ജലം കൊ­ണ്ട് മു­റി­വേ­റ്റവർ


മി­നേഷ്  രാ­മനു­ണ്ണി­

ഐക്യകേ­രളം ഇതു­വരെ­ നേ­രി­ട്ടി­ല്ലാ­ത്ത ഒരു­ മഹാ­ദു­രന്തത്തി­ന് മു­ന്നിൽ വി­റങ്ങലി­ച്ചു­ നി­ന്ന നാ­ളു­കളാണ് കടന്നു­പോ­യത്. കേ­രളമൊ­ട്ടാ­കെ­യു­ണ്ടാ­യ പെ­രുംമഴയിൽ ആറു­കളും ഡാ­മു­കളും നി­റഞ്ഞു­. വ്യാ­പക ഉരു­ൾ­പ്പൊ­ട്ടലും കൃ­ഷി­ നാ­ശവു­മടക്കം മു­ന്പ്‌ കണ്ടി­ട്ടി­ല്ലാ­ത്ത വി­ധം കേ­രളം പ്രകൃ­തി­യാൽ തകർ­ക്കപ്പെ­ട്ടു­. നി­രവധി­ പേർ മരണപ്പെ­ടു­കയും അനേ­കം പേ­ർ­ക്ക് പരി­ക്ക് പറ്റു­കയും ചെ­യ്തു­. 

പെ­രു­മഴക്കാ­ലം

കേ­രളത്തിൽ പെ­യ്ത മഴയു­ടെ­ വി­ശദാംശങ്ങളു­ള്ള കേ­ന്ദ്ര കാ­ലാ­വസ്ഥാ­ നി­രീ­ക്ഷണ കേ­ന്ദ്രത്തി­ന്റെ­ ബു­ള്ളറ്റിൻ കണക്ക് പ്രകാ­രം ഓഗസ്റ്റ് ഒന്ന് മു­തൽ 19 വരെ­യു­ള്ള ദി­വസങ്ങളിൽ ഇവി­ടെ­ പെ­യ്തത് 164%ലധി­കം മഴയാ­ണ്. മൺ­സൂൺ കാ­ലമാ­യ ജൂൺ ഒന്ന് മു­തൽ ഓഗസ്റ്റ് 19 വരെ­ പെ­യ്തത് 2346.6 മി­.മീ­ മഴയാ­ണ്. 42%ലധി­കം മഴയാണ് ഇത്‌. 99ലെ­ വെ­ള്ളപ്പൊ­ക്കമെ­ന്ന് പറയു­ന്ന 1924ലെ­ മൺ­സൂൺ കാ­ലത്ത് ലഭി­ച്ചത് 40%ലധി­കം മഴയാ­യി­രു­ന്നു­. ഓഗസ്റ്റ് 9, 15, 16, 17 തീ­യ്യതി­കളിൽ വി­വി­ധ പ്രദേ­ശങ്ങളിൽ ലഭി­ച്ച മഴയു­ടെ­ അളവ് ഞെ­ട്ടി­പ്പി­ക്കു­ന്നതാ­ണ്.ഓഗസ്റ്റ് 16ന് 33 പ്രദേ­ശങ്ങളി­ലാണ് 11.5 സെ­ന്റീ­മീ­റ്ററിൽ അധി­കം മഴ പെ­യ്തത്. ഓഗസ്റ്റ് 17ന് 27 പ്രദേ­ശങ്ങളി­ലും 11.5 സെ­.മീ­റ്ററിൽ അധി­കം മഴ പെ­യ്തു­. ഇടു­ക്കി­, ഇടമലയാർ, പെ­രി­ങ്ങൽ­ക്കു­ത്ത്‌, കക്കി­, മലന്പു­ഴ എന്നി­ങ്ങനെ­യു­ള്ള എല്ലാ­ ഡാ­മു­കളും സംഭരണശേ­ഷി­യു­ടെ­ പരമാ­വധി­ നി­ലയിലെ­ത്തി­. മു­ല്ലപ്പെ­രി­യാർ 142 അടി­യാ­യും ഉയർ­ന്നു­.

ഒത്തൊ­രു­മി­ച്ച രക്ഷാ­ പ്രവർ­ത്തനം

രക്ഷാ­പ്രവർ­ത്തനം, ദു­രന്തനി­വാ­രണം, അതി­ജീ­വനം എന്നി­വയാ­യി­രു­ന്നു­ ആദ്യ പരി­ഗണന. അതിൽ ആദ്യഘട്ടത്തിൽ നാം വി­ജയത്തോ­ട്­ അടു­ക്കു­ന്നു­. ഈ വി­ജയം മലയാ­ളി­കളു­ടെ­ ഒത്തൊ­രു­മയു­ടെ­ വി­ജയമാ­ണ്. ലോ­കമെ­ന്പാ­ടു­മു­ള്ള മലയാ­ളി­കൾ ഉറങ്ങാ­തി­രു­ന്ന് പ്രവർ­ത്തി­ച്ചതി­ന്റെ­ വി­ജയമാ­ണ്. ദു­രന്തബാ­ധി­ത മേ­ഖലകളി­ലെ­ കമ്മ്യൂ­ണി­ക്കേ­ഷൻ തകരാ­റി­ലാ­യപ്പോൾ ലോ­കത്തി­ന്റെ­ വി­വി­ധ കോ­ണു­കളിൽ സ്വയം കൺ­ട്രോൾ റൂ­മു­കളാ­യി­ മാ­റി­യ മലയാ­ളി­യു­ടെ­ വി­ജയമാ­ണ്. മൊ­ബൈ­ലിൽ കു­ത്തി­ തല തി­രി­ഞ്ഞ് പോ­യവർ എന്ന് പലരും എഴു­തി­ത്തള്ളി­യ ഫ്രീ­ക്കൻ തലമു­റ മു­തൽ ഐ.ടി­ പ്രൊ­ഫഷണലു­കൾ വരെ­ നി­രവധി­ പേർ ഈ ഉദ്യമത്തിൽ കൈ­കോ­ർ­ത്തു­. പത്ത് ലക്ഷത്തി­നും മു­കളിൽ ഫോ­ളോ­വേ­ഴ്സ് ഉള്ള ട്രോൾ പേ­ജു­കളാ­യി­രു­ന്നു­ പല പ്രധാ­ന വി­വരങ്ങളും പങ്കു­വെ­ച്ചി­രു­ന്നത്. രാ­വേ­റെ­ നീ­ളു­ന്ന രക്ഷാ­പ്രവർ­ത്തനത്തിൽ തളർ­ന്ന് ദു­രി­ത ബാ­ധി­ത മേ­ഖലകൾ കണ്ണടയ്ക്കു­ന്ന നേ­രത്ത് ഉറങ്ങാ­തി­രു­ന്ന പ്രവാ­സി­കളാ­യി­രു­ന്നു­ എസ്.ഒ.എസ് മെ­സേ­ജു­കൾ ക്രോ­ഡീ­കരി­ച്ചി­രു­ന്നത്. അപകടം നി­റഞ്ഞ കു­ത്തൊ­ഴു­ക്കി­ലും ബോ­ട്ടു­കൾ ഇറക്കി­യ മത്സ്യത്തൊ­ഴി­ലാ­ളി­കൾ, മോ­ശം കാ­ലാ­വസ്ഥയി­ലും ഹെ­ലി­കോ­പ്റ്ററിൽ റി­സ്‌ക്കെ­ടു­ത്ത്­ രക്ഷാ­പ്രവർ­ത്തനം നടത്തി­യ സേ­നാവി­ഭാ­ഗങ്ങൾ, പോ­ലീ­സു­കാർ, ഫയർ ഫോ­ഴ്‌സു­കാർ, നാ­ട്ടു­കാർ എന്നി­വരെ­ മറക്കു­ന്നതെ­ങ്ങനെ­? മു­ഖ്യമന്ത്രി­യു­ടെ­ നേ­തൃ­ത്വത്തിൽ ഭരണ പ്രതി­പക്ഷ കക്ഷി­കൾ തോ­ളോട് തോൾ ചേ­ർ­ന്നപ്പോൾ അസാ­ധ്യമെ­ന്ന് തോ­ന്നി­യ കാ­ര്യങ്ങൾ മനു­ഷ്യസാ­ധ്യമാ­യി­. തോ­ൽ­ക്കാൻ മനസി­ല്ലാ­ത്ത ഒരു­ ജനത ഇതു­വരെ­ സമാ­നമാ­യ ദു­രന്തം നേ­രി­ട്ടിട്ടി­ല്ലാ­ത്ത ഒരു­ ജനത, സ്വയം അവസരത്തി­നൊ­ത്ത് ഉയർ­ന്നതി­ന്റെ­ ഗാ­ഥകളാണ് ഇത്. 

പു­നരധി­വാ­സത്തി­ന്റെ­ ദി­വസങ്ങൾ 

അതേ­സമയം നമ്മു­ടെ­ ദു­രന്തത്തി­ന്റെ­ വ്യാ­പ്തി­ ചെ­റു­തല്ല. ഒരു­ മനു­ഷ്യാ­യു­സി­ന്റെ­ മു­ഴു­വൻ സന്പാ­ദ്യവും നഷ്ടപ്പെ­ട്ട്‌ ഉടു­തു­ണി­ മാ­ത്രമാ­യി­ ഇറങ്ങി­യ ആയി­രങ്ങളെ­ സഹാ­യി­ക്കേ­ണ്ടതു­ണ്ട്‌. അതി­ന് കേ­ന്ദ്രവും കേ­രളവും ഒരു­മി­ച്ച്‌ കൈ­കോ­ർ­ക്കേ­ണ്ടതു­ണ്ട്‌. കർ­ഷകർ, തൊ­ഴി­ലാ­ളി­കൾ, സാ­ധാ­രണ മനു­ഷ്യർ എന്നി­ങ്ങനെ­ സകലരും പഴയ നി­ലയിൽ എത്തേ­ണ്ടതു­ണ്ട്‌. ദു­രന്ത മേ­ഖലകളിൽ നി­ന്നു­ള്ള ദൃ­ശ്യങ്ങൾ ഹൃ­ദയ ഭേ­ദകമാ­ണ്. മി­ക്കയി­ടങ്ങളും നാട്‌ ഒന്നാ­കെ­ തകർ­ന്നി­രി­ക്കു­ന്നു­. ദശാ­ബ്ദങ്ങളെ­ടു­ത്ത്‌ നാം നി­ർ­മ്മി­ച്ച കേ­രളം എന്ന പ്രദേ­ശത്തി­ന്റെ­ സാ­മൂ­ഹി­ക സാ­ന്പത്തി­ക അടി­ത്തറ തന്നെ­ ഇളകി­യി­രി­ക്കു­ന്നു­. മി­ക്കയി­ടങ്ങളി­ലും മി­ക്ക വീ­ടു­കളും തകർ­ന്നി­രി­ക്കു­ന്നു­. പു­തി­യത് പണി­യു­കയോ­ അറ്റകു­റ്റപ്പണി­കൾ നടത്തു­കയോ­ വേ­ണം. സെ­പ്റ്റിക് ടാ­ങ്കു­കൾ നി­റഞ്ഞ് കവി­യു­കയും ദു­രന്തത്തി­ലകപ്പെ­ട്ട ജീ­വജാ­ലങ്ങളു­ടെ­ ശവങ്ങൾ ഒഴു­കി­ നടക്കു­കയും ചെ­യ്യു­ന്നത് കൊ­ണ്ട് വലി­യ ശു­ചീ­കരണ പ്രവർ­ത്തനങ്ങൾ വേ­ണം. കി­ണറു­കൾ വൃ­ത്തി­യാ­ക്കണം. വീ­ട്ടു­പകരണങ്ങൾ, പാ­ത്രങ്ങൾ, ഫർണ്­ണി­ച്ചറു­കൾ എന്നി­വ ഉപയോ­ഗയോ­ഗ്യമാണ് എന്ന് തോ­ന്നു­ന്നി­ല്ല. വസ്ത്രങ്ങൾ മു­തൽ രേ­ഖകൾ വരെ­ നഷ്ടപ്പെ­ട്ടി­രി­ക്കു­ന്നു­. എല്ലാം വീ­ണ്ടും വാ­ങ്ങു­കയും ഉണ്ടാ­ക്കു­കയും വേ­ണം. വാ­ഹനങ്ങൾ അറ്റകു­റ്റപ്പണി­ നടത്തണം. റോ­ഡു­കൾ, പാ­ലങ്ങൾ എന്നി­വ മി­ക്കവയും തകർ­ന്നി­രി­ക്കു­ന്നു­. അവ പു­നർ നി­ർ­മ്മി­ക്കണം. വൈ­ദ്യു­തി­ പു­നഃസ്ഥാ­പി­ക്കണം. വയറി­ംഗു­കൾ മാ­റ്റണം. രോ­ഗങ്ങളോട് പോ­രാ­ടണം, ആശു­പത്രി­കൾ, പ്രാ­ഥമി­ക ആരോ­ഗ്യ കേ­ന്ദ്രങ്ങൾ, സ്‌കൂ­ളു­കൾ എന്നി­വ പു­നർ നി­ർ­മ്മി­ക്കണം. വി­ള നശി­ച്ച കർ­ഷകർ, തൊ­ഴി­ലു­പകരണങ്ങൾ നഷ്ടപ്പെ­ട്ട തൊ­ഴി­ലാ­ളി­കൾ എന്നി­വരെ­ സഹാ­യി­ക്കണം. ബദൽ വരു­മാ­നമു­ണ്ടാ­ക്കാൻ വേ­ണ്ട മൂ­ന്ന് മാ­സമെ­ങ്കി­ലും അവരു­ടെ­ വീ­ടു­കളിൽ തീ­ പു­കയു­ന്നു­ണ്ട് എന്ന് ഉറപ്പ് വരു­ത്തണം. നി­ശ്ചി­ത കാ­ലത്തേ­ക്കെ­ങ്കി­ലും അരി­, പച്ചക്കറി­കൾ, ഇന്ധനം എന്നി­വ നൽ­കണം. ഇതി­നൊ­ക്കെ­ വലി­യ രീ­തി­യി­ലു­ള്ള പ്രവർ­ത്തനങ്ങൾ ഉണ്ടാ­വേ­ണ്ടതു­ണ്ട്. താ­രതമ്യേ­ന മോ­ശം സാ­ന്പത്തി­ക സ്ഥി­തി­യു­ള്ള കേ­രളത്തിന് കേ­ന്ദ്രത്തി­ന്റെ­യും ലോ­കമെ­ന്പാ­ടു­മു­ള്ള മനു­ഷ്യരു­ടെ­യും കൈ­ത്താ­ങ്ങ് കൂ­ടി­യേ­ തീ­രൂ­. 

ദു­രന്തം ബാ­ക്കി­ വെ­ക്കു­ന്ന ചി­ന്തകൾ 

ഇതു­പോ­ലു­ള്ള മഴയും ഉരു­ൾ­പ്പൊ­ട്ടലു­മൊ­ക്കെ­ അപൂ­ർ­വ്വമാണെ­ങ്കി­ലും അത്തരം ദു­രന്തങ്ങളെ­ കൂ­ടി­ മു­ൻ­കൂ­ട്ടി­ കണ്ട് പ്രതി­രോ­ധി­ക്കാൻ നമു­ക്ക് കൃ­ത്യമാ­യ ദു­രന്തനി­വാ­രണ പദ്ധതി­കൾ ആവശ്യമാ­യി­ട്ടു­ണ്ട്. ദു­രന്ത നി­വാ­രണം എന്നത് സ്‌കൂൾ പാ­ഠ്യപദ്ധതി­യിൽ ഉൾ­പ്പെ­ടു­ത്തു­കയും പത്താം ക്ലാസ് കഴി­യു­ന്നതി­ന് മു­ന്പ് വി­ദ്യാ­ർ­ത്ഥി­കൾ­ക്ക് അത്യാ­വശ്യം വേ­ണ്ട കാ­ര്യങ്ങളിൽ ധാ­രണകൾ വളർ­ത്തു­കയും വേ­ണം. പ്രാ­ഥമി­ക ശു­ശ്രൂ­ഷ, നീ­ന്തൽ പഠനം, വി­വി­ധ അപകടങ്ങളിൽ എടു­ക്കേ­ണ്ട മു­ൻ­കരു­തലു­കൾ തു­ടങ്ങി­ വി­ദഗ്ദ്ധരു­മാ­യി­ ആലോ­ചി­ച്ച് പാ­ഠ്യപദ്ധതി­ പരി­ഷ്‌കരി­ക്കണം. ഒപ്പം ജനങ്ങളെ­യും ഇക്കാ­ര്യങ്ങൾ ബോ­ധവൽ­ക്കരി­ക്കണം. മു­ന്നറി­യി­പ്പു­കൾ നൽ­കി­യപ്പോൾ വീട് വി­ട്ടു­പോ­കാൻ മടി­ച്ച വലി­യൊ­രു­ വി­ഭാ­ഗം ഈ ദു­രന്തത്തി­ന്റെ­ വ്യാ­പ്തി­ കൂ­ട്ടി­യി­ട്ടു­ണ്ട്. അത്തരം സംഭവങ്ങൾ ആവർ­ത്തി­ക്കാ­തി­രി­ക്കാൻ വ്യാ­പകമാ­യ ബോ­ധ വൽ­ക്കരണം വേ­ണം. ഒപ്പം എമർ­ജൻ­സി­ ഇവാ­ക്വേ­ഷൻ പോ­യന്റു­കൾ ഐഡന്റി­ഫൈ­ ചെ­യ്ത് പ്രകൃ­തി­ ദു­രന്തങ്ങളിൽ വളരെ­ പെ­ട്ടെ­ന്ന് സജ്ജമാ­വാൻ വേ­ണ്ട നടപടി­കൾ വേ­ണം. ഫയർ ഫോ­ഴ്‌സി­നെ­ ആധു­നി­കവൽ­ക്കരി­ക്കേ­ണ്ടതു­ണ്ട്. അതോ­ടൊ­പ്പം തന്നെ­ നി­ർമ്­മാ­ണ പ്രവർ­ത്തനങ്ങൾ കൂ­ടു­തൽ സൗ­ഹൃ­ദമാ­ക്കാ­നും പരി­സ്ഥി­തി­ ലോ­ല പ്രദേ­ശങ്ങളി­ലെ­ നി­ർ­മ്മാ­ണ പ്രവർ­ത്തനങ്ങൾ­ക്ക് നി­യന്ത്രണം ഏർ­പ്പെ­ടു­ത്താ­നും നടപടി­കൾ വേ­ണം. ഡാ­മു­കളിൽ ചെ­ളി­ അടി­ഞ്ഞി­ട്ടു­ണ്ടെ­ങ്കിൽ അവ നീ­ക്കം ചെ­യ്ത് സംഭരണ ശേ­ഷി­ ഉയർ­ത്തു­ന്നതി­നെ­ക്കു­റി­ച്ച്­ ആലോ­ചി­ക്കേ­ണ്ടതു­ണ്ട്.

അതി­ജീ­വനത്തി­ന്റെ­ പോ­രാ­ട്ടം 

കേ­രളം വലി­യൊ­രു­ ദു­രന്തത്തോട് പോ­രാ­ടു­ന്പോൾ കേ­രളത്തി­നെ­തി­രെ­ വ്യാ­പകമാ­യ പ്രചാ­രണവു­മാ­യി­ ചി­ല നി­ക്ഷി­പ്ത ശക്തി­കൾ ഇറങ്ങി­യതും ദൗ­ർ­ഭാ­ഗ്യകരമാ­ണ്. മു­ഖ്യമന്ത്രി­യു­ടെ­ ദു­രി­താ­ശ്വാ­സ നി­ധി­യെ­ക്കു­റി­ച്ച് വ്യാ­പക കള്ളം പ്രചരി­പ്പി­ക്കു­കയാ­യി­രു­ന്നു­ ഇക്കൂ­ട്ടർ ആദ്യം ചെ­യ്തത്. പി­ന്നീട് കേ­രളത്തിന് സഹാ­യം ആവശ്യമി­ല്ല എന്ന നി­ലയിൽ ഉത്തരേ­ന്ത്യൻ സോ­ഷ്യൽ മീ­ഡി­യകളിൽ വാ­ർ­ത്തകൾ പ്രചരി­പ്പി­ക്കപ്പെ­ട്ടു­. കേ­രളത്തി­നെ­തി­രെ­ കടു­ത്ത വി­ദ്വേ­ഷ പ്രചാ­രണവും നടക്കു­ന്നു­ണ്ട്. ഇതി­നെ­യെ­ല്ലാം ഒറ്റക്കെ­ട്ടാ­യി­ അതി­ജീ­വി­ക്കു­കയാണ് മലയാ­ളി­.

സ്നേ­ഹ സ്പർ­ശം 

ലോ­കം നമ്മു­ടെ­ ദുഃഖത്തോ­ട് ചേ­ർ­ന്ന് നി­ന്ന ആർ­ദ്രമാ­യ കാ­ഴ്ചകളാ­യി­രു­ന്നു­ കഴി­ഞ്ഞ ദി­വസങ്ങളിൽ കണ്ടത്. യു­.എ.ഇ ഭരണാ­ധി­കാ­രി­കാ­രി­കൾ കേ­രളത്തെ­ സഹാ­യി­ക്കാൻ ആഹ്വാനം ചെ­യ്യു­കയും വൻസാ­ന്പത്തി­ക സഹാ­യവും വാ­ഗ്ദാ­നം ചെ­യ്യു­കയും ചെ­യ്തു­. ബഹ്‌റൈൻ രാ­ജാവ് ഷെ­യ്ഖ് ഹമദ് ബിൻ ഇസ അൽ ഖലീ­ഫയും കാ­രു­ണ്യത്തി­ന്റെ­ സാ­ന്ത്വന സ്പർ­ശവു­മാ­യി­ എത്തി­. ഒപ്പം സൗ­ദി­ അറേ­ബ്യ, ഖത്തർ, ഒമാൻ, കാ­നഡ, റഷ്യ എന്നി­ങ്ങനെ­ ലോ­ക രാ­ജ്യങ്ങൾ ഒന്നൊ­ന്നാ­യി­ കേ­രളത്തി­ന്റെ­ ദു­രന്തത്തിൽ നമു­ക്കൊ­പ്പമു­ണ്ടെ­ന്ന് അറി­യി­ക്കു­കയും ചെ­യ്തു­.

നാം ഈ പ്രതി­സന്ധി­ ഘട്ടവും അതി­ജീ­വി­ക്കും. ആർ­ത്തലച്ച് കു­ത്തി­യൊ­ഴു­കി­ വന്ന മലവെ­ള്ളത്തിൽ ഒലി­ച്ച് പോ­കാ­തെ­ നമ്മൾ പി­ടി­ച്ച് നി­ന്നി­ല്ലേ­? ലോ­ഞ്ചിൽ കയറി­ രണ്ടും മൂ­ന്നും കി­ലോ­മീ­റ്റർ കടൽ നീ­ന്തി­ മരു­ഭൂ­മി­യിൽ പച്ച പി­ടി­ച്ചവരു­ടെ­ പി­ന്മു­റക്കാ­രാ­ണ് നമ്മൾ. ഇതും നമ്മൾ ഒത്തൊ­രു­മി­ച്ചു­ അതി­ജീ­വി­ക്കു­ക തന്നെ­ ചെ­യ്യും.

You might also like

Most Viewed