സ്ത്രീ­ത്വത്തെ­ മാ­നി­ക്കാ­ത്ത സമൂ­ഹം ജനാ­ധി­പത്യത്തെ­യും മാ­നി­ക്കു­കയി­ല്ല


സ്ത്രീ­കളെ­ സമൂ­ഹത്തി­ന്‍റെ­ രണ്ടാം തരക്കാ­രാ­യി­ പരി­ഗണി­ക്കു­വാൻ കാ­രണമാ­യതിൽ‍ വലി­യ പങ്കാ­ളി­ത്തം വഹി­ച്ചത് മതങ്ങളാ­ണെ­ന്ന് പറയാറുണ്ട്. അതി­ന്­ പി­ന്നിൽ‍ വസ്തു­തകൾ‍ കണ്ടെ­ത്താൻ കഴി­ഞ്ഞേ­ക്കാം. ഇന്നത്തെ­ നമ്മു­ടെ­ സമൂ­ഹത്തിൽ‍ പല വി­ഷയങ്ങളി­ലും മതങ്ങളു­ടെ­ സ്വാധീനത്തിൽ‍ കു­റവു­ണ്ടാ­യതാ­യി­ കാ­ണാം. നി­ലവി­ലെ­ സമൂ­ഹം ജനാ­ധി­പത്യത്തി­ന്‍റെ­ അടി­സ്ഥാ­നത്തി­ലാണ് കാ­ര്യങ്ങൾ‍ തീ­രു­മാ­നി­ക്കു­ന്നത്. അതു­കൊ­ണ്ട് മതങ്ങൾ‍ അവരു­ടെ­ പല നി­ലപാ­ടു­കളി­ലും മാ­റ്റങ്ങൾ‍ വരു­ത്തു­വാൻ നി­ർ‍­ബന്ധി­തമാ­യി­ട്ടു­ണ്ട്. മതങ്ങളു­ടെ­ അത്തരം നിലപാടുകളെ­ ആരോ­ഗ്യപരമാ­യ സമീ­പനമാ­യി­ സമൂ­ഹം വി­ലയി­രു­ത്തു­ന്നു­. നവോ­ത്ഥാ­ന പ്രസ്ഥാ­നങ്ങൾ‍ നടത്തി­യി­ട്ടു­ള്ള വി­ജയകരമാ­യ ഇടപെ­ടലു­കൾ‍ മതങ്ങളെ­ ജനങ്ങളു­മാ­യി­ കൂ­ടു­തൽ‍ അടു­പ്പി­ക്കു­കയു­ണ്ടാ­യി­. അത്തരം നവോ­ത്ഥാ­ന പ്രവർ‍­ത്തനങ്ങൾ‍ ഇന്ത്യൻ സ്വാ­തന്ത്ര്യ സമരത്തെ­ കൂ­ടു­തൽ‍ ജനകീ­യമാ­ക്കി­. മ­റാ­ത്തയിൽ‍ മഹാ­ത്മ ഫൂ­ലെ­യു­ടെ­ ഇടപെ­ടലു­കൾ‍ അംബേ­ദ്‌കറു­ടെ­ പി­ൽ‍­ക്കാ­ല വളർ‍­ച്ചയ്ക്ക് പ്രചോദനമായി­ മാ­റി­. കേ­രളത്തി­ലെ­ നവോ­ത്ഥാന നാ­യകർ‍ എല്ലാ­ ജാ­തി­മതങ്ങളി­ലും ഉണ്ടാ­ക്കി­യ പരി­വർ‍­ത്തനങ്ങൾ‍ പതു­ക്കെ­യാ­ണെ­ങ്കി­ലും അംഗീ­കരി­ക്കു­വാൻ മതങ്ങളും മറ്റും തയ്യാ­റാ­കു­ന്നു­ണ്ട്.

ഇന്ത്യൻ ജനാ­ധി­പത്യത്തെ­ പറ്റി­ വാ­ചാ­ലമാ­കു­ന്ന ഇന്നത്തെ­ സമൂ­ഹം സ്ത്രീ­കളു­ടെ­ അവകാ­ശങ്ങളു­ടെ­ വി­ഷയങ്ങളോ­ട് പി­ന്തി­രി­ഞ്ഞു­ നിൽ‍ക്കുന്നു­. നി­യമ നി­ർ‍­മ്മാണ സഭയിൽ‍ 33% സംവരണം വി­ഷയത്തിൽ‍ മു­തൽ‍ വി­വാ­ഹ മോ­ചനം, സർ‍­ക്കാർ‍ ഉദ്യോ­ഗ അവസരങ്ങൾ‍, രക്ഷാധി­കാ­രം തു­ടങ്ങി­യ ഇടങ്ങളിൽ‍ സ്ത്രീ­കൾ‍ പി­ന്നോ­ക്ക അവസ്ഥയിൽ‍ തു­ടരു­ന്നത് നമ്മു­ടെ­ ജനാ­ധി­പത്യത്തി­ന്‍റെ­ പരാ­ജയത്തെ­ സൂചിപ്പിക്കുന്നു­ണ്ട്. ഇന്ത്യൻ രാ­ഷ്ട്രീ­യ മണ്ധലങ്ങളിൽ‍ വലത്­ വ്യതി­യാ­നത്തെ­ വി­മർ‍­ശി­ക്കു­ന്ന കമ്മ്യു­ണി­സ്റ്റ് പാ­ർ‍­ട്ടി­കൾ‍ സ്ത്രീ­ സമത്വത്തെ­ പറ്റി­ വിശദമാ­യി­ സംസാ­രി­ക്കു­വാൻ എന്നും മു­ന്നി­ലു­ണ്ട്. എന്നാൽ‍ അവരും അധി­കാ­രത്തിൽ‍ എത്തുന്പോൾ‍ ആരോ­പണങ്ങൾ‍­ക്ക് വി­ധേ­യരാ­കു­ന്നു­ എന്നത് ഗൗ­രവതരമാ­യി­ കാ­ണണം.

ജനാ­തി­പത്യ സംവി­ധാ­നത്തിൽ‍ അടി­യു­റച്ചു­ നി­ൽ‍­ക്കു­ന്ന ആധു­നി­ക ലോ­കത്ത് സ്ത്രീ­കൾ‍ പഴയതി­ലും മെ­ച്ചപ്പെ­ട്ട അവസ്ഥയിൽ‍ എത്തി­യി­ട്ടു­ണ്ട് എന്ന് പറയാ­മെ­ങ്കി­ലും അവർ‍ ഇന്നും രണ്ടാം ത­രമാ­യി­ തു­ടരു­ന്നതിൽ‍ മു­തലാ­ളി­ത്തവും അതി­ന്‍റെ­ വി­വി­ധ സ്ഥാ­പനങ്ങളും എന്തു­കൊ­ണ്ടാണ് പ്രധാ­ന പങ്ക്­ വഹി­ക്കു­ന്നത് എന്ന ചോ­ദ്യം വളരെ­ പ്രസക്തമാ­ണ്‌. സമൂ­ഹത്തി­ലെ­ സ്ത്രീ­ വി­രു­ദ്ധ നി­ലപാ­ടു­കൾ‍­ക്ക് പരി­ഹാ­രം ഉണ്ടാ­ക്കു­ക എന്ന ലക്ഷ്യം വെ­ച്ചു­കൊ­ണ്ട് വനി­താ­ ദി­നം കൊ­ണ്ടാ­ടു­വാൻ തീ­രു­മാ­നി­ക്കു­ന്നത് രണ്ടാം കമ്മ്യു­ണി­സ്റ്റ് ഇന്‍റർ‍­നാ­ഷണലിൽ‍ വെ­ച്ചാ­ണ്‌. ഇവി­ടെ­ സ്ത്രീകളു­ടെ­ വി­ഷയത്തെ­ കൂ­ടു­തൽ‍ കരു­തലോ­ടെ­ കാ­ണു­വാൻ തൊ­ഴി­ലാ­ളി­ സംവി­ധാ­നങ്ങൾ‍ തയ്യാ­റാ­യത് 50% വരു­ന്ന അംഗങ്ങളാ­യ സ്ത്രീ­ തൊ­ഴി­ലാ­ളി­കളു­ടെ­ അവകാ­ശങ്ങൾ‍ അംഗീ­കരി­ച്ച്­ കി­ട്ടു­ക എന്ന ലക്ഷ്യം വെ­ച്ച് കൊ­ണ്ടാണ് എന്ന് മനസ്സി­ലാ­ക്കാം. സ്ത്രീ­കളു­ടെ­ ഉന്നമനം സമൂഹത്തി­ന്‍റെ­ വളർ‍­ച്ചയെ­ സഹാ­യി­ക്കും എന്ന നി­ഗമനം മു­തലാ­ളി­ത്തത്തെ­ കൂ­ടു­തൽ‍ സ്ത്രീ­ സൗഹൃ­ദമാകു­വാൻ നി­ർ‍­ബന്ധി­തമാ­ക്കി­. സ്ത്രീകൾ‍ക്ക് വോ­ട്ടവകാ­ശം നൽ‍­കു­ന്നതിൽ‍ യൂ­റോ­പ്യൻ രാ­ജ്യങ്ങൾ‍ എടു­ത്ത വേ­ഗത അമേ­രി­ക്ക കാ­ട്ടി­യി­രു­ന്നി­ല്ല. ചൂ­ഷണത്തെ­ മു­ഖ്യ ഉപാധിയായി­ കാ­ണു­ന്ന മു­തലാ­ളി­ത്തത്തെ­ സംബന്ധി­ച്ച് ഏറ്റവും കു­റവ് വേ­തനത്തിൽ‍ ലഭ്യമാ­യ ഒരു­ കൂ­ട്ടം തൊ­ഴി­ലാ­ളി­കളു­ടെ­ മാ­നവി­ക അവകാ­ശങ്ങളെ­ അത്ര കണ്ട് മു­തലാ­ളി­ത്തം പരി­ഗണി­ക്കു­മെ­ന്ന് പ്രതീ­ക്ഷി­ക്കേ­ണ്ടതി­ല്ലല്ലോ­. എന്നാൽ‍ തൊ­ഴി­ലാ­ളി­കൾ‍­ക്ക് വേ­ണ്ടി­ അധി­കാ­രം കയ്യട­ക്കു­വാൻ പ്രയത്നി­ച്ച തൊ­ഴി­ലാ­ളി­വർ‍­ഗ്ഗ ഭരണകൂ­ടങ്ങൾ‍ സ്ത്രീ­കൾ‍­ക്ക് തു­ല്­യ വേ­തനം, പ്രസവ ആനു­കൂ­ല്യങ്ങൾ‍, ക്രഷ്, പെ­ൻഷൻ തുടങ്ങിയ വി­ഷയങ്ങളിൽ‍ പ്രത്യേ­കം പരി­ഗണനകൾ‍ നൽ‍­കി­.

ഒന്നാം ലോ­ക മഹായു­ദ്ധത്തി­ന്­ ശേ­ഷം മു­തലാ­ളി­ത്തം മു­ന്നോ­ട്ട് വെ­ച്ച ക്ഷേ­മ സങ്കൽ‍­പ്പങ്ങളിൽ‍ സ്ത്രീ­ സമൂ­ഹത്തിന് പ്രധാ­ന സ്ഥാ­നം ഉണ്ടാ­യതാ­യി­ കാ­ണാം. ഈ നി­ലപാട് യൂ­റോ­പ്യൻ ജീ­വി­തത്തി­ന്‍റെ­ ഗു­ണനി­ലവാ­രം ഉയരു­ന്നതിൽ‍ നല്ല പങ്കാണ് വഹി­ച്ചത്. സാ­ക്ഷരത മു­തൽ‍ അനാ­ചാ­രവി­രു­ദ്ധത, തൊ­ഴിൽ‍ എടു­ക്കു­വാ­നു­ള്ള അവകാ­ശങ്ങൾ‍ തു­ടങ്ങി­യ വി­ഷങ്ങളിൽ‍ സ്ത്രീ­കൾ‍­ക്ക് നല്ലപങ്കാളി­ത്തം ലഭി­ച്ചു­. യൂ­റോ­പ്യൻ സ്ത്രീ­ സമൂ­ഹം മറ്റ് ­ രാ­ജ്യങ്ങളെ­ക്കാൾ‍ മെ­ച്ചപ്പെ­ട്ട നേ­ട്ടങ്ങൾ‍ നേ­ടു­വാ­നു­ള്ള കാ­രണങ്ങളിൽ‍ പ്രധാ­നമാ­യത് ലോ­കത്തെ­ പി­ടി­ച്ചു­ കു­ലു­ക്കി­യ പല സമരങ്ങളി­ലും സ്ത്രീ­കൾ‍­ക്ക് മു­ന്തി­യ സ്ഥാ­നം വഹി­ക്കു­വാൻ കഴിഞ്ഞതിനാലാ­ണ്. (അമേ­രി­ക്കയിൽ‍ യാ­ത്ര അവകാ­ശങ്ങൾ‍­ക്കാ­യു­ള്ള സമരത്തിൽ‍ സ്ത്രീ­കൾ‍­ക്ക് ഉണ്ടാ­യ പ്രാ­ധാ­ന്യം (montgomery bus boycott), കാ­ലി­ഫോ­ർ‍­ണി­യയിൽ‍ നടന്ന grapes boycott സമരം ലോ­കത്തെ­ വി­വി­ധ രാ­ജ്യങ്ങളിൽ‍ സ്ത്രീ­കളു­ടെ­ യശസ്സ്‌ വർ‍­ദ്ധി­പ്പി­ച്ചു­). ആഫ്രിക്കയിൽ‍ പി­ൽക്‍­കാ­ലത്ത് ശക്തമാ­യ അപ്പാ­ർ‍­ത്തിഡ് വി­രു­ദ്ധ സമരത്തിൽ‍ സ്ത്രീ­കൾ‍ മു­ന്നിൽ‍ ഉണ്ടാ­യി­രു­ന്നു­. വൻഗാ­മാ­താ­ കെ­നി­യയിൽ‍ നടത്തി­യ സമരവും സ്ത്രീ­ ശാ­ക്തീ­കരണത്തെ­ സഹാ­യി­ച്ചു­. ഐസ് ലാ­ൻ‍ഡി­ലെ­ സ്ത്രീ­കൾ‍ തൊ­ഴിൽ‍ ഇടങ്ങളിൽ‍ രണ്ടാം തരം പൗരരാ­യി­രു­ന്നു­. തങ്ങൾ‍ അനു­ഭവി­ച്ച അവഗണനയ്ക്കെ­തി­രെ­ രാ­ജ്യത്തെ­ 95% സ്ത്രീ­കൾ‍ നടത്തി­യ 1975 ഒക്ടോ­ബർ‍ 24ാം തീ­യ്യതി­യി­ലെ­ സമരം ലോ­കത്തെ­ സ്ത്രീ­ സമൂ­ഹത്തി­ന്­ വലി­യ പാ­ഠമാണ്. അവരു­ടെ­ ഒറ്റക്കെ­ട്ടാ­യ സമരം തൊ­ഴിൽ‍ രംഗത്ത്‌ ഉണ്ടാ­യി­രു­ന്ന വേ­തന വ്യത്യാ­സം അവസാ­നി­പ്പി­ക്കു­വാൻ കാ­രണമാ­യി­. സ്ത്രീ­കൾ‍­ക്ക് ഒട്ടെ­റെ­ അവകാ­ശങ്ങൾ‍ അനു­വദി­ക്കു­വാൻ രാ­ജ്യം നി­ർ‍­ബന്ധി­തമാ­യി­. അവരു­ടെ­ വി­ജയകരമാ­യ ഒത്തൊരുമയോടെയു­ള്ള സമരം സ്ത്രീ­കളു­ടെ­ പ്രതി­നി­ധി­യെ­ രാ­ജ്യത്തെ­ പ്രഥമ സ്ഥാ­നത്ത് എത്തി­ച്ചു­. ഇന്ന് ലോ­കത്ത് മാ­തൃ­കാ­പരമാ­യി­ സ്ത്രീ-പുരു­ഷ സമത്വം നി­യമത്തി­ന്­ മു­ന്നിൽ‍ മാ­ത്രമല്ല സമൂ­ഹത്തി­ലും പാ­ലി­ക്കു­വാൻ കഴി­യു­ന്ന രാ­ജ്യമാ­യി­ ഐസ്‌ലാ­ൻഡ്‌ മാ­റി­യി­രി­ക്കു­ന്നു­.


യൂ­റോ­പ്പി­ലെ­ സ്ത്രീ­ സമൂ­ഹം വളരെ­ മെ­ച്ചപ്പെ­ട്ട അവസ്ഥയിൽ‍ എത്തി­ എന്ന്‍ പറയു­ന്നു­ എങ്കി­ലും ഇന്നും അവർ‍ പല തരത്തി­ലും ഉള്ള അവഗണനകൾ‍ അനു­ഭവി­ക്കു­ന്നു­ണ്ട്. ക്ഷേ­മ സങ്കൽ‍­പ്പങ്ങളിൽ‍ അടി­യു­റച്ചു­ നി­ൽ‍­ക്കു­ന്ന രാ­ജ്യങ്ങളിൽ‍ പലയി­ടത്തും വേ­തന വ്യത്യാ­സം ഇന്നും നി­ലനി­ൽ‍­ക്കു­ന്നു­. വ്യവസാ­യങ്ങളു­ടെ­ ഉടമസ്ഥതയിൽ‍, ഭൂ­മി­യു­ടെ­ അവകാ­ശങ്ങളിൽ‍, വി.ഐ.പി തൊ­ഴിൽ‍ രംഗത്ത്‌, പൗ­രോ­ഹി­ത്യ വിഷയങ്ങളിലെ­ സ്ത്രീ­കളു­ടെ­ പി­ന്നോ­ക്കാ­വസ്ഥ അവർ‍­ക്ക് തു­ല്­യ അവസരങ്ങൾ‍ ലഭ്യമല്ല എന്ന് തെ­ളി­യി­ക്കു­ന്നു­. അമേ­രി­ക്കൻ പ്രസി­ഡണ്ടിന്റെ­ തിരഞ്ഞെ­ടു­പ്പ്­ തന്നെ­ സ്ത്രീ­കളു­ടെ­ തു­ല്­യ അവസര നി­ക്ഷേ­ധത്തെ­ സൂ­ചി­പ്പി­ക്കു­ന്നു­. നമ്മു­ടെ­ രാ­ജ്യത്തേ­ക്ക് വന്നാൽ‍ സ്ത്രീ­ സമത്വാ­വകാ­ശങ്ങൾ‍ വളരെ­യധി­കം അവഗണിക്കപ്പെ­ടു­ന്നു­ എന്ന് വളരെ­ വ്യക്തമാ­ണ്. ഇന്ത്യൻ ഭരണ ഘടന സമത്വത്തിന്റെ പ്രാ­ധാ­ന്യത്തെ­ പറ്റി­ സൂ­ചി­പ്പി­ക്കു­ന്നു­ണ്ട്. (ആർട്ടിക്കിൾ 15(1)). ആർട്ടിക്കിൾ 15(3) സ്ത്രീ­കൾ‍­ക്കും കു­ട്ടി­കൾ‍­ക്കും പ്രത്യേ­കം നി­യമ പരി­രക്ഷ നൽ‍­കു­ന്നു­ണ്ട്. ഏത്­ തൊ­ഴി­ലി­നും അവസരം ഏവർ‍­ക്കും നൽ‍­കു­ന്ന ആർട്ടിക്കിൾ 16, ജീ­വി­ക്കു­വാൻ ആവശ്യമാ­യ തു­ല്­യ അവസരം (ആർട്ടിക്കിൾ 39എ), തു­ല്­യ വേ­തനം (ആർട്ടിക്കിൾ 39ഡി), പ്രസവ ആനു­കൂ­ല്­യങ്ങൾ‍, സ്ത്രീ­കളു­ടെ­ അന്തസ്സ് ഉയർ‍­ത്തി­പ്പി­ടി­ക്കു­വാൻ അവസരം, പഞ്ചാ­യത്ത് തലത്തിൽ‍ സംവരണം തു­ടങ്ങി­ നമ്മുടെ­ ഭരണ ഘടന സ്ത്രീ­കൾ‍­ക്ക് പ്രത്യകം അവകാ­ശങ്ങൾ‍ നൽ‍­കി­ അവർ‍­ക്ക്‌ കൂ­ടു­തൽ‍ സു­രക്ഷി­തമാ­യ അവസരങ്ങൾ‍ ഒരു­ക്കും എന്ന് ഉറപ്പ്­ നൽ‍­കു­ന്നു­. സ്ത്രീ­ സു­രക്ഷയ്ക്ക് പ്രാധാ­ന്യം നൽ‍­കു­ന്ന നി­രവധി­ നി­യമങ്ങളും സ്ത്രീ­ തൊ­ഴി­ലാ­ളി­കൾ‍­ക്കാ­യി­ 8 നി­യമങ്ങളും വി­വാ­ഹവു­മാ­യി­ ബന്ധപ്പെ­ട്ട് 21 നി­യമങ്ങളും നമ്മു­ടെ­ സർ‍­ക്കാർ‍ ഉണ്ടാ­ക്കി­യി­ട്ടു­ണ്ട്. ഏതി­നും പു­റമേ­ കു­ട്ടി­കൾ‍­ക്കാ­യി­ പ്രത്യേ­ക നി­യമങ്ങളും നി­ലവി­ലു­ണ്ട്. എന്നാൽ‍ ഇന്ത്യയു­ടെ­ പൊ­തു­ സാ­മൂ­ഹി­ക പശ്ചാ­ത്തലം സ്ത്രീ­ വി­രു­ദ്ധമാ­യി­ തു­ടരു­കയാ­ണ്.

രാ­ജ്യത്തെ­ വി­ദ്യാ­ഭ്യാ­സ രംഗം പരി­ശോ­ധി­ച്ചാൽ‍ (താ­ഴെ­ തട്ടിൽ‍ നി­ന്നും സർ‍­വ്വകലാ­ശാ­ല വരെ­) സ്ത്രീ­കളു­ടെ­ പി­ന്നോ­ക്കാ­വസ്ഥ വ്യക്തമാ­ക്കപ്പെ­ടും. വി­ദ്യാ­ലയത്തിൽ‍ നി­ന്നു­മു­ള്ള കൊ­ഴി­ഞ്ഞു­ പോ­ക്കിൽ‍ അവർ‍ മു­ന്നി­ലാ­ണ്. സർ‍­വ്വകലാ­ശാ­ലയി­ലെ­ത്തു­ന്പോൾ‍ അന്തരം ഏറെ­ കൂ­ടു­ന്നു­.


ആരോ­ഗ്യ സ്ഥി­തി­ പരി­ശോ­ധി­ച്ചാൽ‍ ഏറ്റവും കൂ­ടു­തൽ‍ വി­ളർ‍­ച്ചാ­ രോ­ഗം ബാ­ധി­ച്ചവർ‍ വനി­തകളാ­ണ്. രാ­ജ്യത്തെ­ 50%ത്തി­ലധി­കം ആളു­കൾ‍ പണി­ചെ­യ്യു­ന്ന കാ­ർ‍­ഷി­ക രംഗത്താണ് ഏറ്റവും കൂ­ടു­തൽ‍ സ്ത്രീകൾ പണി­ചെ­യ്യു­ന്നത്.അവി­ടെ­ അവർ‍­ക്ക് താ­ഴ്ന്ന വേ­തനം മാ­ത്രം ലഭി­ക്കു­ന്നു­.


സ്ത്രീ­കൾ‍ കൂ­ടു­തലാ­യി­ പങ്കെ­ടു­ത്തി­രു­ന്ന പരന്പരാ­ഗത മേ­ഖലയു­ടെ­ തകർ‍­ച്ച ഏറെ­ ബാ­ധി­ച്ചി­രി­ക്കു­ന്നത് സ്ത്രീ­കളെ­തന്നെയാ­ണ്. ശൗചാലയങ്ങളുടെ­ അവസ്ഥ, വരൾ‍­ച്ച തു­ടങ്ങി­യ പ്രശ്നങ്ങൾ‍ ആദ്യം സ്ത്രീ­കളി­ലും കു­ട്ടി­കളി­ലും രോ­ഗാ­തു­രത വർ‍­ദ്ധി­പ്പി­ക്കു­ന്നു­. വൈ­ദ്യു­തി­ എത്തി­ച്ചേ­ർ‍­ന്നി­ട്ടി­ല്ലാ­ത്ത ഗ്രാ­മങ്ങൾ‍, വൃ­ത്തി­യും വാ­യു­സഞ്ചാ­രം ലഭി­ക്കാ­ത്ത അടു­ക്കളകളും മറ്റും വീ­ട്ടമ്മമാ­രു­ടെ­ ഇടയിൽ‍ ആസ്ത്മ, ശ്വാ­സകോ­ശ രോ­ഗങ്ങൾ‍ ഇവ വർ‍­ദ്ധി­ച്ച തോ­തിൽ‍ ഉണ്ടാ­കു­വാൻ കാ­രണമാ­യി­. അങ്ങനെ­ നമ്മു­ടെ­ രാ­ജ്യത്തെ­ നേർ‍ പകു­തി­ വരു­ന്ന സ്ത്രീ­ സമൂ­ഹം സാമൂഹികമാ­യി­ കൂ­ടു­തൽ‍ പി­ന്നോ­ക്കാവസ്ഥയിൽ‍ തു­ടരു­ന്നു­.

ഇന്ത്യൻ സമൂ­ഹത്തിൽ‍ സ്ത്രീ­കളു­ടെ­ പി­ന്നോ­ക്കാ­വസ്ഥ എത്രയധി­കം ഗൗ­രവത­രമാണ് എന്ന് മനസ്സി­ലാ­ക്കാൻ അവരു­ടെ­ നി­യമ നി­ർ‍­മ്മാ­ണ സഭയി­ലു­ള്ള പ്രാ­ധി­നി­ത്യം പരി­ശോ­ധി­ച്ചാൽ‍ മതി­. ലോ­കത്തെ­ ഏറ്റവും കു­റവ് സ്ത്രീ­കൾ‍ പാ­ർ‍­ലമെ­ന്‍റിൽ‍ ഉള്ള രാ­ജ്യങ്ങളു­ടെ­ പട്ടി­കയിൽ‍ ആണ് നമ്മു­ടെ­ രാ­ജ്യം ഇടം നേ­ടി­യി­ട്ടു­ള്ളത്. ലോ­ക രാ­ജ്യങ്ങളു­ടെ­ പാ­ർ‍­ലമെ­ന്റിൽ‍ 1990 ലെ­ സ്ത്രീ­ പങ്കാ­ളി­ത്തം 11 ശതമാനത്തിൽ‍ നി­ന്നും 2016ൽ‍ 23% ആയി­ ഉയർ‍­ന്നു­. റു­വാ­ണ്ട (64%), ബൊ­ളീ­വി­യ(53%), ക്യൂ­ബ, സൗ­ത്ത് ആഫ്രി­ക്ക, സ്വീ­ഡൻ, ഐസ്്ലാ­ൻഡ് നോ­ർ‍­വേ­ തു­ട
ങ്ങി­യ രാ­ജ്യങ്ങളിൽ‍ വനി­ത­ എം.പിമാർ‍ 50 ശതമാനത്തിനടുത്ത് വരു­ന്നു­. 1990ന് ­ശേ­ഷം അഫ്ഗാ­നിൽ‍ സ്ത്രീ­കളു­ടെ­ സഭയി­ലെ­ പ്രാ­തി­നി­ധ്യം 4 ശതമാനത്തിൽ‍ നി­ന്നും 28% ആയി ­വളർ‍­ന്നു­. എന്നാൽ‍ ഇന്ത്യയിൽ‍ വളർ‍­ച്ച 5 ശതമാനത്തിൽ ‍­നി­ന്നും 12
ശതമാനത്തിലേക്ക് ­മാ­ത്രം. തൊ­ട്ടടു­ത്ത മതാധിഷ്ടി­ത രാ­ജ്യത്തെ­ വനി­ത­ എം.പിമാ­രു­ടെ­ എണ്ണം ഇന്ത്യയെ­ക്കാൾ‍ മെ­ച്ചമാ­ണ്. താ­ലി­ബാൻ‍ തുടങ്ങിയ സ്ത്രീ­ വി­രു­ദ്ധത നടപ്പിൽ‍ വരു­ത്തു­വാൻ കൊ­ലപാ­തകം പോ­ലും ചെ­യ്യു­വാൻ മടി­ക്കാ­ത്ത സംഘടനകൾ‍ സജീ­വമാ­യ അഫ്ഗാ­നി­ലെ­ സ്ത്രീ­ പ്രാ­ധി­നി­ത്യം (29%) നമ്മളി­ലും മെ­ച്ചമാ­ണെ­ന്നത് മു­ഖ്യധാ­രാ­ രാ­ഷ്ട്രീ­യക്കാ­രെ­ അലട്ടാ­ത്തത് എന്തു­കൊ­ണ്ടാ­ണ്? (ലോ­കത്തെ­ ഏറ്റവും വലി­യ ജനാ­ധി­പത്യ രാ­ജ്യങ്ങളിൽ‍ മു­ഖ്യമാ­യ അമേ­രി­ക്കയു­ടെ­യും ഏഷ്യയി­ലെ­ വൻകി­ട രാ­ജ്യമാ­യ ജപ്പാ­ന്‍റെ­യും ഈ വി­ഷയത്തി­ലെ­ അവസ്ഥ അഫ്ഗാ­നി­സ്ഥാ­നെ­ക്കാ­ളും പി­ന്നി­ലാ­യതിൽ‍ നി­ന്നും കന്പോ­ള താ­ൽ‍­പ്പര്യങ്ങൾ‍ സ്ത്രീ­കളോ­ട്­ പു­ലർ‍­ത്തു­ന്ന ഇരട്ടത്താ­പ്പ് ബോധ്യപ്പെടുവാൻ സഹായി­ക്കും. (അമേ­രി­ക്ക 12%, ജപ്പാൻ 9.50%)) ലോ­കത്താ­കെ­ വി­വി­ധ അളവിൽ‍ സജീ­വമാ­യി­രി­ക്കു­ന്ന സ്ത്രീ­ വി­രു­ദ്ധതയ്ക്ക് പ്രധാ­ന കാ­രണം സ്വത്തി­ന്‍റെ­ ഉടമസ്ഥ അവകാ­ശത്തിൽ‍ അവർ‍­ക്ക് നേ­ടു­വാ­ൻ കഴി­ഞ്ഞ കു­റഞ്ഞ പങ്കാ­ളി­ത്തമാണ്. യൂ­റോ­പ്പിൽ‍ സ്ത്രീ­കൾ‍ പൊ­തു­വെ­ മെ­ച്ചപ്പെ­ട്ട ജീവി­തം നയി­ക്കു­ന്നു­ എന്ന് പറയു­ന്പോ­ഴും അവർ‍ അവി­ടെ­യും അനു­ഭവി­ക്കു­ന്ന പി­ന്നോ­ക്കാ­വസ്ഥയ്ക്ക് നി­ദാ­നം ഉൽപ്പാ­ദനത്തിൽ‍ അവരു­ടെ­ പങ്കാ­ളി­ത്തം ഏറെ­ മു­ന്നിൽ‍ ആണെ­ങ്കി­ലും ഉടമസ്ഥ അവകാ­ശത്തിൽ‍ അവർ‍ പി­ന്നോ­ക്കം നി­ൽ‍­ക്കു­ന്നതി­നാ­ലാ­ണ്. വേ­തന രഹി­ത തൊ­ഴിൽ‍ രംഗത്ത് 80% പങ്കാ­ളി­ത്തവും സ്ത്രീ­കൾ‍­ക്കു­ണ്ട്. ഗൃ­ഹപ്പണി­യിൽ‍ അവരു­ടെ­ സേ­വനത്തെ­ സമൂ­ഹവും കു­ടുംബാങ്ങൾ‍ പോ­ലും വേ­ണ്ട വി­ധത്തിൽ‍ അംഗീ­കരി­ക്കു­ന്നി­ല്ല. സ്ത്രീ­ സ്വതാ­ന്ത്ര്യത്തെ­ മു­തലാ­ളി­ത്ത വ്യവസ്ഥ സ്പോൺസർ ചെ­യ്തു­ വരു­ന്ന മാ­ർ‍­ക്കറ്റ് ഉൽപ്പന്നങ്ങൾ‍ വാ­ങ്ങി­ ഉപയോഗിക്കുവാനു­ള്ള സ്വാ­ത്രന്ത്ര്യമാ­യി­ ലോ­ക മു­തലാ­ളി­ത്തം ചു­രു­ക്കു­ന്നു­ണ്ട്. സ്ത്രീ­-പു­രു­ഷ സമത്വം എന്നാൽ‍ പു­രു­ഷന്മാ­രിൽ‍ ചി­ലർ‍ പങ്കാളികളാ­യി­ നടത്തു­ന്ന കാ­സി­നോ­ സംസ്കാ­രത്തിൽ‍ അംഗമാ­കു­കയാണ് സ്ത്രീ­കൾ‍­ക്ക് സമൂ­ഹി­കമാ­യി­ അംഗീ­കാ­രം നേ­ടു­വാൻ ഉള്ള മാർ‍ഗ്ഗമായി­ കച്ചവടക്കാർ‍ ചി­ത്രീ­കരി­ക്കു­ന്നു­. സൗന്ദര്യ മത്സരവും സെക്സ് ടൂറിസവും വളർ‍­ത്തു­ന്നതിൽ‍ ആഗോ­ള മു­തലാ­ളി­ത്തം കാ­ട്ടു­ന്ന താൽപ്‍പര്യം സ്ത്രീ­വി­രു­ദ്ധ നി­ലപാ­ടു­കളു­ടെ­ ഭാ­ഗമാ­യി­ കാ­ണേ­ണ്ടതു­ണ്ട്.

നമ്മു­ടെ­ രാ­ജ്യത്തെ­ സ്ത്രീ­കളു­ടെ­ പി­ന്നോ­ക്കാ­വസ്ഥയ്ക്ക് പ്രധാ­നമാ­യ കാ­രണം അവർ‍­ക്ക് അധി­കാ­ര കേ­ന്ദ്രങ്ങളിൽ‍ വേ­ണ്ടത്ര പങ്കാ­ളി­ത്തം ഉറപ്പാക്കു­വാൻ കഴി­യാ­ത്തതാ­ണ്. ഒരു­ വനി­തയെ­ പോ­ലും ഉൾ‍­പ്പെ­ടു­ത്തു­വാൻ കഴി­യാ­ത്ത നാ­ഗാ­ലാ­ൻഡ്, പോ­ണ്ടി­ച്ചേ­രി­ നി­യമസഭകൾ‍,
നി­യമസഭാ­ പ്രാ­ധി­നി­ത്യം 14% ഉള്ള ഹരി­യാ­നയിൽ‍ പെ­ൺകു­ട്ടി­കളു­ടെ­ എണ്ണം കു­റഞ്ഞു­ വരു­ന്നത്, തു­ടങ്ങി­യ യാ­ഥാ­ർത്‍­ഥ്യങ്ങൾ‍­ക്ക് നമ്മു­ടെ­ ഇടയിൽ‍ വളരെ­യധി­കം മാ­നങ്ങൾ‍ ഉണ്ട് എന്ന് തെ­ളി­യി­ക്കു­ന്നു­. കേ­ന്ദ്ര സർ‍­ക്കാ­രി­ന്‍റെ­ ക്യാ­ബി­നറ്റിൽ‍ സ്ത്രീ­ പങ്കാ­ളി­ത്തം 4 ആയി­ നി­ൽ‍­ക്കു­ന്നതും അവി­ചാ­രി­തമല്ല. രാ­ജ്യത്തെ­ സ്ത്രീ­കൾ‍ അനു­ഭവി­ക്കു­ന്ന പി­ന്നോ­ക്കാ­വസ്ഥ പരി­ഹരി­ക്കു­വാൻ ഏറ്റവും അനു­യോ­ജ്യമാ­യ മാ­ർ‍­ഗ്ഗം അവർ‍­ക്ക്
ഭേ­ദപ്പെ­ട്ട അവസരം നി­യമ നി­ർ‍­മ്മാ­ണ സഭയിൽ‍ ഉണ്ടാ­കേ­ണ്ടതാണ് എന്ന ധാ­രണയു­ടെ­ അടി­സ്ഥാ­നത്തിൽ‍ രാ­ജ്യത്ത് കൊ­ണ്ടു­വന്ന വുമൺ റിസർവ്വേഷൻ ബിൽ (2008) രാ­ജ്യസഭയിൽ‍ 2010 മാർച്ച് 10ന് പാ­സ്സാ­ക്കി­ എങ്കി­ലും ഇന്നു­വരെ­യും ആ ഭേ­ദഗത്തി­ നി­ർ‍­ദ്ദേ­ശങ്ങൾ‍ പാ­ർ‍­ലമെ­ന്‍റിൽ പാ­സ്സക്കു­വാൻ വി­ജയി­ച്ചി­ല്ല. പ്രധാ­ന രാ­ഷ്ട്രീ­യ പാ­ർ‍­ട്ടി­കൾ‍ എല്ലാം തന്നെ­ പ്രസ്തു­ത നി­യമം നി­ലവിൽ‍ വരു­ന്നതി­നെ­ പരോ­ക്ഷമാ­യും പലപ്പോ­ഴും പരസ്യമാ­യും എതി­ർ‍­ക്കു­ന്നു­. ഭേ­ഗഗതി­ മു­
ന്നോ­ട്ടു­ വെ­ക്കു­ന്ന 33% സംവരണം സ്ത്രീ­ സമത്വത്തെ­ തൃ­പ്തി­പ്പെ­ടു­ത്തു­ന്നി­ല്ല എങ്കി­ലും ഇന്നത്തെ­ 12% എന്ന പരി­താ­പകരമാ­യ അവസ്ഥയെ­ മാ­റ്റി­ക്കു­റി­ക്കു­വാൻ സഹാ­യി­ക്കും.
രാ­ജ്യത്തെ­ ത്രി­തല പഞ്ചാ­യത്തു­കളിൽ‍ സ്ത്രീ­കൾ‍­ക്ക് 33%
സംവരണം നടപ്പിൽ‍ വരു­ത്തി­യി­ട്ട് കാൽ‍ നൂ­റ്റാ­ണ്ട് കഴി­ഞ്ഞി­രി­ക്കു­ന്നു­. അതി­ന്‍റെ­ ഭാ­ഗമാ­യി­ ഒട്ടെ­റെ­ സ്ത്രീ­കൾ‍­ക്ക് പൊ­തു­ രംഗത്ത്‌ പ്രവർ‍­ത്തി­ക്കു­വാൻ അവസരം കി­ട്ടി­യി­ട്ടു­ണ്ട്. അവരു­ടെ­ സാ­ന്നിദ്­ധ്യം പഴയ കാ­ലത്തേ­ക്കാൾ‍ ഒരു­ പരി­ധി­ വരെ­ പ്രാ­ദേ­ശി­ക ഭരണം മെ­ച്ചപ്പെ­ടു­വാൻ അവസരം ഉണ്ടാ­ക്കി­. കേ­രളം മറ്റ്­ സംസ്ഥാ­ങ്ങൾ‍­ക്ക് മാ­തൃ­ക ആകു­ന്ന തരത്തിൽ‍ സ്ത്രീ­കളു­ടെ­ സംവരണം 50% ആയി­ ഉയർ‍­ത്തി­. സക്ഷരതയി­ലും വി­ദ്യാ­ഭ്യാ­സ രംഗത്തും മു­ന്നേ­റി­യെങ്കി­ലും സ്ത്രീ­ സു­രക്ഷ തു­ടങ്ങി­യ വി­ഷയങ്ങളിൽ‍ നമ്മു­ടെ­ നാ­ടും മറ്റ്­ പ്രദേ­ശങ്ങളിൽ‍ നി­ന്നും മെ­ച്ചമല്ല. ഡൽ‍­ഹി­യിൽ‍ ഉണ്ടാ­യ നി­ർ‍­ഭയ സംഭവം രാ­ജ്യത്താ­കെ­ വലി­യ ചർ‍­ച്ചകൾ‍­ക്കും മറ്റൊ­രു­ വനി­താ­ സു­രക്ഷാ­ നി­യമത്തി­നും അവസരം ഒരു­ക്കി­ അ
വയു­ടെ­ അടി­സ്ഥാ­നത്തിൽ‍ കേ­രളത്തി­ലും പോ­ലീ­സ്, മറ്റു­ വകു­പ്പു­കളി­ലും സ്ത്രീ­ സംരക്ഷണ കാ­ര്യങ്ങളിൽ‍ കു­റേ­കൂ­ടി­ ജാ­ഗ്രതാ­ നി­ർ‍­ദ്ദേ­ശങ്ങൾ‍ ഉണ്ടാ­യി­ട്ടു­ണ്ട്.


കേ­രള രാ­ഷ്ട്രീ­യത്തി­ലും ദേ­ശീ­യമാ­യും മറ്റ്­ പാ­ർ‍­ട്ടി­കളിൽ‍ നി­ന്നും വ്യത്യസ്തമാ­യി­ വനി­തകൾ‍­ക്ക് അനു­കൂ­ലമാ­യ തീ­രു­മാ­നങ്ങൾ‍ എടു­ക്കു­ന്നതിൽ‍ കമ്മ്യു­ണി­സ്റ്റ് പാ­ർ‍­ട്ടി­കൾ‍ എന്നും മു­ന്നിൽ‍ നി­ന്നി­ട്ടു­ണ്ട്. (ത്രി­തലപഞ്ചാ­യത്തു­കളിൽ‍ 50% സംവരണം നടപ്പിൽ‍ വരു­ത്തി­യത് ഇടത്­ സർ‍­ക്കാർ‍ ആയി­രു­ന്നു­.) അത്തരം നി­ലപാ­ടു­കൾ‍ കമ്മ്യു­ണി­സ്റ്റുകളിൽ‍ നി­ന്നും ഉണ്ടാ­കു­വാൻ കാ­രണം, അവരു­ടെ­ ദാ­ർ‍­ശനി­കർ‍ 19ാം നൂ­റ്റാ­ണ്ട്‍ മു­തൽ‍ മു­തലാ­ളി­ത്തത്തി­ന്‍റെ­ സ്ത്രീ­ വി­രു­ദ്ധതയെ­ തു­റന്നു­ കാ­ട്ടു­വാൻ നടത്തി­യ വി­ശദീ­കരണങ്ങളാ­ണ്. സ്ത്രീ­കൾ‍ കേ­വലം ചരക്കു­കൾ‍ ആണ് എന്ന മാ­ർ‍­ക്സ്-ഏൻഗൽ‍­സ് നി­ലപാ­ട്, കു­ടുംബം നി­ലനി­ർ‍­ത്തു­വാൻ എല്ലാ­ ദി­വസും ബലി­ദാ­നത്തി­ന്­ വി­ധേ­യരാ­വു­ന്നവർ‍ ആണ് സ്ത്രീ­കൾ‍ എന്ന ലെ­നി­ന്‍റെ­ വി­ശദീ­കരണം ഒക്കെ­ കമ്മ്യു­ണി­സ്റ്റുകൾ‍ പി­ന്തു­ടരു­ന്ന സ്ത്രീ­പക്ഷ നി­ലപാ­ടു­കൾ‍­ക്ക് ആക്കം കൂ­ട്ടു­ന്നു­.


ആഗോ­ളവൽ‍­കരണം നമ്മു­ടെ­ രാ­ജ്യത്തെ­ തൊ­ഴിൽ‍ എടു­ക്കു­ന്ന സ്ത്രീ­കളു­ടെ­ അവകാ­ശങ്ങളെ­ മി­ക്കതി­നെ­യും തകർ‍­ക്കു­കയാ­ണ്. അതി­ന്‍റെ­ ഭാ­ഗമാ­യി­ കേ­രളം പോ­ലെ­യു­ള്ള സംസ്ഥാ­നത്ത് പോ­ലും തൊ­ഴിൽ‍ രംഗത്തെ­ സ്ത്രീ­കൾ‍ കൂ­ടു­തലാ­യി­ ചൂ­ഷണത്തിന് വി­ധേ­യമാ­കു­ന്നു­. മുൻ കാ­ലങ്ങളിൽ‍ മെ­ച്ചപ്പെ­ട്ട സു­രക്ഷി­ത തൊ­ഴിൽ‍ ഇടങ്ങൾ‍ (പരന്പരാ­ഗത രംഗം) ആയി­ കരു­തി­വന്നവ തകർ‍­ന്നു­ കഴി­ഞ്ഞു­. സ്ത്രീ­കൾ‍ കൂ­ടു­തലാ­യി­ പണി­ ചെ­യ്യു­ന്ന സേ­വന രംഗങ്ങൾ‍ (വി­ദ്യാ­ലയം, ആതു­രാ­ലയങ്ങൾ‍ കച്ചവട സ്ഥാ­പങ്ങൾ‍ മു­തലാ­യ) തൊ­ഴി­ലാ­ളി­കളെ­ വലി­യ രീ­തി­യിൽ‍ ചൂ­ഷണം ചെ­യ്യു­ന്നു­. വി­ദ്യാ­സന്പരാ­യ സ്ത്രീ­കൾ‍ ഇവി­ടെ­ അസംഘടി­തരാ­യി­ മനു­ഷ്യാ­വകാ­ശ ലംഘനത്തിന് വി­ധേ­യരകു­ന്നതിൽ‍ മു­ഖ്യധാ­ര രാ­ഷ്ട്രീ­യക്കാ­ർ‍­ക്ക്, പ്രത്യേ­കി­ച്ച് ഇടത്­ പക്ഷത്തി­ന്­ പോ­ലും ഉത്കണ്ഠ ഉണ്ടാ­കാ­ത്തത് അവർ‍ പു­ലർ‍­ത്തു­ന്ന സ്ത്രീ­വി­രു­ദ്ധ സമീ­പനത്തിന് തെ­ളി­വാ­യി­ കാണേ­ണ്ടതു­ണ്ട്.


അര നൂ­റ്റാ­ണ്ട് മു­ന്‍പ് മു­ന്നാർ‍ തോ­ട്ടം മേ­ഖലയിൽ‍ തൊ­ഴി­ലാ­ളി­കൾ‍ അനു­ഭവി­ക്കു­ന്ന വലി­യ ചൂ­ഷണത്തി­നെ­തി­രെ­ സമരം നടത്തി­യ കമ്മ്യൂ­ണി­സ്റ്റ് പാ­ർ‍­ട്ടി­ പി­ൽ‍­ക്കാ­ലത്ത് (മറ്റ്­ പാ­ർ‍­ട്ടി­കളും) തൊ­ഴി­ലാ­ളി­കളു­ടെ­ അവകാ­ശങ്ങൾ‍ നേ­ടി­ക്കൊ­
ടു­ക്കു­ന്നതിൽ‍ വരു­ത്തി­യ വലി­യ വീ­ഴ്ചകൾ‍ സ്ത്രീ­ തൊ­ഴി­ലാ­ളി­കളെ­ തൊ­ഴി­ലാ­ളി­ സംഘടനകൾ‍­ക്കെ­തി­രെ­ പ്രതി­കരി­ക്കു­വാൻ നി­ർ‍­ബന്ധി­തമാ­ക്കി­. പ്ലാ­ച്ചി­മടയിൽ‍ കോ­ളാ­ കന്പനി­ക്കെ­തി­രെ­യു­ള്ള സമരത്തിൽ‍ നേ­തൃ­ത്വം കൊ­ടു­ത്ത മയി­ലമ്മ, വി­ളപ്പിൽ‍ ശാ­ലാ­ സമരത്തെ­ വി­ജയി­പ്പി­ച്ച ഗ്രാ­മത്തി­ലെ­ സ്ത്രീ­കൾ‍ ഒക്കെ­ രാ­ഷ്ട്രീ­യ സമരങ്ങൾ‍­ക്ക് ചെ­ന്നെ­ത്തു­വാൻ കഴി­യാ­ത്തി­ടങ്ങളിൽ‍ സമരങ്ങൾ‍ സംഘടി­പ്പി­ക്കു­ന്നു­ എന്നത് സ്ത്രീ­ ശാ­ക്തീ­കരണത്തി­ലെ­ പു­തി­യ അനു­ഭവങ്ങളാണ്.


തൊ­ഴിൽ‍ അവകാ­ശങ്ങൾ‍ നേ­ടി­കൊ­ടു­ക്കു­വാൻ പു­തി­യ കാ­ലത്ത് കഴി­യാ­ത്ത യു­ണി­യനു­കളിൽ‍ നി­ന്നും പു­റത്തു­വന്ന്­ രൂ­പീ­കരി­ച്ച പെ­ന്പിളൈ­ ഒരു­മൈ­ നടത്തി­യ പ്രക്ഷോ­ഭങ്ങളെ­, രാ­ഷ്ട്രീ­യ പാ­ർ‍­ട്ടി­കൾ‍ തങ്ങളു­ടെ­ വീ­ഴ്ചകൾ‍ തി­രു­ത്തു­വാ­നു­ള്ള അവസരമാ­ക്കി­ കാ­ണേ­ണ്ട സമയം അതി­ക്രമി­ച്ചി­രി­ക്കു­ന്നു­. സ്ത്രീ­കൾ‍ കൂ­ടു­തലാ­യി­ തൊ­ഴിൽ‍ ചെ­യ്യു­ന്ന തോ­ട്ടങ്ങളിൽ‍ ഏറ്റവും കു­റവ് വേ­തനം പറ്റി­ അവർ‍ പണി­ ചെ­യു­ന്പോൾ‍ അവരു­ടെ­ സമരങ്ങളെ­ പുച്ഛി­ക്കു­വാൻ കമ്മ്യൂ­ണി­സ്റ്റുകാർ‍ തന്നെ­, അതും ഒരു­ മന്ത്രി­ തന്നെ­, തു­നി­ഞ്ഞു­ എന്നത് വളരെ­ അപലനീ­യമാ­ണ്. സ്ത്രീ­കൾ‍ ഇന്നത്തെ­ ലോ­കത്ത് ഇരട്ട ചൂ­ഷണത്തി­ന്­ വി­ധേ­യരാണ് എന്ന് പറയു­ന്ന രാ­ഷ്ട്രീ­യ പാ­ർ‍­ട്ടി­കൾ‍ വനി­തകളു­ടെ­ അവകാ­ശങ്ങൾ‍­ക്ക് പ്രത്യേ­കം പരി­ഗണ നൽ‍­കു­വാൻ ബാ­ധ്യസ്ഥർ‍ ആയി­രി­ക്കെ­, അവർ‍ തന്നെ­ സ്ത്രീ­കളെ­ അപമാ­നി­ക്കു­വാൻ ഉതകു­ന്ന സമീ­പനങ്ങളി­ലേ­ക്ക് എത്തി­ച്ചേ­ർ‍­ന്നാൽ‍ അത് ചരി­ത്രത്തി­ലേ­ക്ക് ഉള്ള പിന്മടക്കം ആയി­രി­ക്കും എന്ന് വി­ലയി­രു­ത്തണം.

You might also like

Most Viewed