ഇടുക്കി ഡാമും പെരിയാറും


ഇ.പി­ അനി­ൽ

epanil@gmail.com

­തു­വെ­ മോ­ശമാ­യി­രു­ന്ന ഇടവപ്പാ­തി­ മഴക്കാ­ലം ഏറെ­ നാ­ളു­കൾ‍ക്ക് ശേ­ഷം കൂ­ടു­തൽ‍ ലഭി­ച്ചത് സംസ്ഥാ­നത്തിന് മറ്റൊ­രു­ തി­രി­ച്ചടി­യാ­കു­ന്നു­ എങ്കിൽ‍ അതി­നു­ള്ള കാ­രണങ്ങൾ‍ കൂ­ടി­ ഭാ­വി­യിൽ‍ പരി­ഗണി­ക്കു­വാൻ‍ സർ‍ക്കാ­രിന് ഉത്തരവാ­ദി­ത്തം ഉണ്ട്. കേ­രളം വരൾ‍ച്ചയു­ടെ­ പി­ടി­യിൽ‍ ആയി­ എന്ന്‍ പൊ­തു­വേ­ പരി­ഭവി­ക്കു­ന്പോൾ‍ മഴക്കാ­ലം മഴക്കെ­ടു­തി­യിൽ‍ മു­ങ്ങി­ പോ­കു­കയും ചെ­യ്യു­ന്നു­. അങ്ങനെ­ കാ­ലാ­വസ്ഥയു­ടെ­ ഭാ­ഗമാ­യി­ എല്ലാ­ മാ­സങ്ങളും ദു­രന്തങ്ങൾ‍ പേ­റു­ന്ന സംസ്ഥാ­നമാ­യി­ കേ­രളം മാ­റു­ന്നു­ എങ്കിൽ‍ അത് കേ­രളത്തി­ന്‍റെ­ വി­കസനത്തെ­ പ്രതി­കൂ­ലമാ­യി­ ബാ­ധി­ക്കാ­തെ­ തരമി­ല്ല.

കേ­രളത്തിന് 3000 mm പ്രതി­വർ‍ഷം മഴ ലഭി­ക്കു­ന്നു­ണ്ട്. ഇതി­ന്‍റെ­ അർ‍ത്ഥം 38860 ച.km വി­സ്താ­രമു­ള്ള കേ­രളത്തെ­ 3 മീ­റ്റർ‍ ഉയരത്തിൽ‍ നി­റയ്ക്കു­വാൻ‍ ആവശ്യമാ­യ വെ­ള്ളം കി­ട്ടു­ന്നു­ എന്നാ­ണ്. അതു­കൊ­ണ്ട് തന്നെ­ ജലക്ഷാ­മം മലയാ­ളി­ക്ക് കേ­ട്ടു­ കേൾവി മാ­ത്രമാ­യി­രു­ന്നു­. മല നി­രകളി­ലെ­ ചോ­ലകളിൽ‍ നി­ന്നും മറ്റു­ നീ­രു­റവകളിൽ‍ നി­ന്നും പൈ­പ്പു­കളിൽ‍ നേ­രി­ട്ട് വീ­ടു­കളി­ലേ­യ്ക്ക് വെ­ള്ളം എത്തി­ക്കു­ക സാ­ധാ­രണമാ­യി­രു­ന്നു­. വർ‍ഷത്തിൽ‍ എല്ലാ­ മാ­സവും ഇങ്ങനെ­ വെ­ള്ളം കി­ട്ടി­ വന്നി­രു­ന്നു­. ഇന്നി­പ്പോൾ‍ സാ­ഹചര്യങ്ങൾ‍ മാ­റി­യതാ­യി­ കാ­ണാം. 1975 മു­തൽ‍ കാ­ലാവസ്ഥയിൽ‍ ഉണ്ടാ­യ മാ­റ്റങ്ങൾ‍ വരൾ‍ച്ചക്ക് കാ­രണമാ­യി­. 2001 മു­തൽ‍ തു­ടർ‍ച്ചയാ­യി­ വരൾ‍ച്ച കേ­രളത്തി­ന്‍റെ­ കാ­ർ‍ഷി­ക രംഗത്തെ­ ബാ­ധി­ച്ചതാ­യി­ നമു­ക്കറി­യാം. അധി­ക മഴയെ­ എങ്ങനെ­യാണ് ഗു­ണപരമാ­യി­ മാ­റ്റു­വാൻ‍ കഴി­യു­ക എന്ന് കേ­രളത്തി­ലെ­ വി­വി­ധ വകു­പ്പു­കൾ‍ പരി­ഗണി­ക്കേ­ണ്ടതു­ണ്ട്. മഴക്കാ­ല രോ­ഗങ്ങൾ‍ വർ‍ദ്ധി­ച്ചു­ വരു­ന്നു­ എന്നത് നമ്മു­ടെ­ ആരോ­ഗ്യ രംഗത്തി­ന്‍റെ­ കാ­ര്യക്ഷമതയി­ല്ലാ­യ്മയെ­ സൂ­ചി­പ്പി­ക്കു­ന്നു­ണ്ട്.

നമ്മു­ടെ­ സംസ്ഥനത്തെ­ മൊ­ത്തം ജല ലഭ്യത 6.62 billion ക്യു­ബി­ക്ക് മീ­റ്റർ‍ ആയി­രി­ക്കെ­ പെ­യ്തി­റങ്ങു­ന്ന മഴയിൽ‍ 55% വെ­ള്ളം മാ­ത്രമേ­ മണ്ണി­ലേ­യ്ക്ക് ഇറങ്ങി­ പോ­കു­ന്നു­ള്ളു­. കേ­രളത്തി­ലെ­ മണ്ണുകൾ‍ക്ക് വെ­ള്ളത്തെ­ ആഗി­രണം ചെ­യ്യു­വാ­നു­ള്ള കഴിവ് മറ്റി­ടങ്ങളു­മാ­യി­ താ­രതമ്യം ചെ­യ്‌താൽ‍ കു­റവാ­ണ്. മണ്ണി­ന്‍റെ­ ഘനം 30 മീ­റ്റർ‍ വരു­ന്നു­. പെ­യ്തി­റങ്ങു­ന്ന മഴയിൽ‍ 45%വും കടലിൽ‍ എത്തു­വാൻ‍ പരമാ­വധി­ 12 മണി­ക്കൂർ‍ പോ­ലും വേ­ണ്ടി­ വരു­ന്നി­ല്ല. കേ­രളത്തി­ന്‍റെ­ ഭൂ­ഗർ‍ഭ ജലത്തി­ന്‍റെ­ വർദ്ധന ശരാ­ശരി­ 47% ആണ്. ഈ കാ­ര്യത്തിൽ‍ ചെ­ങ്കൽ‍ കല്ലു­കൾ‍ നി­റഞ്ഞ കാ­സർ‍ഗോഡ്‌ 71% മു­ന്നിൽ‍ ഉണ്ട്. പാ­ലക്കാട് കേ­വലം 17% ഭൂ­ഗർ‍ഭ ജല വർദ്ധനവേ ഉണ്ടാ­കു­ന്നു­ള്ളൂ­. ഭൂ­ഗർ‍ഭ ജലവി­താ­നം 980 mm ക്യുബ് വെ­ച്ച് കു­റയു­ന്പോൾ‍ മണ്ണി­ലേ­യ്ക്ക് എത്തു­ന്ന വെ­ള്ളം 8134 mm ക്യൂബ് ആണ്. കഴി­ഞ്ഞ 10 വർ‍ഷത്തി­നു­ള്ളിൽ‍ ഭൂ­ഗർ‍ഭ ജല വി­താ­നത്തിൽ‍ 5% എങ്കി­ലും കു­റവ് ഉണ്ടാ­യി­. ഇതി­ന്‍റെ­ ഭാ­ഗമാ­യി­ സംസ്ഥാ­നത്തെ­ ചി­റ്റൂ­ർ‍, മലന്പു­ഴ തു­ടങ്ങി­ 23 ബ്ലോ­ക്കു­കൾ‍ ജല ക്ഷാ­മത്തിൽ‍ എത്തി­ക്കഴി­ഞ്ഞു­.

കഴി­ഞ്ഞ രണ്ടു­ മാ­സമാ­യി­ പെ­യ്യു­ന്ന മഴ സംസ്ഥാ­നത്തെ­ 78 ഡാ­മു­കളെ­യും നി­റച്ചു­. അതിൽ‍ ഏറ്റവും വലി­യ ഡാ­മാണ് ഇടു­ക്കി­യിൽ‍ സ്ഥി­തി­ ചെ­യ്യു­ന്ന ഇടു­ക്കി­യി­ലെ­ ആർ‍ച്ച്‌ ഡാം. പെ­രി­യാർ‍ നദി­യി­ലെ­ ആകെ­യു­ള്ള 12 ഡാ­മു­കളിൽ‍ ഏറ്റവും മു­കളിൽ‍ മു­ല്ലപ്പെ­രി­യാർ‍. സ്ഥി­തി­ ചെ­യ്യു­ന്നു­. അതി­നു­ താ­ഴെ­ ഇടു­ക്കി­ പദ്ധതി­യു­ടെ­ ഭാ­ഗമാ­യ മൂ­ന്ന്‍ ഡാ­മു­കൾ‍ ഇടു­ക്കി­, ചെ­റു­തോ­ണി­, കു­ളമാവ് എന്നി­വ പണി­കഴി­പ്പി­ച്ചു­. അതി­നും താ­ഴെ­ ലോ­വർ‍ പെ­രി­യാ­ർ‍, ഭൂ­തത്താൻ‍കെ­ട്ട് അങ്ങനെ­ പോ­കു­ന്നു­ ഡാ­മു­കളു­ടെ­ പട്ടി­ക. കേ­രളത്തി­ലെ­ വൈ­ദ്യു­തി­ ഉത്‌പ്പാ­ദനത്തിൽ‍ നല്ലപങ്കും വഹി­ക്കു­ന്ന (780 MW) ഇടു­ക്കി­ ഡാം ഏഷ്യയി­ലെ­ ഏറ്റവും വലി­യ ആർ‍ച്ച്‌ ഡാ­മു­കളിൽ‍ ഒന്നാ­ണ്. 1992നു ­ശേ­ഷം പരമാ­വധി­ സംഭരണ ശേ­ഷി­യി­ലേ­യ്ക്ക് സംഭരണി­ അടു­ത്തു­ വരു­ന്നു­. ഏകദേ­ശം 4.5 ലക്ഷം ക്യു­ബി­ക്ക് മീ­റ്റർ‍ വെ­ള്ളം 60 ചതു­.km ലാ­യി­ ഉണ്ട്. ജല വി­താ­ന ശേ­ഷി­ 2400 അടി­ക്ക് മു­കളിൽ‍ ആണെ­ങ്കി­ലും 2397 അടി­യി­ലെ­ത്തി­യാൽ‍ ചെ­റു­തോ­ണി­ ഡാം ഷട്ടറു­കൾ‍ തു­റക്കു­വാ­നു­ള്ള തയ്യറെ­ടു­പ്പു­കൾ‍ സർ‍ക്കാ­ർ‍ വേ­ഗത്തി­ലാ­ക്കും. ഡാ­മു­കൾ‍ സ്ഥി­തി­ ചെ­യ്യു­ന്ന പെ­രി­യാർ‍ നദി­യു­ടെ­ താ­ഴെ­ ഭാ­ഗങ്ങളി­ലൂ­ടെ­ വെ­ള്ളം സ്വതന്ത്രമാ­യി­ ഒഴു­കു­വാൻ‍ അവസരം ഉണ്ടാ­യെ­ങ്കിൽ‍ മാ­ത്രമേ­ ഡാ­മിൽ‍ നി­ന്നും വരു­ന്ന വെ­ള്ളം അപകടം വരു­ത്തി­ വെ­ക്കാ­തെ­ അറബി­ക്കടലിൽ‍ പതി­ക്കു­കയു­ള്ളൂ­. ഇതി­നു­ മു­ന്‍പ് ഡാ­മു­കൾ‍ നി­റയു­ന്ന അവസ്ഥ ഉണ്ടാ­യപ്പോൾ‍ 1 കോ­ടി­ ഘന അടി­ വെ­ള്ളം ഒഴു­ക്കി­ വി­ട്ടി­രു­ന്നു­. (28.32 കോ­ടി­ ലി­റ്റർ വെ­ള്ളം അഥവ 2.83 ലക്ഷം ഘനമീ­റ്റർ­) ഒഴു­കി­ ഇറങ്ങു­ന്ന വെ­ള്ളത്തെ­ സ്വീ­കരി­ക്കു­വാൻ എത്ര മാ­ത്രം ശക്തമാണ് ഇന്നു­ ചെ­റു­തോ­ണി­പ്പു­ഴയും പെ­രി­യാ­റും? ചെ­റു­തോ­ണി­ ഗ്രാ­മത്തി­ലൂ­ടെ­ ഒഴു­കു­ന്ന വെ­ള്ളം കീ­രി­ത്തോട് വഴി­ ലോ­വർ‍ പെ­രി­യാ­ർ‍, നേ­ര്യമംഗലം, ഭൂ­തത്താൻ‍ കെ­ട്ട് (ഡാം) പെ­രു­ന്പാ­വൂ­ർ‍, കാ­ലടി­, നെ­ടു­ന്പാ­ശ്ശേ­രി­, ആലു­വ, ഏലൂർ‍ വഴി­ വേ­ന്പനാട് കാ­യലിൽ‍ എത്തി­ അറബി­ക്കടലിൽ‍ പതി­ക്കു­ന്നു­.

പെ­രി­യാർ‍ നദി­യു­ടെ­ ഏറ്റവും മു­കളിൽ‍ സ്ഥി­തി­ ചെ­യ്യു­ന്ന മു­ല്ലപെ­രി­യാർ‍ ഡാ­മി­ന്‍റെ­ പഴക്കവും അതി­ന്‍റെ­ ബാ­ലക്ഷതവും പരക്കെ­ ഉൽ‍ഖണ്ധ ഉണ്ടാ­ക്കി­യി­ട്ടും പെ­രി­യാർ‍ നദി­യു­ടെ­ വീ­തി­യി­ലും മറ്റും ഉണ്ടാ­യ കു­റവും നദി­യു­ടെ­ ഉത്ഭവ സ്ഥലങ്ങളിൽ‍ സംഭവി­ച്ച വനനശീ­കരണം മു­തലു­ള്ള വി­ഷയങ്ങളിൽ‍ നമ്മു­ടെ­ സർ‍ക്കാർ‍ ഗൗ­രവതാ­രമാ­യി­ ഇടപെ­ടു­വാൻ‍ വി­മു­ഖരാ­ണ്. നദി­യു­ടെ­ സംരക്ഷണത്തിന് അതി­ന്റെ­ വൃ­ഷ്ടി­ പ്രദേ­ശവും തീ­രവും നി­ർ­ണ്ണാ­യകമാ­ണ്. നദി­യു­ടെ­ പകു­തി­ വീ­തി­ ഓരോ­ വശത്തേ­യ്ക്കും നദി­ക്കാ­യി­ മാ­റ്റി­യി­ടണമെ­ന്ന് അറി­യാ­ത്തവരാ­യി­ ആരും ഉണ്ടാ­കി­ല്ല. Costal Regulation Zone Act 100 മീ­റ്ററി­നെ­ സംരക്ഷി­ക്കേ­ണ്ടതി­നെ­ പറ്റി­ പറയു­ന്നു­. എന്നാൽ‍ പ്രസ്തു­ത നി­യമത്തിൽ‍ ഇളവ്‌ അനു­വദി­ക്കു­വനു­ള്ള സർ‍ക്കാർ‍ പ്രയത്നം ആരെ­ പരി­ഗണി­ച്ചാ­യി­രി­ക്കും എടു­ത്തു­കൊ­ണ്ടി­രി­ക്കു­ന്നത്?

പെ­രു­ന്പാ­വൂർ ആലു­വ തീ­രങ്ങളിൽ‍ 200 ലധി­കം കെ­ട്ടി­ട സമു­ച്ചയങ്ങൾ പണി­തു­യർ‍ത്തി­യത് ഒറ്റപ്പെ­ട്ട സംഭവമല്ല. വൻ­കി­ട കടന്നു­കയറ്റങ്ങൾ ചെ­റു­തോ­ണി­ മു­തൽ വേ­ന്പനാട് കാ­യൽ വരെ­ തു­ടർ­ന്നു­ വരു­ന്നു­. വേ­ന്പനാട് കാ­യലി­ന്റെ­ വി­സ്താ­രം 45% കു­റഞ്ഞു­ (55000 ഹെ­ക്ടർ ഇപ്പോൾ‍ വലി­പ്പം 13500ലെ­ത്തി­) ആഴത്തിൽ 60% കു­റവു­ണ്ടാ­യി­. Carrying Capacity 2.45 cubic Kilo meter ൽ‍ നി­ന്നും 0.56 Cubic kilo Meter ആയി­ മാ­റി. തോ­ടു­കൾ‍ വി­ഷം ഒഴു­കു­ന്ന കനാ­ലു­കൾ‍ ആയി­ മാ­റു­കയും പെ­രി­യാ­ർ‍, ചാ­ലക്കു­ടി­ പു­ഴകൾ‍ വി­ഷനദി­കളാ­യി­ അറി­യപ്പെ­ടു­ന്നു­. പു­ഴ ചു­മന്ന് ഒഴു­കു­ന്നതും മത്സ്യങ്ങൾ‍ കൂ­ട്ടത്തോ­ടെ­ ഇല്ലാ­താ­കു­ന്നതും ഒക്കെ­ നി­രവധി­ വ്യവസാ­യ യു­ണിറ്റു­കൾ‍ നടത്തു­ന്ന അപകടകരമാ­യ മലി­നീ­കരണം കൊ­ണ്ടാണ് എന്ന് സർ‍ക്കാർ‍ സമ്മതി­ക്കു­ന്നി­ല്ല. ചാ­ലക്കു­ടി­ പു­ഴയും മലീ­നകരണത്താൽ‍ അമ്ലമയമാ­യി­ മാ­റി­. ചാ­ലി­യാർ‍ പു­ഴയു­ടെ­ അവസ്ഥയും വ്യത്യസ്തമല്ല.ലോ­കത്തെ­ ഏറ്റവും കൂ­ടു­തൽ‍ കോ­ളി­ ഫോം ബാ­ക്റ്റീ­രി­യയു­ടെ­ സാന്നിദ്ധ്യം ഉള്ള നദി­യാ­യി­ പന്പ ഒഴു­കു­ന്നു­. (ഒരു­ ലി­റ്ററിൽ‍ 500നു­ പകരം 3.5 ലക്ഷം എണ്ണം) കടൽ‍ മത്സ്യം പോ­ലും വൻതോ­തിൽ‍ കു­റയു­ന്നു­. ഉൾ‍നാ­ടൻ‍ മത്സ്യവും കക്കയും വി­രളമാ­യി­.

ബാംഗ്ലൂർ‍ നഗരവും ചെ­ന്നെ­ മുംബൈ­ ഒക്കെ­ വെ­ള്ളപോ­ക്കത്താൽ‍ വീ­ർ‍പ്പു­ മു­ട്ടി­കൊ­ണ്ടി­രി­ക്കു­ന്ന വാ­ർ‍ത്തകൾ‍ നമ്മു­ടെ­ ആസൂ­ത്രൂ­കരെ­ ഒന്നും പഠി­പ്പി­ച്ചി­ട്ടി­ല്ല. എന്ന് കാ­ണാം. കു­ട്ടനാട് മു­ങ്ങി­താ­ഴു­ന്ന സാ­ഹചര്യം ചേ­ർ­ത്തലക്കു­ വടക്കോ­ട്ടും അവർ‍ത്തി­ക്കു­വാൻ‍ പെ­രി­യാ­റി­ലെ­ വെ­ള്ളപൊ­ക്കം അവസരം ഉണ്ടാ­ക്കും.

നദി­കളെ­ നവീ­കരി­ക്കാം. നദി­കളെ­ വൃ­ത്തി­യാ­ക്കി­ നി­ലനി­ർ­ത്താം തു­ടങ്ങി­യ സർ­ക്കാർ വാ­ദങ്ങൾ ഇവി­ടെ­ ഓർ‍ക്കേ­ണ്ടതു­ണ്ട്. നദി­യു­ടെ­ കരകളി­ലെ­ 50 മീ­റ്റർ മു­തൽ 100 മീ­റ്റർ വരെ­യു­ള്ള കടന്നു­കയറ്റം ഒഴി­വാ­ക്കി­ സംരക്ഷി­ക്കു­വാൻ ബാ­ധ്യതയു­ള്ള സർ­ക്കാർ ഇവി­ടെ­ നി­ശബ്ദരാ­ണ്. മലകളും താ­ഴ്്വരകളും നദി­കളും ചതി­പ്പു­കളും പാ­ടങ്ങളും ഉണ്ടാ­യതും നി­ലനി­ൽ­ക്കു­ന്നതും അതി­നു­ ചു­റ്റു­മു­ള്ള പ്രകൃ­തി­യു­ടെ­ നി­രന്തരമാ­യ ഇടപെ­ടലി­ലൂ­ടെ­യാണ് എന്ന് എവർ­ക്കു­മറി­യാം.

മൺ­സൂ­ണും പശ്ചി­മഘട്ടവും അറബി­ക്കടലും കൂ­ടി­ സമ്മാ­നി­ച്ച കേ­രളക്കരയി­ലെ­ ഓരോ­ മഴയും ഓരോ­ നീ­രു­റവയും ഒരോ­ കാ­ലാ­വസ്ഥയും അനു­ഭവി­ക്കു­വാൻ മാ­ത്രം അർ­ഹതയു­ള്ളവരാ­യ നമ്മളിൽ ചി­ലർ, തങ്ങളു­ടെ­ താ­ൽ­പ്പര്യങ്ങളെ­ മാ­ത്രം മു­ൻ­നി­ർ­ത്തി­ നടത്തു­ന്ന വിധ്വംസക പ്രവർ­ത്തനങ്ങൾ കേ­രളത്തെ­ അട്ടി­മറി­ക്കു­കയാണ്. കാട് ഖനി­കൾ­ക്കു­ള്ളതും മരം തടി­ വ്യവസാ­യത്തെ­യും പു­ഴകൾ പൂ­ഴി­കൾ­ക്കാ­യും പാ­ടവും ചതു­പ്പു­കളും കെ­ട്ടി­ട നി­ർ­മ്മാ­ണത്തി­നും കാ­യൽ ടൂ­റി­സം വ്യവസാ­യത്തി­നും കടൽ തീ­രം പഞ്ചനക്ഷത്ര ഹോ­ട്ടലു­കൾ­ക്കും എന്ന ബോ­ധം നമ്മു­ടെ­ പ്രകൃ­തി­ നി­രക്ഷരതയെ­, അതു­വഴി­ പാ­ളം തെ­റ്റി­യ വി­കസന സമീ­പനത്തെ­ ഓർ­മ്മി­പ്പി­ക്കു­ന്നു­.

ദീ­ർ­ഘവീ­ക്ഷണമി­ല്ലാ­ത്ത സർ­ക്കാർ നയങ്ങൾ എങ്ങനെ­യാണ് ജൈ­വ സാന്നിദ്ധ്യത്തെ­ തന്നെ­ അസാ­ധ്യമാ­ക്കു­ന്നതെ­ന്ന് തെ­ക്കൻ ആഫ്രി­ക്കയി­ലെ­ Cape Town ഓർ­മ്മി­പ്പി­ക്കു­ന്നു­. 2014ൽ ജലസംരക്ഷാ­ അവാ­ർ­ഡ് വാ­ങ്ങി­ എടു­ത്ത നാ­ട്ടി­ലെ­ ജനങ്ങളോ­ടാ­യി­ പ്രതി­ദി­നം 50 ലി­റ്റർ വെ­ള്ളമേ­ പരമാ­വധി­ ഉപയോ­ഗി­ക്കാ­വൂ­ എന്ന കർ­ക്കശ നി­ർ­ദ്ദേ­ശം ഉണ്ടാ­യി­രി­ക്കു­ന്നു­. നൈ­റോ­ബി­ നഗരവും വൻ‍ പ്രതി­സന്ധി­യി­ലാ­ണ്. ബീ­ജിംഗ് നഗരത്തിൽ‍ പ്രതി­വർ­ഷം ഒരു­ മീ­റ്റർ‍ വീ­തം ഭൂ­ഗർ‍ജലം കു­റയു­ന്നു­. മെ­ക്സി­ക്കോ­യിൽ ഒഴു­കി­ ഇറങ്ങു­ന്ന ജലത്തി­ന്‍റെ­ മൂ­ന്നി­ലധി­കം ജലം എടു­ത്തു­ കൊ­ണ്ടി­രി­ക്കു­ന്നു­.

രാ­ജ്യത്തെ­ ഏറ്റവും വേ­ഗത്തിൽ‍ വളരു­ന്ന ബാംഗ്ലൂർ‍ ജലക്ഷാ­മത്തി­ലാ­ണ്. 1973ൽ‍ കെ­ട്ടി­ടങ്ങളു­ടെ­ സാന്നിദ്ധ്യം നഗര ഭൂ­മി­യു­ടെ­ 8% ആയി­രു­ന്നു­. ഇന്നത് 77% സ്ഥലങ്ങളിൽ‍ വ്യാ­പി­ച്ചു­. ഉണ്ടാ­യി­രു­ന്ന 250 കു­ളങ്ങൾ‍ എല്ലാം നാ­മാ­വി­ശേ­ഷമാ­യി­. വരും നാ­ളു­കളിൽ‍ ജനസംഖ്യ 2 കോ­ടി­യിൽ‍ എത്തും. കേപ്ടൗൺ‍ ഇന്നനു­ഭവി­ക്കു­ന്ന ക്ഷാ­മത്തി­ലേയ്ക്ക് ബാംഗ്­ലൂർ‍ എത്തി­ച്ചേ­രു­വാൻ‍ കൂ­ടു­തൽ‍ നാ­ളു­കൾ‍ വേ­ണ്ടി­ വരി­ല്ല. ഒരു­ നദി­ ഉണ്ടാ­കണമെ­ങ്കിൽ‍ എത്ര വലി­യ കാ­ടു­കൾ‍ (catchment-drainage ഏരി­യ) അനു­ബന്ധ പരി­സരങ്ങൾ‍ ഉണ്ടാ­കണം.എന്ന് ശാ­സ്ത്രൻജ്ഞമാർ‍ വി­ശദമാ­ക്കു­ന്നു­ണ്ട്. 100 sq km വൃ­ഷ്ടി­ പ്രദേ­ശം ഒരു­ നദി­യു­ടെ­ രൂ­പീ­കരണത്തിന് വേ­ണ്ടി­വരും. അവി­ടെ­ ഉണ്ടാ­കു­ന്ന വന നശീ­കരണം അതി­ന്‍റെ­ നി­ലനി­ൽ‍പ്പി­നു­ ഭീ­ക്ഷണി­യാ­ണ്. കബി­നി­ നദി­യു­ടെ­ catchment area 7040 sq km ആണ്.ചാ­ലി­യാർ‍ പു­ഴയു­ടെ­ drainage area കേ­രളത്തിൽ‍ 2535 ഉം തമി­ഴ്‌നാ­ട്ടിൽ‍ 388 ഉം ആണ്. പെ­രി­യാ­റും ഭാ­രതപു­ഴയും 5400, 6185 sq km ൽ‍ വെ­ള്ളം എത്തി­ക്കു­ന്നു­. നദി­കൾ‍ സംരക്ഷി­ക്കു­വാൻ‍ നമ്മു­ടെ­ കാ­ടും മല നി­രകളും നി­ലനി­ർ‍ത്തി­. ഏക വി­ള തോ­ട്ടങ്ങളെ­ പരമാ­വവധി­ നി­രു­ത്സാ­ഹപ്പെ­ടു­ത്തി­, കീ­ടനാ­ശി­നി­, കളനാ­ശി­നി­കളെ­, നി­യന്ത്രി­ച്ച്‌, മലി­നജലം ശു­ദ്ധീ­കരി­ച്ച്, വെ­ള്ളത്തി­ന്‍റെ­ ph 7ൽ‍ നി­ലനി­ർ‍ത്തി­, ഭൂ­ഗർ‍ഭ ജല സ്രോ­തസ്സു­കളെ­ പൂ­ർ‍ണ്ണമാ­യും സംരക്ഷി­ക്കണം. മലയാ­ളത്തി­ന്‍റെ­ മഴകൾ‍ (വയനാ­ടി­ന്‍റെ­ നൂൽ‍ മഴകൾ‍, ഇടവപ്പാ­തി­യും കർ‍ക്കി­ട മഴയും മറ്റും) എന്നും ഒഴു­കു­ന്ന നദി­കളും മീ­നും. അവയു­ടെ­ എക്കൽ‍ തീ­ർ‍ത്ത ഇടനാ­ട്‌, പാ­ടവും തോ­പ്പു­കളും കാ­യലും കടൽ‍ തീ­രവും. ഇടവപ്പാ­തി­യിൽ‍ ഒഴു­കി­ മറി­യു­ന്ന തോ­ടു­കളി­ലെ­ ഊത്തകളു­ടെ­ കയറ്റം. ലോ­കത്തിൽ‍ എവി­ടെ­യും ഇല്ലാ­ത്ത എല്ലാ­വർ‍ഷവും ഉണ്ടാ­കു­ന്ന ചാ­കര ഇവയൊ­ക്കെ­ എന്നവേ­ശി­ക്കു­ന്ന ഇടങ്ങൾ‍ നാ­ട്ടിൽ‍ വി­രളമാ­യി­ കഴി­ഞ്ഞു­. സംസ്ഥാ­നത്തെ­ 50% ഗ്രാ­മങ്ങളും അതി­ലേ­റെ­ നഗരങ്ങളും നാ­മവി­ശേ­ഷമാ­ണ്. 65 ലക്ഷം കി­ണറു­കൾ‍ 10000 ലധി­കം കു­ളങ്ങൾ‍ ഉപയോ­ഗ ശൂ­ന്യമാ­ണ്. എന്നി­ട്ടും നമ്മു­ടെ­ സർ‍ക്കാർ‍ വി­കസനത്തി­ന്‍റെ­ പേ­രിൽ‍ നദി­കളു­ടെ­യും കാ­യൽ‍ കൈ­യ്യേ­റ്റം നടത്തി­യു­ള്ള വി­കസനത്തെ­യും വാ­നോ­ളം പു­കഴ്ത്തു­ന്നു­. ഏറ്റവും അവസാ­നം കാ­യൽ‍ നി­കത്തി­ നി­ർ‍മ്മി­ച്ച കൊ­ച്ചി­യി­ലെ­ ഗൾ‍ഫ്‌ കച്ചവടക്കാ­രന്‍റെ­ കണവെൻ‍ഷൻ‍ സെ­ന്‍റർ‍ നാ­ടി­ന്‍റെ­ അഭി­മാ­നമാ­യി­ മു­ഖ്യമന്ത്രി­ അവതരി­പ്പി­ക്കു­ന്നു­.

കേ­രളത്തി­ന്‍റെ­ മരി­ച്ചു­ കൊ­ണ്ടി­രി­ക്കു­ന്ന നദി­കൾ‍, അരു­വി­കൾ‍ കാ­യൽ‍ പരപ്പു­കൾ‍ ഇവയെ­ നി­ലനി­ർ‍ത്തണമെ­ങ്കിൽ‍ നമ്മു­ടെ­ മലനി­രകൾ, കാ­ടു­കൾ‍ പൂ­ർ‍ണ്ണമാ­യും സംരക്ഷി­ക്കാ­തെ­ കഴി­യി­ല്ല. നമു­ക്ക് നഷ്ടപ്പെട്ട 9 ലക്ഷം ഹെ­ക്റ്റർ‍ കാ­ടു­കൾ‍, 7 ലക്ഷത്തോ­ളം ഹെ­ക്ക്ടർ‍ നി­ലം, ഒഴു­ക്ക് നി­ലച്ച നി­റം മാ­റി­ ഒഴു­കു­ന്ന നദി­കളി­ലേ­യ്ക്ക് എത്തു­ന്ന വി­ഷ ദ്രാ­വകങ്ങൾ‍, മനു­ഷ്യ വി­സർ‍ജ്ജ്യം ഇവയെ­ പറ്റി­ ഗൗ­രവതരമാ­യി­ പഠി­ക്കു­വാ­നും നഷ്ടപ്പെട്ടവയെ­ പൂ­ർ‍വ്വ സ്ഥി­തി­യിൽ‍ ആക്കു­വനും പദ്ധതി­കൾ‍ ആവി­ഷ്ക്കരി­കണം. നി­യമ ലംഘന ക്വാ­റി­കളെ­ നി­യമപരമാക്കു­വാൻ‍ വെ­ന്പു­ന്ന കേ­രള സർ‍ക്കാ­ർ‍, കു­റു­ഞ്ഞി­ താ­ഴ്്വരയെ­ പരി­ഗണി­ക്കാ­ത്ത സർ‍ക്കാ­ർ‍, തോ­ട്ടം കോ­ർ‍പ്പറേ­റ്റു­കളു­ടെ­ മാ­ത്രം താ­ൽ‍പര്യങ്ങളെ­ മാ­നി­ക്കു­ന്ന സർ‍ക്കാ­ർ‍, വി­ഷം വമി­ക്കു­ന്ന വ്യവസാ­യ ശാ­ലകളെ­ നി­യന്ത്രി­ക്കാ­ത്ത സർ‍ക്കാ­രും അവരു­ടെ­ സഹാ­യി­കളും ഒക്കെ­ കേ­രളത്തിൽ‍ ബഹു­മു­ഖമാ­യ പ്രതി­സന്ധി­കൾ‍ ക്ഷണി­ച്ചു­ വരു­ത്തു­കയാ­ണ്.

പു­ഴ നടത്തത്തി­ലൂ­ടെ­ മാ­ത്രം നദി­കളും നീ­രു­റവകളും സംരക്ഷി­ക്കു­വാൻ‍ കഴി­യും എന്ന് പറഞ്ഞാൽ‍ അതി­നെ­ മറ്റൊ­രു­ തമാ­ശയാ­യി­ കരു­തണം. CRZ നി­ർ­ദ്ദേ­ശങ്ങളെ­ അട്ടി­മറി­ക്കു­ന്നതിൽ തൽ­പ്പരരാ­യ സർ­ക്കാർ സംവി­ധാ­നങ്ങൾ വരൾ­ച്ചയെ­ പറ്റി­യും ഒപ്പം വെ­ള്ളപ്പൊ­ക്കത്തെ­ പറ്റി­യും വ്യാ­കു­ലപ്പെ­ടു­ന്നത് ദു­രന്തം വി­തക്കു­ന്പോൾ മാ­ത്രമാ­ണെ­ങ്കിൽ കേ­രളത്തി­ന്റെ­ സ്ഥി­തി­ ഗതി­കളെ­ കു­റെ­ക്കൂ­ടി­ വഷളാ­ക്കി­ തീ­ർ‍ക്കും. മഴയെ­ അനു­ഗ്രഹമാ­യി­ കണ്ടു­ കൊ­ണ്ട്, നീ­രൊ­ഴു­ക്കു­കൾ‍ ദു­രന്തമാ­യി­ തീ­രാ­ തി­രി­ക്കണമെ­ങ്കിൽ‍ നമ്മു­ടെ­ കാ­ടു­കളും നദി­കളും നെ­ൽ‍പ്പാ­ടങ്ങളും സ്വാ­ഭാ­വി­കമാ­യി­ നി­ലനി­ൽക്കേ­ണ്ടതു­ണ്ട്.

You might also like

Most Viewed