ഈ ഓണക്കാ­ലത്ത് ...


മായാ കിരൺ

പ്രളയത്തിൽ മു­ങ്ങി­നി­ൽ­ക്കു­ന്ന കേ­രള ജനതയു­ടെ­ മനസ്സു­കൾ ചേ­ർ­ന്നു­ നി­ൽ­ക്കു­ന്നി­ടത്ത് ഓണമെ­ന്ന ഉത്സവം ആലോ­ഷങ്ങൾ­ക്കപ്പു­റം അന്വർ­ത്ഥമാ­യി­രി­യ്ക്കു­ന്നു­. സമഭാ­വനയോ­ടും നി­സ്വാ­ർ­ത്ഥ വി­കാ­രത്തോ­ടും കൂ­ടി­ ഒരു­ നാ­ടിന് വേ­ണ്ടി­ കൈ­കോ­ർ­ക്കു­ന്ന ജനങ്ങൾ തന്നെ­യല്ലേ­ പഴയ മാ­വേ­ലി­ നാ­ടി­ന്റെ­ ഈരടി­കളി­ലും മു­ഴങ്ങി­ നി­ന്നി­രു­ന്നത്? ഞാ­നെ­ന്നോ­ എന്റേ­തെ­ന്നോ­ മാ­ത്രം പറഞ്ഞു­ ശീ­ലി­ച്ചി­രു­ന്ന നമ്മൾ ഇന്ന് നാം എന്നും നമ്മു­ടേ­തെ­ന്നും ചി­ന്തി­യ്ക്കു­ന്ന പ്രബു­ദ്ധതയി­ലേ­യ്ക്ക് നടന്നു­ കയറി­യത് പക്ഷേ­ ദു­രന്തം കു­ത്തി­യൊ­ഴു­ക്കി­യ നഷ്ടങ്ങളിൽ നടു­ങ്ങി­ക്കൊ­ണ്ടാ­യത് ദൗ­ർ­ഭാ­ഗ്യകരം എന്ന്­ മാ­ത്രം.

പ്രവാ­സി­കളാ­യ നമ്മു­ടെ­ ചു­റ്റി­ലു­മു­ള്ള മലയാ­ളി­കളിൽ ഒന്നൊ­ഴി­യാ­തെ­ ഭീ­തി­ പടർ­ത്തി­യ പ്രളയം ഇപ്പോൾ തന്റെ­ താ­ണ്ധവം അവസാ­നി­പ്പി­ച്ച് തി­രി­കെ­ ഇറങ്ങുന്പോൾ, അവശേ­ഷി­പ്പി­യ്ക്കു­ന്നത് കു­റേ­യേ­റെ­ ചോ­ദ്യങ്ങളും ലക്ഷക്കണക്കിന് മനു­ഷ്യരു­ടെ­ കണ്ണീ­രും മാ­ത്രം. ഇത്തരമൊ­രവസ്ഥയിൽ ഒരാ­ഘോ­ഷത്തെ­പ്പറ്റി­ ചി­ന്തി­യ്ക്കാൻ പോ­ലും ഒരു­ മലയാ­ളി­യ്ക്ക് കഴി­യു­മെ­ന്ന് കരു­തു­ക അസാ­ദ്ധ്യം. പൂ­ക്കളമി­ടേ­ണ്ട മു­റ്റത്ത് ഇനി­യും ഇറങ്ങി­പ്പോ­വാൻ കൂ­ട്ടാ­ക്കാ­തെ­ വെ­ള്ളമോ­ ചെ­ളി­യോ­, പൂ­വി­ളി­ കേ­ൾ­ക്കേ­ണ്ട കാ­തു­കളിൽ പ്രളയത്തി­ന്റെ­ രൗ­ദ്രഭാ­വമാ­വാ­ഹി­ച്ച കു­ത്തി­യൊ­ഴു­ക്കി­ന്റെ­ കാ­ഹളം. ഓണനി­ലാവ് പടർ­ന്നൊ­ഴു­­കി കി­ടക്കയാണ് കേ­രളത്തെ­ പൊ­തി­ഞ്ഞ് കി­ടക്കു­ന്ന പ്രളയജലത്തി­ലാ­കെ­.

ഇതും നീ­ന്തി­ക്കയറും നമ്മൾ, നമ്മൾ അതി­ജീ­വി­യ്ക്കു­മെ­ന്ന് ഉറപ്പി­ച്ച് പറയാൻ മലയാ­ളി­യെ­ പ്രാ­പ്തമാ­ക്കു­ന്നതെ­ന്താ­ണെ­ന്ന് ചോ­ദി­ച്ചാൽ ഒരൊ­റ്റ ഉത്തരമേ­യു­ള്ളൂ, “ഞങ്ങൾ മലയാ­ളി­കളാ­ണ്, ഞങ്ങളി­ങ്ങനെ­യാണ്” എന്ന ഉത്തരം. ഭൂ­പടത്തിൽ ഏറ്റവും പി­റകി­ലാ­ണ്­ സ്ഥാ­നമെ­ങ്കി­ലും ദു­രി­ത പാ­ലന സംവി­ധാ­നത്തിൽ മറ്റൊ­രു­ ഭാ­രത സംസ്ഥാ­നത്തും കാ­ണാ­തി­രു­ന്ന സഹവർ­ത്തി­ത്വവും സഹകരണവും സമന്വയി­പ്പി­ച്ച് കൃ­ത്യമാ­യ ഏകോ­പന സംവി­ധാ­നത്തോ­ടെ­ ഒരു­ വലി­യ ദു­രന്തത്തെ­ അതി­വി­ദഗ്ദ്ധമാ­യി­ നേ­രി­ടു­ന്നതിൽ പരി­ശീ­ലനം സി­ദ്ധി­ച്ച സേ­നയ്ക്കൊ­പ്പം കേ­രളത്തി­ലെ­ വി­വി­ധ ഭരണഘടനാ­വി­ഭാ­ഗങ്ങളും ക്രമസമാ­ധാ­ന വകു­പ്പും ഇതര സന്നദ്ധ സംഘടനകളും ഒപ്പം കേ­രളത്തി­ന്റെ­ സ്വന്തം സൈ­ന്യമെ­ന്ന് സധൈ­ര്യം വി­ളി­ച്ചു­ പറയാ­വു­ന്ന മത്സ്യത്തൊ­ഴി­ലാ­ളി­കളും നൽ­കി­യ പങ്കി­ലൂ­ടെ­ സാ­ധ്യമാ­യത് ഏറ്റവും കു­റഞ്ഞ സമയത്തി­നു­ളളിൽ ഒരു­ ദു­രന്തത്തി­ന്റെ­ വ്യാ­പ്തി­ കു­റയ്ക്കു­ക എന്ന ശ്രമകരമാ­യ ദൗ­ത്യമാണ്. അല്ലാ­യി­രു­ന്നു­വെ­ങ്കിൽ ഇനി­യൊ­രി­യ്ക്കലും ഓർ­ക്കാൻ പോ­ലും സാ­ധി­യ്ക്കാ­ത്ത വി­ധമൊ­രു­ ഓണക്കാ­ലമാ­യി­രു­ന്നേ­നെ­ കേ­രള ചരി­ത്രത്തിൽ രേ­ഖപ്പെ­ടു­ത്തേ­ണ്ടി­ വരി­ക.

ആഘോ­ഷങ്ങളന്നൊ­ടങ്കം മു­ഖപു­സ്തകത്തി­ലേ­യ്ക്ക് പറി­ച്ചു­നട്ട മലയാ­ളി­ ഒരി­യ്ക്കലും ചി­ന്തി­ച്ചി­രി­യ്ക്കാ­നി­ടയി­ല്ലാ­ത്ത വി­ധം ഫലപ്രദമാ­യി­രു­ന്നു­ ഈ ഓണക്കാ­ലത്ത്, ഈ ദു­രന്തകാ­ലത്ത് മു­ഖപു­സ്തക മു­റി­കൾ. പ്രപഞ്ച രഹസ്യങ്ങൾ പോ­ലും ഒരു­ വി­രൽ സ്പർ­ശത്തിൽ നമു­ക്ക്­ മു­ന്നിൽ എത്തി­ക്കു­ന്ന സൈ­ബർ ലോ­കത്തിന് കേ­രളത്തി­ന്റെ­ പ്രളയകാ­ലം മറ്റൊ­രു­ പ്രധാ­ന ദൗ­ത്യമാണ് നൽ­കി­യത്. അവി­ടം ഒരു­ നി­യന്ത്രണനി­ർ­വ്വഹണ കാ­ര്യാ­ലയമാ­യി­ പ്രവർ­ത്തി­ക്കു­കയാ­യി­രു­ന്നു­ ഈ ദി­നങ്ങളത്രയും, ഒരു­പാട് ജനങ്ങൾ­ക്ക് ആശ്വാ­സമാ­യി­ വി­വര സംവേ­ദന മാ­ർ­ഗ്ഗത്തി­ന്റെ­ അതി­നൂ­തന വി­ഭാ­ഗമാ­യി­ മാ­റു­കയാ­യി­രു­ന്നു­ ഓരോ­ സാ­ധാ­രണക്കാ­രന്റേ­യും ഫേസ്ബു­ക്ക് പ്രൊ­ഫൈ­ലു­കൾ. ഈ പ്രൊ­ഫൈ­ലു­കളി­ലെ­ല്ലാം തന്നെ­ ഈ ദി­നങ്ങളി­ലത്രയും അത്ഭു­തപ്പെ­ടു­ത്തു­ന്ന തരം ഐക്യവും സ്നേ­ഹവും മാ­ത്രമാ­ണു­ണ്ടാ­യി­രു­ന്നത് എന്നത് നി­സ്സാ­ര കാ­ര്യമല്ല, ദു­രി­തകാ­ലമെ­ങ്കി­ലും, ഇങ്ങനെ­യു­ള്ള ഈ നേ­രത്ത് ചി­ന്തി­ച്ചു­ പോ­വു­കയാണ് ഇതല്ലേ­ യഥാ­ർ­ത്ഥത്തിൽ മാ­വേ­ലി­ നാ­ട്? 

അതെ­, ആഘോ­ഷങ്ങളി­ല്ലാ­ത്ത ഈ ഓണക്കാ­ലത്തിന് ഒറ്റ നി­റം മാ­ത്രം മനു­ഷ്യത്വത്തി­ന്റെ­ നി­റം!

ജാ­തി­യും മതവും വർ­ഗ്ഗവർ­ണ്ണങ്ങളും മറന്ന്‌ ഒരു­ ജനത ഒന്നടങ്കം ഒരു­ ദു­രന്ത പശ്ചാ­ത്തലത്തി­ലെ­ങ്കി­ലും ഒന്നി­യ്ക്കു­ന്നി­ടത്ത് ഓണം വി­രു­ന്നെ­ത്തു­ന്നു­. മറ്റൊ­രു­ ജനതയാ­വട്ടെ­ കൈ­ മറന്ന് മെയ് മറന്ന് ഒരു­പാ­ടൊ­രു­പാട് ഓണക്കോ­ടി­കളും ഓണസദ്യയു­മാ­യി­ പരക്കം പാ­യു­ന്നു­. എത്ര നൽ­കി­യി­ട്ടും മതി­യാ­വാ­ത്തത്ര സ്നേ­ഹവും ദയയും മനസ്സി­ലി­ട്ട് തളർ­ന്ന ഉടലി­ലും തളരാ­ത്ത ഹൃ­ദയത്തോ­ടെ­ ഓരോ­ മനു­ഷ്യരോ­ടും ചേ­ർ­ന്ന് നി­ൽ­ക്കു­ന്നു­. ദു­രന്ത പെ­യ്ത്തിൽ വി­റങ്ങലി­ച്ച് നി­ൽ­ക്കു­ന്നവർ­ക്കരി­കി­ലേ­യ്ക്ക് ഓണ വെ­യി­ല് പോ­ലെ­ സാ­ന്ത്വനമാ­യി­ അനേ­കം പേർ. പ്രകൃ­തി­ പഠി­പ്പി­ച്ച പാ­ഠം ഉൾ­ക്കൊ­ണ്ട മനു­ഷ്യർ, ഇവി­ടെ­ ഇനി­ എന്നും ഓണമാണ്. ഉള്ളവൻ ഇല്ലാ­ത്തവനെ­ ചേ­ർ­ത്ത്­ നി­ർ­ത്താൻ പഠി­ച്ച ഒരു­ ഓണക്കാ­ലത്തി­ന്റെ­ ഓർ­മ്മയിൽ ആഘോ­ഷങ്ങളെ­ല്ലാം മാ­റ്റി­ െവച്ച് കേ­രളത്തി­ന്റെ­ നഷ്ടത്തെ­ ഉയി­ർ­ത്തെ­ഴു­ന്നേ­ൽ­പ്പി­ക്കാൻ ഒരു­ങ്ങു­കയാണ് ബഹ്‌റൈ­നി­ലെ­ പല പ്രവാ­സി­ സംഘടനകളു­മെ­ന്നത് അഭി­മാ­നകരമാണ്. ദു­രി­താ­ശ്വാ­സ ക്യാന്പു­കളിൽ ഒന്നി­ച്ചി­രു­ന്ന് കഴി­യ്ക്കു­ന്ന ഭക്ഷണത്തിന് നൂ­റ്റൊ­ന്ന് കൂ­ട്ടം കൂ­ട്ടി­യു­ണ്ണു­ന്ന ഓണസദ്യയോ­ളം രു­ചി­യു­ണ്ട്. കാ­രണം അതി­ജീ­വനത്തി­നാ­യി­ യത്നി­യ്ക്കു­ന്നവരു­ടെ­ കൂ­ട്ടമാ­ണത്. കു­തി­ച്ചു­യരാൻ കൈ­കൾ ചേ­ർ­ത്തു­ പി­ടി­യ്ക്കാം നമു­ക്ക്, ഒന്നി­ച്ച് മു­ന്നോ­ട്ട് പോ­വാം. തളരാ­തെ­, പറന്നു­യരാം...

You might also like

Most Viewed