അരക്ഷി­തത്വത്തി­ന്റെ­ നി­ഴലി­ൽ!


ജെ­. ബി­ന്ദു­രാ­ജ്

എല്ലാ­വർ­ക്കും ബാ­ങ്ക് അക്കൗ­ണ്ട് എന്നും സർ­ക്കാർ സബ്‌സി­ഡി­കൾ ബാ­ങ്ക് അക്കൗ­ണ്ടു­കളി­ലൂ­ടെ­ ഉപഭോ­ക്താ­വിന് നേ­രി­ട്ട് നൽ­കും എന്ന വാ­ഗ്ദാ­നത്തി­ന്റെ­ ഫലമാ­യാണ് കേ­ന്ദ്രസർ­ക്കാർ ജനധൻ യോ­ജനാ­ പദ്ധതി­യു­ടെ­ അടി­സ്ഥാ­നത്തിൽ 30.8 കോ­ടി­ അടി­സ്ഥാ­ന സേ­വിംഗ്‌സ് ബാ­ങ്ക് അക്കൗ­ണ്ടു­കൾ തു­ടങ്ങി­യത്. കാ­ർ­ഷി­ക സബ്‌സി­ഡി­യും പാ­ചകവാ­തക സബ്‌സി­ഡി­യു­മെ­ല്ലാം നേ­രി­ട്ട് ഉപഭോ­ക്താ­ക്കളി­ലേ­യ്ക്ക് എത്താൻ തു­ടങ്ങി­യതോ­ടെ­ വലി­യൊ­രു­ പരി­ധി­ വരെ­ കള്ളത്തരങ്ങൾ­ക്ക് തടയി­ടാൻ കഴി­ഞ്ഞു­വെ­ന്നത് ഒരു­ യാ­ഥാ­ർ­ത്ഥ്യം തന്നെ­യാ­ണ്. ഇത്തരം അക്കൗ­ണ്ടു­കളിൽ മി­നി­മം ബാ­ലൻ­സ് നി­ലനി­ർ­ത്തേ­ണ്ട ആവശ്യം ഉപഭോ­ക്താ­ക്കൾ­ക്കി­ല്ലെ­ന്നതാ­കട്ടെ­ സാ­ധാ­രണക്കാ­രനെ­ സംബന്ധി­ച്ചി­ടത്തോ­ളം വലി­യൊ­രു­ അനു­ഗ്രഹവു­മാ­ണ്. ഇതി­നു­ പു­റമേ­യാണ് ബാ­ങ്കു­കളി­ലു­ണ്ടാ­യ മറ്റ് സേ­വി­ംഗ്‌സ് ബാ­ങ്ക് അക്കൗ­ണ്ടു­കളി­ലും കറന്റ് അക്കൗ­ണ്ടു­കളി­ലു­മു­ണ്ടാ­യ വർദ്­ധനവ്. 2016-ൽ 122.3 കോ­ടി­യാ­യി­രു­ന്ന ഈ അക്കൗ­ണ്ടു­കൾ രണ്ട്­ വർ­ഷം കൊ­ണ്ട് 157.1 കോ­ടി­യാ­യി­ വർ­ദ്ധി­ച്ചി­രി­ക്കു­ന്നു­. അതി­നർ­ത്ഥം കൂ­ടു­തൽ പേർ ബാ­ങ്കു­കളി­ലൂ­ടെ­ ധനവി­നി­മയം ചെ­യ്യാൻ ആരംഭി­ച്ചു­വെ­ന്നും സർ­ക്കാ­രി­ന്റെ­ നി­കു­തി­ വരു­മാ­നം വർദ്­ധി­ക്കാൻ അത് ഇടയാ­ക്കു­ന്നു­വെ­ന്നും തന്നെ­യാ­ണ്. ലോ­കബാ­ങ്ക് 2018 ഏപ്രി­ലിൽ പു­റത്തി­റക്കി­യ ഗ്ലോ­ബൽ ഫി­ൻ­ഡെ­ക്‌സ് റി­പ്പോ­ട്ട് പ്രകാ­രം 2017-ൽ അഞ്ചിൽ നാ­ല്­ ശതമാ­നം ഇന്ത്യക്കാ­രും ബാ­ങ്ക് അക്കൗ­ണ്ടു­കൾ ആരംഭി­ച്ചു­വെ­ന്നത് വരാ­നി­രി­ക്കു­ന്ന സു­താ­ര്യമാ­യ സാ­ന്പത്തി­ക ഇടപാ­ടു­കളു­ടെ­ സൂ­ചനയാ­ണെ­ന്ന കാ­ര്യത്തിൽ ആർ­ക്കും തർ­ക്കമു­ണ്ടാ­വു­കയി­ല്ല.

എന്നാൽ ബാ­ങ്ക് അക്കൗ­ണ്ടു­കൾ ഉണ്ടാ­യതു­കൊ­ണ്ടു­ മാ­ത്രം എല്ലാ­ ഇടപാ­ടു­കളും സു­താ­ര്യമാ­വി­ല്ലെ­ന്നതാണ് സത്യം. ബാ­ങ്കു­കൾ കൂ­ടു­തൽ ഉത്തരവാ­ദപ്പെ­ട്ടവരാ­കേ­ണ്ടതി­ന്റെ­ സൂ­ചനകളാണ് കു­റെ­ക്കാ­ലങ്ങളാ­യി­ ബാ­ങ്കു­കളി­ലെ­ നി­ഷ്‌ക്രി­യാ­സ്തി­യു­ടെ­ (നോൺ പെ­ർ­ഫോ­മിംഗ് അസറ്റ് അഥവാ­ കി­ട്ടാ­ക്കടം) വർദ്­ധനവി­ലൂ­ടെ­ നാം കണ്ടു­കൊ­ണ്ടി­രി­ക്കു­ന്നത്. മതി­യാ­യ ഈട് വാ­ങ്ങാ­തെ­യും സൗ­ഹൃ­ദങ്ങളു­ടെ­ പു­റത്തും വന്പൻ വ്യവസാ­യി­കളാ­ണെ­ന്ന ധാ­രണയി­ലും ഇന്ത്യൻ ബാ­ങ്കു­കൾ വൻ­തോ­തിൽ വ്യവസാ­യി­കൾ­ക്ക് വാ­യ്പ നൽ­കു­കയും ആ വാ­യ്പകൾ തി­രി­ച്ചടയ്ക്കു­ന്നതിൽ അവർ വീ­ഴ്ച വരു­ത്തി­യതോ­ടെ­ ബാ­ങ്കു­കൾ­ക്ക് നഷ്ടമു­ണ്ടാ­കു­കയും ചെ­യ്തത് നാം കണ്ടു­കൊ­ണ്ടി­രി­ക്കു­കയാ­ണ്. നി­ഷ്‌ക്രി­യാ­സ്തി­യി­ലൂ­ടെ­ മാ­ത്രം 2017--18 കാ­ലയളവിൽ ഇന്ത്യൻ പൊ­തു­മേ­ഖലാ­ ബാ­ങ്കു­കൾ­ക്ക് നഷ്ടമാ­യത് 85,361 കോ­ടി­ രൂ­പയാ­ണ്. ഇന്ത്യയി­ലെ­ മൊ­ത്തം ബാ­ങ്കു­കളി­ലേ­യും നി­ഷ്‌ക്രി­യാ­സ്തി­യു­ടെ­ കണക്കെ­ടു­ത്താൽ 2018 മാ­ർ­ച്ച് 31-ന് അത് 10.25 ലക്ഷം കോ­ടി­ രൂ­പയാ­ണെ­ന്നത് നമ്മെ­ ഞെ­ട്ടി­ച്ചേ­ക്കും. 2017 ഡി­സംബർ 31-ന് ഈ നി­ഷ്‌ക്രി­യാ­സ്തി­ 8.86 ലക്ഷം കോ­ടി­ രൂ­പ മാ­ത്രമാ­യി­രു­ന്നു­വെ­ന്നും കേ­വലം നാ­ല് മാ­സത്തി­നു­ള്ളി­ലാണ് ഈ 16 ശതമാ­നം വർദ്­ധനവു­ണ്ടാ­യി­ട്ടു­ള്ളതെ­ന്നും നമ്മു­ടെ­ ബാ­ങ്കിംഗ് മേ­ഖലയി­ലെ­ പു­ഴു­ക്കു­ത്തു­കൾ എത്രത്തോ­ളമാ­ണെ­ന്നതി­ന്റെ­ തെ­ളി­വു­മാ­ണ്.

പൊ­തു­മേ­ഖലാ­ ബാ­ങ്കു­കളാണ് നി­ഷ്‌ക്രി­യാ­സ്തി­യു­ടെ­ കാ­ര്യത്തിൽ പ്രഥമ സ്ഥാ­നത്ത്­ നി­ലകൊ­ള്ളു­ന്നത്. 21 പൊ­തു­മേ­ഖലാ­ ബാ­ങ്കു­കൾ­ക്ക് മാ­ത്രമാ­യു­ള്ള നി­ഷ്‌ക്രി­യാ­സ്തി­ 8.97 ലക്ഷം കോ­ടി­ രൂ­പയാ­ണെ­ന്നറി­യു­ക. സ്വകാ­ര്യ ബാ­ങ്കു­കളി­ലെ­ നി­ഷ്‌ക്രി­യാ­സ്തി­യാ­കട്ടെ­ 1.28 ലക്ഷം കോ­ടി­ രൂ­പയും. ഇതിൽ പൊ­തു­മേ­ഖലാ­ ബാ­ങ്കു­കളിൽ 2.23 ലക്ഷം കോ­ടി­ രൂ­പയു­മാ­യി­ േസ്റ്റ­റ്റ് ബാ­ങ്ക് ഓഫ് ഇന്ത്യ ഒന്നാം സ്ഥാ­നത്തും 86,620 കോ­ടി­ രൂ­പയു­മാ­യി­ പഞ്ചാബ് നാ­ഷണൽ ബാ­ങ്ക് രണ്ടാം സ്ഥാ­നത്തും 62,328 കോ­ടി­ രൂ­പയു­മാ­യി­ ബാ­ങ്ക് ഓഫ് ഇന്ത്യ മൂ­ന്നാം സ്ഥാ­നത്തും 56,480 കോ­ടി­ രൂ­പയു­മാ­യി­ ബാ­ങ്ക് ഓഫ് ബറോ­ഡ നാ­ലാം സ്ഥാ­നത്തും ഐ.ഡി­.ബി­.ഐ ബാ­ങ്ക് (55,588 കോ­ടി­ രൂ­പ), യൂ­ണി­യൻ ബാ­ങ്ക് (49370 കോ­ടി­ രൂ­പ), കാ­നറാ­ ബാ­ങ്ക് (47,468 കോ­ടി­ രൂ­പ), സെ­ൻ­ട്രൽ ബാ­ങ്ക് (39,131 കോ­ടി­ രൂ­പ), ഇന്ത്യൻ ഓവർ­സീസ് ബാ­ങ്ക് (38,180 കോ­ടി­ രൂ­പ), യൂ­കോ­ ബാ­ങ്ക് (30,550 കോ­ടി­ രൂ­പ) തൊ­ട്ടു­ പി­ന്നി­ലും നി­ലകൊ­ള്ളു­ന്നു­ണ്ട്. സ്വകാ­ര്യ ബാ­ങ്കു­കളിൽ നി­ഷ്‌ക്രി­യാ­സ്തി­യിൽ മു­ന്നി­ട്ടു­ നി­ൽ­ക്കു­ന്നത് ഐ.സി­.ഐ.സി­.ഐ ആണ് (54063 കോ­ടി­ രൂ­പ). രണ്ടാം സ്ഥാ­നത്ത് ആക്‌സിസ് ബാ­ങ്കും മൂ­ന്നാം സ്ഥാ­നത്ത് എച്ച്.ഡി­.എഫ്.സി­ ബാ­ങ്കു­മാ­ണു­ള്ളത്. ഇത് ഒരു­ നി­സ്സാ­ര കാ­ര്യമല്ല. അതി­ഭീ­കരമാ­യ സാ­ന്പത്തി­ക പ്രത്യാ­ഘാ­തങ്ങൾ ഉണ്ടാ­ക്കാ­വു­ന്ന വലി­യൊ­രു­ സ്ഥി­തി­വി­ശേ­ഷമാണ് നി­ഷ്‌ക്രി­യാ­സ്തി­യി­ലെ­ ഈ വർദ്­ധനവ്. യു­.പി­.എ ഭരണകാ­ലത്ത് വി­വി­ധ ബാ­ങ്കു­കൾ കൃ­ത്യമാ­യ മാ­നദണ്ധങ്ങൾ പാ­ലി­ക്കാ­തെ­ നൽ­കി­യ വാ­യ്പകളാണ് ബാ­ങ്കിംഗ് രംഗത്ത് ഇത്തരമൊ­രു­ അസ്ഥി­രതയ്ക്ക് കാ­രണമാ­യി­രി­ക്കു­ന്നതെ­ന്നാണ് മോ­ദി­ സർ­ക്കാർ കു­റ്റപ്പെ­ടു­ത്തു­ന്നത്. പക്ഷേ­ സർ­ക്കാ­രിന് ഇപ്പോ­ഴും ഈ സ്ഥി­തി­വി­ശേ­ഷത്തി­ന്റെ­ പ്രത്യാ­ഘാ­തങ്ങളെ­പ്പറ്റി­ എത്രത്തോ­ളം അറി­വു­ണ്ടെ­ന്നതാണ് യഥാ­ർ­ത്ഥ പ്രശ്‌നം. വാ­യ്പാ­ പ്രതി­സന്ധി­യും മറ്റു­ പല ഘടകങ്ങളു­മൊ­ക്കെ­ ഇന്ത്യൻ പൊ­തു­മേ­ഖലാ­ ബാ­ങ്കു­കളു­ടെ­ പ്രവർ­ത്തനത്തി­ലു­ള്ള വി­ശ്വാ­സം ചരി­ത്രപരമാ­യ താ­ഴ്ചയി­ലേയ്­ക്കെ­ത്തി­ച്ചി­രി­ക്കു­ന്നു­വെ­ന്ന യാ­ഥാ­ർ­ത്ഥ്യത്തെ­ ഇനി­യും തി­രി­ച്ചറി­ഞ്ഞു­ തു­ടങ്ങി­യി­ട്ടി­ല്ല.

ബാ­ങ്കിംഗ് രംഗത്തെ­ നി­ഷ്‌ക്രി­യാ­സ്തി­ ഭീ­ഷണി­ ഒഴി­വാ­ക്കാൻ കഴി­ഞ്ഞ വർ­ഷം സർ­ക്കാർ 2.11 കോ­ടി­ രൂ­പയു­ടെ­ പു­നർ­മൂ­ലധനവൽ­ക്കരണ പാ­ക്കേജ് പ്രഖ്യാ­പി­ച്ചി­രു­ന്നു­വെ­ങ്കി­ലും നി­ഷ്‌ക്രി­യാ­സ്തി­ വീ­ണ്ടും ഉയരു­ന്ന കാ­ഴ്ചയാണ് കണ്ടത്. അതി­നർ­ത്ഥം സർ­ക്കാർ വീ­ണ്ടും പു­നരു­ജ്ജീ­വന പാ­ക്കേജ് ബാ­ങ്കു­കളു­ടെ­ കാ­ര്യത്തിൽ പ്രഖ്യാ­പി­ക്കേ­ണ്ടി­ വരു­മെ­ന്ന് തന്നെ­യാ­ണ്. കഴി­ഞ്ഞ ഒരു­ ദശാ­ബ്ദക്കാ­ലമാ­യി­ ഇടംവലം നോ­ക്കാ­തെ­ ഇന്ത്യൻ ബാ­ങ്കു­കൾ കോ­ർ­പ്പറേ­റ്റ് വ്യവസാ­യ പ്രമു­ഖർ­ക്ക് വാ­യ്പകൾ നൽ­കി­യതി­ന്റെ­ പ്രത്യാ­ഘാ­തമാണ് ഇപ്പോൾ ഇന്ത്യൻ ബാ­ങ്കു­കൾ അനു­ഭവി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നതെ­ന്നതാണ് വാ­സ്തവം. ലാ­ഭമു­ണ്ടാ­ക്കു­ന്ന കാ­ര്യത്തിൽ ഈ കോ­ർ­പ്പറേ­റ്റു­കളു­ടെ­ പല പ്രവചനങ്ങളും പാ­ളി­പ്പോ­യതാണ് ബാ­ങ്കു­കളെ­ വെ­ള്ളം കു­ടി­പ്പി­ച്ചത്. കോ­ർ­പ്പറേ­റ്റു­കൾ വാ­യ്പ തി­രി­ച്ചടയ്ക്കു­ന്നതിൽ വീ­ഴ്ച വരു­ത്തി­യാ­ലും അവർ­ക്ക് സമയം ദീ­ർ­ഘി­പ്പി­ച്ചു­ നൽ­കു­ന്ന രീ­തി­യാണ് ഒട്ടു­മി­ക്ക ബാ­ങ്കു­കളും ചെ­യ്തി­രു­ന്നത്. അതാ­കട്ടെ­ കടം വർ­ദ്ധി­ക്കാൻ ഇടയാ­ക്കി­യതല്ലാ­തെ­ തി­രി­ച്ചടവ് സാ­ധ്യമാ­ക്കി­യു­മി­ല്ല. അതി­നാ­ലാണ് റി­സർ­വ്വ് ബാ­ങ്ക് ഓഫ് ഇന്ത്യ (ആർ.ബി­.ഐ) ഇൻ­സോ­ൾ­വൻ­സി­ ആന്റ് ബാ­ങ്ക്‌റപ്റ്റസി­ കോ­ഡിന് രൂ­പം നൽ­കി­യത്. വാ­യ്പാ­ തി­രി­ച്ചടവ് 180 ദി­വസത്തോ­ളം വൈ­കി­യാ­ലു­ടനെ­ തന്നെ­ കന്പനി­യു­ടെ­ വി­ൽ­പനയോ­ ലയനമോ­ നടത്തണമെ­ന്നാണ് നി­യമം അനു­ശാ­സി­ക്കു­ന്നത്. ഇതി­ന്റെ­ ഗു­ണഫലങ്ങൾ കു­റച്ചൊ­ക്കെ­ കി­ട്ടി­ത്തു­ടങ്ങു­കയും ചെ­യ്തി­ട്ടു­ണ്ട്. വാ­യ്പ തി­രി­ച്ചടയ്ക്കാ­തെ­ തന്നെ­ കന്പനി­യു­ടെ­ നി­യന്ത്രണം ഇക്കാ­ലമത്രയും തു­ടർ­ന്നു­പോ­ന്നി­രു­ന്ന കോ­ർ­പ്പറേ­റ്റു­കൾ­ക്ക് പലർ­ക്കും തങ്ങളു­ടെ­ കന്പനി­കൾ നഷ്ടമാ­കാൻ അതി­ടയാ­ക്കി­. എസ്സാർ ഗ്രൂ­പ്പിന് എസ്സാർ ഓയിൽ വി­ൽ­ക്കേ­ണ്ടി­ വരി­കയും എസ്സാർ സ്റ്റീ­ലി­ന്റെ­ നി­യന്ത്രണം നഷ്ടമാ­കു­കയും ചെ­യ്തു­. ജയ്പീ­ ഗ്രൂ­പ്പിന് അവരു­ടെ­ സി­മെ­ന്റ് പ്ലാ­ന്റു­കൾ വി­ൽ­ക്കേ­ണ്ടതാ­യി­ വന്നു­. ഇതി­നു­ പു­റമേ­യാണ് മറ്റു­ കന്പനി­കളു­ടെ­ ആസ്തി­കൾ ലേ­ലത്തി­നോ­ ലയനത്തി­നോ­ െവയ്ക്കപ്പെ­ടാൻ പോ­കു­ന്നത്.

നി­ലവി­ലു­ള്ള നി­ഷ്‌ക്രി­യാ­സ്തി­യു­ടെ­ 25 ശതമാ­നത്തി­നും ഉത്തരവാ­ദി­കളാ­യവർ 12 കന്പനി­കളാ­ണെ­ന്ന് ആർ.ബി­.ഐ കഴി­ഞ്ഞ വർ­ഷം കണ്ടെ­ത്തി­യതി­നെ­ തു­ടർ­ന്നാണ് അവർ­ക്കെ­തി­രെ­ ബാ­ങ്ക്‌റപ്റ്റ്‌സി­ നി­യമം മൂ­ലം നടപടി­യെ­ടു­ക്കാൻ ആർ.ബി­.ഐ നി­ർ­ദ്ദേ­ശി­ച്ചത്. വാ­യ്പ തി­രി­ച്ചടയ്ക്കാ­ത്ത മറ്റ് 488 കന്പനി­കൾ­ക്ക് അന്ന് അവർ ആറ് ­മാ­സത്തെ­ സമയം വാ­യ്പ തി­രി­ച്ചടയ്ക്കാൻ അനു­വദി­ക്കു­കയും അടയ്ക്കാ­നാ­യി­ല്ലെ­ങ്കിൽ നാ­ഷണൽ കന്പനി­ ലോ­ ട്രി­ബ്യൂ­ണലി­ലേ­യ്ക്ക് അവരെ­ എത്തി­ക്കു­മെ­ന്ന് വ്യക്തമാ­ക്കു­കയും ചെ­യ്തി­രു­ന്നു­. ഇന്ത്യയി­ലെ­ തന്നെ­ ഏറ്റവും വലി­യ കോ­ർ­പ്പറേ­റ്റ് സ്ഥാ­പനമാ­യ എസ്സാർ ഗ്രൂ­പ്പിന് 37,284 കോ­ടി­ രൂ­പയു­ടെ­ വാ­യ്പയാണ് തി­രി­ച്ചടയ്‌ക്കേ­ണ്ടതാ­യി­ ഉണ്ടാ­യി­രു­ന്നതെ­ങ്കിൽ ജയ്പീ­ ഇൻ­ഫ്രാ­ടെ­ക്കി­ന് മേൽ 9635 കോ­ടി­ രൂ­പയു­ടെ­ വാ­യ്പാ­ തി­രി­ച്ചടവാണ് മു­ടങ്ങി­ക്കി­ടന്നി­രു­ന്നത്. ഭൂ­ഷൺ സ്റ്റീൽ ലി­മി­റ്റഡ് (44,478 കോ­ടി­ രൂ­പ). ലാ­ൻ­കോ­ ഇൻ­ഫ്രാ­ടെക് ലി­മി­റ്റഡ് (44,364 കോ­ടി­ രൂ­പ), ഭൂ­ഷൺ പവർ ആന്റ് സ്റ്റീൽ ലി­മി­റ്റഡ് (37,248 കോ­ടി­ രൂ­പ), അലോക് ഇൻ­ഡസ്ട്രീസ് (22,075 കോ­ടി­ രൂ­പ), ആംടെക് ഓട്ടോ­ ലി­മി­റ്റഡ് (14,074 കോ­ടി­ രൂ­പ), മോ­നെ­റ്റ് ഇസ്പത്ത് എനർ­ജി­ ലി­മി­റ്റഡ് (12,115 കോ­ടി­ രൂ­പ), വീ­ഡി­യോ­കോൺ (19,500 കോ­ടി­ രൂ­പ) ഇലക്ട്രോ­ സ്റ്റീ­ൽ­സ് ലി­മി­റ്റഡ് ( 10,273 കോ­ടി­ രൂ­പ), ഇറ ഇൻ­ഫ്രാ­ എഞ്ചി­നീ­യറിംഗ് ലി­മി­റ്റഡ് (10,065 കോ­ടി­ രൂ­പ), എബി­ജി­ ഷി­പ്പയാ­ർ­ഡ് (6953 കോ­ടി­ രൂ­പ), ജ്യോ­തി­ സ്ട്രക്‌ചേ­ഴ്‌സ് ലി­മി­റ്റഡ് (5165 കോ­ടി­ രൂ­പ) എന്നി­വയാണ് നടപടി­കൾ അടി­യന്തരമാ­യി­ നേ­രി­ടു­ന്ന മറ്റ് കന്പനി­കൾ.

ഇതി­നി­ടെ­ നടപടി­കൾ തു­ടങ്ങു­ന്നതി­നി­ടെ­ വി­ദേ­ശത്തേ­യ്ക്ക് കടന്ന ഇന്ത്യൻ വ്യവസാ­യി­കളിൽ നി­ന്നും 40,000 കോ­ടി­ രൂ­പയോ­ളം ബാ­ങ്കു­കൾ­ക്ക് വാ­യ്പ തി­രി­ച്ചടവാ­യി­ ലഭി­ക്കാ­നു­ണ്ടെ­ന്നാണ് കണക്കു­കൾ പറയു­ന്നത്. കിംഗ്ഫി­ഷർ ഗ്രൂ­പ്പി­ന്റെ­ വി­ജയ് മല്യ 9000 കോ­ടി­ രൂ­പയാണ് ഒരു­ സംഘം ബാ­ങ്കു­കൾ­ക്ക് വാ­യ്പാ­ തി­രി­ച്ചടവാ­യി­ നൽ­കേ­ണ്ടതെ­ങ്കിൽ നി­രവ് മോ­ഡി­യും കു­ടുംബവും പഞ്ചാബ് നാ­ഷണൽ ബാ­ങ്കി­നെ­ പറ്റി­ച്ചത് 12,636 കോ­ടി­ രൂ­പയാ­ണ്. വി­ൻ­സം ഡയമണ്ട്‌സി­ന്റെ­ ജതിൻ മേ­ത്ത് 7000 കോ­ടി­ രൂ­പയും ബാ­ങ്കു­കൾ­ക്ക് നൽ­കാ­നു­ണ്ട്. നി­ലവിൽ 31 വ്യവസാ­യി­കൾ ബാ­ങ്കു­കളെ­ പറ്റി­ച്ച് വി­ദേ­ശത്തേയ്­ക്ക് കടന്നവരു­ടെ­ പട്ടി­കയി­ലു­ണ്ടെ­ന്നാണ് വി­ദേ­ശകാ­ര്യമന്ത്രാ­ലയത്തി­ന്റെ­ കണക്കു­കൾ പറയു­ന്നത്. തൃ­ണമൂൽ കോ­ൺ­ഗ്രസി­ന്റെ­ രാ­ജ്യസഭാ­ മുൻ എം.പി­യാ­യ വ്യവസാ­യി­ കെ­.ഡി­ സിംഗാണ് ഇനി­ വി­ദേ­ശത്തേ­യ്ക്ക് കടക്കാൻ സാ­ധ്യതയു­ള്ളയാ­ളെ­ന്നാണ് സെ­ബി­ കണ്ടെ­ത്തി­യി­രി­ക്കു­ന്നത്. മുംബയി­ലെ­ ഒരു­ ബി­സി­നസു­കാ­രന്റെ­ സഹാ­യത്തോ­ടെ­ തന്റെ­ ആസ്തി­ ഗ്രീ­സി­ലെ­ പല കന്പനി­കളി­ലേയ്­ക്കും സിംഗ് മാ­റ്റി­ക്കൊ­ണ്ടി­രി­ക്കു­കയാ­ണെ­ന്ന് സെ­ബി­ കൊ­ൽ­ക്കത്ത ഹൈ­ക്കോ­ടതി­യെ­ ഈയി­ടെ­ അറി­യി­ച്ചി­രു­ന്നു­. തൃ­ണമൂൽ നേ­താ­ക്കളെ­ പ്രതി­ക്കൂ­ട്ടി­ലാ­ക്കി­യ നാ­രദ ന്യൂസ് ഒളി­ക്യാ­മറാ­ ഓപ്പറേ­ഷൻ ഫണ്ട് ചെ­യ്തത് കെ­.ഡി­ സിംഗാ­യി­രു­ന്നു­വെ­ന്നാണ് കണ്ടെ­ത്തപ്പെ­ട്ടി­രി­ക്കു­ന്നത്. എന്നാൽ സാ­ന്പത്തി­ക കു­റ്റകൃ­ത്യങ്ങൾ ചെ­യ്ത് വി­ദേ­ശരാ­ജ്യത്തേ­യ്ക്ക് കടക്കു­ന്നവരു­ടെ­ ഇന്ത്യയി­ലു­ള്ള ആസ്തി­കൾ കണ്ടു­കെ­ട്ടു­ന്നതി­നാ­യു­ള്ള ഫ്യൂ­ജി­റ്റീവ് ഇക്കണോ­മിക് ഒഫൻ­ഡേ­ഴ്‌സ് ബിൽ പാ­ർ­ലമെ­ന്റ് ലോ­ക്‌സഭയും രാ­ജ്യസഭയും 2018 ജൂ­ലൈ­ 25-ന് പാസാ­ക്കി­ക്കഴി­ഞ്ഞി­രി­ക്കു­ന്നു­. 100 കോ­ടി­ രൂ­പയോ­ അതി­ലധി­കമോ­ മൂ­ല്യമു­ള്ള തട്ടി­പ്പി­നു­ശേ­ഷം ഇന്ത്യയിൽ വി­ചാ­രണ നേ­രി­ടാ­തെ­ വി­ദേ­ശത്തേ­യ്ക്ക് കടന്നു­കളഞ്ഞവരു­ടെ­ സ്വത്തു­ക്കൾ കണ്ടു­കെ­ട്ടാൻ വ്യവസ്ഥ ചെ­യ്യു­ന്ന ബി­ല്ലാണ് അത്. ഈ ബി­ല്ലിന് 2018 ഓഗസ്റ്റ് അഞ്ചിന് രാ­ഷ്ട്രപതി­ അംഗീ­കാ­രം നൽ­കു­കയും ചെ­യ്തു­ കഴി­ഞ്ഞു­. നി­രവ് മോ­ഡി­യ്ക്കും വി­ജയ് മല്യയ്ക്കും വി­ദേ­ശത്തു­ള്ള മറ്റ് സാ­ന്പത്തി­ക കു­റ്റവാ­ളി­കളു­ടേ­യും ആസ്തി­കൾ കണ്ടു­കെ­ട്ടാ­നും ലേ­ലം ചെ­യ്യാ­നും ഈ നി­യമം മൂ­ലം ഇനി­ ബാ­ങ്കു­കൾ­ക്ക് സാ­ധി­ക്കും.

ഇന്ത്യയി­ലെ­ സാ­ധാ­രണക്കാ­ർ­ക്കൊ­പ്പമല്ല, ഇന്ത്യയി­ലെ­ വ്യവസാ­യി­കൾ­ക്കൊ­പ്പമാണ് പ്രധാ­നമന്ത്രി­ നരേ­ന്ദ്രമോ­ദി­ നി­ലകൊ­ള്ളു­ന്നതെ­ന്ന ആക്ഷേ­പം സമീ­പകാ­ലത്ത് കോ­ൺ­ഗ്രസ് പ്രസി­ഡണ്ട് രാ­ഹുൽ ഗാ­ന്ധി­ ഉയർ­ത്തി­യി­രു­ന്നു­. എന്നാൽ വ്യവസാ­യി­കൾ­ക്കൊ­പ്പം നി­ലകൊ­ള്ളാൻ തനി­ക്ക് മടി­യി­ല്ലെ­ന്നും കോ­ൺ­ഗ്രസു­കാ­രെ­പ്പോ­ലെ­ അഴി­മതി­യി­ടപാ­ടു­കൾ നടത്താൻ രഹസ്യമാ­യി­ അവർ­ക്കൊ­പ്പം നി­ലകൊ­ള്ളു­ന്ന ആളല്ല താ­നെ­ന്നാ­യി­രു­ന്നു­ പ്രധാ­നമന്ത്രി­യു­ടെ­ മറു­പടി­. രാ­ഷ്ട്രനി­ർ­മ്മി­തി­ക്ക് വ്യവസാ­യി­ മു­തൽ കർ­ഷകൻ വരെ­യു­ള്ളവർ­ക്കൊ­പ്പം നി­ലകൊ­ള്ളേ­ണ്ടതി­ന്റെ­ ആവശ്യകതയെ­പ്പറ്റി­യും പ്രധാ­നമന്ത്രി­ വാ­ചാ­ലനാ­യി­. പക്ഷേ­ ആ വാ­ചകമടി­യി­ലെ­ കാ­പട്യം നമു­ക്ക് അറി­യാ­ത്തതല്ല. 2014-ലെ­ തി­രഞ്ഞെ­ടു­പ്പിന് രാ­ജ്യത്ത് ഏറ്റവു­മധി­കം തി­രഞ്ഞെ­ടു­പ്പ് ഫണ്ട് വ്യവസാ­യി­കളിൽ നി­ന്നും സമാ­ഹരി­ച്ച പാ­ർ­ട്ടി­യാ­യി­രു­ന്നു­ ബി­.ജെ.പി­. തങ്ങൾ­ക്ക് അനു­കൂ­ലമാ­യ തീ­രു­മാ­നങ്ങൾ ഭരണതലത്തിൽ പി­ന്നീട് എടു­ക്കു­ന്നതി­നാ­യി­ സ്വാ­ധീ­നി­ക്കാൻ നൽ­കു­ന്നതാണ് ഈ ഫണ്ട് എന്ന കാ­ര്യം ആർ­ക്കാ­ണറി­യാ­ത്തത്? മു­കേഷ് അംബാ­നി­യു­ടെ­ ഇനി­യും ആരംഭി­ച്ചി­ട്ടി­ല്ലാ­ത്ത ജി­യോ­ ഇൻ­സ്റ്റി­റ്റ്യൂ­ട്ട് ശ്രേ­ഷ്ഠപദവി­യി­ലേ­യ്ക്ക് സർ­ക്കാർ തി­രഞ്ഞെ­ടു­ക്കു­ന്നതു­ തൊ­ട്ട് വന്പൻ പദ്ധതി­കൾ­ക്കാ­യു­ള്ള മാ­നദണ്ധങ്ങൾ രൂ­പപ്പെ­ടു­ത്തു­ന്നതിൽ വരെ­ ഈ സ്വാ­ധീ­നം ചെ­ന്നെ­ത്തി­ നി­ൽ­ക്കു­കയും ചെ­യ്യും. ഫണ്ടി­ങ്ങി­ന്റെ­ ഉറവി­ടം കൂ­ടു­തൽ രഹസ്യമാ­ക്കി വെയ്ക്കു­ന്നതി­നാ­യി­ ഇലക്ട്രൽ ബോ­ണ്ട് കൊ­ണ്ടു­വരു­ന്നതി­നെ­ രാ­ഷ്ട്രീ­യ പാ­ർ­ട്ടി­കൾ സ്വാ­ഗതം ചെ­യ്യു­ന്നതി­ന് പി­ന്നി­ലും വ്യവസാ­യി­കളു­ടെ­ കളി­കൾ തന്നെ­. പണം പറ്റി­ച്ച്, രാ­ജ്യം വി­ട്ട് കള്ളന്മാ­രാ­യ വ്യവസാ­യി­കൾ­ക്കാ­യി­ ബാ­ങ്കു­കൾ കൊ­ള്ളയടി­ക്കാൻ നി­ർ­ബന്ധി­തരാ­കു­ന്നത് പക്ഷേ­ ഇവരെ­യാ­രു­മല്ല. സാ­ധാ­രണക്കാ­രാ­യ പൗ­രന്മാ­രെ­യാ­ണ്. മി­നി­മം ബാ­ലൻ­സ് അക്കൗ­ണ്ടിൽ സൂ­ക്ഷി­ക്കാൻ പോ­ലും കഴി­യാ­ത്ത പാ­വപ്പെ­ട്ട ജനവി­ഭാ­ഗത്തി­ന്റെ­ കൈ­യിൽ നി­ന്നും രാ­ജ്യത്തെ­ ബാ­ങ്കു­കൾ 2017--18 കാ­ലയളവിൽ പി­ഴയാ­യി­ പി­രി­ച്ചെ­ടു­ത്തത് 5000 കോ­ടി­ രൂ­പയോ­ളമാ­ണെ­ന്ന് അറി­യു­ക. ഇതിൽ ഏറ്റവു­മധി­കം പി­ഴത്തു­ക പി­രി­ച്ചെ­ടു­ത്തത് വി­ജയ് മല്യയ്ക്ക് ഏറ്റവു­മധി­കം വാ­യ്പ നൽ­കി­യ േസ്റ്റ­റ്റ് ബാ­ങ്ക് ഓഫ് ഇന്ത്യയു­മാ­ണെ­ന്നതാണ് അതി­ന്റെ­ വി­രോ­ധാ­ഭാ­സം. 2433 കോ­ടി­ രൂ­പയാണ് മി­നി­മം ബാ­ലൻ­സ് നി­ലനി­ർ­ത്താ­തി­ന്റെ­ പേ­രിൽ ഈ ബാ­ങ്ക് കഴി­ഞ്ഞ സാ­ന്പത്തി­ക വർ­ഷം അവരു­ടെ­ നി­ക്ഷേ­പകരെ­ കൊ­ള്ളയടി­ച്ചത്. വ്യവസാ­യി­കളു­ടെ­ കള്ളത്തരങ്ങൾ­ക്ക് പാ­വപ്പെ­ട്ടവന്റെ­ പി­ച്ചച്ചട്ടി­യി­ലെ­ പണം കൊ­ണ്ട് തു­ലാ­ഭാ­രം എന്നു­ ചു­രു­ക്കം.

You might also like

Most Viewed