മലയാ­ളി­യു­ടെ­ മരു­ന്നു­തീ­റ്റ !


മദ്യപി­ച്ചതി­ലൂ­ടെ­ ഉണ്ടാ­യ ഡീ­ഹൈ­ഡ്രേ­ഷൻ മൂ­ലമു­ള്ള തലവേ­ദന മാ­റ്റാൻ ഡോ­ക്ടറെ­ കാ­ണാ­നെ­ത്തു­ന്ന മു­ത്തശ്ശി­യെ­ കാ­ണി­ക്കു­ന്നു­ണ്ട് ജൂഡ് ആന്റണി­യു­ടെ­ ഒരു­ മു­ത്തശ്ശി­ഗദ എന്ന സി­നി­മയിൽ. നന്നാ­യി­ വെ­ള്ളം കു­ടി­ച്ച് ഒന്നു­റങ്ങി­യാൽ തലവേ­ദന മാ­റു­മെ­ന്നു­ പറഞ്ഞ് ഡോ­ക്ടർ മടക്കി­ അയക്കാൻ നോ­ക്കു­ന്പോൾ മു­ത്തശ്ശി­യും കൂ­ടെ­ വന്ന സ്ത്രീ­യും ഡോ­ക്ടറോട് എന്തെ­ങ്കി­ലും മരു­ന്ന് നൽ­കാൻ ആവശ്യപ്പെ­ടു­ന്നു­. ഡോ­ക്ടർ ഇതിന് മരു­ന്നൊ­ന്നും വേ­ണ്ടെ­ന്ന് ആവർ­ത്തി­ക്കു­ന്നു­ണ്ടെ­ങ്കി­ലും ഗു­ളി­ക കി­ട്ടി­യേ­ പോ­കൂ­ എന്നാണ് രോ­ഗി­യു­ടെ­ വാ­ശി­. ഒടു­വിൽ രോ­ഗി­യു­ടെ­ സംതൃ­പ്തി­ക്കാ­യി­ ഡോ­ക്ടർ ഒരു­ വേ­ദനസംഹാ­രി­ നൽ­കി­ രോ­ഗി­യെ­ പറഞ്ഞു­വി­ടു­ന്നതോ­ടെ­ രോ­ഗി­ക്ക് പൂ­ർ­ണസംതൃ­പ്തി­. ഇത് നൂ­റു­ ശതമാ­നം വാ­സ്തവമാ­ണ്. മരു­ന്നു­തീ­നി­കളു­ടെ­ നാ­ടാണ് കേ­രളം. ചെ­റി­യ ചു­മ മു­തൽ ജലദോ­ഷം വരെ­യു­ള്ള ഏത് രോ­ഗത്തി­നും ഉടനെ­ തന്നെ­ ഡോ­ക്ടർ­ക്കടു­ത്തേ­ക്കോ­ മെ­ഡി­ക്കൽ സ്‌റ്റോ­റി­ലേ­ക്കോ­ പാ­യു­ന്നതിൽ മലയാ­ളി­യെ­ കവി­ഞ്ഞേ­ ഇന്ത്യയിൽ മറ്റാ­രു­മു­ള്ളു­. ഓരോ­ സ്ഥലങ്ങളി­ലും ഡോ­ക്ടർ­മാ­രും പ്രാ­ഥമി­കാ­രോ­ഗ്യകേ­ന്ദ്രങ്ങളും മു­ക്കി­നു­ മു­ക്കിന് സ്വകാ­ര്യ ആശു­പത്രി­കളു­ള്ളപ്പോൾ ഈ മരു­ന്നു­തീ­റ്റ അതി­ന്റെ­ പരമകാ­ഷ്ഠയി­ലെ­ത്തു­കയും ചെ­യ്യു­ന്നു­. മരു­ന്നു­ കന്പനി­കളാ­കട്ടെ­ കേ­രളത്തെ­ അവരു­ടെ­ സ്വർ­ഗരാ­ജ്യമാ­യി­ കണക്കാ­ക്കു­ന്നതി­നു­ള്ള കാ­രണവും മറ്റൊ­ന്നല്ല. ആരോ­ഗ്യത്തെ­പ്പറ്റി­യു­ള്ള മലയാ­ളി­യു­ടെ­ അവബോ­ധമാണ് വാ­സ്തവത്തിൽ അവനെ­ ഇത്തരത്തിൽ മരു­ന്നു­തീ­നി­യാ­ക്കി­ മാ­റ്റി­യി­രി­ക്കു­ന്നതെ­ന്നതാണ് അതി­ന്റെ­ വി­രോ­ധാ­ഭാ­സം.

50,000 കോ­ടി­ രൂ­പയ്ക്കു­ള്ള മരു­ന്ന് പ്രതി­വർ­ഷം ഇന്ത്യയി­ലെ­ മരു­ന്നു­നി­ർ­മ്മാ­താ­ക്കളിൽ ആഭ്യന്തര മരു­ന്നു­ വി­പണി­യിൽ എത്തു­ന്നു­ണ്ടെ­ന്നും അതിൽ 6500 കോ­ടി­ രൂ­പയ്ക്കു­ള്ള മരു­ന്നും ഭക്ഷി­ക്കു­ന്നത് മലയാ­ളി­കളാ­ണെ­ന്നാണ് കണക്കു­കൾ പറയു­ന്നത്. അതാ­യത് 123 കോ­ടി­ ജനങ്ങളു­ള്ള ഇന്ത്യയിൽ കേ­വലം 3 കോ­ടി­ ജനങ്ങൾ മാ­ത്രമു­ള്ള കേ­രളമാണ് ഉൽ­പാ­ദി­പ്പി­ക്കപ്പെ­ടു­ന്ന മരു­ന്നി­ന്റെ­ 13 ശതമാ­നവും അകത്താ­ക്കു­ന്നത് എന്നു­ തന്നെ­. മലയാ­ളി­യു­ടെ­ ഈ മരു­ന്നു­തീ­റ്റ അക്ഷരാ­ർ­ത്ഥത്തിൽ ഇന്ന് കേ­രളത്തെ­ ഒരു­ ഭ്രാ­ന്താ­ലയമാ­ക്കി­യി­ട്ടു­ണ്ടെ­ന്ന് ഈ രംഗത്തെ­ വി­ദഗ്ദ്ധർ തന്നെ­ സാ­ക്ഷ്യപ്പെ­ടു­ത്തു­കയും ചെ­യ്തി­ട്ടു­ള്ളതാ­ണ്. മരു­ന്നു­ കന്പനി­കളിൽ നി­ന്നും കമ്മീ­ഷനും സമ്മാ­നങ്ങളും വി­ദേ­ശയാ­ത്രകളു­മൊ­ക്കെ­ തരപ്പെ­ടു­ത്തി­ക്കി­ട്ടു­ന്ന ഡോ­ക്ടർ­മാ­രാ­കട്ടെ­ യാ­തൊ­രു­ ധാ­ർ­മ്മി­കതയു­മി­ല്ലാ­തെ­ പരമാ­വധി­ മരു­ന്നു­കൾ രോ­ഗി­കൾ­ക്ക് എഴു­തി­ അവരെ­ തൃ­പ്തി­പ്പെ­ടു­ത്താ­നു­ള്ള ശ്രമങ്ങളും നടത്തു­ന്നു­. രോ­ഗി­ പറയു­ന്ന രോ­ഗലക്ഷണങ്ങൾ­ക്ക് ഓരോ­ന്നി­നും മരു­ന്നെ­ഴു­തി­ രോ­ഗത്തെ­ ചി­കി­ത്സി­ക്കാ­തെ­, ലക്ഷണങ്ങളെ­ ചി­കി­ത്സി­ക്കു­ന്നവരാ­യി­ മാ­റി­യ ഡോ­ക്ടർ­മാ­രും ഇവി­ടെ­യു­ണ്ടെ­ന്ന് പറയാ­തെ­ വയ്യ. ഏത് ചെ­റി­യ അസു­ഖത്തി­നും ആന്റി­ബയോ­ട്ടി­ക്കു­കളേ­യും വേ­ദനസംഹാ­രി­കളേ­യും കൂ­ട്ടു­പി­ടി­ക്കു­ന്ന ഡോ­ക്ടർ­മാ­രും ധാ­രാ­ളം. ചെ­റി­യ ജലദോ­ഷവു­മാ­യി­ എത്തു­ന്ന കു­ട്ടി­ക്കു­പോ­ലും അതീ­വ ശക്തി­യു­ള്ള ആന്റി­ബയോ­ട്ടി­ക്കു­കൾ അവർ എഴു­തി­ നൽ­കു­ന്നു­. കു­ട്ടി­യു­ടെ­ പി­ൽ­ക്കാ­ലത്തെ­ ആരോ­ഗ്യത്തെ­പ്പറ്റി­ യാ­തൊ­രു­ തത്വദീ­ക്ഷയു­മി­ല്ലാ­തെ­, ഇവ കു­ഞ്ഞി­നു­ നൽ­കു­ന്ന മാ­താ­പി­താ­ക്കളാ­കട്ടെ­ കു­ഞ്ഞിന് പി­ൽ­ക്കാ­ലത്ത് അതു­ണ്ടാ­ക്കാ­നി­ടയു­ള്ള വലി­യ ഭവി­ഷ്യത്തു­ക്കളെ­പ്പറ്റി­ അപ്പോൾ ചി­ന്തി­ക്കു­കയു­മി­ല്ല.

അതു­കൊ­ണ്ടു­ തന്നെ­യാണ് 6500 കോ­ടി­ രൂ­പയു­ടെ­ കേ­രളത്തി­ലെ­ മരു­ന്നു­ വി­പണി­യിൽ ഇന്ന് ആന്റി­ബയോ­ട്ടി­ക്കു­കളും വേ­ദനസംഹാ­രി­കളു­മൊ­ക്കെ­ 75 ശതമാ­നം വി­പണി­യും കീ­ഴടക്കിെ­വച്ചി­രി­ക്കു­ന്നത്. ഡോ­ക്ടറു­ടെ­ മരു­ന്നു­കു­റി­പ്പടി­യി­ല്ലാ­തെ­ തന്നെ­, മാ­താ­പി­താ­ക്കൾ നേ­രത്തെ­ ഡോ­ക്ടർ ഒരു­ പ്രത്യേ­ക അസു­ഖത്തിന് കു­റി­ച്ചു­ നൽ­കി­യ മരു­ന്ന് വീ­ണ്ടും ഉപയോ­ഗി­ക്കു­ന്നതും സാ­ധാ­രണയാ­യി­ കണ്ടു­ വരു­ന്ന കാ­ര്യമാ­ണ്. ഇത്ര ഡോ­സി­ലധി­കം മരു­ന്നു­ ഭക്ഷി­ച്ചാൽ പി­ന്നീട് അത് ഫലവത്താ­കി­ല്ലെ­ന്ന സാ­ധാ­രണ കാ­ര്യം പോ­ലും തി­രി­ച്ചറി­യാ­തെ­യാണ് മരു­ന്നു­കടയിൽ ചെ­ന്നു­ള്ള ഈ സ്വയം ചി­കി­ത്സ. എന്നാൽ ഈ മരു­ന്നു­കളു­ടെ­ ഗു­ണനി­ലവാ­രം തി­രി­ച്ചറി­യാ­നു­ള്ള സംവി­ധാ­നം കേ­രളത്തിൽ പരാ­ജയമാ­ണെ­ന്നത് ഗു­ണനി­ലവാ­രം കു­റഞ്ഞ മരു­ന്നു­കൾ വി­പണി­യി­ലെ­ത്തി­ച്ച് പരമാ­വധി­ ലാ­ഭം കൊ­യ്യാൻ പല മരു­ന്നു­കന്പനി­കളേ­യും സഹാ­യി­ക്കു­ന്നു­ണ്ടെ­ന്നത് കൂ­ടു­തൽ ഗൗ­രവതരമാ­യ വി­ഷയമാ­യി­ മാ­റി­യി­രി­ക്കു­ന്നു­. സംസ്ഥാ­നത്ത് വി­ൽ­ക്കപ്പെ­ടു­ന്ന മരു­ന്നു­കളു­ടെ­ ഗു­ണനി­ലവാ­രം പരി­ശോ­ധി­ക്കാൻ നി­യു­ക്തരാ­യി­ട്ടു­ള്ള സംസ്ഥാ­ന ഡ്രഗ്‌സ് കൺ­ട്രോൾ ഡി­പ്പാ­ർ­ട്ട്‌മെ­ന്റിന് സംസ്ഥാ­നത്ത് വി­ൽ­ക്കപ്പെ­ടു­ന്ന 2,64,000 മരു­ന്നു­കളിൽ കേ­വലം 8000 മരു­ന്നു­കൾ മാ­ത്രമേ­ പ്രതി­വർ­ഷം പരി­ശോ­ധി­ക്കാ­നു­ള്ള ശേ­ഷി­യു­ള്ളു­വെ­ന്നതാണ് ഏറ്റവും ദയനീ­യമാ­യ കാ­ര്യം.

മരു­ന്നു­മാ­ഫി­യകൾ യാ­തൊ­രു­ ദാ­ക്ഷി­ണ്യവും വച്ചു­പു­ലർ­ത്തു­ന്നവരല്ല. വി­പണി­യി­ലേ­യ്ക്ക് പരമാ­വധി­ മരു­ന്ന് എത്തി­ച്ച്, അതെ­ങ്ങി­നേ­യും ഉപഭോ­ക്താ­വി­നെ­ക്കൊ­ണ്ട് കഴി­പ്പി­ച്ച് ലാ­ഭമു­ണ്ടാ­ക്കണമെ­ന്ന ത്വര മാ­ത്രമേ­ അവർ­ക്കു­ള്ളു­. സംസ്ഥാ­നത്തേ­യ്ക്ക് എത്തു­ന്ന മൊ­ത്തം മരു­ന്നു­കളു­ടേ­യും ഗു­ണനി­ലവാ­രം പരി­ശോ­ധി­ക്കു­കയെ­ന്നത് സർ­ക്കാ­രി­ന്റെ­ സംവി­ധാ­നങ്ങൾ­ക്ക് സാ­ധ്യമല്ലെ­ന്ന തി­രി­ച്ചറിവ് ഗു­ണനി­ലവാ­രമി­ല്ലാ­ത്ത മരു­ന്നു­കൾ വി­പണി­യിൽ വൻ­തോ­തിൽ അവർ എത്തി­ക്കു­ന്നതിന് കാ­രണമാ­കു­കയും ചെ­യ്യു­ന്നു­. സംസ്ഥാ­നത്ത് നി­ലവിൽ 45 ഡ്രഗ്‌സ് ഇൻ­സ്‌പെ­ക്ടർ­മാർ മാ­ത്രമേ­ ഇന്നു­ള്ളു­. വി­വി­ധ മെ­ഡി­ക്കൽ ഷോ­പ്പു­കളിൽ നി­ന്നും ഇവർ ശേ­ഖരി­ച്ച മരു­ന്നു­ സാ­ന്പി­ളു­കൾ­ക്ക് ഈ മെ­ഡി­ക്കൽ സ്റ്റോ­റു­കൾ­ക്ക് സർ­ക്കാർ നൽ­കാ­നു­ള്ള 12 ലക്ഷം രൂ­പയോ­ളം കൊ­ടു­ത്തു­ തീ­ർ­ത്തി­ട്ടു­ പോ­ലു­മി­ല്ലെ­ന്ന് അറി­യു­ക. വി­വി­ധ സ്ഥലങ്ങളിൽ നി­ന്നും ഡ്രഗ് ഇൻ­സ്‌പെ­ക്ടർ­മാർ കൊ­ണ്ടു­വരു­ന്ന മരു­ന്നു­കൾ പരി­ശോ­ധി­ക്കു­ന്നത് തി­രു­വനന്തപു­രത്തേ­യും കാ­ക്കനാ­ട്ടേ­യും ഡ്രഗ്‌സ് കൺ­ട്രോൾ വകു­പ്പി­നു­ കീ­ഴി­ലു­ള്ള രണ്ട് ലാ­ബു­കളി­ലേ­യ്ക്കാ­ണ്. തി­രു­വനന്തപു­രത്തെ­ ലാ­ബിൽ പ്രതി­വർ­ഷം 5000 സാ­ന്പി­ളു­കളും കാ­ക്കനാ­ട്ടെ­ ലാ­ബിൽ പ്രതി­വർ­ഷം 3000 സാ­ന്പി­ളു­കൾ മാ­ത്രമേ­ പരി­ശോ­ധി­ക്കാ­നാ­കു­കയു­ള്ളു­വെ­ന്നത് വേ­റെ­ കാ­ര്യം. പരി­ശോ­ധനയ്ക്കാ­യു­ള്ള സംവി­ധാ­നവും പരി­ശോ­ധകരും കേ­രളത്തി­ലെ­ത്തു­ന്ന മരു­ന്നു­കൾ പരി­ശോ­ധി­ക്കു­ന്നതിന് അപര്യാ­പ്തമാ­ണെ­ന്ന് ഇതിൽ നി­ന്നു­ തന്നെ­ വ്യക്തം. ഗു­ണനി­ലവാ­രമി­ല്ലാ­ത്ത മരു­ന്നാണ് ഏതെ­ങ്കി­ലു­മൊ­രു­ ബാ­ച്ചിൽ മരു­ന്നു­ കന്പനി­കൾ കേ­രളത്തിൽ എത്തി­ച്ചതെ­ങ്കി­ൽ­പ്പോ­ലും ഡ്രഗ്‌സ് കൺ­ട്രോ­ളറു­ടെ­ പരി­ശോ­ധന റി­പ്പോ­ർ­ട്ട് വരു­ന്പോ­ഴേ­യ്ക്ക് ആ മരു­ന്ന് പൂ­ർ­ണ്ണമാ­യും ആശു­പത്രി­കളി­ലൂ­ടേ­യും മെ­ഡി­ക്കൽ സ്റ്റോ­റു­കളി­ലൂ­ടേ­യും വി­ൽ­ക്കപ്പെ­ട്ടു­ കഴി­ഞ്ഞി­ട്ടു­ണ്ടാ­കു­മെ­ന്നു­റപ്പ്.

നി­ലവി­ലെ­ സംവി­ധാ­നങ്ങൾ അപര്യാ­പ്തമാ­ണെ­ന്ന കാ­ര്യം സർ­ക്കാ­രി­നും അറി­യാ­ത്തതല്ല. മെ­ഡി­ക്കൽ സ്റ്റോ­റു­കളിൽ നി­ന്നും സാ­ന്പി­ളു­കൾ വാ­ങ്ങാ­നാ­യി­ അനു­വദി­ച്ചി­രി­ക്കു­ന്ന തു­ക പോ­ലും തു­ലോം തു­ച്ഛമാ­ണെ­ന്നി­രി­ക്കേ­, പരി­ശോ­ധനയ്ക്കാ­യി­ വാ­ങ്ങു­ന്ന മരു­ന്നു­കളു­ടെ­ എണ്ണത്തിൽ പോ­ലും വലി­യ കു­റവു­ണ്ടാ­കു­ന്നു­. പല മരു­ന്നു­കളു­ടേ­യും ഗു­ണനി­ലവാ­രം പരി­ശോ­ധി­ക്കു­ന്നതി­നു­ള്ള സംവി­ധാ­നവും ഈ ലാ­ബു­കളിൽ ഇല്ലെ­ന്നാണ് കഴി­ഞ്ഞ ദി­വസം സംസ്ഥാ­ന ഡ്രഗ്‌സ് കൺ­ട്രോ­ളർ തന്നെ­ ഒരു­ ചാ­നലി­നോട് തു­റന്നു­ സമ്മതി­ക്കു­കയും ചെ­യ്തത്. പ്രമേ­ഹ രോ­ഗി­കൾ­ക്ക് ആവശ്യമാ­യ ഇൻ­സു­ലി­ന്റെ­ ഗു­ണനി­ലവാ­രം പരി­ശോ­ധി­ക്കാൻ ഇപ്പോ­ഴു­ള്ള സംവി­ധാ­നങ്ങൾ മതി­യാ­കി­ല്ലാ­ത്തതി­നാൽ അവ ടെ­സ്റ്റ് ചെ­യ്യാ­റി­ല്ലെ­ന്നാ­യി­രു­ന്നു­ ഡ്രഗ്‌സ് കൺ­ട്രോ­ളറു­ടെ­ കു­ന്പസാ­രം. സംസ്ഥാ­നത്ത് മറ്റു­ സംസ്ഥാ­നങ്ങളെ­ അപേ­ക്ഷി­ച്ച് പ്രമേ­ഹരോ­ഹി­കളു­ടെ­ എണ്ണം ഗണ്യമാ­യി­ വർദ്­ധി­ച്ചി­ട്ടു­ണ്ടെ­ങ്കി­ലും ഇവി­ടെ­ വി­ൽ­ക്കപ്പെ­ടു­ന്ന ഇൻ­സു­ലി­ന്റെ­ ഗു­ണനി­ലവാ­രം അറി­യാൻ യാ­തൊ­രു­ മാ­ർ­ഗവു­മി­ല്ലെ­ന്ന് ഡ്രഗ്‌സ് കൺ­ട്രോ­ളർ തന്നെ­ തു­റന്നു­ സമ്മതി­ച്ചി­രി­ക്കു­ന്നു­. എത്ര വലി­യ നാ­ണക്കേ­ടാ­ണത്. ആരോ­ഗ്യരംഗത്ത് വലി­യ മു­ന്നേ­റ്റം നടത്തി­യി­ട്ടു­ണ്ടെ­ന്ന് നി­രന്തരം പ്രസ്താ­വനകളി­റക്കി­ക്കൊ­ണ്ടി­രി­ക്കു­ന്ന മന്ത്രി­പുംഗവന്മാർ ഉള്ള ഒരു­ സംസ്ഥാ­നത്താണ് ഇത്തരമൊ­രു­ സ്ഥി­തി­വി­ശേ­ഷം നി­ലനി­ൽ­ക്കു­ന്നതെ­ന്ന് ഓർ­ക്കണം. മാ­ത്രവു­മല്ല, കൂ­ടു­തൽ മരു­ന്നു­കൾ ടെ­സ്റ്റ് ചെ­യ്യു­ന്നതി­നു­ള്ള അടി­യന്തര സാ­ഹചര്യം ഉണ്ടാ­ക്കേ­ണ്ട കേ­രളത്തിൽ തൃ­ശൂ­രും പത്തനംതി­ട്ടയും കോ­ഴി­ക്കോ­ടു­മൊ­ക്കെ­ പു­തി­യ ലാ­ബു­കൾ ഉണ്ടാ­ക്കി­ പണം എങ്ങനെ­ പാ­ഴാ­ക്കി­ക്കളയാ­മെ­ന്നാണ് സർ­ക്കാർ നോ­ക്കു­ന്നത്. നി­ലവി­ലു­ള്ള രണ്ട് ലാ­ബു­കളിൽ കൂ­ടു­തൽ പരി­ശോ­ധനാ­ സാ­മഗ്രി­കളും പരി­ശോ­ധകരേ­യും നി­യമി­ച്ച് സംവി­ധാ­നം കൂ­ടു­തൽ കാ­ര്യക്ഷമമാ­ക്കു­ന്നതി­നു­ പകരം അതേ­ സംവി­ധാ­നങ്ങൾ തന്നെ­യു­ള്ള മറ്റ് ലാ­ബു­കൾ പല ജി­ല്ലകളി­ലും സ്ഥാ­പി­ച്ച് കെ­ട്ടി­ടവും ഉപകരണങ്ങളും വാ­ങ്ങി­ പണം കളയാ­നാണ് സർ­ക്കാ­രി­ന്റെ­ നീ­ക്കം. ഇതി­നു­ പു­റമേ­, ഈ ലാ­ബു­കളു­ടെ­ മെ­യി­ന്റനൻ­സി­നാ­യി­ വലി­യൊ­രു­ തു­ക നി­ർ­മ്മാ­ണ ചെ­ലവി­നു­ പു­റമേ­, സർ­ക്കാർ വഹി­ക്കേ­ണ്ടതാ­യും വരും.
മരു­ന്നു­മാ­ഫി­യകളു­ടെ­ നി­യന്ത്രണത്തി­ലാണ് കേ­രളം ഇന്നു­ള്ളതെ­ന്ന കാ­ര്യത്തിൽ ആർ­ക്കും സംശയമി­ല്ല. ഡോ­ക്ടർ­മാർ മരു­ന്നു­കളു­ടെ­ ജനറിക് പേര് (രാ­സവസ്തു­ക്കൾ ഏതെ­ല്ലാം അതിൽ അടങ്ങി­യി­ട്ടു­ണ്ടെ­ന്ന് പറയു­ന്നത്) മാ­ത്രമേ­ കു­റി­പ്പടി­യിൽ എഴു­താ­വൂ­ എന്ന് നി­ബന്ധനയു­ണ്ടെ­ങ്കി­ലും അതും പാ­ലി­ക്കപ്പെ­ടു­ന്നി­ല്ല. മരു­ന്നു­ നി­ർ­മ്മാ­താ­ക്കളു­ടെ­ ബ്രാ­ൻ­ഡ് നെ­യിം തന്നെ­യാണ് ഇപ്പോ­ഴും രോ­ഗി­കളും മരു­ന്നു­ വാ­ങ്ങാൻ ആശ്രയി­ക്കു­ന്നതെ­ന്ന് മരു­ന്നു­കടക്കാ­രും സാ­ക്ഷ്യപ്പെ­ടു­ത്തു­ന്നു­. ഏതെ­ങ്കി­ലും ഒരു­ മരു­ന്ന് ഉണ്ടാ­ക്കി­യ കന്പനി­യു­ടെ­ പേ­റ്റന്റ് കാ­ലാ­വധി­ കഴി­ഞ്ഞാൽ ജനറിക് പേ­രു­പയോ­ഗി­ച്ച് അതേ­ മരു­ന്ന് മറ്റു­ കന്പനി­കൾ­ക്കും നി­ർ­മ്മി­ക്കാ­നാ­കു­കയും അതി­ലൂ­ടെ­ കന്പനി­കൾ തമ്മി­ലു­ള്ള മത്സരാ­ധി­ക്യം മൂ­ലം മരു­ന്നി­ന്റെ­ വി­ല കു­റയു­കയും ചെ­യ്യും. സംസ്ഥാ­നത്ത് സർ­ക്കാർ ആശു­പത്രി­കളി­ലൂ­ടെ­ ഇത്തരത്തി­ലു­ള്ള ജനറിക് മെ­ഡി­സിൻ സൗ­ജന്യമാ­യി­ നൽ­കു­ന്ന പതിവ് 2012 മു­തൽ സർ­ക്കാർ വ്യാ­പകമാ­യി­ ആരംഭി­ച്ചി­രു­ന്നു­. സർ­ക്കാ­രി­ന്റെ­ ഫണ്ട് ഉപേ­യാ­ഗി­ച്ച് നടത്തു­ന്ന ചി­കി­ത്സകൾ­ക്ക് ജനറിക് മരു­ന്നു­കൾ മാ­ത്രമേ­ ഉപേ­യാ­ഗി­ക്കാ­വൂ­ എന്നും ഒഴി­വാ­ക്കാ­നാ­കാ­ത്ത സാ­ഹചര്യങ്ങൾ ഉണ്ടാ­കു­ന്നപക്ഷം ബ്രാ­ൻ­ഡഡ് മരു­ന്നു­കൾ വാ­ങ്ങേ­ണ്ടി­ വന്നാൽ അത് ആശു­പത്രി­ സൂ­പ്രണ്ട് ചെ­യർ­മാ­നാ­യ വി­ദഗ്ദ്ധ സമി­തി­യു­ടെ­ അനു­മതി­യോ­ടെ­ മാ­ത്രമേ­ ചെ­യ്യാ­വൂ­ എന്നും ആരോ­ഗ്യമന്ത്രി­ കെ­.കെ­ ശൈ­ലജ സർ­ക്കാർ ഡോ­ക്ടർ­മാ­ർ­ക്ക് നി­ർ­ദ്ദേ­ശം നൽ­കി­യി­രു­ന്നു­വെ­ങ്കി­ലും അതും പാ­ലി­ക്കപ്പെ­ടു­ന്നു­ണ്ടോ­യെ­ന്ന കാ­ര്യം സംശയകരമാ­ണ്. രോ­ഗി­കളെ­ക്കൊ­ണ്ട് ബ്രാ­ൻ­ഡഡ് മരു­ന്നു­കൾ പു­റത്തു­നി­ന്നും വാ­ങ്ങി­പ്പി­ക്കു­ന്ന അവസ്ഥ ഇപ്പോ­ഴും നി­ലനി­ൽ­ക്കു­ന്നു­ണ്ടെ­ന്നാണ് അറി­യു­ന്നത്.
നമ്മു­ടെ­ നി­ലവി­ലു­ള്ള നി­യമങ്ങളും ബ്രാ­ൻ­ഡഡ് മരു­ന്നു­കളെ­ പ്രോ­ത്സാ­ഹി­പ്പി­ക്കു­ന്നതാ­ണെ­ന്നതാണ് ദയനീ­യമാ­യ കാ­ര്യം. ഡോ­ക്ടർ ബ്രാ­ൻ­ഡഡ് മരു­ന്നാണ് എഴു­തു­ന്നതെ­ങ്കിൽ മരു­ന്നു­കടക്കാ­രന് അതിന് തത്തു­ല്യമാ­യ വി­ല കു­റഞ്ഞ ജനറിക് മരു­ന്ന് നൽ­കാൻ ഗ്രഗ്‌സ് ആന്റ് കോ­സ്‌മെ­റ്റിക് ആക്ടി­ലെ­ 65-ാം വകു­പ്പ് അനു­വദി­ക്കു­ന്നി­ല്ല. ഈ നി­യമം ഭേ­ദഗതി­ ചെ­യ്യാ­നു­ള്ള കേ­ന്ദ്ര സർ­ക്കാ­രി­ന്റെ­ നീ­ക്കത്തെ­ ഡ്രഗ്‌സ് ടെ­ക്‌നി­ക്കൽ അഡ്വവൈസ് കമ്മി­റ്റി­ എതി­ർ­ത്തതാണ് പ്രശ്‌നമാ­യത്. ബ്രാ­ൻ­ഡഡ് മരു­ന്നു­കളു­ടെ­ കു­റി­പ്പടി­യു­മാ­യി­ എത്തു­ന്നവർ­ക്ക് ബ്രാ­ൻ­ഡഡ് മരു­ന്നു­കൾ തന്നെ­ നൽ­കാൻ അതു­മൂ­ലം ജനൗ­ഷധി­ കേ­ന്ദ്രങ്ങൾ നി­ർ­ബന്ധി­തരാ­കും. മരു­ന്നി­നു­ വേ­ണ്ടി­ കൂ­ടു­തൽ പണം ചെ­ലവഴി­ക്കാൻ ഇത് പാ­വപ്പെ­ട്ടവരെ­ നി­ർ­ബന്ധി­തരാ­ക്കും. കമ്മി­റ്റി­യു­ടെ­ ഈ നി­ർ­ദ്ദേ­ശം ബ്രാ­ൻ­ഡഡ് മരു­ന്നു­കൾ ഉൽ­പാ­ദി­പ്പി­ക്കു­ന്ന കു­ത്തക കന്പനി­കളെ­ സഹാ­യി­ക്കു­ന്നതി­നാ­ണെ­ന്ന ആരോ­പണം ശക്തമാ­ണെ­ന്നും അറി­യു­ക. ഡോ­ക്ടർ­മാ­രാ­കട്ടെ­ മരു­ന്നു­കളു­ടെ­ രാ­സനാ­മം (ജനറിക് നാ­മം) ഡോ­ക്ടർ­മാർ മരു­ന്നു­കു­റി­പ്പടി­യിൽ എഴു­തണമെ­ന്ന കേ­ന്ദ്ര ആരോ­ഗ്യമന്ത്രാ­ലയത്തി­ന്റെ­ 2014 ഡി­സംബറി­ലെ­ ഉത്തരവ് പരസ്യമാ­യി­ ലംഘി­ക്കു­കയു­മാ­ണ്. പക്ഷേ­ ജനറിക് മരു­ന്നു­കൾ രോ­ഗി­ക്ക് നൽ­കപ്പെ­ടു­ന്ന വി­ല ബ്രാ­ൻ­ഡഡ് മരു­ന്നു­കളു­ടെ­ വി­ലയേ­ക്കാൾ കു­റവാ­ണോ­ എന്ന കാ­ര്യം സംസ്ഥാ­ന സർ­ക്കാർ പരി­ശോ­ധി­ക്കു­ന്നു­ണ്ടോ­യെ­ന്നത് വേ­റെ­ കാ­ര്യം. ചി­ല ജനറിക് മരു­ന്നു­കൾ ബ്രാ­ൻ­ഡഡ് മരു­ന്നു­കളേ­ക്കാൾ വളരെ­യേ­റെ­ കു­റഞ്ഞ നി­രക്കി­ലാണ് മരു­ന്നു­കടക്കാ­രന് കി­ട്ടു­ന്നതെ­ങ്കി­ലും ബ്രാ­ൻ­ഡഡ് മരു­ന്നി­നേ­ക്കാൾ ഒന്നോ­ രണ്ടോ­ രൂ­പ കു­റച്ചു­ മാ­ത്രമാ­ണത് രോ­ഗി­യു­ടെ­ കൈ­യിൽ എത്തു­ന്നത്. അതാ­യത് രോ­ഗി­ ജനറിക് മരു­ന്ന് വാ­ങ്ങു­ന്പോൾ ലാ­ഭമു­ണ്ടാ­കു­ന്നത് രോ­ഗി­യേ­ക്കാൾ മരു­ന്നു­കടക്കാ­രനാ­ണത്രേ­.

സംസ്ഥാ­നത്തെ­ മരു­ന്നു­ വി­പണനത്തി­ലു­ള്ള അനാ­ശാ­സ്യ പ്രവണതകൾ അവസാ­നി­ക്കു­ന്നതി­നും ഗു­ണനി­ലവാ­രമു­ള്ള മരു­ന്നു­കൾ കു­റഞ്ഞ ചെ­ലവിൽ രോ­ഗി­കൾ­ക്ക് എത്തി­ക്കു­ന്നതി­നും ആരോ­ഗ്യരംഗത്ത് സമൂ­ലമാ­യ മാ­റ്റങ്ങൾ നി­ലവിൽ ആവശ്യമാ­യി­ വന്നി­രി­ക്കു­ന്ന സമയമാ­ണി­ത്. ആരോ­ഗ്യവകു­പ്പ് ഇക്കാ­ര്യത്തിൽ ഉണർ­ന്നു­ പ്രവർ­ത്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു­. ഗു­ണനി­ലവാ­രമു­ള്ള മരു­ന്നു­കൾ ഉറപ്പു­വരു­ത്തു­ന്നതി­നൊ­പ്പം ഡോ­ക്ടർ­മാർ ജനറിക് നാ­മമാണ് കു­റി­പ്പടി­യിൽ രേ­ഖപ്പെ­ടു­ത്തു­ന്നതെ­ന്നും ജനറിക് മരു­ന്നു­കൾ രോ­ഗി­ക്ക് ലഭി­ക്കു­ന്ന വി­ല ബ്രാ­ൻ­ഡഡ് മരു­ന്നു­കളേ­ക്കാൾ വളരെ­ കു­റവാ­യി­രി­ക്കണമെ­ന്ന കാ­ര്യവും സർ­ക്കാർ അടി­യന്തരമാ­യി­ ഉറപ്പു­വരു­ത്തേ­ണ്ടതു­ണ്ട്.

 

ജെ. ബിന്ദുരാജ്

You might also like

Most Viewed