കടൽ‍ കടന്നൊ­രു­ കൈ­ത്താ­ങ്ങ്


സ്വാ­തിക് എസ്. നാ­യർ

  നൂ­റ്റാ­ണ്ടി­ലെ­ ഏറ്റവും വലി­യ പ്രളയത്തിൽ‍ നി­ന്നും കേ­രളം കരകയറി­ തു­ടങ്ങി­യി­രി­ക്കു­ന്നു­. നാ­ന്നൂ­റി­ലധി­കം ജീ­വനു­കൾ‍ നഷ്ടപ്പെ­ട്ട പതി­നാ­യി­രക്കണി­ക്കിന് ആളു­കളെ­ പെ­രു­വഴി­യി­ലാ­ക്കി­ പ്രളയം അണി­യറയി­ലേയ്­ക്ക് മടങ്ങി­ക്കഴി­ഞ്ഞു­. ജീ­വി­തത്തി­ലേ­യ്ക്ക് കൈ ­പി­ടി­ച്ച് കയറ്റി­യവരെ­ നന്ദി­പൂ­ർ‍വ്വം സ്മരി­ച്ച് മലയാ­ളി­കൾ‍ പു­തു­ജന്മത്തി­ലേ­യ്ക്ക് കാ­ലെ­ടു­ത്തു­വെയ്ക്കു­ന്നു­. സർ‍ക്കാർ‍ സംവി­ധാ­നങ്ങളെ­ക്കാൾ‍ പൊ­തു­സമൂ­ഹത്തി­ന്റെ­ കൃ­ത്യമാ­യ ഇടപെ­ടൽ‍ രക്ഷി­ച്ചത് പതി­നാ­യി­രക്കണക്കിന് ജീ­വനു­കൾ‍. അറി­യപ്പെ­ടു­ന്നതും അല്ലാ­ത്തതു­മാ­യ ആയി­രങ്ങൾ‍ രക്ഷാപ്രവർ‍ത്തന ദൗ­ത്യങ്ങൾ‍ക്ക് നേ­തൃ­ത്വം നൽ‍കി­. സഹജീ­വി­ സ്‌നേ­ഹത്തി­ന്റെ­ പു­തി­യ പാ­ഠങ്ങൾ‍ രചി­ച്ചാണ് അവരൊ­ക്കെ­യും ദു­രന്തമു­ഖത്ത് നി­ന്നും തി­രി­ച്ചത്. ലോ­കമെ­ന്പാ­ടു­മു­ള്ള മലയാ­ളി­കൾ‍ തങ്ങളു­ടെ­ നാ­ടിന് വേ­ണ്ട സാ­ന്പത്തി­ക സഹാ­യങ്ങൾ‍ നൽ‍കി­യപ്പോൾ‍ അവരിൽ‍ നി­ന്നും വ്യത്യസ്തയാ­യി­ ദു­രി­തബാ­ധി­തർ‍ക്ക് സഹാ­യവും ആശ്വാ­സവു­മാ­വു­കയാണ് ബഹ്റൈൻ.

35 വയസ്സു­കാ­രി­യാ­യ സാ­മൂ­ഹി­ക പ്രവർ‍ത്തക ഫാ­ത്തി­മ അൽ‍-മൻ‍സൂ­രി­ വളരെ­ യാ­ദൃ‍ശ്ചി­കമാ­യാണ് പ്രളയം തി­മർ‍ത്താ­ടി­യ നാ­ളു­കളിൽ‍ കേ­രളത്തിൽ‍ എത്തി­പ്പെ­ട്ടത്. മംഗളൂ­രൂ­ സർ‍വ്വകലാ­ശാ­ല ഹ്യൂ­മൻ കോ­ൺ‍ഷ്യസ്നസ് ഇൻ യോ­ഗി­ക്ക് സയൻ‍സ് വി­ഭാ­ഗത്തിൽ‍ വി­സി­റ്റിംഗ് പ്രൊ­ഫസർ‍ ആയ ഫാ­ത്തി­മ എല്ലാ­വർ‍ഷവും ക്ലാ­സു­കൾ‍ കൈ­കാ­ര്യം ചെ­യ്യാൻ ഇന്ത്യയിൽ‍ എത്തി­ച്ചേ­രാ­റു­ണ്ട്. അതി­നു­വേ­ണ്ടി­ ഓഗസ്റ്റ് 11നാണ് ഫാ­ത്തി­മ ഇന്ത്യയിൽ‍ എത്തി­യത്. എന്നാൽ‍ അവി­ചാ­രി­തമാ­യി­ ബഹ്റൈ­നിലുള്ള ഒരു­ മലയാ­ളി­ സു­ഹൃ­ത്ത് ക്ഷണി­ച്ചതി­നാ­ലാണ് ഫാ­ത്തി­മ കേ­രളത്തി­ലേയ്­ക്ക് തി­രി­ച്ചത്. പി­ന്നീട് നടന്നതെ­ല്ലാം ദൈ­വനി­യോ­ഗമാ­ണെ­ന്നാണ് ഫാ­ത്തി­മയു­ടെ­ പക്ഷം.

“ഞാൻ കേ­രളത്തിൽ‍ എത്തി­യപ്പോഴേ ശക്തമാ­യ മഴ ഉണ്ടാ­യി­രു­ന്നു­. എന്നാൽ‍ ഒരി­ക്കലും അത് ഇത്രയും നാ­ശം വി­തയ്ക്കു­ന്ന രീ­തി­യി­ലേ­യ്ക്ക് പോ­കു­മെ­ന്ന് സ്വപ്നത്തിൽ‍ പോ­ലും കരു­തി­യി­രു­ന്നി­ല്ല” ഫാ­ത്തി­മ പറയു­ന്നു­. ഓഗസ്റ്റ് 17ന് കൊ­ല്ലത്ത് ജടാ­യു­ എന്ന പേ­രിൽ‍ ലോ­കത്തി­ലെ­ ഏറ്റവും വലി­യ പക്ഷി­ ശി­ൽ‍പ്പത്തി­ന്റെ­ ഉദ്ഘാ­ടന ചടങ്ങിൽ സംബന്ധി­ക്കാൻ കൂ­ടി­ വേ­ണ്ടി­യാണ് ഫാ­ത്തി­മ കേ­രളത്തിൽ‍ എത്തി­യത്. എന്നാൽ‍ പി­ന്നീട് പ്രളയത്തെ­ തു­ടർ‍ന്ന് പരി­പാ­ടി­ മാ­റ്റി­വെ­ച്ചു­ എന്നറി­യി­ക്കാൻ സംഘാ­ടകർ‍ വി­ളി­ച്ചപ്പോ­ഴാണ് ഇവി­ടെ­ നടക്കു­ന്ന ദു­രന്തത്തെ­ കു­റി­ച്ച് ഈ യു­വ യോ­ഗ പരി­ശീ­ലക അറി­യു­ന്നത്.

“പ്രളയത്തെ­ കു­റി­ച്ച് അറി­ഞ്ഞത് മു­തൽ‍ സാ­മൂ­ഹ്യ മാ­ധ്യമങ്ങൾ‍ വഴി­ സത്യാ­വസ്ഥ അറി­യു­വാൻ ശ്രമി­ച്ചു­ക്കൊ­ണ്ടേ­യി­രു­ന്നു­. എന്നാൽ‍ പല മാ­ധ്യമങ്ങളു­ടെ­ പേ­ജിൽ‍ നി­ന്നും തെ­റ്റാ­യ വി­വരങ്ങളാണ് ലഭി­ച്ചത്. പല പേ­ജു­കളും മു­ന്‍പ് മറ്റി­ടങ്ങളിൽ‍ നടന്ന ദു­രന്തത്തി­ന്റെ­ ചി­ത്രങ്ങൾ‍ ഉൾ‍പ്പെ­ടു­ത്തി­യാണ് വാ­ർ‍ത്ത നൽ‍കി­ വന്നത്. അതു­കൊ­ണ്ട് തന്നെ­ ഇവി­ടെ­ നടക്കു­ന്ന ദു­രന്തത്തി­ന്റെ­ വ്യാ­പ്തി­ ജനങ്ങൾ‍ക്ക് കൃ­ത്യമാ­യി­ മനസ്സി­ലാ­യി­രു­ന്നി­ല്ല. ഈ സാ­ഹചര്യത്തിലാണ് സത്യം ലോ­കത്തെ­ അറി­യി­ക്കാൻ വേ­ണ്ടി­ ഞാൻ ദു­രന്തമു­ഖത്തേ­യ്ക്ക് ഇറങ്ങി­ ചെ­ന്നത്. വാ­സ്തവത്തിൽ‍ അവി­ടെ­ ചെ­ന്ന് വി­വരങ്ങൾ‍ ശേ­ഖരി­ച്ച് അവ സമൂ­ഹമാ­ധ്യമങ്ങൾ‍ വഴി­ ലോ­കത്തെ­ അറി­യി­ക്കു­ക എന്നതാ­യി­രു­ന്നു­ എന്റെ­ ഉദ്ദേ­ശം” ഫാ­ത്തി­മ പറയു­ന്നു­. എന്നാൽ, വെ­ള്ളപ്പൊ­ക്ക ദു­രി­തത്തിൽപ്പെ­ട്ട് ദു­രി­തമനു­ഭവി­ച്ച്­ ജീ­വി­തത്തി­ലേ­യ്ക്ക് തി­രി­കെ­ എത്തി­യവർ­ക്ക് കൗ­ൺ­സി­ലിംഗ്, യോ­ഗാ­ പരി­ശീ­ലനം പോ­ലു­ള്ളവ അത്യാ­വശ്യമാ­ണെ­ന്നും യോ­ഗ പരി­ശീ­ലക കൂ­ടി­യാ­യ ഫാ­ത്തി­മ പറഞ്ഞു­.

കണ്ണൂർ‍ വയനാട് ജി­ല്ലകളി­ലെ­ ക്യാ­ന്പു­കളിൽ‍ ചി­ല വോ­ളണ്ടിയർ‍മാ­രു­ടെ­ സഹാ­യത്തോ­ടെ­യാണ് ഫാ­ത്തി­മ എത്തി­ച്ചേ­ർ‍ന്നത്. പോ­കു­ന്ന വഴി­യിൽ‍ മു­ഴു­വനും തകർ‍ന്ന വീ­ടു­കളും കെ­ട്ടി­ടങ്ങളും മാ­ത്രമാ­യി­രു­ന്നു­ ഫാ­ത്തി­മയെ­ സ്വീ­കരി­ച്ചത്. ഒരവസരത്തിൽ‍ താൻ നീ­ങ്ങി­ക്കൊ­ണ്ടി­രി­ക്കു­ന്ന റോഡ് പോ­ലും തകരു­മെ­ന്ന് തോ­ന്നി­യതാ­യും ഫാ­ത്തി­മ സാ­ക്ഷ്യപ്പെ­ടു­ത്തു­ന്നു­. വളരെ­ വലി­യ ആഘാ­തമാണ് വയനാ­ടി­നെ­ ബാ­ധി­ച്ചതെന്ന് മനസ്സി­ലാ­ക്കി­യ ഫാ­ത്തി­മ തന്റെ­ സാ­ന്നി­ധ്യം ഇവി­ടെ­ ആവശ്യമു­ണ്ടെ­ന്ന് ഉറപ്പി­ക്കു­കയാ­യി­രു­ന്നു­.

“കേ­രളത്തി­ലെ­ ജനതയ്ക്ക് ഈ അവസരത്തിൽ‍ മാ­നസി­കമാ­യ ഐക്യദാ­ർ‍ഢ്യം വേ­ണമെ­ന്ന് എനി­ക്ക് മനസ്സി­ലാ­യി­. സർ‍വ്വതും നഷ്ടപെ­ട്ട ഒരു­ മനു­ഷ്യന് അവശ്യവസ്തു­ക്കളെ­ക്കാൾ‍ പ്രാ­ധാ­ന്യം മാ­നസ്സി­കമാ­യ കരു­തൽ‍ ആണ്. ക്യാ­ന്പി­ലെ­ ആളു­കളു­ടെ­ ഭാ­ഷ മനസ്സി­ലാ­യി­ല്ല എങ്കി­ലും അവരു­ടെ­ കണ്ണിൽ‍ നി­ന്നും അവരു­ടെ­ മനോ­നി­ല വാ­യി­ച്ചെ­ടു­ക്കു­വാൻ സാ­ധി­ക്കു­മാ­യി­രു­ന്നു­. “അവർ‍ എന്റെ­ കൈ­കൾ‍ പി­ടി­ച്ചു­ എന്തൊ­ക്കെ­യോ­ പറഞ്ഞു­. വാ­ക്കു­കൾ‍ക്ക് അതീ­തമാ­യി­ തങ്ങളെ­ ചേ­ർ‍ത്ത് പി­ടി­ക്കാൻ ഒരാ­ളു­ണ്ടെ­ന്ന വി­ശ്വാ­സമാണ് അവർ‍ക്ക് വേ­ണ്ടി­യി­രു­ന്നത്. അത് നൽ‍കു­ക എന്നത് എന്റെ­ കടമയാ­ണെ­ന്ന ചി­ന്ത എന്നെ­ അവരു­മാ­യി­ കൂ­ടു­തൽ‍ അടു­പ്പി­ച്ചു­”- അവർ‍ വ്യക്തമാ­ക്കി­.

ക്യാ­ന്പു­കൾ‍ മു­ഴു­വനും നല്ല രീ­തി­യിൽ‍ തന്നെ­യാണ് പ്രവർ‍ത്തി­ക്കു­ന്നതെ­ന്ന് അഭി­പ്രാ­യപ്പെ­ട്ട അവർ‍ സംഭാ­വനകൾ‍ മു­ഴു­വനും അർ‍ഹതപ്പെ­ട്ടവർ‍ക്ക് ലഭി­ക്കണമെ­ങ്കിൽ‍ കൃ­ത്യമാ­യി­ മു­ഖ്യമന്ത്രി­യു­ടെ­ ദു­രി­താ­ശ്വാ­സ നി­ധി­യിൽ‍ തന്നെ­ നി­ക്ഷേ­പി­ക്കണ­മെ­ന്ന് നി­ർ‍ദ്ദേ­ശി­ച്ചു­.

താൻ ഇവി­ടെ­ എത്തിപ്­പെ­ട­ണ­മെ­ന്നത് ദൈ­വഹി­തം ആണെ­ന്ന് പറഞ്ഞ അവർ‍ കഴി­ഞ്ഞ ജനു­വരി­യിൽ‍ മരണപ്പെ­ട്ട തന്റെ­ മാ­താ­വി­ന്റെ­ ഓർ‍മ്മയ്ക്ക് വേ­ണ്ടി­യാണ് ഇത്തരം സേ­വന പ്രവർ‍ത്തി­കളിൽ‍ ഏർ‍പ്പെ­ടു­ന്നതെ­ന്നും അവരു­ടെ­ വി­യോ­ഗത്തിന് ശേ­ഷം കൂ­ടു­തൽ‍ സമയം ഇത്തരം ദു­രി­താ­ശ്വാ­സ ക്യാ­ന്പു­കളി­ലും അഭയാ­ർ‍ത്ഥി­ ക്യാ­ന്പു­കളി­ലും അനാ­ഥമന്ദി­രങ്ങളി­ലും ചി­ലവഴി­ക്കു­കയു­മാ­ണെ­ന്ന് പറഞ്ഞു­. തന്റെ­ പ്രവർ‍ത്തി­കൾ‍ ഒരി­ക്കലും പ്രശസ്തി­ക്ക് വേ­ണ്ടി­യല്ല എന്നും മറി­ച്ച്­ ഒരാ­ളെ­ങ്കി­ലും അതു­മൂ­ലം രക്ഷപ്പെ­ട്ടു­പോ­കട്ടെ­ എന്ന് ­കരു­തി­യാ­ണെ­ന്നും അവർ‍ കൂ­ട്ടി­ച്ചേ­ർ‍ത്തു­.

“എന്റെ­ സാ­ന്നി­ധ്യം ഇവി­ടെ­യാണ് ഇപ്പോൾ‍ ആവശ്യമു­ള്ളത്. ഇന്നലെ­ ഒരു­ ഗൃ­ഹനാ­ഥൻ സർ‍വ്വതും നഷ്ടപ്പെ­ട്ട ദുഃഖത്തിൽ‍ ആത്മഹത്യ ചെ­യ്യു­തു­ എന്ന വാ­ർ‍ത്ത കേ­ൾ‍ക്കാൻ ഇടയാ­യി­. ഇനി­യും ഇത്തരം അനി­ഷ്ട സംഭവങ്ങൾ‍ ആവർ‍ത്തി­ക്കരു­ത്. അതി­നാ­യി­ ഇവി­ടെ­ ഇത്തരം പ്രതി­സന്ധി­ ഘട്ടങ്ങളെ­ നേ­രി­ടാൻ ആവശ്യമാ­യ മാ­നസി­ക പി­ന്തു­ണ കൊ­ടു­ക്കാൻ ട്രെ­യി­നിംഗ് പ്രോ­ഗ്രാ­മു­കൾ‍ സംഘടി­പ്പി­ക്കാൻ തീ­രു­മാ­നി­ച്ചി­ട്ടു­ണ്ട്. അതി­നു­ശേ­ഷം മാ­ത്രമേ­ തി­രി­ച്ചു­പോ­കു­ന്നതി­നെ­ കു­റി­ച്ച് ചി­ന്തി­ക്കു­കയു­ള്ളൂ­’ ഫാ­ത്തി­മ പറഞ്ഞു­.

ഇപ്പോൾ‍ ഫാ­ത്തി­മ കൊ­ച്ചി­യിൽ‍ ആണ്. പ്രകൃ­തി­ ദു­രന്തങ്ങൾ, പരി­സ്ഥി­തി­ സംരക്ഷണം എന്നി­വ പ്രധാ­ന വി­ഷയമാ­ക്കി­ ഡോ­ക്യൂ­ സി­നി­മകളി­ലൂ­ടെ­ പ്രശസ്തനാ­യ ചലച്ചി­ത്ര സംവി­ധാ­യകൻ വി­ജീഷ് മണി­ സംവി­ധാ­നം ചെ­യ്യു­ന്ന ‘പു­ഴയമ്മ’ എന്ന ഹ്രസ്വചി­ത്രത്തിൽ‍ ഒരു­ അഥി­തി­ വേ­ഷം ചെ­യ്യാ­നു­ള്ള തയ്യാ­റെ­ടു­പ്പി­ലാണ് അവർ‍. പരി­സ്ഥി­തി­ പ്രശ്‌നങ്ങളെ­ ചൂ­ണ്ടി­ക്കാ­ണി­ക്കു­ന്ന ഈ ചി­ത്രത്തി­ന്റെ­ ഭാ­ഗമാ­വാൻ സാ­ധി­ച്ചതി­ലും മലയാ­ളി­കൾ‍ തനി­ക്ക് നൽ‍കി­യ സ്‌നേ­ഹത്തി­ലും അതീ­വ സന്തു­ഷ്ടയാ­ണെ­ന്ന് ഫാ­ത്തി­മ പറഞ്ഞു­.

You might also like

Most Viewed