മനസ്സ്


കവിത - ശ്രദ്ധ ജയപ്രകാശ്

 

എന്നെ അറിയുന്ന ഏക 

വ്യക്തിയാകുന്നു നീ

സങ്കോചപ്പെടുന്പോൾ 

ഉത്തരം നൽകുന്നു നീ

നിർണ്ണായക നിമിഷങ്ങളിൽ 

ധൈര്യം പകരുന്നു നീ

സന്തോഷ വേളകളിൽ സ്നേഹമായി മാറുന്നതും നീ

എങ്കിലും ചില നേരങ്ങളിൽ അറിയാതെ പോകുന്നു നിന്നെ ഞാൻ

പക്ഷെ അപ്പോഴും അറിയുന്നു

മനസ്സിലാക്കുന്ന നീ എന്ന

ശാസ്ത്രം തെളിയിക്കാത്ത മനോഹര

സത്യത്തെ അറിയുന്നു എന്നും ഞാൻ...

ശക്തിയും ദൃഢതയും എൻ 

വ്യക്തിത്വവും നീയാണെന്ന്

നന്ദി ചൊല്ലുന്നു ഈ ഞാൻ എന്നുമെൻ

ചോദ്യങ്ങൾക്ക് ഹൃദ്യമാം ഉത്തരമേകും നീ

എന്ന പ്രിയ സുഹൃത്തിനോട്...

You might also like

Most Viewed