‘ഗെറ്റ് ഔട്ട്ഹൗസ് എന്നുവെച്ചാൽ ക്വിറ്റ് ഇന്ത്യ’


ത്യമാണ്. ഭൂമിക്ക് പനിച്ചു തുടങ്ങിയിരിക്കുന്നു. വെറുപ്പിന്‍റെ വൈറസ് രാജ്യം കീഴടക്കിയിരിക്കുന്നു. വിഗ്രഹങ്ങൾ‍ വീണുടയുന്നു. ഉടച്ചുവാർ‍ക്കപ്പെടുന്നു. ഗെറ്റൗട്ട് ഹൗസ്!! കേഴുക പ്രിയ നാടേ...

പനി ഗുളികയുടെ നിറം പച്ച! അമോക്സലിന്‍റെ കളർ‍ കാവി.രോഗാതുരമായ നമ്മുടെ നാടിന് ചികിത്സ അനിവാര്യം. മുറിച്ചു മാറ്റാം കേടുബാധിച്ചൊരവയവം. കൊടും കേടുബാധിച്ച പാവം മനസ്സോ? ചിറകൊടിഞ്ഞൊരു കാട്ടുപക്ഷിയായി ഭാരതപ്രജ ചുട്ടുപൊളളുന്നു. സ്വന്തം നാട്ടിൽ‍ അന്യനാവാൻ‍ വിധിക്കപ്പെടുക ഭയാനകം തന്നെ. രണ്ടു വർ‍ഷങ്ങൾ‍ക്കപ്പുറത്തെ ഒരു പ്രൈവറ്റ് ബസ് യാത്ര ഭാവന ചെയ്യുന്നു. സീറ്റിന് മുകളിലെ അമ്മയും കുഞ്ഞും, മുതിർ‍ന്നവർ‍, അന്ധർ‍/വികലാംഗർ‍ എഴുത്തുകൾ‍ മായ്ക്കപ്പെട്ടിരിക്കുന്നു. പകരം ഹിന്ദുക്കൾ‍, മുസ്ലീങ്ങൾ‍, ക്രിസ്ത്യാനികൾ‍... ഇരിപ്പിടം റിസേവ്ഡ് ആണ് !!

രാജ്യവിരുദ്ധരുടെ ഒരു തീവണ്ടി പാകിസ്ഥാനിലേയ്ക്ക് പുറപ്പെടുന്നുണ്ട്. മിക്ക സീറ്റും കാലിയാണ്. ഇന്ത്യയേക്കാൾ‍ തീവ്രവാദികളും രാജ്യദ്രോഹികളും ആഭ്യന്തരകലാപക്കൊടിക്കാർ‍ കൂടുതലും ആ ഹ
രിതദേശത്താണ്. അവിടുന്നും തിരസ്ക്കരിക്കപ്പെട്ടവരുടെ ഒരു ശകടം ഇങ്ങോട്ടും സ്റ്റാർ‍ട്ടായിട്ടുണ്ടെന്ന് കൂട്ടിക്കോളൂ... അത് ഹൗസ്ഫുളളാണ്. ബാക്ക് ലാഡറിലും ടോപ്പിലും മുഷ്ടി ചുരുട്ടി അനേകായിരങ്ങൾ‍... കലാപകബനിയുടെ വരും കൊല്ലം ആരെന്നും എന്തെന്നും ആർ‍ക്കറിയാം ?

കമൽ‍ കലാനീലിമയിൽ‍ അപ്പൂപ്പൻ‍ താടികൾ‍ പറത്തിവിട്ട കലാപ്രതിഭ തന്നെ. മണ്ണിന്‍റെ മണമുള്ള, സ്നേഹത്തിന്‍റെ തൂവൽ‍ സ്പർ‍ശമുളള ഒരുപാട് സിനിമകളുടെ സംവിധായകൻ‍. ഇരിപ്പിടത്തിന്‍റെ എല്ലിൻ‍പീസിന് വേണ്ടി ടെങ്ങും ടെയിലും ചലിപ്പിച്ചപ്പോഴാണ് അനഭിമതനായത്. വിനീതവിധേയത്വത്തിന്‍റെ വാലെന്ന് പൊരുത്തപ്പെടണേ... പരിണാമഗുപ്തിയിൽ‍ പൂർ‍ണ്ണമായും തേഞ്ഞുമാഞ്ഞു പോവാത്തതെന്ന് ശത്രു പക്ഷം. കലയിൽ‍ നിന്ന് കലാപത്തിലേയ്ക്ക് ഇപ്പോൾ‍ എത്ര എളുപ്പമാണ്. ഹിറ്റ്ലർ‍ പോലും ചിത്രകലയിൽ‍ നിന്ന് പിഴുതുമാറ്റപ്പെട്ടവനെന്ന് ചരിത്രത്തിന്‍റെ ചോരസാക്ഷ്യം.

‘കമൽ‍’ ഒന്ന് ഇതൾ‍വിടർ‍ത്തിയാൽ‍ കമലമായി. താമരയായി. ദേശീയ പുഷ്പമായി. കമലദളമായി. രാജ്യത്തിന്‍റെ സമാധാനം കമലിനെപ്പോലുളള നൂറുകണക്കിന് കലാകാരന്‍മാരുടെ നിലപാട് തറയെ ആശ്രയിച്ചിരിക്കുന്നു. എരിതീയിൽ‍ പെട്രോൾ‍ കോരി ഒഴിക്കുന്നവർ‍ക്ക് ഹിഡൻ ‍അജണ്ടകളുണ്ടാവാം. മോഹൻ‍ലാലും മമ്മൂട്ടിയും യേശുദാസുമൊക്കെ ഹിന്ദു-മുസ്ലീം-ക്രൈസ്തവ ബിംബങ്ങളുടെ ആണടയാളങ്ങളാവാൻ‍ വലിയ താമസം വേണ്ട. അവർ‍ക്കങ്ങനെയൊന്നുമില്ലെങ്കിലും.

1986ൽ‍ മിഴിനീർ‍പ്പൂവുകൾ‍ എന്ന സിനിമ തന്നാണ് കമൽ‍ വരവറിയിച്ചത്. ദേശീയ ഗാനവിവാദത്തോടെ മുപ്പത് വർ‍ഷങ്ങൾ‍ക്കിപ്പുറം കണ്ണീർ‍പ്പൂക്കൾ‍ ചൊരിയാനുളള അർ‍ത്ഥഗർ‍ഭതീവ്രത നിലവിലെ മൗനങ്ങൾ‍ക്കും വാചാലതയ്ക്കുമുണ്ട്. എംടി പോലും ‘എംപ്റ്റി’’വൽ‍ക്കരിക്കപ്പെട്ടിരിക്കുന്നു. വിവാദത്തിലേയ്ക്ക് ഗറില്ലാവാറുസാറിന്‍റെ പേരു കൂടി എടുത്തിട്ടലക്കുന്നു. ചരിത്രത്തിന്‍റെ ഈ കറക്ഷൻ‍ എന്തിനുളള പുറപ്പാടാണ്. വന്‍മരങ്ങളൊക്കെ ഇങ്ങനെ വെട്ടിക്കീറി വിറകുപുരയാക്കിയാൽ‍ ചരിത്രത്തിന്‍റെ വനഭൂമി മരുഭൂമി മാത്രം. ഇന്നത്തെ എല്ലാ കൽപകവൃക്ഷങ്ങളുടെയും നാളത്തെ അവസ്ഥ കൂടി ഒന്നാലോചിക്കുക. കാടിന്‍റെ സംഗീതമാണ് ഈ നാടിന്നാവശ്യം. അല്ലേ ?

ഞാൻ ഒരിക്കലും കമാലുദ്ദീൻ‍ എന്ന സ്വത്വത്തിൽ‍ ജീവിച്ച ഒരാളല്ല എന്ന് കമൽ‍ ആണയിടുന്നുണ്ട്. പിന്നെന്തിനാണ് ഈ ചക്രവ്യൂഹം. കാഞ്ചിവലിയുടെ ചോരസാക്ഷ്യ ചാപ്റ്ററായി കൽ‍ബുർ‍ഗിയും ഗോവിന്ദ് പൻ‍സാരയൊക്കെ മുന്നിലുണ്ട്. പളളിവാളും കാൽ‍ചിലന്പും ചോദ്യം ചെയ്യപ്പെടുന്നു. വെളിച്ചപ്പാടിന്‍റെ വെളിച്ചം കെട്ടു. വി.ടി മുരളിയുടെ ‘ഓത്തുപള്ളിയിലന്നു നമ്മൾ പോയിരുന്ന കാലം. ഓർ‍ത്തു കണ്ണീർ‍വാർ‍ത്തു.. എന്ന മനോഹരഗാനത്തെ ഓത്തുപളളീലെന്താ പ്രശ്നം? പളളിയെ പരാമർ‍ശിക്കാൻ‍ അയാൾ‍ക്കെന്തധികാരം എന്ന രീതിയിൽ‍ ചർ‍ച്ചചെയ്യുന്നത് നേരിട്ടറിഞ്ഞിട്ടുണ്ട്. ഇങ്ങനെ ഓരോന്നും പോസ്റ്റ്മോർ‍ട്ടിച്ചാൽ‍? കലയെ അതിന്‍റെ പാട്ടിനു വിടൂ... കലാകാരന്‍മാരെയും. അവർ‍ അവരുടെ ഒഴിഞ്ഞ പേജിൽ‍ മുന്നേറിക്കോട്ടെ. വിദ്യാഭ്യാസത്തിലും വിവാഹത്തിലും ഒരു തിരിച്ചുവരവിന് സ്കോപ്പില്ലാത്തവിധം മതം അതിന്‍റെ മദപ്പാട് കാണിക്കുന്നുണ്ട്. വിഭാഗീയതയുടെ ഇത്തരം വൈവിധ്യവൽ‍ക്കരണത്തെ ജോലിയുടേയോ ഏതെങ്കിലും കോഴ്സിന്‍റെ അഡ്മിഷൻ‍ സമയത്തോ ശിപാർ‍ശാ ദൈവമായോ പണിതന്ന പിശാചായോ ഇടപെട്ട പാരന്പര്യം കുറേപ്പേർ‍ക്കെങ്കിലും അനാച്ഛാദനം ചെയ്യാനുണ്ടാവും.

എംഎഫ് ഹുസൈൻ‍, യുആർ‍ അനന്തമൂർ‍ത്തി, റോമിലാ ഥാപ്പർ‍... ആവർ‍ത്തനങ്ങളുടെ പെരുക്കപ്പട്ടിക നീളുന്നു...  ജനാധിപത്യവിരുദ്ധത
യുടെ എലിമാളങ്ങൾ‍ക്ക് പുറത്ത് എത്ര നീളൻ‍ വാ
ലുകൾ‍ ബാക്കിയാവും? എന്തേ നമ്മളിങ്ങനെ? എത്ര ചെറുതാണ് കളിക്കാരുടെ ആകാശം? എത്ര ദുർ‍ബ്ബലമാണ് നമ്മുടെ ഞരന്പുകൾ‍?

കമലിൽ‍ നിന്ന് മാത്രമല്ല സാക്ഷാൽ‍ കമലഹാസനിൽ‍ നിന്നു പോലും ഒരു ക്ലാസിക് പടം ഇനി പ്രതീക്ഷിക്കാമോ? കലയ്ക്ക് മുകളിൽ‍ കരിന്പടം പുതപ്പിക്കാനുളള നീക്കം പ്രതിഷേധാർ‍ഹം തന്നെ... സ്വാതന്ത്ര്യത്തിന്‍റെയും കലാപത്തിന്‍റെയും പൂർ‍ണ്ണതയുടെ ആവിഷ്ക്കാരം തന്നെ എല്ലാ നല്ല സൃഷ്ടികളും.

ദേശഭക്തിയും ദേശീയ പതാകയും ദേശീയഗാനവും പരസ്പരം പോരടിക്കാനുളള ഇരുതലമൂർ‍ച്ചയുളള ആയുധങ്ങളായി അവശേഷിക്കാതിരിക്കട്ടെ...

കെട്ടു എന്നു തോന്നിപ്പിക്കുന്പോഴും ആളിക്കത്താൻ‍ വെന്പുന്നവരുടെ ഒരു ചൂട്ട് ചിന്തിക്കുന്നവരുടെ ഉള്ളിൽ‍ പുകയുന്നുണ്ട്. ദീപാമേത്തയുടെ ഫയർ‍ പ്രതിരോധമായി അത് ആളിക്കത്തരുതേയെന്ന് പ്രാർ‍ത്ഥന. കലയുള്ളിടത്ത് കലാപങ്ങളോ വിലാപങ്ങളോ വേണ്ടേ വേണ്ട... ജീവിതത്തിൽ‍ നിന്നും ക്വിറ്റ് ചെയ്യുന്നതിനും മുന്നേ ആരും ക്വിറ്റിന്ത്യപ്പെടാതിരിക്കട്ടെ. ഭാരതത്തിന്‍റെ പാരന്പര്യം ആരെയും അടിച്ച് പുറത്താക്കാത്തതാണ്. എല്ലാവരെയും തലോടി അകത്താക്കിയിട്ടേയുളളൂ...

മതം വ്യക്തി കേന്ദ്രീകൃതം തന്നെ. അതിന് രാജ്യതാൽ‍പര്യങ്ങളെ ബലികഴിക്കാനുളള ലൈസൻ‍സായി കണ്ടുകൂട. മതം മനുഷ്യനെ മയക്കി ഒതുക്കുന്ന കറുപ്പ (ലഹരി)തന്നെ. മണം രമണീയമാണേലും!!

 

 

നിതിൻ നങ്ങോത്ത് 

You might also like

Most Viewed