട്രീ­യത്തിന് വളരു­വാൻ‍ വളരെ­ അനു­കൂ­ല സാ­ഹചര്യം ഉണ്ടാ­യി­. ആഗോ­ളവൽ‍ക്കരണത്തി­ന്‍റെ­ കാ­ലഘട്ടത്തിൽ‍ സാ­മ്രാ­ജ്യത്വം അവകാ­ശ സമരങ്ങളു­ടെ­ മു­നയൊ­ടി­ച്ചത് വർ‍ഗ്ഗീ­യ-വി­ഘടനവാ­ദത്തെ­ തലങ്ങും വി­ലങ്ങും പ്രോ­ത്സാ­ഹി­പ്പി­ച്ചു­കൊ­ണ്ടാ­ണ്. അങ്ങനെ­ ഇന്ത്യയി­ലും എക്കാ­ലത്തും അമേ­രി­ക്കൻ‍-ഇസ്രയേ­ൽ‍-കൊ­ർ‍പ്പ­റേ­റ്റു­കളു­ടെ­ പ്രി­യപ്പെ­ട്ട ഹി­ന്ദു­ മത മൗലി­കതയും സാ­മ്രാ­ജ്യത്വവും തമ്മിൽ‍ ഒത്തു­ചേ­ർ‍ന്ന് ഇന്ത്യയിൽ‍ വി­ദ്വേ­ഷത്തി­ന്‍റെ­യും ഒപ്പം സ്വകാ­ര്യ വൽ‍ക്കരണത്തി­ന്‍റെ­യും രാ­ഷ്ട്രീ­യത്തി­ലേ­യ്ക്ക് നമ്മു­ടെ­ ജനാ­ധി­പത്യത്തെ­ എത്തി­ച്ചു­. ഇവി­ടെ­ ഇന്ത്യ എന്ന രാ­ജ്യത്തി­ന്‍റെ­ ജനാ­തി­പത്യ-മത നി­രപേ­ക്ഷതയെ­ എന്നും അതൃ­പ്തി­യോ­ടെ­ കണ്ടു­വന്ന ആർഎസ്എസിന് രാ­ഷ്ട്രീ­യമാ­യ മു­ന്നേ­റ്റം ഉണ്ടാ­കു­വാൻ‍ കി­ട്ടി­യ അവസരത്തെ­ ഇന്ത്യൻ‍ ജനാ­ധി­പത്യത്തി­ന്‍റെ­ പാ­രന്പര്യത്തെ­ തള്ളി­പറ യു­വാ­നാ­യി­ അവർ‍ ഉപയോ­ഗപ്പെ­ടു­ത്തി­വരു­ന്നു­.

ആർഎസ്എസ് എന്ന ഹൈ­ന്ദവ സംഘടനയു­ടെ­ രൂ­പീ­കരണത്തി­ലേ­യ്ക്ക് വഴി­ തു­റന്ന (1925ലെ­) ഇന്ത്യൻ‍ രാ­ഷ്ടീ­യ പശ്ചാ­ത്തലത്തി­ന്‍റെ­ ബീ­ജങ്ങൾ‍ ഒന്നാം ഗോ­സം രക്ഷണ കലാ­പത്തിൽ‍ തന്നെ­ ആരംഭി­ച്ചി­രു­ന്നു­. ആര്യസമാ­ജത്തി­ന്‍റെ­ സ്ഥാ­പകൻ‍ ദയാ­നന്ദ സരസ്വതി­യു­ടെ­ സമകാ­ലീ­നനും സമാ­ന ഹി­ന്ദു­മത രാ­ഷ്ട്രീ­യത്തെ­ സ്വപ്നമാ­യി­ കണ്ടു­വന്ന ബി.എസ് മു­ഞ്ചെയു­ടെ­ ശി­ഷ്യനു­മാ­യ ഡോ­.ഹേ­ഡ്ഗേ­വർ‍ ഇന്ത്യയിൽ‍ വലി­യ രൂ­പത്തിൽ‍ ഉണ്ടാ­യ ഒന്നര ഡസനി­ലേ­റെ­ വർ‍ഗ്ഗീ­യ കലാ­പത്തി­ന്‍റെ­ പശ്ചാ­ത്തലത്തിൽ‍ ഹി­ന്ദു­മതത്തി­ന്‍റെ­ സംരക്ഷകരാ­യി­ മാ­റു­വാ­നു­ള്ള അവസരത്തെ­ മു­ന്നിൽ‍ കണ്ട് ആർഎസ്എസിന് രൂ­പം കൊ­ടു­ത്തു­. മാ­ത്രവു­മല്ല കോൺ‍ഗ്രസ് എന്ന രാ­ഷ്ട്രീ­യ നേ­തൃ­ത്വത്തിൽ‍ തി­ലകൻ‍-ലജ്പത്്റാ­യി­ തു­ടങ്ങി­യ ബ്രാ­ഹ്മണ നേതൃ­ത്വത്തി­നു­ പകരം ഗാ­ന്ധി­ജി­യു­ടെ­യും നെ­ഹ്‌റു­ തു­ടങ്ങി­യ മതനി­രപേ­ക്ഷ വാ­ദി­കളു­ടെ­യും സാ­ന്നിദ്ധ്യം ഹൈ­ന്ദവ രാ­ഷ്ട്രീ­യത്തിന് അനു­കൂ­ലമല്ല എന്ന തി­രി­ച്ചറിവ് ഇന്ത്യ കണ്ട ഏറ്റവും വലി­യ വർ‍ഗ്ഗീ­യ സംഘടനയ്ക്ക് ജന്മം നൽ‍കി­.

ഇന്ത്യൻ‍ സ്വാ­തന്ത്ര്യ സമരത്തി­ന്‍റെ­ ഒരു­ ഘട്ടത്തി­ലും പങ്കാ­ളി­യാ­കു­വാൻ‍ തയ്യാ­റാ­യി­ട്ടി­ല്ലാ­ത്ത ആർഎസ്എസ് സംഘടന എന്നാൽ‍ ലോ­ക ഫാ­സ്സി­സ്റ്റ് നേ­താ­ക്കളു­മാ­യി­ അടു­ത്ത് ഇടപെ­ടു­വാൻ‍ പ്രത്യേ­ക താ­ൽപര്യം കാ­ട്ടി­. ഹെ­ഡ്ഗേവറി­ന്‍റെ­ ഗു­രു­തു­ല്യനാ­യ മു­ഞ്ചെ­ മു­സ്സോ­ളി­നി­യെ­ സന്ദർ‍ശി­ച്ചതും ഫാ­സ്സി­സ്റ്റ് നേ­താ­വി­ന്‍റെ­ ദേ­ശീ­യതയി­ൽ ‍ആകൃഷ്ടനാ­യി­ അതിൽ‍ അഭി­മാ­നി­ച്ചതും അതേ­ പാ­ത നമ്മു­ടെ­ മാതൃ­രാ­ജ്യവും പി­ന്തു­ടരണമെ­ന്ന് നാ­ട്ടിൽ‍ എത്തി­ ഹെഡ്ഗേ­വ­റി­നോ­ടും മറ്റും ആവശ്യപ്പെ­ട്ടതും ഒറ്റപ്പെ­ട്ട സംഭ­വമാ­യി­രു­ന്നി­ല്ല. ആർഎസ്എസ് എക്കാ­ലത്തും ഇതേ­ പാ­തയി­ലൂ­ടെ­യാ­യി­രു­ന്നു­ സഞ്ചരി­ച്ചത്. ആർ‍എസ്എസ് രൂ­പീകൃ­തമാ­കു­ന്നതി­നും മു­ന്‍പ് (1914) നി­ലവിൽ‍ വന്ന ഹി­ന്ദു­മാ­ഹാ­സഭയ്ക്ക് കൂ­ടു­തൽ‍ സാംസ്കാ­രി­കവും- കേ­ടർ‍ഭാ­വമു­ള്ള കരു­ത്തു­ നൽകു­കയായി­രു­ന്നു­ പു­തി­യ സംഘടനയു­ടെ­ ലക്ഷ്യം. ഹി­ന്ദു­മഹാ­സഭയു­ടെ­ രൂ­പീ­കരണം തന്നെ­ ഫി­ജി­ എന്ന ആഫ്രി­ക്കൻ‍ രാ­ജ്യത്തെ­ ഹി­ന്ദു--മു­സ്ലിം ഇന്ത്യക്കാ­ർ‍ക്കി­ടയി­ലും വി­ഭജനത്തി­നിടം നൽ‍കി­യി­രു­ന്നു­ എന്നതിൽ‍ നി­ന്നും മു­സ്ലിം- ഹി­ന്ദു­ സമൂ­ഹത്തിന് എത്രമാ­ത്രം അപകടം ചെ­യ്യു­വാൻ‍ ഇവ അന്നേ­ അവസരം ഉണ്ടാ­ക്കി­ എന്ന് നമു­ക്ക് മറക്കു­വാൻ‍ കഴി­യു­കയി­ല്ല. (മു­സ്ലിം ലീഗ് രൂ­പീ­കരണവും (1906) അതി­നു­ മു­ന്‍പ് സവർ‍ക്കർ‍ ഉയർ‍ത്തി­യ ഹി­ന്ദു­ത്വ എന്ന മു­ദ്രാ­വാ­ക്യവും ഇന്ത്യൻ‍ വർ‍ഗ്ഗീ­യതയ്ക്ക് അടി­ത്തറ ഒരു­ക്കി­. അതു­ണ്ടാ­ക്കി­യ ദു­രന്തങ്ങൾ‍ രാ­ജ്യവി­ഭജനത്തി­നും മൂ­ന്ന് യു­ദ്ധങ്ങൾ‍ക്കും ദശലക്ഷക്കണക്കി­നു­ മരണത്തി­നും കോ­ടി­കളു­ടെ­ പലാ­യനത്തി­നും ഇന്നും തു­ടരു­ന്ന proxy യു­ദ്ധത്തി­നും ഇടം ഉണ്ടാ­ക്കി­യത് ചരി­ത്രത്തിൽ‍ സമാ­നതകൾ‍ ഇല്ലാ­ത്ത സംഭവമാ­ണ്.) ഇന്ത്യൻ‍ സ്വാ­തന്ത്ര്യ സമരത്തി­ലെ­ നി­ർ‍ണ്ണാ­യക സംഭവമാ­യ ക്വി­റ്റ്‌ ഇന്ത്യാ­ സമരത്തിൽ‍ നി­ന്നും വി­ട്ടു­ നി­ന്ന ആർഎസ്എസ് പി­ൽ‍ക്കാ­ലത്ത് സ്വതന്ത്ര സമര മു­ഖത്ത് ഉയർ‍ന്നു­ വന്ന എല്ലാ­ വി­കാ­രങ്ങൾ‍ക്കും എതി­രു­നി­ൽ‍ക്കു­വാൻ‍ ശ്രമി­ച്ചു­. ഒപ്പം വർ‍ഗ്ഗീ­യ വി­ദ്വേ­ഷം ഉണ്ടാ­ക്കു­വാൻ‍ കി­ട്ടു­ന്ന അവസരങ്ങളെ­ ഉപയോ­ഗപ്പെ­ടു­ത്തു­വാൻ ആർഎസ്എസ്--ഹി­ന്ദു­ മഹാ­സഭ സംഘടനകൾ‍ മടി­ച്ചി­ല്ല. വന്ദേ­മാ­തരം എന്ന ബംഗാ­ളി­ കവി­ത ദേ­ശീ­യ ഗാ­നം ആക്കു­വാൻ‍ നടന്ന അഭി­പ്രാ­യ രൂ­പീ­കരണത്തിൽ‍ പ്രസ്തു­ത കവി­ത ഉൾപ്പെ­ട്ട നോ­വൽ‍ പങ്കു­വെ­ച്ച ഇസ്ലാം വി­രു­ദ്ധ പശ്ചാ­ത്തലത്തെ­യും കൂ­ടി­ പരി­ഗണി­ച്ച് വന്ദേ­മാ­തരം ആദ്യമാ
­യി­ കോൺ‍ഗ്രസ് ദേ­ശീ­യ സമ്മേ­ളനത്തി­ൽ‍ (1896) പാ­ടി­യ ടാ­ഗോർ‍ തന്നെ­ അത് ദേ­ശീ­യ ഗാ­നമാ­യി­ അംഗീ­ക്കരുത് എന്ന്‍ അഭി­പ്രാ­യപ്പെട്ടു­. എന്നാൽ‍ വന്ദേ­മാ­തരം ദേ­ശി­യ ഗാ­നമാ­യി­ അംഗീ­കരി­ക്കു­വാ­നാ­യി­ ആർഎസ്എസ് പ്രചരണം അഴി­ച്ചു­ വി­ട്ടതി­നു­ പി­ന്നിൽ‍ വർ‍ഗ്ഗീ­യ ലക്ഷ്യമാ­യി­രു­ന്നു­ പ്രവർ‍ത്തി­ച്ചത്. (ഇന്നും വന്ദേ­മാ­തരത്തെ­ ചൊ­ല്ലി­ ആർഎസ്എസ് നടത്തു­ന്ന വി­കാ­ര പ്രകടനത്തെ­ നമ്മൾ‍ മറക്കരു­ത്).

ഇന്ത്യയു­ടെ­ ത്രി­വർ‍ണ്ണ പതാ­ക 1907 മു­തൽ‍ സ്വാ­തന്ത്ര്യസമര മു­ഖങ്ങളിൽ‍ ഉപയോ­ഗി­ച്ചു­ വന്നു ­(ഭി­ക്കാ­ജി­ കാ­മ തയ്യാ­റാ­ക്കി­യത്). അതേ­ പതാ­കയ്ക്ക് കൂ­ടു­തൽ‍ ധാ­രണയു­ണ്ടാ­ക്കി­ രാ­ജ്യം അംഗീ­കരി­ച്ചപ്പോ­ൾ‍ (ജൂ­ലൈ 22/47-) ഇന്ത്യൻ‍ സംസ്കാ­രത്തെ­ ത്രി­വർ‍ണ്ണ നി­റം പ്രതി­ഫലി­ക്കു­ന്നി­ല്ല എന്ന വാ­ദമു­യർ‍ത്തി­യത് ആർഎസ്എസ് ആയി­രു­ന്നു­. അവർ‍ക്ക് കാ­വി­ക്കൊ­ടി­ തന്നെ­ വേ­ണമെ­ന്നു­ പരസ്യമാ­യി­ നി­ലപാ­ടെ­ടു­ത്തു­. ആദ്യമാ­യി­ സ്വാ­തന്ത്ര്യദി­നമാ­യി­ കൊ­ണ്ടാ­ടി­യ ജനു­വരി­ 26ൽ‍ ആർഎസ്എസ് ഉയർ‍ത്തി­യത്‌ കാ­വി­ക്കൊ­ടി­ ആയി­രു­ന്നു­. എവി­ടെ­യും രാ­ജ്യത്തെ­ പൊ­തു­ വി­കാ­രത്തെ­ അംഗീ­കരി­ക്കാ­തെ­ ഹി­ന്ദു­ത്വത്തി­ന്‍റെ­ രാ­ഷ്ട്രീ­യതാ­ൽ‍പര്യങ്ങൾ‍ക്കാ­യി­ അവസരങ്ങളെ­ ഉപയോ­ഗപ്പെ­ടു­ത്തു­വാൻ‍ എന്നും സ്വയം സേ­വക സംഘം ഉണ്ടാ­യി­രു­ന്നു­.

ആർഎസ്എസ് ഇന്ത്യൻ‍ വി­ഭജനത്തോ­ടെ­ മു­സ്ലിം ലീ­ഗി­നൊ­പ്പം വർ‍ഗ്ഗീ­യത പ്രചരി­പ്പി­ക്കു­ന്നതിൽ‍ കൂ­ടു­തൽ‍ ഉത്സാ­ഹം കാ­ട്ടി­. ഒപ്പം ഇന്ത്യയു­ടെ­ ആഭ്യന്തര ശത്രുക്കളാ­യി­ ഗോ­ൾ‍വർ‍ക്കർ‍ 66 ൽ‍ (Bunch of thoughts) പരാ­മർ‍ശി­ച്ച കമ്യൂ­ണി­സ്റ്റുകളും മു­സ്ലീ­ങ്ങളും ക്രി­സ്ത്യാ­നി­കളും എന്ന അഭി­പ്രാ­യം ഹി­ന്ദു­ത്വം എന്ന മു­ദ്രാ­വാ­ക്യം ഉയർ‍ത്തി­യ കാ­ലംമു­തൽ‍ ഇക്കൂ­ട്ടർ‍ പറഞ്ഞു­വരു­ന്നതാണ്. ആർഎസ്എസിന്റെ സ്ഥാ­പകന്‍റെ­ മരണത്തി­നു­ ശേ­ഷം സംഘചാ­ലകാ­യി­ വന്ന ഗോ­ൾ‍വർ‍ക്കർ‍ 47 ഡി­സംബറിൽ‍ തന്നെ­ യോ­ഗങ്ങളിൽ‍ ഇന്ത്യയിൽ‍ നി­ന്നും മു­സ്ലീം സമു­ദാ­യത്തെ­ പു­റത്താ­ക്കാ­തെ­ തനി­ക്കു­ വി­ശ്രമമി­ല്ല എന്ന് അഭി­പ്രാ­യം പറഞ്ഞ ആളാ­യി­രു­ന്നു­. ഏറ്റവും ദാ­രു­ണമാ­യി­ ഗാ­ന്ധി­ജി­ വെ­ടി­യേ­റ്റ്‌ മരി­ച്ചപ്പോൾ‍ അതിൽ‍ പ്രതി­പട്ടി­കയിൽ‍ പെ­ട്ട സവർ‍ക്കറും മദൻ മോ­ഹൻ‍ മാ­ളവ്യയു­ടെ­ മകനും ഒക്കെ­ തൂ­ക്ക് കയറിൽ‍ നി­ന്നും രക്ഷപെ­ട്ടി­ട്ടും ആർഎസ്എസ്സുകാ­ർ‍ക്ക് കൊ­ലപാ­തകത്തിൽ‍ പങ്കി­ല്ല എന്ന് കോ­ടതി­യിൽ‍ നാഥു­റാം വാ­ദി­ച്ചു­. ഗാ­ന്ധി­ജി­യു­ടെ­ വധത്തെ­ ആർഎസ്എസും സംഘവും സന്തോ­ഷത്തോ­ടെ­യാണ് സ്വീ­കരി­ച്ചത്.
ഇന്ത്യൻ‍ പൊ­തു­ ജീ­വി­തത്തിൽ‍ ഒറ്റപ്പെ­ട്ട (ഗാ­ന്ധി­ വധം) ആർഎസ്എസ്, നി­രോ­ധനത്തിന് ശേ­ഷം ഇന്ത്യൻ‍ രാ­ഷ്ട്രീ­യത്തിൽ‍ നേ­രി­ട്ട് ഇടപെ­ടു­വാൻ‍ തീ­രു­മാ­നി­ച്ചു­. അങ്ങനെ­ 51ൽ‍ കേ­ന്ദ്ര മന്ത്രി­യാ­യി­രു­ന്ന ശ്യാ­മ പ്രസാ­ദി­ന്‍റെ­ നേ­തൃ­ത്വത്തിൽ‍ ജനസംഘം എന്ന രാ­ഷ്ട്രീ­യ പാ­ർ‍ട്ടി­ രൂ­പീ­കരി­ച്ചു­. Integrated humanity എന്ന ആശയം ഉയർ‍ത്തി­യ പാ­ർ‍ട്ടി­ ഏകത്വം എന്നത് കൊ­ണ്ട് ഉദ്ദേ­ശി­ച്ചി­രി­ക്കു­ന്നത് ഇന്ത്യയു­ടെ­ എല്ലാ­ വൈ­വി­ധ്യങ്ങളോ­ടും ഉള്ള അസഹി­ഷ്ണുതയാ­ണ്. ഇന്ദി­രാ­ഗാ­ന്ധി­യു­ടെ­ പാ­ർ‍ട്ടി­ക്ക് ഉണ്ടാ­യ ആദ്യ തെ­രഞ്ഞെ­ടു­പ്പ് തി­രി­ച്ചടി­യിൽ‍ ബീ­ഹാർ‍ തു­ടങ്ങി­യ സംസ്ഥാ­നങ്ങളിൽ‍ അധി­കാ­രത്തിൽ‍ എത്തു­വാൻ‍ അതി­നു­ കഴി­ഞ്ഞു­. അടി­യന്തി­രാ­വസ്ഥയ്ക്ക് ശേ­ഷം ശ്രീ­മതി­ ഇന്ദി­രയു­ടെ­ പരാ­ജയത്തി­ ലൂ­ടെ­ രൂ­പം കൊ­ണ്ട സോ­ഷ്യലി­സ്റ്റ്‌ ഗ്രൂ­പ്പിൽ‍ അംഗമാ­യി­ നി­ന്ന് (ജനസംഘം ജനതയിൽ‍ ലയി­ച്ചു­) കേ­ന്ദ്രത്തിൽ‍ അധി­കാ­രത്തിൽ‍ പങ്കാ­ളി­യാ­യ പഴയ ജനസംഘക്കാർ‍ ആർഎസ്എസ് അംഗത്വ നി­ലപാ­ടി­ന്‍റെ­ പേ­രിൽ‍ ജനതാ­ പാ­ർ‍ട്ടി­യിൽ‍ പി­ളർപ്പി­നു­ വഴി­ ഒരു­ക്കി­ പു­തി­യ പാ­ർ‍ട്ടി­യു­മാ­യി­ രംഗത്ത്‌ വന്നു­.
വാ­ജ്പേ­യി­യു­ടെ­ നേ­തൃ­ത്വത്തിൽ‍ 80ൽ‍ രൂ­പം കൊ­ണ്ട ബിജെപിയു­ടെ­ മു­ദ്രാ­വാ­ക്യത്തിൽ‍ ഗാ­ന്ധി­ജി­യും സോഷ്യലി­സവും കടന്നു­വന്നു­. ഗാ­ന്ധി­ജി­ വധത്തിൽ‍ സന്തോ­ഷം പങ്കു­വെ­ച്ചവർ‍, സോ­ഷ്യലി­സവും അതി­ന്‍റെ­ അടി­സ്ഥാ­ന ആശവുമാ­യ കമ്യു­ണി­സ്റ്റ് പാ­ർ‍ട്ടി­കൾ‍ ലോ­കത്തിന് ഭീ­ഷണിയാ­ണെ­ന്ന് പറഞ്ഞു­വന്നവർ‍ എങ്ങനെ­യാണ് ഇതി­ന്‍റെ­ രണ്ടി­ന്‍റെ­യും വക്താ­ക്കളാ­കു­ന്നത് എന്നത് കൗതു­കം ഉയർ‍ത്തി­യ ചോ­ദ്യം ആയി­രു­ന്നു­. അമേ­രി­ക്കയു­ടെ­ വി­യറ്റ്നാം ആക്രമണത്തെ­ ലോ­കത്തെ­ എല്ലാ­വരും അപലപി­ച്ചപ്പോൾ‍ അമേ­രി­ക്ക ധർ‍മ്മത്തി­നൊ­പ്പം ആണ് എന്ന് അഭി­പ്രാ­യം പ്രകടി­പ്പി­ച്ച ആർഎസ്എസ് നി­യന്ത്രി­ക്കു­ന്ന രാ­ഷ്ട്രീ­യ പാ­ർ‍ട്ടി­യു­ടെ­ സോ­ഷ്യലി­സ്റ്റു­ സ്വപ്നം കേ­വലം ഒരു­ തമാ­ശയാ­യി­രി­ക്കും എന്ന് കരു­തരു­ത്.


മണ്ധൽ‍ കമ്മി­ഷനും ബാ­ബറി­ മസ്ജി­ദും മു­ന്നിൽ‍ നി­ർ‍ത്തി­ ബിജെപി, വാ­ജ്പേ­യി­യെ­ സമാ­ധാ­ന ദൂ­തനും എന്നാൽ എൽ.കെ അദ്ധ്വാ­നി­യും മു­രളി­ മനോ­ഹർ‍ ജോ­ഷി­­യും ഹൈ­ന്ദവവി­കാ­ര ജീ­വി­കളു­മാ­യി­ രാ­ജ്യത്ത് നടത്തി­യ വാ­ഹന യാ­ത്രകൾ‍ ലോ­കത്തെ­ തന്നെ­ ഏറ്റവും വലി­യ കൂ­ട്ട കു­രു­തി­കൾ‍ക്ക് ഇടം ഒരു­ക്കി­യി­രു­ന്നു­. അതി­ന്‍റെ­ മറവിൽ‍ ഹി­ന്ദു­ വി­കാ­രത്തെ­ വി­കൃ­തമാ­യി­ രാ­ഷ്ട്രീ­യത്തിൽ‍ ഉപയോ­ഗപ്പെ­ടു­ത്തി­ വാ­ജ്‌പേ­യി­ അധി­കാ­രത്തിൽ‍ എത്തി­യതോ­ടെ­ ബിജെപി രാ­ജ്യത്തെ­ കോൺ‍ഗ്രസ് കഴി­ഞ്ഞാൽ‍ വലി­യ രാ­ഷ്ട്രീ­യ പാ­ർ‍ട്ടി­യാ­യി­ മാ­റി­. എന്നാൽ‍ വാ­ജ്പേ­യി­യു­ടെ­ 5 വർ‍ഷ ഭരണം അവരെ­ 10 വർ‍ഷം അധി­കാ­രത്തി­നു­പു­റത്തു­ നി­ർ‍ത്തി­. എന്നാൽ‍ കി­ട്ടി­യ അവസരം ഉപയോ­ഗി­ച്ച് ഇന്ത്യൻ‍ പൊ­തു­ ജീ­വി­തത്തെ­ കാ­വി­യണി­യി­ക്കു­വാൻ‍ വേ­ണ്ടതെ­ല്ലാം ചെ­യ്തു­. ഹി­ന്ദു­ത്വത്തെ­ ചെ­റു­ക്കു­വാൻ‍ soft ഹി­ന്ദു­ത്വം പ്രയോ­ഗി­ച്ച കോ­ൺ‍ഗ്രസ് അധി­കാ­രത്തിൽ‍ മടങ്ങി­ വന്നു­. എന്നാൽ‍ അവരു­ടെ­ ആഗോ­ള വൽ‍ക്കരണ നയങ്ങൾ‍ ജനങ്ങളിൽ‍ ഉണ്ടാ­ക്കി­യ വെ­റു­പ്പ്‌ ബിജെപിയെ­ അധി­കാ­രത്തിൽ‍ എത്തി­ച്ചു­. 91ന് ശേ­ഷം ഒറ്റയ്ക്ക് ഭരി­ക്കു­വാൻ‍ അവസരം കി­ട്ടി­യ ബിജെപി കൂ­ടു­തൽ‍ അപകടകരമാ­യ ഹൈ­ന്ദവ മൗ­ലി­കതയിൽ‍ എത്തു­കയാ­യി­രു­ന്നു­.

84ലെ­ 2 സീ­റ്റിൽ‍ നി­ന്നും അവസാ­നം നടന്ന ദേ­ശീ­യ തെ­രഞ്ഞെ­ടു­പ്പിൽ‍ 282 സീ­റ്റി­ലേ­യ്ക്ക് ബിജെപി വളർ‍ന്നത് ഇന്ത്യൻ‍ ജനതയു­ടെ­ നീ­ണ്ടകാ­ല സ്വപ്നമാ­യ secular, socialist ആശയങ്ങളോ­ടു­ള്ള പ്രതി­പത്തകൊ­ണ്ടാ­യി­രു­ന്നി­ല്ല. കോൺ‍ഗ്രസ് ഉയർ‍ത്തി­യ തെ­റ്റാ­യ സന്ദേ­ശം, ഒപ്പം ഗു­ജറാ­ത്തിൽ‍ ഭരണത്തിൽ‍ ഇരു­ന്നു­ നടപ്പി­ലാ­ക്കി­യ കലാ­പങ്ങളു­ടെ­ ചെ­ലവിൽ‍ വർ‍ഗ്ഗീ­യ വാ­ദി­കൾ‍ക്കും കോർ‍പ്പറേ­റ്റു­കൾ‍ക്കും പ്രി­യങ്കാ­രനാ­യി­ മാ­റി­യ, മാ­ധ്യമങ്ങൾ‍ക്ക് (വി­ശി­ഷ്യ വടക്കേ­ ഇന്ത്യൻ‍ മാ­ധ്യമങ്ങൾ‍ക്ക്) പ്രി­യപ്പെ­ട്ട മോ­ദി­ എന്ന പഴയ ചാ­യകടക്കാ­രനെ ഹീ­റോ­ ആക്കു­വാൻ‍ വി­ജയി­ച്ച പദ്ധതി­ ബിജെപിയെ­ അധി­കാ­രത്തിൽ‍ എത്തി­ച്ചു­. ഇതോ­ടെ­ പഴയകാ­ല വർ‍ഗ്ഗീ­യ കോ­മരങ്ങളാ­യി­ കലാ­പങ്ങൾ‍ക്ക് അവസരം ഉണ്ടാ­ക്കി­ അധി­കാ­ര കസേ­ര ഒരു­ക്കി­യ പഴയകാ­ല പടക്കു­തി­രകളെ­ തൊ­ഴു­ത്തി­ൽ‍നി­ന്നറക്കി­ കൂ­ടു­തൽ‍ നാ­ശനഷ്ടങ്ങൾ‍ നാ­ടി­നു­ നൽ‍കി­യ ഗു­ജറാ­ത്തുകാ­രനേ­യും അയാ­ൾ‍ക്കൊ­പ്പം നി­രവധി­ മനു­ഷ്യ കു­രു­തി­കൾ‍ക്ക് പശ്ചാ­ത്തലമൊ­രു­ക്കി­യ വ്യക്തി­യെ­യും പാ­ർ‍ട്ടി­യു­ടെ­ ഏറ്റവും ഉയരത്തിൽ‍ ഇരു­ത്തി­ രാ­ജ്യം ഭരി­ക്കു­ന്ന അവസ്ഥയിൽ‍ കാ­ര്യങ്ങൾ‍ എത്തി­യി­രി­ക്കു­ന്നു­.

ബിജെപിയു­ടെ­ ദേ­ശീ­യ സമ്മേ­ളനത്തി­നു­ കോ­ഴി­ക്കോട് വേ­ദി­യാ­യപ്പോൾ‍ അവർ‍ വലി­യ സ്വപ്നങ്ങൾ‍ കൂ­ടി­ തു­റന്നു­ പറയു­വാൻ‍ തയ്യാ­റാ­യി­. കേ­രളത്തിൽ‍ അധി­കാ­രം പി­ടി­ക്കു­ക. വരു­ന്ന ലോ­കസഭ തി­രഞ്ഞെ­ടു­പ്പിൽ‍ വീ­ണ്ടും ഭൂ­രി­പക്ഷം നേ­ടു­ക. കേ­രളത്തി­ന്‍റെ­ രാ­ഷ്ട്രീ­യ ചരി­ത്രത്തി­ലെ­ ഏറ്റവും അപകടകരമാ­യ നി­ലപാ­ടു­കൾ‍ എടു­ത്തു­വന്ന ആർഎസ്എസും ബിജെപിയും കോ­ഴി­ക്കോ­ട്ടുകാ­രു­ടെ­ മനസ്സിൽ‍ ഓടി­എത്തു­ക തളി­ ക്ഷേ­ത്രത്തി­ന്‍റെ­ പേ­രിൽ‍ കലാ­പം ഉണ്ടാ­ക്കു­വാൻ‍ നടത്തി­യ ശ്രമങ്ങളു­ടെ­ പേ­രി­ലാ­യി­രി­ക്കും. മലബാ­റു­കാ­രു­ടെ­ സ്വപ്നമാ­യി­രു­ന്ന മലപ്പു­റം ജി­ല്ല അനു­വദി­ച്ചഇഎംഎസ് മന്ത്രി­സഭയെ­ ഇന്ത്യവി­രുദ്ധമാ­യി­ വി­ലയി­രു­ത്തി­ നടത്തി­യ പ്രചരണങ്ങളു­ടെ­ പേ­രിൽ‍ ആയി­രി­ക്കും. നി­ലയ്ക്കൽ‍ പള്ളി­യു­ടെ­ പേ­രിൽ‍ തെ­ക്കൻ‍ കേ­രളത്തിൽ‍ വർ‍ഗ്ഗീ­യ കലാ­പങ്ങൾ‍ക്ക് നേതൃത്വം കൊ­ടു­ത്തതി­ന്‍റെ­ ഓർ‍മ്മയി­ലാ­യി­രി­ക്കും.

ബിജെപിയു­ടെ­ രാ­ഷ്ട്രീ­യം കാ­ശ്മീർ‍ പ്രശ്നത്തെ­ ആവും വണ്ണം വഷളാ­ക്കി­. വി­ലക്കയറ്റം രൂ­ക്ഷമാ­യി­ തു­ടരു­ന്നു­, പൊ­തു­ മു­തൽ‍ സ്വാ­കാ­ര്യ വ്യക്തി­കൾ‍ക്ക് കൈ­മാ­റു­ന്നു­. അമേ­രി­ക്കയു­ടെ­ പട്ടാ­ളക്കാ­ർ‍ക്ക് നമ്മു­ടെ­ തന്ത്ര പ്രദേ­ശങ്ങളിൽ‍ കടന്നു­ വരു­വാൻ‍ അവസരം ഉണ്ടാ­ക്കി­. എല്ലാ­ത്തി­നും ഉപരി­ ഇന്ത്യയു­ടെ­ വൈ­വി­ധ്യങ്ങളെ­ വെ­ല്ലു­വി­ളി­ക്കു­ന്ന ഏകത സവർ‍ണ്ണ ഹൈ­ന്ദവതയെ­ എല്ലാ­വരും അംഗീ­കരി­ക്കു­വാ­നു­ള്ള ഗൂ­ഡാ­ലോ­ചനയാ­യി­ മനസ്സി­ലാ­ക്കണം. എന്നാൽ‍ നമ്മു­ടെ­ ദേ­ശീ­യ പത്രങ്ങളിൽ‍ പലതും ജനങ്ങളെ­ മറന്ന് കാ­വി­ രാ­ഷ്ട്രീ­യക്കാ­രെ­ ഹീ­റോ­കൾ ആക്കു­വാൻ‍ ശ്രമി­ക്കു­ന്പോൾ ജനങ്ങൾ അതി­ന്‍റെ­ അപകടം തി­രി­ച്ചറി­യു­വാൻ‍ കൂ­ടു­തൽ‍ ശ്രദ്ധി­ക്കേ­ണ്ടതു­ണ്ട്.

 

ഇ പി അനില്‍

You might also like

Most Viewed