രാ­മകഥാ­മൃ­തം (ഭാഗം 27)


എ. ശിവപ്രസാദ്

ുംഭകർണ്ണന്റെ മരണവാർത്തയറിഞ്ഞ രാവണൻ അതീവദുഃഖിതനായി. കുംഭകർണ്ണന്റെ മരണം തന്റെ ശക്തി പകുതി  കുറയ്ക്കുമെന്ന് രാവണന് അറിയാമായിരുന്നു. ദുഃഖം സഹിക്കാനാവാതെ രാവണൻ കരഞ്ഞു. “എന്റെ പ്രിയപ്പെട്ട അനുജാ! നിന്റെ യുദ്ധവീര്യം, ധീരത എന്നിവയെല്ലാം രാക്ഷസകുലത്തിന് അഭിമാനമായിരുന്നു. എന്നിട്ടും രാക്ഷസകുലത്തിന് തീരാവേദന നൽകിക്കൊണ്ട് നീ കടന്നുപോയി. നിന്നെപ്പോലെ ശക്തനായ ഒരുവൻ ഒരു മനുഷ്യന്റെ കൈകൾ കൊണ്ട് എങ്ങിനെ മരണം സംഭവിച്ചു? ഇന്ദ്രനെയും യമനെയും തോൽപ്പിച്ച നിനക്ക് ഒരു മനുഷ്യനാൽ മരണമോ? നീയില്ലാതെ എനിക്കിനി ജീവിതത്തോടു തന്നെ പ്രിയം തോന്നുന്നില്ല. പക്ഷെ നിന്റെ മരണത്തിന് പകരം ചോദിക്കാതെ ഞാൻ ജീവിച്ചിരിക്കില്ല.”

രാവണന്റെ ഇത്തരം ദയനീയ വിലാപം കണ്ട് പുത്രനായ ശ്രിരസ് അടുത്തെത്തി. രാവണനെ ആശ്വസിപ്പിച്ചു. താനും ഇന്ദ്രജിത്തും അടങ്ങുന്ന ഒരു വൻശക്തി രാക്ഷസപ്പടയിൽ ഉണ്ടെന്നും ഒന്നുകൊണ്ടും ഭയപ്പെടേണ്ടതില്ലെന്നും ത്രിശിരസ് പറഞ്ഞു. രാവണന്റെ മറ്റുമക്കളായ ദേവാന്തകൻ, നരകാന്തകൻ, അതികായൻ എന്നിവരും രാവണനെ ആശ്വസിപ്പിച്ചു. ഇതോടെ രാവണന്റെ മനസിലെ വിഷാദ ഭാവം മാറി. മക്കളെ യുദ്ധത്തിനായി അനുഗ്രഹിച്ച് അയച്ചു. യുദ്ധഭൂമിയിലെത്തി രാവണപുത്രന്മാർ ഭീകരമായ യുദ്ധമാണ് കാഴ്ച വെച്ചത് അവർ ശ്രീരാമസൈന്യത്തിന് കനത്ത നാശനഷ്ടങ്ങൾ വരുത്തി. അതിനിടെ അംഗജൻ നരാന്തകനുമായി ഏറ്റുമുട്ടി. ഘോരമായ യുദ്ധത്തിനൊടുവിൽ നരാന്തകൻ അംഗദനാൽ വധിക്കപ്പെട്ടു. അതിനുശേഷം ത്രിശിരസും ദേവാന്തകനും ഹനുമാന്റെ കരങ്ങളാൽ യമപുരിയിലെത്തി.

തന്റെ ഇളയച്ഛന്റെയും സഹോദരന്മാരുടെയും മരണത്തിന് പ്രതികാരം ചെയ്യാനായി രാവണപുത്രനായ അതികായൻ യുദ്ധഭൂമിയിലെത്തി. അതികായൻ കുംഭകർണ്ണനെപ്പോലെ തന്നെ ഭീകരനായിരുന്നു. അതികായനെ കണ്ട വാനരപ്പട അങ്ങുമിങ്ങും ഓടാൻ തുടങ്ങി. ക്രൂദ്ധനായ അതികായൻ ശ്രീരാമന്റെ മുന്നിലെത്തി. തന്റെ മുന്നിലേയ്ക്ക് വരുന്ന രാക്ഷസൻ ആരെന്ന് ശ്രീരാമൻ വിഭീഷണനോട് ചോദിച്ചു. വിഭീഷണൻ പറഞ്ഞു. “അത് രാവണപുത്രനായ അതികായനാണ്. രാവണനോളം തന്നെ അസ്ത്രാഭ്യാസങ്ങൾ അതികായന് വശമുണ്ട്. ബ്രഹ്മാവ് ധാരാളം ദിവ്യാസ്ത്രങ്ങൾ അവന് നൽകിയിട്ടുണ്ട്. ദേവന്മാരോട് യുദ്ധം ചെയ്ത് നിരവധി തവണ വിജയം നേടിയവനാണ് അതികായൻ. ഇന്ദ്രന്റെ വജ്രവും വരുണന്റെ പാശവും ഇവനെ ഭയപ്പെടുത്തുകയില്ല”.

ഇതിനിടയിൽ അതികായൻ ശ്രീരാമദേവന്റെ മുന്നിലെത്തി വെല്ലുവിളിക്കാൻ തുടങ്ങി. ഇതുകണ്ട ലക്ഷ്മണൻ അതികായനോടെതിർത്തു.  തുടർന്ന് അതിഭീഷണമായ യുദ്ധമായിരുന്നു. ലക്ഷ്മണൻ പ്രയോഗിക്കുന്ന ഓരോ അസ്ത്രവും അതികായൻ തന്റെ അസ്ത്രങ്ങൾ കൊണ്ട് ഖണ്ധിച്ചു കൊണ്ടിരുന്നു. ഒടുവിൽ ലക്ഷ്മണൻ അതികായനെതിരെ ആഗ്നേയാസ്ത്രം പ്രയോഗിച്ചു. എന്നാൽ അതികായൻ സൂര്യാസ്ത്രമുപയോഗിച്ച് അതിനെ തടഞ്ഞു. യുദ്ധം തുടർന്നുകൊണ്ടിരിയ്ക്കെ ലക്ഷ്മണൻ തളരാൻ തുടങ്ങി. ഇതുകണ്ട വായുദേവൻ ബ്രഹ്മാസ്ത്രത്തിനല്ലാതെ അതികായനെ വധിക്കാൻ മറ്റൊന്നിനും കഴിയില്ലെന്ന് ലക്ഷ്മണന്റെ കാതിൽ മന്ത്രിച്ചു. ഇതുകേട്ട ലക്ഷമണൻ ബ്രഹ്മദേവനെ മനസിൽ ധ്യാനിച്ച് അതികായനു നേരെ ബ്രഹ്മാസ്ത്രമെയ്തു. ബ്ര്ഹ്മാസ്്ത്രത്തെ തടയാനുള്ള ശക്തി അതികായനുണ്ടായിരുന്നില്ല. രത്നകിരീടം ധരിച്ച അതികായന്റെ ശിരസ് യുദ്ധഭൂമിയിൽ വീണു. വാനരപ്പടയിൽ അതിയായ സന്തോഷമുണ്ടായി. അതികായന്റെ മരണവിവരം വാനരന്മാർ ശ്രീരാമദേവനെ ധരിപ്പിച്ചു. 

അതികായന്റെ മരണ വാർത്തയറിഞ്ഞ രാവണൻ വീണ്ടും ദുഃഖിതനായി. തന്റെ മൂത്തപുത്രനായ ഇന്ദ്രജിത്തിനെ വിളിച്ചു വരുത്തിയ  രാവണൻ യുദ്ധത്തിന്റെ ഭാവിയെക്കുറിച്ച് ചിന്താകുലനായി.

You might also like

Most Viewed