വിജയത്തിന്റെ കാൽപ്പാടുകൾ...


ീവിതവിജയം എങ്ങനെ പ്രാപിക്കുവാൻ സാധിക്കും? വിജയം യാദൃശ്ചികമായി സംഭവിക്കുന്ന ഒന്നാണോ? വിജയത്തിലെത്തിയവർ‍ എങ്ങനെയാണ് പെരുമാറുന്നത്? അതുപോലെ പരാജയം ഏറ്റുവാങ്ങിയവരുടെ സാധാരണ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

വിജയികളുടെ പ്രധാനപ്പെട്ട പ്രത്യേകത എന്നത് മറ്റുള്ളവരെയും വിജയത്തിലേക്കുള്ള നിർമ്മാണ പ്രവർത്തനത്തിൽ എത്താൻ അവർ നിരന്തരം പ്രവർത്തിക്കുമെന്നതാണ്. ഒരു ഭവനത്തിന് നിർമ്മാണ പ്രവർത്തനത്തിൽ ഓരോ ഇഷ്ടികയോടും ചേർന്ന് മറ്റൊന്ന് ചേർ‍ത്ത് വച്ച് അതിനോട് മറ്റൊന്ന് ചേരുന്പോളാണ് ഭിത്തികളും, കെട്ടിടങ്ങളും നിർമ്മിക്കപ്പെടുന്നത്. ഒന്നിന് മറ്റൊന്നിനോട് ഉള്ള ബന്ധവും ചേർ‍ച്ചയുമാണതിന്റെ നിലനിൽപ്പിനെ അടിസ്ഥാനം.

വിജയത്തിന്റെ മറ്റൊരു ഘടകം ‘പ്രേരണയാകുക’ എന്നതാണ്. ചിലരുടെ പ്രേരണയാണ് വലിയ മാറ്റങ്ങളിലേക്ക് നയിക്കുന്നതും, വിജയത്തിന്റെ പതാക സ്ഥാപിക്കുവാനും സാധ്യമായിത്തീരുന്നത്. വിജയത്തിൽ എത്തിച്ചേർന്ന പലരും സാക്ഷിച്ചിട്ടുണ്ട് ചിലരുടെ നിരന്തരമായ പ്രേരണയാണ് മാറ്റങ്ങളിലേക്ക് നയിക്കപ്പെട്ടത് എന്ന്.

ഇവ വാക്കുകളാവാം, അല്ലായെങ്കിൽ‍ മറ്റുതരത്തിലുള്ള സഹായങ്ങൾ ആകാം അതുപോലെ ചില പുസ്തകങ്ങളുടെ വായന ആകാം, ചില സിനിമകൾ ദർശിക്കുന്നത് ആകാം. അതുമല്ലെങ്കിൽ ചില സംഭവങ്ങൾ ആകാം. ചിലരുടെ മോട്ടിവേഷൻ പ്രസംഗങ്ങളാകാം. സഹല പർ‍വീൻ എന്ന മോട്ടിവേഷൻ ട്രെയിനറും, ദ ബ്യൂട്ടി ഓഫ് പർപ്പസ് ഓഫ് ലൈഫ്  എന്ന പുസ്തകത്തിൻ്റെ കർത്താവുമാണ്. അവർ ആൽ‍ക്കമിസ്റ്റ് എന്ന പുസ്തകം വായിച്ചതാണ് എല്ലാ മോട്ടിവേഷനും ഉണ്ടായിരിക്കുന്നതെന്നും അതാണ് അവരെ ജീവിതത്തിലെ പല പരിമിതികളും താണ്ടി വിജയത്തിലെത്തിച്ചേരാൻ സാധിച്ചത് എന്ന് സാക്ഷിച്ചിട്ടുണ്ട്.

തോമസ് ആൽവ എഡിസൺ ജീവിതത്തിൽ വിജയം പ്രാപിച്ചവരുടെ ലിസ്റ്റിൽ അഗ്രഗണ്യനാണ്. പരീക്ഷണശാലയിൽ അദ്ദേഹത്തിൻ്റെ സ്വന്തമായ പ്രവർത്തനങ്ങളിലൂടെ 1098 കണ്ടുപിടുത്തങ്ങളാണ് അദ്ദേഹത്തിന് പേരിലറിയപ്പെടുന്നത്. അതിന്റെ പിന്നിലെ പ്രചോദനം തൻ്റെ മാതാവായിരുന്നു എന്ന് അദ്ദേഹം തന്നെ സാക്ഷിട്ടുണ്ട്.

വളർച്ചയുടെ പടവിൽ മറ്റൊന്ന് ‘അന്യോന്യം സഹായകമാകുക’ എന്നതാണ്. പരീക്ഷാസമയത്ത് നടത്തുന്ന കന്പൈൻഡ് സ്റ്റഡി പലരെയും വിജയത്തിൻ്റെ ഉന്നതമായ പടവുകൾ ചവിട്ടി കയറുവാൻ സഹായകമാകുന്നുണ്ട്. മറ്റൊരാളുടെ ഉയർ‍ച്ചയിൽ‍ പാലം വലിക്കുകയല്ല, പിന്നെയോ ആ പാലം അവർക്കും അക്കരെയെത്താൻ സഹായകമാകട്ടെയെന്ന മനോഭാവമാണ് വേണ്ടത്. പാലത്തിലൂടെ ദൂരം താണ്ടിയവർ വീണ്ടും ആ യാത്ര തുടരുക. അത് കൂടുതൽ ദൂരത്തിലുള്ള ലക്ഷ്യസ്ഥാനത്ത് എത്താൻ സഹായകമാകും.

പരാജയത്തിൽ എത്തിച്ചേർന്നവർ തങ്ങളുടെ ജീവിതത്തിൽ‍ വെറുപ്പും വിദ്വേഷവും കാത്തു സൂക്ഷിച്ചവർ ആണെന്നതാണ് തെളിവുകൾ‍ നൽകുന്ന വിശദീകരണം. സംഭവിക്കുന്ന സകലത്തിന്റെയും നന്മ കാണാതെ അതിന് കാരണക്കാർ എന്ന് ആരോപിക്കുന്നവരോട് പകയോടെ പെരുമാറുക. അതിലൂടെ അവരെ നശിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുക.

എന്നാൽ‍ അത്തരം സാഹചര്യങ്ങൾ ഉണ്ടായതിന്റെ സാഹചര്യം മനസ്സിലാക്കി അത്തരം സാഹചര്യങ്ങൾ ഇനിയും സൃഷ്ടിക്കപ്പെടാതിരിക്കുവാനുള്ള മുൻ‍കരുതലുകൾ‍ സ്വീകരിക്കുക എന്നത് പ്രത്യേകതയാകണം. വെറുപ്പും വിദ്വേഷവും വെച്ചു പുലർത്താതെ സ്നേഹമുള്ളവരായി വർത്തിക്കുക.

സംഭവിക്കുന്നതിൽ മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നതും പരാജയം ക്ഷണിച്ചുവരുത്തും. മറ്റുള്ളവരിലെ പോരായ്മകളെ കണ്ടെത്താനുള്ള ശ്രമമല്ല നടത്തേണ്ടത്, പിന്നെയോ പരാജയപ്പെട്ടതിന്റെ യഥാർത്ഥ കാരണം കണ്ടെത്തുകയും തുടർന്ന് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കുവാൻ വേണ്ട നടപടികൾ ഉണ്ടാകുകയുമാണ് ഫലപ്രദം. 

മറ്റുള്ളവരെ കുറ്റപ്പെടുത്തിയത് കൊണ്ട് ഒരു പരിഹാരം ആകുന്നില്ല എന്ന് മാത്രമല്ല വീണ്ടും അത് ആവർത്തിക്കപ്പെടുമെന്നതിനാൽ, അതിലേക്ക് നയിക്കപ്പെടുന്ന ഘടകങ്ങളെ കണ്ടെത്തി അവയെ ഇല്ലാതാക്കുവാനുള്ള ശ്രമമാണ് നടത്തേണ്ടത്. 

പരാജയത്തിലേക്ക് നയിക്കുന്ന മറ്റൊരു ഘടകം മറ്റുള്ളവരുടെ വിജയത്തിൽ അസൂയ പൂവുക എന്നത്. അസൂയയുടെ അനന്തരമായി പല നശീകരണപ്രവർ‍ത്തനങ്ങളുമുണ്ടാകുന്നു. ഇത് നമ്മുടെ പ്രവർത്തന ഊർജ്ജത്തെ കെടുത്തും എന്നത് മാത്രമല്ല, ഫലപ്രാപ്തിയിലേക്കുള്ള ഗമനത്തെ തടസ്സപ്പെടുത്തുകയും ചെയ്യും. 

ലോകത്തിൽ വിജയത്തിൻ്റെ സോപാനത്തിൽ എത്തിയവരെല്ലാം ഒരു നിമിഷം കൊണ്ട് എത്തിയവരല്ല എന്നതും വിജയം ആകസ്മികമായ സംഭവിച്ചു എന്നതുമല്ല യാഥാർത്ഥ്യം. മറ്റുള്ളവരുടെ പ്രചോദനത്താലും, ഉത്സാഹത്താലും, മികച്ച പ്രവർത്തനങ്ങളുടെ അനന്തരഫലം അത്രേ. എപ്പോഴും വിജയത്തിലേക്കുള്ള കാൽപ്പാടുകൾ സൃഷ്ടിക്കുന്നവരാകുക. അതിലൂടെ ലോകത്തിൽ മാറ്റങ്ങൾ‍ യാഥാർഥ്യമാക്കാനുള്ള ഉദ്യമത്തിൽ‍ പങ്കാളികളാകാം. വിജയത്തിൻ്റെ കാൽപാടുകൾ പതിപ്പിക്കുവാൻ നമുക്ക് ശ്രമിക്കാം.

You might also like

  • Lulu Exchange
  • NEC Remit

Most Viewed