99ലെ വെള്ളപ്പൊക്കം ഇതാ 1194ലെയും !


ഇ.പി അനിൽ

epanil@gmail.com

പ്രകൃതി പ്രതിഭാസങ്ങളാണ് മഴയും കൊടുങ്കാറ്റും വരൾ‍ച്ചയുമൊക്കെ. അവ ദുരന്തമായി തീരുക മനുഷ്യ വർ‍ഗ്ഗത്തിന് മാത്രമാണ്. ഭൂമിയുടെ നീണ്ട ചരി­ത്രത്തിൽ‍ ഉണ്ടായിട്ടുള്ള വൻ‍വെള്ളപ്പൊക്കവും ഉരു­ൾ‍പൊട്ടലും ജീവിച്ചിരുന്ന ഒട്ടുമിക്ക ജീവി വർ‍ഗ്ഗങ്ങളെയും ഇല്ലാതാക്കി. പുതിയ ജീവികൾ‍ തന്നെ രൂപപ്പെട്ടു. നയാ­ഗ്ര വെള്ളച്ചാട്ടം ഉണ്ടായത് (താഴ്വരയും) ഉൽ‍ക്കകളുടെ പതനത്തിൽ‍ നിന്നാണ്. ഭൂമിയിലെ ഏറ്റവും പ്രായം ചെ­ന്ന മലനിരകൾ‍ ഹിമാലയമാണ്. അത് ഉയർ‍ന്നു വന്നത് താലസ് എന്ന കടൽ‍ വഴിമാറിയതിലൂടെയായിരുന്നു. ഇന്നും ഹിമാലയം വളർ‍ന്നുകൊണ്ടിരിക്കുന്നു. ഏഷ്യൻ‍ പ്ലേറ്റ്ലറ്റുകൾ‍ യൂറോപ്യൻ‍ പ്ലേറ്റ്ലെറ്റുകളുടെ അടിയി­ലേയ്ക്ക് ഇറങ്ങി പൊകുന്നതിലൂടെ ഉണ്ടാകുന്ന മാറ്റം പ്രകടമാണ്. ഭൂമിയുടെ കാലാവസ്ഥാ വ്യതിയാനവും മറ്റു പ്രതിഭാസങ്ങളും മനുഷ്യരുടെ ഇടപടലുകൾ‍ മൂലം കലുഷിതമാകുന്ന അവസ്ഥയിലാണ് കാര്യങ്ങൾ‍ എത്തി­ നിൽ‍ക്കുന്നത്.

14ാം നൂറ്റാണ്ട് മുതലുള്ള ഒട്ടുമിക്ക വെള്ളപ്പൊ­ക്കങ്ങളെ പറ്റിയും വിവരങ്ങൾ‍ ലഭ്യമാണ്. ഓരോ നൂ­റ്റാണ്ടിലും അടയാളപ്പെടുത്തിയ സംഭവങ്ങൾ‍ പൊതു­വെ യുറോപ്പ് കേന്ദ്രീകൃതമാണ്. 1341ൽ‍ യൂറോപ്പിൽ‍ ഉണ്ടായ വെള്ളപൊക്കവും (ആ നൂറ്റാട്ടണ്ടിലെ ഏറ്റവും വലിയ ദുരന്തമായിരുന്നു.) പിന്നീട് 19ാം നൂറ്റാണ്ട് വരെ അനുഭവപ്പെട്ട വൻ‍ മഴകളും ഓരൊ 100 വർ‍ഷവും വി­രലിൽ‍ എണ്ണാവുന്നവ മാത്രമായിരുന്നു എങ്കിൽ‍ പിന്നീട് അതിന്‍റെ എണ്ണത്തിൽ‍ വർ‍ദ്ധനവ് കാണാം. 20ാം നൂറ്റാണ്ട് ആയപ്പോൾ‍ ഓരൊ 10 വർ‍ഷവും സംഭവിച്ച വെള്ളപൊക്കത്തെപ്പറ്റിയുള്ള വാർ‍ത്തകൾ‍ നമുക്ക് കാ­ണുവാൻ‍ കഴിയും. അതിന്റെ ആകെ എണ്ണം 100 ലും വളരെ താഴെയാണ്. എന്നാൽ‍ 21ാം നൂറ്റാണ്ടിലെ ആദ്യ 18 വർ‍ഷത്തിനുള്ളിൽ‍ അവയുടെ എണ്ണം 85 കഴിഞ്ഞി­രിക്കുന്നു. മഴയും വെള്ളപൊക്കവും അനുഭവപ്പെടുന്നതിൽ‍ പ്രാദേശിക ഘടകങ്ങൾ‍ക്കൊപ്പം ആഗോള വ്യതി­യാനവും പങ്കാളിയാണ്. മൺ‍സൂൺ‍ പോലെയുള്ള കാ­റ്റുകൾ‍ക്ക് പ്രകൃതിയുടെ ഭാഗമായി മാറ്റങ്ങൾ‍ ഉണ്ടാകു­ന്നു എങ്കിലും മനുഷ്യരുടെ നിലപാടുകൾ‍ അവയുടെ സ്വഭാവവ്യതിയാനത്തിന്റെ ആക്കം കൂട്ടിവരികയാണ്. മഴ കുറയുന്ന എൽ‍നിനൊ പ്രതിഭാസവും മഴ കൂടുന്ന ലാനിനൊ സ്വഭാവവും കാലാവസ്ഥയിൽ‍ മാറ്റങ്ങൾ‍ വരു­ത്തി പ്രദേശങ്ങളിൽ‍ വെള്ളപൊക്കം, കാട്ടുതീ മുതൽ‍ പുതിയ തരം അസുഖങ്ങൾ‍ വരെ വരുത്തി വെച്ചുകൊണ്ടിരിക്കു­കയാണ്. കേരളവും അതിനു സാക്ഷിയായി കഴിഞ്ഞു.

സംസ്ഥാനത്തെ അറിയപ്പെടുന്ന ആദ്യത്തെ വെ­ള്ളപൊക്കം 1341 ൽ‍ സംഭവിച്ചു. ആ പ്രളയം കേ­രളത്തിൽ‍ നാശങ്ങൾ‍ ഉണ്ടാക്കിയിട്ടുണ്ടാകും. എന്നാൽ‍ നാശത്തിലും ഉപരി അത് കേരളത്തിന്‍റെ വിസ്തൃതി വർ‍­ദ്ധിപ്പിച്ചു. പരിയാർ‍ രണ്ടായി പിരിഞ്ഞു. കൊടുങ്ങല്ലൂർ‍ തുറമുഖം ഇല്ലാതെയായി. പകരം കോട്ടയം, ചങ്ങനാ­ശ്ശേരി, വൈക്കം മുതൽ‍ പടിഞ്ഞാറോട്ട് വൈപ്പിൻ‍, ചെ­റായി തുടങ്ങിയ ദ്വീപുകൾ‍ ഉയർ‍ന്നു വന്നു. വേന്പനാട്ടു കായൽ‍ രൂപീകരിച്ചതും കൊച്ചി തുറമുഖ പ്രദേശങ്ങൾ‍ ഉണ്ടായതും അന്നത്തെ വെള്ളപൊക്കത്തിന്‍റെ പരിണിത ഫലമായിട്ടാണ്. 1341ലെ വെള്ളപ്പൊക്കം കേരളത്തിന്‍റെ വിസ്തൃതി കൂട്ടി എന്നാണ് ചരിത്രത്തിൽ‍ നിന്നും മനസ്സി­ ലാക്കുവാൻ‍ കഴിയുന്നത്.

1924ലെ വെള്ളപൊക്കം ഇടുക്കി, എറണാകുളം, തൃശൂർ‍ മുതലായ ജില്ലകളെ തകർ‍ത്തു. മുന്നാർ‍ മലനി­രകളിൽ‍ മൂന്നാഴ്ച പെയ്ത മഴയുടെ അളവ് 172 inch ആയിരുന്നു. ഏകദേശം 4360 mm മഴ. സംസ്ഥാനത്ത് ഒന്നര വർ‍ഷം പയ്യേണ്ട മഴ 21 ദിവസത്തിനകം ലഭി­ച്ചു എന്ന് കാണാം. ആ മഴയിൽ‍ മൂന്നാർ‍ മൊത്തത്തിൽ‍ തകർ‍ന്നു. കരിന്തിരി മല ഒഴുകിപ്പോയി. കു­ണ്ടള പ്രദേശത്ത് പ്രവർ‍ത്തിച്ചു വന്ന മൊണോ റെയിൽ‍ ഒഴുകിപ്പോയി. മൂന്നാറിൽ‍ തന്നെ 100 ലധികം ആളുകൾ‍ മരിച്ചു. എറണാകുളം, തൃ­ശ്ശൂർ‍, മലപ്പുറം പ്രദേശങ്ങളിൽ‍ നിന്നും 1000 ആളുകളുടെ ജീവൻ‍ നഷ്ടപട്ടു. അന്നത്തെ ദു­രിതാശ്വാസ ഫണ്ട് പിരിവുമായി ഗാന്ധിജി മു­ന്നിൽ‍ ഉണ്ടായിരുന്നു. ഒരു ലക്ഷം രൂപ പിരിച്ചെ­ത്തിക്കുവാൻ‍ അദ്ദേഹം മുന്നിൽ‍ ഉണ്ടായിരുന്നു. (അക്കാലത്ത് ഒരു പവൻ‍ സ്വർ‍ണ്ണത്തിന് വില 15 രൂപയായിരുന്നു എന്നോർ‍ക്കുക)

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ 99 നു­ ശേഷമുള്ള ഏറ്റവും വലിയ വെള്ളപ്പൊക്കത്തെ വ്യത്യസ്തമാകുന്നതിന് വിവിധ കാരണങ്ങൾ‍ ഉണ്ട്. ശാസ്ത്ര സാങ്കേതിക സംവിധാനത്താൽ‍ മെച്ചപ്പെട്ട കേരളത്തിൽ‍ വലിയ തോതിൽ‍ ആൾ‍­ നാശം ഉണ്ടാകാഞ്ഞത് മലയാളികളുടെ സാമൂ­ഹിക ഒരുമയും ശാസ്ത്ര ബോധത്തെ ഉപയോഗിക്കുന്നതിൽ വിജയിച്ചതും ആണെന്ന് കാണാം. (ഉത്തരാഖണ്ധിലെ മരണം 10000 ത്തിനടത്തു­ വന്നു. ജനങ്ങൾ‍ സ്വയം രക്ഷകരായി രംഗത്ത് വന്നതിനുള്ള കാരണം നമ്മൾ‍ പുലർ‍ത്തി വരു­ന്ന ജനകീയ സ്വഭാവവും ശാസ്ത്ര യുക്തിയു­മാണ്. 99 ലെ വെള്ളപ്പൊക്കത്തിന്റെ അളവുകൾ‍ ഉയർ‍ത്തിക്കാട്ടി നമ്മുടെ മുഖ്യമന്ത്രി നടത്തുന്ന വാദങ്ങൾ‍ എത്രമാത്രം സത്യസന്ധമാണ് എന്ന് പരിശോധിക്കണം. നമ്മുടെ സമൂഹനി­ർ‍മ്മിതിയിൽ‍ 99 ലെ വെള്ളപ്പൊക്കത്തെ ഒരു അടിസ്ഥാന അളവുകോലായി പരിഗണിച്ചി­ട്ടില്ലാത്ത സർ‍ക്കാർ‍ അന്നത്തെ വെള്ളപ്പൊ­ക്കത്തെ എങ്ങനെയാണ് ഇന്നത്തെ ദുരന്തത്തെ അളക്കുവാനുള്ള മാനദണ്ഡമായി കാണുക? സംസ്ഥാനത്തെ വികസന സമീപനത്തിൽ‍ കഴിഞ്ഞ നൂറ്റാണ്ടിലെ വെള്ളപ്പൊക്കത്തെ അടി­സ്ഥാന രേഖകളിൽ‍ ഒരിടത്തും ഓർ‍ക്കാതെ വി­കസനത്തെപ്പറ്റി സംസാരിച്ചവർ‍ ഇന്നത്തെ വെ­ള്ളപ്പൊക്കത്തെ താരതമ്യം ചെയ്യുക അബദ്ധ ജഡിലമാണ്.

1920ൽ‍ 73.1% ഉണ്ടായിരുന്ന കേരള വന വിസ്തൃതി 1970ൽ‍ 48.4%വും ഇപ്പൊൾ‍ അത് (യഥാർ‍ത്ഥത്തിൽ‍) 11%വുമായി. 1920നും 2013നും ­ ഇടയിൽ‍ ഏറ്റവും അധികം പശ്ചിമഘട്ട വനം നഷ്ടപ്പെട്ടത് കേരളത്തിൽ‍ നിന്നുമാണ്(62.7%). നാണ്യവിളയുടെ വ്യാപനം 50.8% വനനശീകരണത്തിന് ഇടനൽ‍കി. 17240 ചതുരശ്ര കി.മീ തോട്ടങ്ങൾ‍ പശ്ചിമഘട്ടത്തിൽ‍ വർ‍ദ്ധിച്ചു. 1057 ചതുരശ്ര കി.മീ വനം ഡാമുകളാൽ‍ നഷ്ടപ്പെട്ടു. 7 ലക്ഷം ഹെക്ടർ‍ നെൽ‍പ്പാടങ്ങൾ‍ മൂടപ്പെട്ടു. കാ­യലുകൾ‍ പകുതിയിൽ‍ താഴെയായി ചുരുങ്ങി. കണ്ടൽ‍ക്കാടുകളുടെ വ്യാപ്തി 700 ചതുരശ്ര കി.മീറ്ററിൽ‍ നിന്നും 9 ചതുരശ്ര കി.മീ ആയി മാറി. പെയ്തിറങ്ങുന്ന മഴയിൽ‍ 50%ത്തിലധികം വെള്ളവും 8 മുതൽ‍ 12 മണിക്കൂറിനകം കടലിൽ‍ എത്തുന്ന അവസ്ഥയ്ക്ക് നദികൾ‍ ചുരുങ്ങി തോടുകളായത് പ്രശ്നങ്ങൾ‍ രൂക്ഷമാക്കി.

അനധികൃത കൈയ്യേറ്റങ്ങൾ‍/നിർ‍മ്മാ­ണങ്ങൾ‍/തുരക്കലുകൾ‍ എല്ലാം പ്രദേശങ്ങൾ‍­ക്കും ടൂറിസ്റ്റുകൾ‍ക്കും നാട്ടുകാർ‍ക്കും ഭീഷണി­യാണ് എന്നു മനസ്സിലാക്കുവാൻ‍ ദുരന്തങ്ങൾ‍ ഉണ്ടാകുവാനായി കാത്തിരിക്കേണ്ടതുണ്ടോ? മൂന്നാറിൽ‍ 3 നിലയ്ക്കു മുകളിൽ‍ തട്ടുകളുള്ള നിർ‍മ്മാണങ്ങൾ‍ പാടില്ല എന്ന നിവേദിതാ പി. ഹരൻ‍ റിപ്പോർട് പുറത്തുവന്നിട്ട് വർ‍ഷങ്ങൾ‍ പലതു കഴിഞ്ഞു. 110 കെട്ടിടങ്ങൾ‍ അനധികൃ­തമാണെന്ന RDO രേഖകൾ‍ നേതാക്കന്മാരുടെ ക്ഷോഭത്തിനു മാത്രമേ അവസരമുണ്ടാക്കിയു­ള്ളു.

ഗാഡ്ഗിൽ റിപ്പോർ‍ട്ട് നടപ്പിലാക്കലും മൂ­ന്നാർ‍ ഓപ്പറേഷനും വേണ്ടതില്ല എന്നു വാദി­ച്ചവർ‍ ഇന്നത്തെ ദുരിതാശ്വാസ ക്യാന്പുകളെ പറ്റി വാചാലരാണ്. ഏല പട്ടയഭൂമിയിലെ 28 തരം മരങ്ങൾ‍ മുറിക്കുവാൻ‍ കഴിഞ്ഞ ആഴ്ചയിൽ‍ സർ‍ക്കാർ‍ ഓർ‍ഡർ‍ ഇറക്കി. പാട്ട ഭൂമിയിലെ നിർ‍മ്മാണങ്ങൾ‍ക്ക് കുറവില്ല. മൂന്നാർ‍ ട്രൈബൂണൽ‍ പിരിച്ചുവിട്ടത് കൈയ്യേറ്റങ്ങൾ‍ അവസാനിച്ചതു­ കൊണ്ടല്ല ചിലരുടെ താൽ‍പര്യങ്ങളെ മുന്നിൽ‍ കണ്ടുകൊണ്ടു മാത്രമായിരുന്നു. Ecological Fragile Land സംരക്ഷണ നിയമം അവസാനിപ്പി­ച്ചത് പ്രകൃതിയെക്കാൾ‍ തോട്ടം മുതലാളിമാർ‍ മുൻ‍ഗണന അർ‍ഹിക്കുന്നതിനാലാണ് എന്ന് മനസ്സിലാക്കുവാൻ‍ വലിയ പ്രയാസമില്ല. കുറി­ഞ്ഞി സുരക്ഷിത താഴ്വരയുടെ നിയന്ത്രണം ഭൂമാഫിയകൾ‍ക്കായിത്തീരുവാൻ‍ സർ‍ക്കാർ‍ വലിയ ന്യായങ്ങൾ‍ നിരത്തുകയാണ്. അതിൽ‍ സ്ഥലം എംപിയും ഉൾ‍പ്പെടുന്നു. പ്ലാന്റേഷൻ‍ മുതലാളിമാർ‍ക്കായി കേസ്സുകൾ‍ തോറ്റു കൊടു­ക്കുന്നതിൽ‍ സർ‍ക്കാരിന് വിമുഖതയില്ല.

പുഴകളുടെ തീരങ്ങൾ‍ (100 മീറ്റർ‍) ഇരു­ വശവും സംരക്ഷിക്കുന്നതിൽ‍ സർ‍ക്കാർ‍ തയ്യാ­റായിട്ടില്ല. കായൽ‍ നികത്തിയുള്ള കൺ‍വൻ‍ഷൻ‍ സെന്റർ‍ മഹത്തായ വികസന കുടീരമാണെന്ന് വീമ്പു പറയുന്ന മന്ത്രിമാർ‍ വേന്പനാട്ടു കായൽ‍ പരപ്പിന്‍റെ 60% മുതൽ‍ 80% വരെ ഇല്ലാതായതിൽ‍ പരിഭവിക്കുന്നില്ല. ഉരുൾ‍പൊട്ടി നിരവധിയാളു­കൾ‍ മരിക്കുന്നു. കൃഷി തോട്ടങ്ങൾ‍, വീടുകൾ‍ ഇല്ലാതെയാകുന്നു. കാലവർ‍ഷക്കെടുതിയിൽ‍ കുട്ടനാട്ടുകാർ‍ കൂട്ട പാലായനത്തിലാണ്. ഒരു മാ­സത്തോളം വെള്ളപ്പൊക്കത്താൽ‍ ചങ്ങനാശ്ശേരി -ആലപ്പുഴ റോഡ് അടഞ്ഞുകിടന്നു. വെള്ളപ്പൊക്കത്താൽ‍ അടച്ചിടുന്ന നമ്മുടെ നെടുന്പാശ്ശേരി വിമാനത്താവളം ലോകത്തെ അത്ഭുത Aviation താവളങ്ങളിൽ‍ ഒന്നായിരിക്കും.
ഉരുൾ‍പൊട്ടി നിരവധിയാളുകൾ‍ മരിക്കുന്നു. (ഹെയ്ത്തിയിൽ‍ മരണസംഖ്യ 10000 ത്തിലാണ് പറയുന്നത്). കൃഷി തോട്ടങ്ങൾ‍, വീടുകൾ‍ ഇല്ലാ­ തെയാകുന്നു. (ബംഗാൾ‍ ഡൽ‍റ്റകളിൽ‍ നിന്നും ആളുകൾ‍ ഒഴിഞ്ഞു പോയികൊണ്ടിരിക്കുന്നു) നമ്മുടെ കൊല്ലം ജില്ലയിലെ മണ്‍റൊ തുരുത്ത് വെള്ളം കയറി നശിച്ചു കൊണ്ടിരിക്കുകയാണ്.

കാലാവസ്ഥാഥാ വ്യതിയാനങ്ങൾ‍ സ്വാ­ഭാവികമാണ് എന്നിരിക്കെ അതിന്റെ തീവ്രത പരമാവധി കൂട്ടുന്ന നിലപാടുകൾ‍ കൈ ഒഴി­യാത്ത സർ‍ക്കാർ‍ കേവലം Disaster Club (Management ) ആയി മാത്രം പ്രവർ‍ത്തിക്കുന്നു. ഈ വർ‍ഷത്തെ വെള്ളപൊക്കം ഉണ്ടാക്കിയ കഷ്ട നഷ്ടങ്ങൾ‍ എത്ര ഭീകരമായിക്കഴിഞ്ഞു. 450നടുത്ത് മരണങ്ങൾ‍, 10000 ലധികം വീടുകൾ‍ നശിച്ചു. ഭാഗീകമായി തകർ‍ന്ന കണക്ക് 50000നടത്തു വരുന്നു. 60000 ഹെക്റ്റർ‍ കൃഷി നശി­ച്ചു. അരലക്ഷം ആളുകളെ കെടുതി നേരിട്ടു ബാധിച്ചു. മൊത്തത്തിൽ‍ സംസ്ഥാനത്തെ സാ­ന്പത്തിക നഷ്ടം അന്തിമഘട്ടം എത്തുന്പൊൾ‍ ഒരു ലക്ഷം കോടി ആയി തീർ‍ന്നാൽ‍ പോലും അത്ഭുതപ്പെടേണ്ടതില്ല. ജമ്മുവിലെ വെള്ളപ്പൊ­ക്കം ഉണ്ടാക്കിയ നഷ്ടം ഒരു ലക്ഷം കോടിയായിരുന്നു. നമ്മൾ‍ ഈ വെള്ളപൊക്കത്തിൽ‍ നിന്നെ­ങ്കിലും പാഠങ്ങൾ‍ പഠിക്കുമൊ?

എന്തായിരിക്കണം 2018 നു ശേഷമുള്ള കേരളത്തിന്റെ വികസന സമീപനം? മറ്റൊരു കേരളം സാധ്യമാണ് എന്ന വരികളെ “മാറി ചിന്തിച്ചില്ല എങ്കിൽ‍ കേരളം ഒരോർ‍മ്മ മാത്രമാ­യിരിക്കും” എന്നു തിരുത്തി വായിക്കുവാൻ‍ നി­ർ‍ബന്ധിക്കുന്ന മറ്റൊരു പ്രകൃതി ദുരന്തം വരെ കാത്തിരിക്കരുത്.

ദുരന്തത്തിന്റെ ആഘാതം, ഇരകളാക്കപ്പെ­ട്ടവർ‍ക്കു സഹായം, പുതിയ കേരളത്തെ പറ്റി ചിന്തിക്കുമ്പോൾ‍ വികസനത്തിന്റെ ലക്ഷ്മണരേഖയായി 2018 വെള്ളപ്പൊക്കത്തെ സ്വീകരിക്കൽ‍, സംസ്ഥാനത്തെ വികസനത്തെ പറ്റി 4 തരം സമീപനമെങ്കിലും മലനാടിന്, ഇടനാടിന്, തീരപ്രദേശത്തിന്, കുട്ടനാടിന് അവരവരുടെ പ്രത്യകതകൾ‍ പരിഗണിച്ചുള്ള പ്രത്യകം പദ്ധതികൾ‍ ഇനിയെങ്കിലും ഉണ്ടാ­കണം. ലോകത്തെ അത്തരം പരീക്ഷണങ്ങൾ‍ പല രാജ്യങ്ങളിലും നടന്നു വരുന്നു. കടൽ‍ തീരങ്ങളെ സംരക്ഷിക്കുവാൻ‍ ജപ്പാൻ‍ ഉപയോക്കുന്ന വിവിധ തരം കാടുകളെപ്പറ്റി നമ്മുടെ നാട്ടിലും ആലോചിക്കാം. കടലിനടിയിൽ‍ സ്ഥി­തി ചെയ്യുന്ന നെതർ‍ലൻ‍ഡ്സ്ൽ‍ നടത്തിയ നിർ‍മ്മാണ രീതികൾ‍ കുട്ടനാട്ടിൽ‍ പരീക്ഷിക്കു­വാൻ‍ കഴിയും. മലകൾ‍ ഇടിഞ്ഞു വീഴുന്ന ശ്രീലങ്കൻ‍ ജില്ലകളിൽ‍ നടത്തിയ നിർ‍മ്മാണങ്ങൾ‍ നമുക്ക് സഹ്യപർ‍വ്വതത്തിനു തൊട്ടു കിടക്കു­ന്ന ഇടങ്ങളിൽ‍ നടപ്പിലാക്കുവാനുള്ള അന്വേഷണങ്ങൾ‍ നടത്താവുന്നതാണ്.

കേരളത്തിന്‍റെ പ്രകൃതി നാശങ്ങൾ‍ ഉണ്ടാ­കുവാൻ‍ പ്രധാന കാരണം തെറ്റായ വികസന നയങ്ങൾ‍ ആയിരുന്നു. അതിന്‍റെ ഉപഭോക്താ­ക്കൾ‍ ഒരുപിടി സന്പന്നരും അവരെ ചുറ്റിപറ്റി നിൽ‍ക്കുന്ന വിഭാഗങ്ങളും ആണ്. എന്നാൽ‍ ദുരന്തം എല്ലാവരും പങ്കുവെയ്ക്കേണ്ടി വരു­ന്നു. പ്രകൃതി വിഭവങ്ങൾ‍ കൊള്ളയടിച്ചു വരുന്നവരെ ശിക്ഷിക്കുവാൻ‍ കർ‍ക്കശമായ സംവിധാനം ഉണ്ടാകണം. അതിനവസരം ഒരു­ക്കുന്ന രാഷ്ട്രീയ നേതാക്കളെയും അവരുടെ പാർ‍ട്ടികളെയും അയോഗ്യരാക്കണം. അഴിമതിക്ക് അവസരം ഒരുക്കുന്ന ഉദ്യോഗസ്ഥന്മാരെ ഒറ്റപ്പെ­ടുത്തി സേവന രംഗത്ത് നിന്നും പുറത്താക്കുക പ്രധാനമാണ്. ഇതിലൊക്കെ വിജയിക്കുമ്പോഴെ പുതിയ ഒരു കേരളം നിർ‍മ്മിച്ചെടുക്കുവാൻ‍ കഴിയൂ.

ഏറ്റവും പ്രധാനമായി പ്രകൃതി നശീ­കരണത്തെ ന്യായീകരിച്ചു വന്ന വ്യക്തികൾ‍ രാഷ്ട്രീയ ലോകത്തു നിന്നും പുറത്തു പോകു­വാൻ‍ അവസരം ഒരുക്കേണ്ടതുണ്ട്. മലയാളിയു­ടെ (മുപ്പത്തിമുക്കോടി ദൈവങ്ങളുടെ) സ്വന്തം നാട് സംരക്ഷിതമായി വെയ്ക്കുന്നതിന് നമ്മൾ‍ ബാധ്യസ്ഥരാണ്. അതിനു കഴിഞ്ഞില്ല എങ്കിൽ‍ നമ്മളെ കുറ്റവാളികളായി വരും ലോകം അടയാ­ളപ്പെടുത്തും. We’re waist deep in the Big Muddy, and the big fool says to push on.” എന്ന കവിത അമരിക്കൻ‍ സർ‍ക്കാരിന്റെ വിയറ്റ്നാം യുദ്ധ നിലപാടിനെ വിമർ‍ശിച്ചെഴുതിയതാണ്. കേരളീ­യർ‍ക്കും ഈ കവിത ബാധകമായിരിക്കുമോ..?

You might also like

Most Viewed