നി­റഞ്ഞ കണ്ണു­കളു­മാ­യി­ തമി­ഴകം ; കരു­ണാ­നി­ധി­ ഇനി­ ഓർ­മ്മയിൽ


വാരാ­ന്ത്യ വീ­ക്ഷണം - ഫി­റോസ് വെ­ളി­യങ്കോ­ട്

ദ്രാ­വി­ഡ രാ­ഷ്ട്രീ­യത്തി­ന്റെ­ ആചാ­ര്യനും തമിഴ്നാട് മുൻ മു­ഖ്യമന്ത്രി­യു­മാ­യ ഡി­എംകെ­ അദ്ധ്യക്ഷൻ എം. കരു­ണാ­നി­ധിക്ക് നി­റഞ്ഞ കണ്ണു­കളോ­ടെ­ യാ­ത്രാ­മൊ­ഴി­. വി­ഷാ­ദം മു­റ്റി­യ പ്രാ­ർ­ത്ഥനകളു­ടെ­, ആശങ്കകളു­ടെ­ 24 മണി­ക്കൂ­റി­നൊ­ടു­വിൽ തമി­ഴകം മു­ങ്ങി­യത് വി­ലാ­പ കടലിൽ. മൂ­ർ­ച്ചയേ­റി­യ വാ­ക്ക് പ്രവാ­ഹം നി­ലച്ചു­. മു­ന കൂ­ർ­ത്ത രാ­ഷ്ട്രീ­യ തന്ത്രങ്ങൾ ഇനി­ ഇല്ല. ചെ­ന്നൈ­ കാ­വേ­രി­ ആശു­പത്രി­ പരി­സരം അലമു­റകളാൽ നി­റഞ്ഞു­. നി­ഷ്ഫലമെ­ങ്കി­ലും, എഴു­ന്തു­വാ­ കലൈ­ഞ്ജറെ­ എന്ന്­ അണി­കൾ നെ­ഞ്ചുപൊ­ട്ടി­ വി­ളി­ച്ചു­. ചി­ത്രങ്ങളു­മാ­യി­ കാ­ത്തു­നി­ന്ന പലരും തളർ­ന്ന്­ വീ­ണു­. തന്ത്രങ്ങളു­ടെ­ തു­റു­പ്പു­ ചീ­ട്ടാണ് ഇദ്ദേ­ഹം.

എപ്പോ­ഴാണ് വൈ­കാ­രി­ക പരമാ­യി­ പ്രതി­കരി­ക്കേ­ണ്ടതെ­ന്ന്­ കരു­ണാ­നി­ധി­ക്ക് അറി­യാം. ദ്രാ­വി­ഡത്തവും നാ­സ്തി­ക നി­ലപാ­ടു­കളു­മാ­യി­ രംഗത്തെ­ത്തി­യ ഡി­എംകെ­ അങ്ങി­നെ­ തന്നെ­ മു­ന്നോ­ട്ട് പോ­യാൽ വളരി­ല്ലെ­ന്നു­ കരു­ണാ­നി­ധി­ കണക്കു­ കൂ­ട്ടി­. ആചാ­രങ്ങൾ­ക്കൊ­ന്നും പോ­യി­ല്ലെ­ങ്കി­ലും അതിൽ വി­ശ്വസി­ച്ചു­ ജീ­വി­ക്കു­ന്നവർ­ക്കെ­തി­രെ­ താൻ എതി­രല്ലെ­ന്ന് പ്രഖ്യാ­പി­ച്ചത് വലി­യ മാ­റ്റം തന്നെ­യാ­യി­രു­ന്നു­. ബ്രാ­ഹ്മണർ­ക്കല്ല, ജാ­തി­ വ്യവസ്ഥയ്ക്കും, ബ്രാ­ഹ്മണ മേ­ധാ­വി­ത്തത്തി­നു­ം എതി­രെ­യാണ് എന്ന നി­ലപാട് മയപ്പെ­ടു­ത്തി­ എന്നു­ തന്നെ­ പറയാം. മലയാ­ളി­ അറി­യു­ന്ന കരു­ണാ­നി­ധി­ കടും പി­ടി­ത്തക്കാ­രനാ­യ രാ­ഷ്ട്രീ­യക്കാ­രനാ­ണ്. മക്കൾ രാ­ഷ്ട്രീ­യത്തി­ന്റെ­ വക്താ­ക്കളും. എന്നാൽ ഈ ധാ­രണകൾ­ക്ക് അപ്പു­റമു­ളള വ്യക്തി­ത്വം അദ്ദേ­ഹത്തി­നു­ണ്ട്. രാ­ഷ്ട്രീ­യവും, സാ­ഹി­ത്യവും, കവി­തയും, ചലച്ചി­ത്ര പ്രതി­ഭയും കൂ­ടി­യാ­ണദ്ദേ­ഹം. പതി­നൊ­ന്ന്­ പ്രാ­വശ്യമാണ് ഇദ്ദേ­ഹം നി­യമ സഭയിൽ എത്തി­യത്. അവി­ടെ­ 50 വർ­ഷം പി­ന്നി­ട്ട തമിഴ് നാ­ട്ടി­ലെ­ ഏക നേ­താ­വ്.

തമി­ഴകത്ത്­ രാ­ഷ്ട്രീ­യത്തി­ലേ­യ്ക്കു­ള്ള എളു­പ്പ വഴി­ സി­നി­മയാ­ണ്. അഭ്ര പാ­ളി­കളിൽ നി­ന്ന് അധി­കാ­രത്തി­ലേ­യ്ക്കു­ള്ള കു­റു­ക്കു­ വഴി­യാണ് രാ­ഷ്‌ട്രീ­യം. ഇതു­ നന്നാ­യി­ അറി­ഞ്ഞവരാ­യി­രു­ന്നു­ ഡി­എംകെ­യും, അണ്ണാ­ദു­രൈ­യും. ഇരു­വരും സി­നി­മയെ­ പി­ന്തു­ടർ­ന്ന് രാ­ഷ്ട്രീ­യത്തിൽ വേ­രു­റപ്പി­ച്ചവർ. നി­രക്ഷരരാ­യ തമിഴ് മക്കൾ­ക്ക്‌ മേൽ ആദർ­ശങ്ങൾ പ്രചരി­പ്പി­ക്കാൻ ഏക മാ­ർ­ഗ്ഗം സി­നി­മയാ­ണെ­ന്ന് മനസി­ലാ­ക്കി­ അതി­നെ­ ഒരാ­യു­ധമാ­യി­ എടു­ത്തവർ.ഒരി­ക്കലും വി­ശ്രമി­ക്കാ­ത്ത മനു­ഷ്യന് ഇവി­ടെ­ വി­ശ്രമം എന്ന വാ­ക്ക് കരു­ണാ­നി­ധിക്ക് തയ്യാ­റാ­ക്കി­യ സ്വർ­ണ്ണ നി­റമു­ള്ള ശവ മഞ്ചത്തിൽ എഴു­തി­യത് വളരെ­ അർ­ത്ഥവത്താ­യ വാ­ക്കു­കളാ­ണ്. 30 വർ­ഷം മുന്പ് തന്റെ­ ശവമഞ്ചത്തിൽ ഇങ്ങി­നെ­ എഴു­തണമെ­ന്ന്­ അദ്ദേ­ഹം പറഞ്ഞി­രു­ന്നു­. മതം നി­ർണ്­ണാ­യക ശക്തി­യാ­യ തമിഴ് നാ­ട്ടി­ലെ­ മതമി­ല്ലാ­ത്ത നേ­താ­വ്. അതാ­യി­രു­ന്നു­ കലൈ­ഞ്ജർ. രാ­മൻ എവി­ടെ­യാണ് എൻ­ജി­നീ­യറിംഗ് പഠി­ച്ചതെ­ന്ന് ചോ­ദി­ച്ച്­ ഹി­ന്ദു­ വി­ശ്വാ­സി­കളെ­ ചൊ­ടി­പ്പി­ച്ചു­. രാ­മാ­യണം രചി­ച്ച വാ­ത്മീ­കി­ തന്നെ­ രാ­മനെ­ രാ­മനെ­ മദ്യപാ­നി­യെ­ന്നാണ് വി­ശേ­ഷി­പ്പി­ച്ചതെ­ന്നും പറഞ്ഞു­ അടു­ത്ത വി­വാ­ദം. എന്തി­നും ഏതി­നും മു­ന്നി­ട്ടു­ ഇറങ്ങു­ന്ന ഈ നേ­താ­വി­നെ­ സ്മരി­ച്ചു­കൊ­ണ്ട് തൽ­ക്കാ­ലത്തേ­യ്ക്ക് ഈ വാ­രാ­ന്ത്യ വീ­ക്ഷണം വി­ട പറയു­ന്നു­.

You might also like

Most Viewed