കോർപറേറ്റ് ലോകത്തെ “കടക്കു പുറത്ത് ”!


ജെ­. ബി­ന്ദു­രാ­ജ്

‘ബേ­ട്ടി­ ബചാ­വോ­, ബേ­ട്ടി­ പഠാ­വോ­’ അഥവാ­ പെ­ൺ­കു­ട്ടി­യെ­ സംരക്ഷി­ക്കു­കയും അവൾ­ക്ക് വി­ദ്യാ­ഭ്യാ­സം നൽ­കു­കയും ചെ­യ്യു­ക എന്നത് മൂ­ന്നു­ വർ­ഷങ്ങൾ­ക്കു­ മു­ന്പ്, 2015 ജനു­വരി­ 22-ന് കേ­ന്ദ്ര സർ­ക്കാ­രി­ന്റെ­ വനി­താ­ ശി­ശു­വി­കസന വകു­പ്പും കു­ടുംബാ­രോ­ഗ്യവകു­പ്പും മാ­നവശേ­ഷി­ വി­കസന വകു­പ്പും സംയു­ക്തമാ­യി­ ആരംഭി­ച്ച ഒരു­ പദ്ധതി­യാ­ണ്. ഒളി­ന്പി­ക്‌സിൽ ഗു­സ്തി­ക്ക് വെ­ങ്കല മെ­ഡൽ നേ­ടി­യ ഇന്ത്യൻ താ­രം സാ­ക്ഷി­ മാ­ലി­ക്കാണ് ഈ പദ്ധതി­യു­ടെ­ ബ്രാ­ൻ­ഡ് അംബാ­സി­ഡർ. രാ­ജ്യത്തെ­ ആൺ­കു­ട്ടി­കളും പെ­ൺ­കു­ട്ടി­കളും തമ്മി­ലു­ള്ള അനു­പാ­തത്തിൽ ഗണ്യമാ­യ വ്യത്യാ­സമു­ണ്ടാ­കു­കയും പെ­ൺ­കു­ട്ടി­കളു­ടെ­ എണ്ണം ആയി­രം ആൺ­കു­ട്ടി­കൾ­ഡക്ക് 918 ആയി­ കു­റയു­കയും ചെ­യ്ത സ്ഥി­തി­വി­ശേ­ഷം തി­രി­ച്ചറി­ഞ്ഞാണ് പെ­ൺ­കു­ട്ടി­യെ­ സംരക്ഷി­ക്കാൻ സർ­ക്കാർ ഈ പദ്ധതി­ക്ക് തു­ടക്കമി­ട്ടത്. പെ­ൺ­ഭ്രൂ­ണഹത്യകളാണ് ഈ സ്ഥി­തി­വി­ശേ­ഷത്തിന് ഇടയാ­ക്കു­ന്നതെ­ന്ന് തി­രി­ച്ചറി­ഞ്ഞതി­നെ­ തു­ടർ­ന്നാണ് പ്രധാ­നമാ­യും ഉത്തരപ്രദേ­ശ്, ഹരി­യാ­ന, ഉത്തരാ­ഖണ്ധ്, പഞ്ചാ­ബ്, ബീ­ഹാർ, ഡൽ­ഹി­ സംസ്ഥാ­നങ്ങളെ­ ലക്ഷ്യം വെച്ച് ഇത്തരമൊ­രു­ പദ്ധതി­ക്ക് കേ­ന്ദ്ര സർ­ക്കാർ ജന്മം നൽ­കി­യത്. പെ­ൺ­കു­ട്ടി­കളെ­ വി­വാ­ഹം കഴി­പ്പി­ച്ചയ്ക്കാൻ വലി­യ സ്ത്രീ­ധനം നൽ­കേ­ണ്ടി­ വരു­മെ­ന്നതാണ് ഈ സംസ്ഥാ­നങ്ങളിൽ പെ­ൺ­ഭ്രൂ­ണഹത്യ വ്യാ­പകമാ­കാ­നി­ടയാ­ക്കി­യതും അത് പെ­ൺ­കു­ഞ്ഞു­ങ്ങളു­ടെ­ എണ്ണത്തിൽ തന്നെ­ വലി­യ കു­റവു­ണ്ടാ­ക്കി­യതും. ഹരി­യാ­നയി­ലേ­യ്ക്ക് കേ­രളത്തി­ലെ­ കണ്ണൂർ ജി­ല്ലയിൽ നി­ന്നും പെ­ൺ­കു­ട്ടി­കളെ­ വി­വാ­ഹം കഴി­പ്പി­ച്ചയക്കു­ന്ന ഒരു­ സാ­ഹചര്യം പോ­ലും നി­ലനി­ന്നി­രു­ന്നു­വെ­ന്ന് ഈ ലേ­ഖകൻ ഇന്ത്യാ­ ടു­ഡേ­യ്ക്കു­ വേ­ണ്ടി­ റി­പ്പോ­ർ­ട്ട് ചെ­യ്തി­രു­ന്നതാ­ണ്. അന്ന് ഹരി­യാ­നയി­ലെ­ ഹൻ­സി­ എന്ന സ്ഥലത്തു­ മാ­ത്രം വി­വാ­ഹം കഴി­ച്ചെ­ത്തി­യ കണ്ണൂ­രു­കാ­രി­കളാ­യ സ്ത്രീ­കളു­ടെ­ എണ്ണം മൂ­ന്നൂ­റി­ലധി­കമാ­യി­രു­ന്നു­. 

ഹരി­യാ­നയി­ലെ­ ബീ­ബി­പൂർ ഗ്രാ­മത്തി­ന്റെ­ പഞ്ചാ­യത്ത് പ്രസി­ഡന്റാ­യ സു­നിൽ ജഗ്ലന് 2012 ജനു­വരി­യിൽ ഒരു­ പെ­ൺ­കു­ഞ്ഞു­ ജനി­ച്ചപ്പോൾ അതീ­വ സന്തോ­ഷത്തോ­ടെ­ അദ്ദേ­ഹം ആശു­പത്രി­യി­ലെ­ ജീ­വനക്കാ­ർ­ക്ക് മധു­രപലഹാ­ര വി­തരണം നടത്തി­. എന്നാൽ പെ­ൺ­കു­ഞ്ഞ് ജനി­ക്കു­ന്പോൾ എന്തി­നാണ് മധു­രപലഹാ­ര വി­തരണം എന്നാ­യി­രു­ന്നു­ ആശു­പത്രി­യി­ലെ­ നഴ്‌സു­മാ­രു­ടേ­യും മറ്റു­ ജീ­വനക്കാ­രി­കളു­ടേ­യും അദ്ദേ­ഹത്തോ­ടു­ള്ള ചോ­ദ്യം. ഈ ചോ­ദ്യം സു­നി­ലി­നെ­ അക്ഷരാ­ർ­ത്ഥത്തിൽ സ്തംബ്ധനാ­ക്കി­. തന്റെ­ പെ­ൺ­കു­ഞ്ഞ് ജീ­വി­ക്കേ­ണ്ടു­ന്ന ലോ­കം പെ­ൺ­കു­ഞ്ഞു­ങ്ങളെ­ എങ്ങനെ­യാണ് നോ­ക്കി­ക്കാ­ണു­ന്നതെ­ന്ന കാ­ര്യമാണ് അദ്ദേ­ഹത്തെ­ ഞെ­ട്ടി­പ്പി­ച്ചത്. 2015-ൽ തന്റെ­ മൂ­ന്നര വയസ്സു­കാ­രി­യാ­യ മകൾ നന്ദി­നി­ക്കൊ­പ്പം അദ്ദേ­ഹം ഫേ­സ്ബു­ക്കിൽ നടത്തി­യ മകൾ­ക്കൊ­പ്പം ഒരു­ സെ­ൽ­ഫി­ എന്ന കാംപെ­യ്ൻ പി­ന്നീട് പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ഡി­യു­ടെ­ മൻ­കീ­ ബാ­ത്ത് പ്രഭാ­ഷണത്തിൽ പോ­ലും പരാ­മർ­ശി­ക്കപ്പെ­ടുംവി­ധം രാ­ജ്യത്ത് ഒരു­ തരംഗമാ­യി­ മാ­റു­കയും ചെ­യ്തു­. പെ­ൺ­കു­ഞ്ഞു­ങ്ങളെ­ നി­ഷ്‌ക്കരു­ണം കൊ­ലചെ­യ്തി­രു­ന്ന നാ­ട്ടിൽ പെ­ൺ­കു­ഞ്ഞ് രാ­ജ്യത്തി­ന്റേ­യും കു­ടുംബത്തി­ന്റേ­യും സ്വത്താ­ണെ­ന്നും പെ­ൺ­കു­ഞ്ഞി­നെ­ സംരക്ഷി­ക്കേ­ണ്ടതി­ന്റെ­ ആവശ്യകതയെ­പ്പറ്റി­യും ജനതയെ­ ബോ­ധവൽ­ക്കരി­ക്കാൻ ഈ മു­പ്പത്തി­യാ­റു­കാ­രനാ­യ പഞ്ചാ­യത്ത് പ്രസി­ഡന്റിന് കഴി­ഞ്ഞു­. 2010-ൽ പഞ്ചാ­യത്ത് പ്രസി­ഡന്റാ­യശേ­ഷം സ്ത്രീ­ശാ­ക്തീ­കരണത്തി­നാ­യി­ നൂ­റി­ലധി­കം പദ്ധതി­കൾ­ക്കാണ് അദ്ദേ­ഹം തു­ടക്കം കു­റി­ച്ചത്. ഒരു­പക്ഷേ­ ബേ­ട്ടി­ ബചാ­വോ­ ബേ­ട്ടി­ പഠാ­വോ­ എന്ന കേ­ന്ദ്ര സർ­ക്കാർ പദ്ധതി­യു­ടെ­ ബീ­ജാ­വാ­പം പോ­ലും ബീ­ബി­പൂ­രി­ലെ­ ഈ പഞ്ചാ­യത്ത് പ്രസി­ഡന്റി­ന്റെ­ പദ്ധതി­കളിൽ നി­ന്നാ­യി­രി­ക്കണം രൂ­പം കൊ­ണ്ടത്. ഹരി­യാ­നയി­ലെ­ പാ­നി­പട്ടിൽ നി­ന്നും പ്രധാ­നമന്ത്രി­ ഈ പദ്ധതി­ക്ക് തു­ടക്കമി­ട്ടതി­നു­ കാ­രണവും ഒരു­പക്ഷേ­ അതു­ തന്നെ­യാ­യി­രി­ക്കണം.

സമൂ­ഹത്തിൽ സാ­ന്പത്തി­കഭദ്രതയു­ള്ളവളും പു­രു­ഷനൊ­പ്പം തന്നെ­ സ്ഥാ­നമു­ള്ളവളു­മാ­യി­ സ്ത്രീ­ വളരണമെ­ങ്കിൽ തൊ­ഴി­ൽ­പരമാ­യ തു­ല്യത അവൾ കൈ­വരി­ച്ചേ­ മതി­യാ­കു­കയു­ള്ളു­. പക്ഷേ­ തു­ല്യതയ്ക്കപ്പു­റം അത് രാ­ഷ്ട്രത്തി­നും സാ­ന്പത്തി­കമാ­യി­ ഗു­ണകരമാ­യി­ മാ­റു­മെ­ന്നാണ് പഠനങ്ങൾ പറയു­ന്നത്. പെ­ൺ­കു­ഞ്ഞി­നെ­ പഠി­പ്പി­ക്കു­ന്നതു­ കൊ­ണ്ട് എന്തു­ കാ­ര്യം എന്നു­ ചോ­ദി­ക്കു­ന്നവർ­ക്കു­ള്ള മറു­പടി­ മകി­ൻ­സേ­ ആന്റ് കോ­യു­ടെ­ പവർ ഓഫ് പാ­രി­റ്റി­ റി­പ്പോ­ർ­ട്ട് സമീ­പകാ­ലത്ത് നൽ­കി­യി­രു­ന്നു­. ഇന്ത്യയു­ടെ­ ജി­ഡി­പി­യു­ടെ­ വളർ­ച്ചയിൽ തന്നെ­ നി­ർ­ണാ­യകശക്തി­യാ­കാൻ പോ­കു­ന്നത് തൊ­ഴിൽ ചെ­യ്യു­ന്ന സ്ത്രീ­കളാ­ണെ­ന്നാ­യി­രു­ന്നു­ അവരു­ടെ­ കണ്ടെ­ത്തൽ. കൂ­ടു­തൽ സ്ത്രീ­കളെ­ന്നാൽ കൂ­ടു­തൽ പണം! കൂ­ടു­തൽ സ്ത്രീ­കൾ തൊ­ഴിൽ ശക്തി­യി­ലെ­ത്തി­യാൽ ഇന്ത്യയു­ടെ­ ജി­ഡി­പി­യിൽ 2025-ഓടെ­ 700 ബി­ല്യൺ ഡോ­ളർ കൂ­ടി­ അധി­കമാ­യി­ എത്തപ്പെ­ടു­മെ­ന്ന് അവർ പറയു­ന്നു­. നി­ലവിൽ 27 ശതമാ­നമാ­യ സ്ത്രീ­കളു­ടെ­ തൊ­ഴിൽ പങ്കാ­ളി­ത്തം 35 ശതമാ­നമാ­യി­ വളരാ­നി­ടയു­ണ്ടെ­ന്നും അത് ജി­ഡി­പി­ വളർ­ച്ച 16 മു­തൽ 60 ശതമാ­നം വരെ­ വർ­ദ്ധി­പ്പി­ക്കു­മെ­ന്നു­മാണ് ആഗോ­ള സാ­ന്പത്തി­കപണ്ധി­തന്മാ­രു­ടെ­ മതം. ഉന്നത വി­ദ്യാ­ഭ്യാ­സമു­ള്ള സ്ത്രീ­കൾ പു­രു­ഷന്മാ­രേ­ക്കാൾ 12 മു­തൽ 60 ശതമാ­നം വരെ­ പ്രൊ­ഫഷണൽ തൊ­ഴി­ലു­കളി­ലെ­ത്തപ്പെ­ടു­മെ­ന്നും വി­ദഗ്ദ്ധർ പറയു­ന്നു­. 

എന്നാൽ ആ സ്വപ്നങ്ങളെ­ല്ലാം അട്ടി­മറി­ക്കപ്പെ­ടാൻ പോ­കു­കയാ­ണെ­ന്നതാണ് ഞെ­ട്ടി­ക്കു­ന്ന സത്യം. തൊ­ഴി­ൽ­രംഗത്ത് അവൾ­ക്ക് പു­തി­യൊ­രു­ ഭീ­ഷണി­ ഉയർ­ന്നി­രി­ക്കു­കയാണ് ഇപ്പോൾ. സ്ത്രീ­സഹാ­യത്തി­നാ­യി­ സർ­ക്കാർ കൊ­ണ്ടു­വന്ന ഒരു­ നി­യമഭേ­ദഗതി­ തന്നെ­യാണ് അതി­നി­ടയാ­ക്കി­യി­രി­ക്കു­ന്നത്. തൊ­ഴിൽ ചെ­യ്യു­ന്ന സ്ത്രീ­കൾ­ക്ക് ശന്പളത്തോ­ടു­ കൂ­ടി­യ പ്രസവകാ­ല അവധി­ 12 ആഴ്ചയിൽ നി­ന്നും 26 ആഴ്ചകളാ­ക്കി­ മാ­റ്റി­ക്കൊ­ണ്ട് കേ­ന്ദ്ര സർ­ക്കാർ കൊ­ണ്ടു­വന്ന പ്രസവാ­നു­കൂ­ല്യ ഭേ­ദഗതി­ നി­യമമാണ് സ്ത്രീ­കളെ­ തൊ­ഴി­ലു­കളിൽ നി­യമി­ക്കു­ന്നതിന് പു­തി­യ ഭീ­ഷണി­യാ­യി­ മാ­റി­യി­രി­ക്കു­ന്നതെ­ന്നതാണ് വി­രോ­ധാ­ഭാ­സം. 2017-ൽ ഈ നി­യമം പാ­സ്സാ­ക്കി­യതു­ മു­തൽ തന്നെ­ സ്വകാ­ര്യ കോ­ർ­പ്പറേ­റ്റ് സ്ഥാ­പനങ്ങൾ അതി­നെ­തി­രെ­ രംഗത്തു­വന്നു­ തു­ടങ്ങി­യതാ­ണ്. ഇപ്പോ­ഴി­താ­, കഴി­ഞ്ഞയാ­ഴ്ച പു­റത്തു­വന്ന ടീംലീസ് സർ­വ്വീ­സസി­ന്റെ­ മെ­റ്റേ­ർ­നി­റ്റി­ റി­പ്പോ­ർ­ട്ട് ആ ഭീ­തി­ സ്ഥി­രീ­കരി­ക്കു­കയും ചെ­യ്തി­രി­ക്കു­ന്നു­. 2018-2019 കാ­ലയളവിൽ ഈ നി­യമം മൂ­ലം 11 ലക്ഷം മു­തൽ 18 ലക്ഷം വരെ­ സ്ത്രീ­കൾ­ക്ക് സ്ഥാ­പനങ്ങളിൽ നി­ന്നും തൊ­ഴിൽ നഷ്ടപ്പെ­ടു­മെ­ന്നാണ് റി­പ്പോ­ർ­ട്ട് പറയു­ന്നത്. സ്റ്റാ­ർ­ട്ട് അപ്പ് കന്പനി­കളും ഇടത്തരം ബഹു­രാ­ഷ്ട്ര കന്പനി­കളും ചെ­റു­കി­ട വ്യവസാ­യ സ്ഥാ­പനങ്ങളും സ്ത്രീ­കൾ­ക്ക് തൊ­ഴിൽ നൽ­കു­ന്നത് കു­റയ്ക്കു­കയും സ്ത്രീ­കളു­ടെ­ ശന്പളത്തിൽ കു­റവു­ വരു­ത്തു­കയും ചെ­യ്യു­മെ­ന്നും റി­പ്പോ­ർ­ട്ട് പറയു­ന്നു­. 

സർ­ക്കാർ നല്ല ലക്ഷ്യത്തോ­ടെ­, വനി­താ­ സൗ­ഹാ­ർ­ദ്ദപരമാ­യി­ ഒരു­ നി­യമം കൊ­ണ്ടു­വന്നപ്പോൾ അതി­നെ­ എങ്ങനെ­യാണ് കോ­ർ­പ്പറേ­റ്റ് മേ­ലാ­ളന്മാർ ഇല്ലാ­യ്മ ചെ­യ്യാൻ ശ്രമി­ക്കു­ന്നതെ­ന്നതി­ന്റെ­ ഉത്തമ ഉദാ­ഹരണമാണ് ടീംലീസ് സർ­വ്വീ­സസ് പു­റത്തു­വി­ട്ട ഈ റി­പ്പോ­ർ­ട്ട്. ഇന്ത്യൻ തൊ­ഴി­ൽ­ശേ­ഷി­യിൽ 2017-ൽ സ്ത്രീ­സാ­ന്നി­ദ്ധ്യം കേ­വലം 27 ശതമാ­നം മാ­ത്രമാ­യി­ തു­ടരു­ന്ന അവസ്ഥയി­ലാണ് ഒരു­ നി­യമം മൂ­ലം തൊ­ഴി­ൽ­ശേ­ഷി­യിൽ സ്ത്രീ­കളു­ടെ­ എണ്ണം ഇനി­യും കു­റയാൻ പോ­കു­ന്നതെ­ന്നതാണ് ദയനീ­യമാ­യ കാ­ര്യം. തൊ­ഴിൽ രംഗത്ത് സ്ത്രീ­കളു­ടെ­ സാ­ന്നി­ദ്ധ്യം കു­റഞ്ഞു­വരു­ന്ന ഒരു­ സമയത്താണ് നി­യമഭേ­ദഗതി­ മൂ­ലം വീ­ണ്ടും സ്ത്രീ­കൾ­ക്ക് തൊ­ഴിൽ നഷ്ടം ഉണ്ടാ­കാൻ പോ­കു­ന്നതെ­ന്നതാണ് മറ്റൊ­രു­ ശ്രദ്ധേ­യമാ­യ കാ­ര്യം. 2004-നും 2012-നു­മി­ടയിൽ മാ­ത്രം തൊ­ഴിൽ രംഗത്തു­ നി­ന്നും രണ്ടു­ കോ­ടി­ സ്ത്രീ­കൾ ഇല്ലാ­താ­യി­ട്ടു­ണ്ടെ­ന്നാണ് ലോ­കബാ­ങ്ക് പു­റത്തു­വി­ട്ട റി­പ്പോ­ർ­ട്ട് പറയു­ന്നതെ­ങ്കിൽ തൊ­ഴിൽ രംഗത്തു­ള്ള സ്ത്രീ­കളു­ടെ­ എണ്ണം 36 ശതമാ­നത്തിൽ നി­ന്നും 24 ശതമാ­നത്തി­ലേ­യ്ക്ക് താ­ഴ്ന്നി­ട്ടു­ണ്ടെ­ന്നാണ് മറ്റൊ­രു­ റി­പ്പോ­ർ­ട്ട് പറയു­ന്നത്.

അനൗ­ദ്യോ­ഗി­ക മേ­ഖലയി­ലാണ് ഇന്ന് ഇന്ത്യയിൽ ഏറ്റവു­മധി­കം സ്ത്രീ­കൾ തൊ­ഴി­ലെ­ടു­ക്കു­ന്നത്. 13.8 കോ­ടി­ പേ­രിൽ 13.2 കോ­ടി­ പേർ (95.9 ശതമാ­നം) അനൗ­ദ്യോ­ഗി­ക തൊ­ഴി­ലി­ലാ­കട്ടെ­ മൊ­ത്തം 33.8 കോ­ടി­യിൽ 13.2 കോ­ടി­ പേർ സ്ത്രീ­കളും (28 ശതമാ­നം). എന്നാൽ ഔദ്യോ­ഗി­ക തൊ­ഴി­ലിൽ മൊ­ത്തം 4 കോ­ടി­ പേ­രിൽ കേ­വലം 56 ലക്ഷം പേർ മാ­ത്രമേ­ സ്ത്രീ­കളു­ള്ളു­ (14 ശതമാ­നം). നഗരങ്ങളി­ലെ­ സ്ത്രീ­കളേ­ക്കാൾ ഗ്രാ­മപ്രദേ­ശങ്ങളി­ലെ­ സ്ത്രീ­കളാണ് ഇന്ത്യയിൽ തൊ­ഴി­ലെ­ടു­ക്കു­ന്നതെ­ന്നത് അവർ ചെ­യ്യു­ന്ന തൊ­ഴി­ലി­ന്റെ­ നി­ലവാ­രത്തെ­പ്പറ്റി­യു­ള്ള സൂ­ചനകളും നമു­ക്ക് നൽ­കു­ന്നു­ണ്ട്. ഗ്രാ­മങ്ങളിൽ 26.7 ശതമാ­നം സ്ത്രീ­കൾ തൊ­ഴി­ലെ­ടു­ക്കു­ന്പോൾ നഗരപ്രദേ­ശങ്ങളിൽ 16.2 ശതമാ­നം സ്ത്രീ­കൾ മാ­ത്രമേ­ തൊ­ഴി­ലെ­ടു­ക്കു­ന്നു­ള്ളു­. എന്നാൽ നഗരപ്രദേ­ശങ്ങളി­ലെ­ സ്ത്രീ­കൾ­ക്കു­ ലഭി­ക്കു­ന്ന വരു­മാ­നത്തി­ന്റെ­ നാ­ലി­ലൊ­ന്ന് പോ­ലും ഗ്രാ­മപ്രദേ­ശങ്ങളിൽ തൊ­ഴി­ലെ­ടു­ക്കു­ന്ന സ്ത്രീ­കൾ­ക്ക് ലഭി­ക്കു­ന്നി­ല്ലെ­ന്നതാണ് വാ­സ്തവം. പു­രു­ഷന്മാ­രു­മാ­യി­ താ­രതമ്യപ്പെ­ടു­ത്തു­ന്പോൾ ഇന്ത്യയി­ലെ­ സ്ത്രീ­കൾ­ക്ക് ഒരേ­ തൊ­ഴി­ലിന് രണ്ടു­ കൂ­ലി­യാണ് ലഭി­ക്കു­ന്നതെ­ന്നതും കടു­ത്ത വി­വേ­ചനമാ­ണെ­ന്ന കാ­ര്യത്തിൽ സംശയമി­ല്ല. പു­രു­ഷന്മാ­ർ­ക്ക് ലഭി­ക്കു­ന്ന കൂ­ലി­യു­ടെ­ 57 ശതമാ­നം മാ­ത്രമേ­ അതേ­ ജോ­ലി­ ചെ­യ്യു­ന്ന സ്ത്രീ­യ്ക്ക് ലഭി­ക്കു­ന്നു­ള്ളു­വെ­ന്നാണ് കണക്കു­കൾ പറയു­ന്നത്. വി­ദ്യാ­ഭ്യാ­സം കൂ­ടു­ന്തോ­റും അതേ­ യോ­ഗ്യതയു­ള്ള പു­രു­ഷനും സ്ത്രീ­യ്ക്കും ലഭി­ക്കു­ന്ന വേ­തനത്തി­ലും വലി­യ അന്തരമു­ണ്ടാ­കു­ന്നു­ണ്ട്­ താ­നും. 2015-ലെ­ ആഗോ­ള ലിംഗ റി­പ്പോ­ർ­ട്ടിൽ ഇന്ത്യ 144 രാ­ഷ്ട്രങ്ങളിൽ 136ാം സ്ഥാ­നത്താ­യത് എന്തു­കൊ­ണ്ടാ­ണെ­ന്നതിന് ഇതി­ൽ­പരം മറ്റെ­ന്ത് തെ­ളി­വു­കൾ വേ­ണം? 

മാ­ധ്യമരംഗത്തും ടെ­ലി­കമ്യൂ­ണി­ക്കേ­ഷൻ രംഗത്തും ടെ­ക്‌നോ­ളജി­ രംഗത്തു­മെ­ല്ലാം സ്ത്രീ­കളു­ടെ­ തൊ­ഴിൽ പ്രാ­തി­നി­ധ്യം വർ­ദ്ധി­ക്കു­ന്നു­ണ്ടെ­ന്നത് ഒരു­ യാ­ഥാ­ർ­ത്ഥ്യം തന്നെ­യാ­ണ്. ഈ മേ­ഖലകളിൽ പ്രവർ­ത്തി­ക്കു­ന്ന സ്ത്രീ­കൾ­ക്ക് മറ്റു­ മേ­ഖലകളി­ലു­ള്ളവരേ­ക്കാൾ തൊ­ഴി­ലി­ന്റെ­ കാ­ര്യത്തിൽ മേ­ൽ­ക്കോ­യ്മ ലഭി­ക്കു­ന്നു­ണ്ടെ­ന്നത് അത്തരം മേ­ഖലകളി­ലു­ള്ള സ്ഥാ­പനങ്ങളു­ടെ­ ബോ­ർ­ഡു­കളിൽ സ്ത്രീ­കൾ കൂ­ടു­തലാ­യി­ ഉണ്ടെ­ന്നതിൽ നി­ന്നും വ്യക്തവു­മാ­ണ്. പക്ഷേ­ മറ്റ് മേ­ഖലകളി­ലെ­ അവസ്ഥ പരി­താ­പകരമാ­ണ്. ഇന്ത്യയി­ലെ­ മൊ­ത്തം സ്ത്രീ­ തൊ­ഴിൽ ശക്തി­ പരി­ശോ­ധി­ക്കു­ന്പോൾ കേ­വലം 7.7 ശതമാ­നം സ്ത്രീ­കൾ മാ­ത്രമേ­ ബോ­ർ­ഡു­കളിൽ അംഗങ്ങളാ­യി­ട്ടു­ള്ളു­വെ­ന്നും കേ­വലം 2.7 ശതമാ­നം പേർ മാ­ത്രമേ­ ബോ­ർ­ഡു­കളു­ടെ­ ചെ­യർ­പേ­ഴ്‌സൺ സ്ഥാ­നം അലങ്കരി­ക്കു­ന്നു­ള്ളു­വെ­ന്നും കാ­ണാം. ബോംബെ­ ഓഹരി­വി­പണി­യിൽ രജി­സ്റ്റർ ചെ­യ്യപ്പെ­ട്ടി­ട്ടു­ള്ള 100 കന്പനി­കളിൽ ചീഫ് എക്‌സി­ക്യൂ­ട്ടീവ് ഓഫീ­സറാ­കാൻ യോ­ഗ്യരാ­യി­ട്ടു­ള്ളവരാ­യി­ കണക്കാ­ക്കപ്പെ­ടു­ന്ന എക്‌സി­ക്യൂ­ട്ടീവ് ഡയറക്ടർ­ഷി­പ്പ് സ്ഥാ­നങ്ങളിൽ കേ­വലം എട്ടു­പേർ മാ­ത്രമേ­ സ്ത്രീ­കളാ­യി­ട്ടു­ള്ളു­വെ­ന്നതും സ്ത്രീ­കളോട് കോ­ർ­പ്പറേ­റ്റ് ലോ­കം കാ­ട്ടു­ന്ന അവഗണനയു­ടെ­ ഉത്തമ ഉദാ­ഹരണമാ­ണ്. 

സി­ഇഒ-മാ­രു­ടെ­ അവസ്ഥയും അതു­പോ­ലെ­ തന്നെ­. ഐസി­ഐസി­ഐ ബാ­ങ്കിൽ നി­ന്നും ഇപ്പോൾ അഴി­മതി­യാ­രോ­പണത്തി­ന്റെ­ പേ­രിൽ മാ­റ്റി­നി­ർ­ത്തപ്പെ­ട്ടി­രി­ക്കു­ന്ന ചന്ദാ­ കൊ­ച്ചാർ, ബാ­ലാ­ജി­ ടെ­ലി­ഫി­ലിംസി­ന്റെ­ ഏക്താ­ കപൂർ, പെ­ൻ­ഗ്വിൻ ബു­ക്‌സി­ന്റെ­ ചി­കി­ സർ­ക്കാർ, പെ­പ്‌സി­കോ­യു­ടെ­ ഇന്ദ്ര നൂ­യി­, ബയോ­കോ­ണി­ന്റെ­ കി­രൺ മജുംദാർ ഷോ­, അപ്പോ­ളോ­ ഹോ­സ്പി­റ്റലി­ന്റെ­ പ്രീ­താ­ റെ­ഡ്ഢി­, എപീ­ജേ­ സു­രേ­ന്ദ്ര ഹോ­ട്ടൽ­സി­ന്റെ­ പ്രി­യാ­ പോൾ, എസ്ബി­ഐയു­ടെ­ അരു­ന്ധതി­ ഭട്ടാ­ചാ­ര്യ തു­ടങ്ങി­ വി­രലി­ലെ­ണ്ണാ­വു­ന്ന സ്ത്രീ­കൾ മാ­ത്രമേ­ കോ­ർ­പ്പറേ­റ്റ് സ്ഥാ­പനങ്ങളു­ടെ­ ഉന്നതസ്ഥാ­നത്തേ­യ്ക്ക് എത്തി­യി­ട്ടു­ള്ളു­. അച്ഛന്റെ­യോ­ ബന്ധു­ക്കളു­ടെയോ­ ഉടമസ്ഥതയി­ലു­ള്ള സ്ഥാ­പനങ്ങളിൽ പേ­രിന് മാ­ത്രം സി­ഇഒ സ്ഥാ­നത്തി­രി­ക്കു­ന്നവരു­ണ്ടാ­കാം. അത്തരക്കാ­രെ­ ഒഴി­ച്ചു­നി­ർ­ത്തി­യാൽ കഴി­വു­റ്റ സ്ത്രീ­കളെ­ കോ­ർ­പ്പറേ­റ്റ് ലോ­കം കണക്കി­ലെ­ടു­ത്തി­ട്ടി­ല്ലെ­ന്നോ­ പു­രു­ഷാ­ധി­പത്യത്തി­നു­ കീ­ഴിൽ അവർ താ­ഴെ­ത്തട്ടു­കളിൽ ഒതു­ങ്ങി­ക്കഴി­യു­കയോ­ ആണ് ചെ­യ്തി­രി­ക്കു­ന്നതെ­ന്നു­ കാ­ണാം. 

തൊ­ഴി­ലെ­ടു­ക്കു­ന്ന സ്ത്രീ­ എല്ലാ­ത്തരത്തി­ലും തൊ­ഴി­ൽ­രഹി­തയാ­യ ഒരു­ സ്ത്രീ­യേ­ക്കാൾ പതി­ന്മടങ്ങ് ശക്തയാ­ണെ­ന്ന്­ കാ­ണാം. കു­ടുംബത്തിൽ അവൾ മാ­നി­ക്കപ്പെ­ടു­കയും സാ­ന്പത്തി­കമാ­യി­ അവൾ സ്വതന്ത്രയാ­യതി­നാൽ അവൾ­ക്ക് കു­ടുംബത്തിൽ തീ­രു­മാ­നങ്ങളെ­ടു­ക്കു­ന്നതി­നും അവസരങ്ങൾ ലഭി­ക്കു­ന്നു­. എന്നാൽ ഇന്ത്യയിൽ ഇപ്പോ­ഴും 27 ശതമാ­നം സ്ത്രീ­കൾ മാ­ത്രം തൊ­ഴിൽ ശക്തി­യു­ടെ­ ഭാ­ഗമാ­യി­ തു­ടരു­ന്നത് ഇന്ത്യൻ സ്ത്രീ­യു­ടെ­ സാ­മൂ­ഹി­കാ­വസ്ഥയു­ടെ­ പ്രതി­ഫലനം തന്നെ­യാ­ണ്. ചൈ­നയിൽ 64 ശതമാ­നം സ്ത്രീ­കളും അമേ­രി­ക്കയിൽ 56 ശതമാ­നം സ്ത്രീ­കളും തൊ­ഴി­ലെ­ടു­ക്കു­ന്നു­ണ്ടെ­ന്നും എന്തി­ന്, ഇന്ത്യയു­ടെ­ അയൽ­ദേ­ശങ്ങളാ­യ നേ­പ്പാ­ളി­ന്റേ­യും ബംഗ്ലാ­ദേ­ശി­ലും പോ­ലും ഇന്ത്യയേ­ക്കാൾ മെ­ച്ചപ്പെ­ട്ട അവസ്ഥയാണ് തൊ­ഴി­ലി­ന്റെ­ കാ­ര്യത്തിൽ സ്ത്രീ­കളു­ടേ­തെ­ന്നും നാം മനസ്സി­ലാ­ക്കേ­ണ്ടതു­ണ്ട്. ഒരേ­ സമയം കു­ടുംബത്തി­ലെ­ പാ­ചകമടക്കം കു­ഞ്ഞു­ങ്ങളു­ടെ­ പരി­പാ­ലനം വരെ­ സ്ത്രീ­കളു­ടെ­ ഉത്തരവാ­ദി­ത്തമാ­യാണ് ഇന്ത്യൻ പു­രു­ഷാ­ധി­പത്യസമൂ­ഹം കൽ­പ്പി­ച്ചു­നൽ­കി­യി­രി­ക്കു­ന്നത്. ഒരു­ സ്ത്രീ­യ്ക്ക് തൊ­ഴി­ലിന് പോ­കണമെ­ന്ന് അതി­യാ­യ ആഗ്രഹമു­ണ്ടെ­ങ്കിൽ പോ­ലും അതിന് അടി­യന്തരമാ­യി­ വേ­ണ്ട സൗ­കര്യങ്ങൾ പോ­ലും നമ്മു­ടെ­ നാ­ട്ടി­ലി­ല്ലെ­ന്നതാണ് സത്യം. കു­ഞ്ഞി­നെ­ കൊ­ണ്ടു­ചെ­ന്നാ­ക്കാ­നു­ള്ള ക്രഷോ­ രാ­ത്രി­കാ­ലങ്ങളിൽ സു­രക്ഷി­തമാ­യി­ യാ­ത്ര ചെ­യ്യാ­നാ­കുംവി­ധമു­ള്ള സൗ­കര്യങ്ങളോ­ ഇനി­യും ഇന്ത്യയിൽ വി­കസി­ച്ചി­ട്ടി­ല്ല. സ്വാ­തന്ത്യം ലഭി­ച്ച് എഴു­പതു­വർ­ഷമാ­യി­ട്ടും മാ­ന്യമാ­യി­ മലമൂ­ത്രവി­സർ­ജനം നടത്താ­നു­ള്ള സൗ­കര്യങ്ങൾ പോ­ലും നഗരങ്ങളി­ലും ഗ്രാ­മങ്ങളും ലഭ്യമാ­ക്കാ­നാ­യി­ട്ടി­ല്ലാ­ത്ത രാ­ജ്യത്തോട് കു­ഞ്ഞു­ങ്ങളെ­ നോ­ക്കാ­നു­ള്ള കേ­ന്ദ്രങ്ങൾ സ്ഥാ­പി­ക്കാൻ നമു­ക്കാ­വശ്യപ്പെ­ടാ­നു­മാ­വി­ല്ലല്ലോ­. 

സ്ത്രീ­കൾ ജോ­ലി­ക്കു­പോ­കു­ന്നത് കു­ടുംബഛി­ദ്രത്തിന് ഇടയാ­ക്കു­മെ­ന്ന് പ്രചരി­പ്പി­ക്കു­ന്ന മതനേ­താ­ക്കളും സ്ത്രീ­ വാ­ഹനമോ­ടി­ച്ചാൽ അപകടങ്ങളു­ണ്ടാ­കു­മെ­ന്ന് പ്രചരി­പ്പി­ക്കു­ന്നവരും സ്ത്രീ­കളെ­ത്തി­യാൽ പല തൊ­ഴി­ലി­ടങ്ങളി­ലും ലൈംഗി­കഅരാ­ജകത്വത്തി­നി­ടയാ­കു­മെ­ന്നു­ പറയു­ന്നവരും സ്ത്രീ­കൾ തൊ­ഴി­ലി­ലെ­ത്തി­യാൽ, അവർ സാ­ന്പത്തി­ക സ്വാ­തന്ത്ര്യം നേ­ടി­യാൽ പു­രു­ഷാ­ധി­പത്യ സമൂ­ഹം തകർ­ന്നടി­യു­മെ­ന്ന് ഉള്ളാ­ലെ­ ഭയക്കു­ന്നവരാ­ണെ­ന്നതാണ് വാ­സ്തവം. അത്തരക്കാ­രാണ് സ്ത്രീ­കൾ­ക്കെ­തി­രെ­ തൊ­ഴി­ലി­ടത്തിൽ അപവാ­ദപ്രചാ­രണങ്ങൾ നടത്തു­ന്നതും അവരെ­ തൊ­ഴി­ലി­ടത്തിൽ നി­ശ്ശബ്ദരാ­ക്കാ­നും ദു­ർ­ബലരാ­ക്കാ­നും അവർ­ക്കെ­തി­രെ­ പീ­ഡനമാ­ർ­ഗങ്ങൾ അവലംബി­ക്കു­ന്നതും. ഒരു­ മാ­ധ്യമസ്ഥാ­പനം കേ­രളത്തിൽ ആർ­ത്തവകാ­ലയളവിൽ പ്രശ്‌നങ്ങൾ നേ­രി­ടു­ന്ന സ്ത്രീ­കൾ­ക്ക് അവധി­യെ­ടു­ക്കാൻ അനു­വദി­ച്ചപ്പോൾ അതി­നെ­തി­രെ­പ്പോ­ലും മോ­ശപ്പെ­ട്ട കമന്റു­കൾ പ്രചരി­പ്പി­ച്ചവരു­ടെ­ നാ­ടാണ് നമ്മു­ടേ­ത്. തൊ­ഴി­ലി­ട പീ­ഡനം നേ­രി­ടാൻ സ്ഥാ­പനത്തിൽ സമി­തി­ വേ­ണമെ­ന്ന് നി­യമത്തിൽ നി­ഷ്‌കർ­ഷി­ച്ചി­ട്ടും വലി­യൊ­രു­ ശതമാ­നം സ്ഥാ­പനങ്ങളും ഇനി­യും അത് ആരംഭി­ക്കാൻ പോ­ലും ശ്രമി­ച്ചി­ട്ടി­ല്ലെ­ന്നതും ഗൗ­രവമാ­യി­ തന്നെ­ നാം കാ­ണണം.

കാ­രണങ്ങൾ പലതു­ണ്ടാ­കാം. പക്ഷേ­ തൊ­ഴിൽ രംഗത്ത് ഇന്ത്യയിൽ സ്ത്രീ­കളു­ടെ­ എണ്ണം കു­റയു­ന്നത് ഗൗ­രവതരമാ­യി­ കണക്കി­ലെ­ടു­ക്കേ­ണ്ട കാ­ര്യം തന്നെ­യാ­ണ്. ‘ബേ­ട്ടി­ ബചാ­വോ­ ബേ­ട്ടി­ പഠാ­വോ­’ പോ­ലു­ള്ള ക്രി­യാ­ത്മകമാ­യ പദ്ധതി­കൾ നടപ്പാ­ക്കു­ന്പോൾ തന്നെ­യാണ് കോ­ർ­പ്പറേ­റ്റു­കൾ പ്രസവാ­നൂ­കൂ­ല്യ നി­യമ ഭേ­ദഗതി­യു­ടെ­ പേ­രിൽ സ്ത്രീ­കളെ­ തൊ­ഴിൽ രംഗത്തു­ നി­ന്നും ഒഴി­വാ­ക്കാൻ ശ്രമം നടത്തു­ന്നതെ­ന്നത് അപലപനീ­യമാ­യ കാ­ര്യം തന്നെ­യാ­ണ്. സ്ത്രീ­സു­രക്ഷയെ­പ്പറ്റി­ സദാ­ പറഞ്ഞു­കൊ­ണ്ടി­രി­ക്കു­ന്ന സർ­ക്കാർ ആ കോ­ർ­പ്പറേ­റ്റ് ഭീ­കരതയ്‌ക്കെ­തി­രെ­ എന്തു­ നടപടി­കൾ സ്വീ­കരി­ക്കു­മെ­ന്നതും  കണ്ടറി­യേ­ണ്ട കാ­ര്യം.

You might also like

  • Lulu Exchange
  • NEC Remit

Most Viewed